Sunday, March 01, 2009

ഈറനാകുന്ന നമ്മള്‍

നിലാവിലെങ്ങോ നിന്‍
നിറമിഴിതുമ്പുപോലെ,
ഈറന്‍ മുടിത്തുമ്പിലെ
ഇറ്റുവീഴും ജലകണം പോലെ...
നിന്നെയോര്‍ത്തീ ജാലകത്തിനപ്പുറം
തനിച്ചേയിരിക്കുമ്പോള്‍
എന്നോ പിരിഞ്ഞൊരു ‘തണുസന്ധ്യ‘തന്‍
പൊന്നിന്‍ കണങ്ങള്‍
വന്നുമ്മവച്ചെങ്ങോ അകലവേ
ഇനിയുമൊരുവേളനാം ഒന്നിച്ചു കാണുന്ന
ശുഭമുഹൂര്‍ത്തത്തിന്റെ മഴത്തുള്ളികള്‍
മാനത്തു കണ്‍ചിമ്മവേ,
അറിഞ്ഞീലയോ നീയും
അടച്ചിട്ട വാതിലുകള്‍ക്കപ്പുറം
എന്റെ സ്നേഹത്തിന്റെ
ഏറെ മരവിച്ച മയില്‍‌പീലികള്‍.
നമുക്കിടയിലോ, ഒരു കടല്‍ ചിരിക്കുന്നു.
നിലച്ച ഹൃദയത്തോടെ
നമ്മളാ തിരതൊടുന്നു.
പങ്കിടുന്നു മിടിപ്പുകള്‍... നിശ്വാസങ്ങള്‍...
എന്നോ ചേര്‍ത്തണച്ചു
സജലമാം സ്നേഹമൂറും സ്വപ്നങ്ങള്‍.

(തണുസന്ധ്യ - ഭാഷയോടുള്ള അനാദരവായിക്കാണരുതെന്ന് അപേക്ഷ)

28 comments:

സുല്‍ |Sul said...

അറിഞ്ഞീലയോ നീയും
അടച്ചിട്ട വാതിലുകള്‍ക്കപ്പുറം
എന്റെ സ്നേഹത്തിന്റെ
ഏറെ മരവിച്ച മയില്‍‌പീലികള്‍.

ചാണക്യന്‍ said...

നന്നായിട്ടുണ്ട് മാഷെ....

::സിയ↔Ziya said...

വളരെ നന്നായിട്ടുണ്ട് സുല്ലേ..വളരെ നന്നായി
പിണറായി -വി എസ് പോരിനെ ഇത്ര പെട്ടെന്ന് ഇത്ര നന്നായി കവിതയിലേക്ക് ആവാഹിച്ചല്ലോ!
ഒരു ബക്കറ്റ് വെള്ളത്തിനെ ഈറന്‍ മുടിത്തുമ്പിലെ
ഇറ്റുവീഴും ജലകണമാക്കി പ്രതീകവത്കരിച്ച കാവ്യബിംബം സോവിയറ്റ് യൂണിയന് ഒരു പാഠമാകേണ്ടതാണ്. ശുഭമുഹൂര്‍ത്തത്തിന്റെ മഴത്തുള്ളികള്‍ ഉരുവപ്പെടുന്നത് ബക്കറ്റിലെ വെള്ളം സൂര്യാഘാതമേറ്റ് ഘനീഭവിച്ച് കണ്ണു ചിമ്മുന്ന മാനത്തേക്ക് ബാഷ്‌പമായി ഉയര്‍ന്നതിനാലാണെങ്കിലും പിണറായിയും വി എസും അടച്ചിട്ട വാതിലുകള്‍ക്കപ്പുറം മരവിച്ചിരിക്കുന്നു. അവരുടെ ഇടയില്‍ ഒരു ബക്കറ്റിലൊതുങ്ങാത്ത കടല്‍ ചിരിക്കുകയാണ്.
നിലച്ച ഹൃദയത്തോടെ പിണറായി തിര തൊടുമ്പോള്‍ അച്ചുതാനന്ദന്‍ നിശ്വസിക്കുന്നു. ബക്കറ്റ് വെള്ളത്താല്‍ സജലാമായ സോവിയറ്റ് സ്വപ്‌നങ്ങള്‍!

