കണ്ട നാളിലെന്നോ ഖല്‍ബകം കൊതിച്ചു പോയ്
കാത്തിരുന്നു നിന്നെ പ്രണയമെന്നോതുവാന്‍
കൈവിറയാലെ കണ്ടു ഞാന്‍ നിന്നെ
കാര്യമോതിഞാന്‍ കാത്തിരുന്നു നിന്മൊഴി.
നിന്‍ മലര്‍ചുണ്ടില്‍ പുഞ്ചിരികണ്ടെന്‍
മനസ്സാകെ പൂത്തുലഞ്ഞ് മലര്‍വാടിയായ്
സ്വപ്നങ്ങളേറെ കണ്ടില്ലയെങ്കിലും
കണ്ടു ഞാന്‍ നിന്നെയെന്‍ മണവാട്ടിയായ്.
കനവുകൊണ്ടു മാലകോര്‍ത്തു
നിനവിലതു താലിയാക്കി
നിനക്കു ഞാന്‍ ചാര്‍ത്തീലെ
നീയതറിഞ്ഞീലെ
ഷെമീമാ, ഷെമീമാ, ഷെമീമാ.....
കത്തുന്ന ഖല്‍ബിന്റെ നൊമ്പരം കേള്‍ക്കുവാന്‍
കനിവും നീയേകാതെ മറഞ്ഞുപോയി
മറയാതെ എന്നെന്നും എന്‍ കനവിലുറങ്ങുന്നു
മായാത്ത നിന്‍ ചിത്രം മറയില്ലൊരിക്കലും
ഓര്‍ക്കുന്നു ഞാനിന്നും നീയകന്ന നാളുകള്‍
ഓര്‍മ്മയിലെങ്ങോ പോയ്മറഞ്ഞ രാവുകള്‍
ഒരു വാക്കു മിണ്ടാന്‍ ഒരു നോക്കു കാണാന്‍
ഖല്‍ബു തുടിക്കുന്നു, എന്‍ ഖല്‍ബ് കൊതിക്കുന്നു.
ഷെമീമാ, ഷെമീമാ, ഷെമീമാ.....
എങ്ങാണു നിന്‍സ്വരം എന്താനു നിന്മൊഴി
ചൊല്ലൂലെ പൈങ്കിളി പാല്‍ നിലാ ലങ്കൊളി
കണ്ണീരു കൊണ്ടു തീര്‍ത്ത കനവുകൊട്ടാരത്തില്‍
കാത്തിരിക്കുമെന്‍ പ്രിയെ ഞാനെന്നും നിനക്കായ്
(കൂട്ടുകാരന്‍ ബാബുവിന്റെ കവിത)