കവിത അടിപൊളി...

അഗ്രജന്‍ said...

ഹഹഹ സുല്ലിന്റെ കവിത വായിച്ച് അല്ലറചില്ലറ നൊവാൾജിയയും പേറി ഒരു കമന്റിടാൻ ചെന്നപ്പോ ദേ കെടക്കണു... സിയയുടെ കമന്റ്... :))

സിയ, തകർത്തെടാ ചക്കരേ :)

മഴത്തുള്ളി said...

“ഈറന്‍ മുടിത്തുമ്പിലെ
ഇറ്റുവീഴും ജലകണം പോലെ...
നിന്നെയോര്‍ത്തീ ജാലകത്തിനപ്പുറം
തനിച്ചേയിരിക്കുമ്പോള്‍“

പണ്ട് പ്രേമിച്ച് നടന്നതെല്ലാം അങ്ങനെ കവിതകളായ് പുനര്‍ജ്ജനിക്കട്ടെ സുല്ലേ. നിലാവിലൂടെ കൈകോര്‍ത്തു നടന്നതും, കൈതപ്പൂമണം ഒന്നിച്ച് നുകര്‍ന്നതുമെല്ലാം.

(വീട്ടുകാരി കണ്ട് എന്തേലും കുഴപ്പമായാല്‍ എന്നെ കുറ്റം പറയല്ലേ) ;)

കവിത അടിപൊളി മാഷേ..

കരീം മാഷ്‌ said...

"ഇനിയുമൊരുവേളനാം ഒന്നിച്ചു കാണുന്ന
ശുഭമുഹൂര്‍ത്തത്തിന്റെ മഴത്തുള്ളികള്‍"

മൂര്‍ദ്ദാവില്‍ വീണിട്ടെനിക്കു ജലദോഷം പിടിക്കാതിരിക്കട്ടെ :)

shihab mogral said...

ഇതിപ്പോ സുല്ലിന്‌ വെച്ചത് സിയയ്ക്ക് വാങ്ങി വെക്കേണ്ടി വരുമോ.. കമന്റു കലക്കി..
സുല്ലേ.. വരികള്‍ തരളം..

ചന്ദ്രകാന്തം said...

നിലച്ച ഹൃദയത്തോടെ, ചിരിയ്ക്കുന്ന കടൽത്തിര തൊട്ട്‌ പങ്കിട്ട മിടിപ്പുകൾ....
നന്നായിരിയ്ക്കുന്നു.
(അതെല്ലാം കൂടി സിയ ഏറ്റുവാങ്ങിയതും....നന്നായി :) )

തേജസ്വിനി said...

സ്വപ്നത്തിനും ജീവിതത്തിനും ഇടയില്‍ ചിരിക്കുന്ന കടല്‍!!!

നന്നായി സുല്‍!!!
സിയയുടെ ഭാഷ്യവും നന്ന്....

എന്നോ പിരിഞ്ഞൊരു തണുസന്ധ്യതന്‍
‘തണുത്ത’എന്നാണോ???

nardnahc hsemus said...

തണുസന്ധ്യയോ? ഛായ്....
സമ്മതിയ്ക്കൂലാ മോനേ, ഞമ്മള് സമ്മതിയ്ക്കൂലാ...
ശീതസന്ധ്യ എന്നു പറയാന്‍ പറ്റാത്ത എന്ത് ഏനക്കേടാണ് അനക്ക് അബടേള്ളത്?

Prasanth. R Krishna said...

നമുക്കിടയിലോ, ഒരു കടല്‍ ചിരിക്കുന്നു.
നിലച്ച ഹൃദയത്തോടെ
നമ്മളാ തിരതൊടുന്നു.

കൊള്ളാം സുല്‍. നല്ല വരികള്‍. നല്ല കവിത. പോരട്ടെ ഓരോ പ്രണയകഥകളും കവിതകളായ്.....

മുസാഫിര്‍ said...

നല്ല കവിത സുല്‍.ഒന്നു രണ്ടു പദങ്ങള്‍ മനപ്പൂര്‍വ്വം ഒഴിവാക്കിയിരുന്നെങ്കില്‍ വായിക്കുമ്പോള്‍ കക്കാടിന്റെയും (സഫലമീയാത്ര) ഓ ഏന്‍ വി യുടേയും (വാതില്‍പ്പടിയിലൂടെന്മുന്നില്‍ കുങ്കുമം വാരി വിതറും തൃസന്ധ്യ പോലെ )ഓര്‍മ്മ വരില്ലായിരുന്നു എന്നു തോന്നി.എന്തായാലും എഴുത്ത് തെളിഞ്ഞു വരുന്നു.

അരുണ്‍ കായംകുളം said...

മാഷേ ഞാന്‍ തണുസന്ധ്യ ഒന്നു കോട്ട് ചെയ്യണം എന്നു കരുതിയതാ,പിന്നെയാ താഴത്തെ കുറിപ്പ് വായിച്ചത്

ശ്രീ said...

നന്നായിട്ടുണ്ട്

കൂവില്‍ said...

ഇഷ്ട്ടമായി

മുജീബ് കെ.പട്ടേല്‍ said...

പ്രണയം എപ്പോഴും മനസ്സിന്‍റെ സുഖമുള്ള നീറ്റലാണ്. പക്വമായ വരികള്‍...!

hAnLLaLaTh said...

നമുക്കിടയിലോ, ഒരു കടല്‍ ചിരിക്കുന്നു.


പുതുമയുള്ള വരി....

ആശംസകള്‍..

കുമാരന്‍ said...

കവിത ഇഷ്ടപ്പെട്ടു.

ഹരിശ്രീ said...

സുല്‍ ഭായ്
മനോഹരം

sheril said...

അസ്സലായി മാഷെ ............. ചില വരികള്‍ ഉള്ളില്‍ തട്ടി

ഞാന്‍ ഹേനാ രാഹുല്‍... said...

ഹെന ഇതിലെ പോകുന്നു.നല്ല കവിതകളേ സ്നേഹിച്ച്...

Kunjipenne - കുഞ്ഞിപെണ്ണ് said...

സുല്‍ , നല്ല കവിത......

purakkadan said...

അറിഞ്ഞീലയോ നീയും
അടച്ചിട്ട വാതിലുകള്‍ക്കപ്പുറം
എന്റെ സ്നേഹത്തിന്റെ
ഏറെ മരവിച്ച മയില്‍‌പീലികള്‍.


വളരെ നന്നായിട്ടുണ്ട്‌ മാഷേ...

...പകല്‍കിനാവന്‍...daYdreamEr... said...

വരാന്‍ താമസിച്ചു... സുല്ലും സിയയും .... :) കവിതയും ഒപ്പം സിയയുടെ കമന്റും ഇഷ്ടമായി...

യൂസുഫ്പ said...

തേങ്ങയുടച്ച് ഉടച്ച് ഈ പരുവത്തിലൊക്കെ ആയത് ഞാനറിഞ്ഞില്ല.
എന്തായാലും കലക്കി സ്റ്റാ...

Ash said...

Cant read Malayalam too well :-)
It will take me an hour to read it! The first two lines are surely inviting :-)

Thanks a lot for visiting my blog

മാനസ said...

കാമുകനായോ ,ഭര്‍ത്താവായോ ,വിരഹിയായൊരു മനസ്സിന്റെ വിങ്ങല്‍
ഒരു വരികളിലും അനുഭവിച്ചറിയാം....
നന്നായി ട്ടോ....

ശോഭനം said...

മനോഹരമാണ് ഓരോ വരികളും ബിംബങ്ങളും