Monday, October 01, 2007

റോഡ് : കവിത

പുതുമഴ
ഒരു ചാറ്റല്‍ മഴ
ഇലചാര്‍ത്തുകളില്‍നിന്നും
ഒഴിഞ്ഞു പോകുന്ന ജലം

നാട്ടിടവഴി
കന്നിമണ്ണിന്റെ ഗന്ധം
ശാലിനി നടക്കുകയായിരുന്നു
പുതിയ കരതേടി.

പലരും നടന്നുപോയി
ആരെയും നുള്ളിനോവിക്കാതെ.
മഴ പിന്നെയും വന്നു
വെയിലും

ഇടവഴിയുടെ
ഹൃദയം പിളര്‍ന്നു
അതിലവര്‍ ചരല്‍ നിറച്ചു
ചോര ചാലിട്ടൊഴുകി
ശാലിനി കരഞ്ഞു.

പലരും നടന്നുപോയില്ല പിന്നെ,
നുള്ളിനോവിക്കാതെ.
മഴ പിന്നെയും വന്നു
വെയിലും

കരിങ്കല്‍ ചീളുകള്‍ കൊണ്ടു
മാറിടം പിളര്‍ന്നു,
ടാറിട്ടതിനെയവര്‍
ദൃഢമാക്കി.
ശാലിനി പിന്നെ കരഞ്ഞില്ല.

മാറാരോഗവും
മങ്ങുന്ന കാഴ്ചയും
ആ‍തുരാലയം പോലുമന്യം.
ശാലിനി റോഡില്‍ വീണടിഞ്ഞു
റോഡുകള്‍ പൊളിഞ്ഞു കിടന്നു.

25 comments:

സുല്‍ |Sul said...

പുതുമഴ
ഒരു ചാറ്റല്‍ മഴ
ഇലചാര്‍ത്തുകളില്‍നിന്നും
ഒഴിഞ്ഞു പോകുന്ന ജലം

റോഡ് : പുതിയ കവിത
-സുല്‍

ശ്രീ said...

സുല്ല് ചേട്ടനിരിക്കട്ടെ ഒരു തേങ്ങ.
“ഠേ!”
:)

കണ്ണൂരാന്‍ - KANNURAN said...

സുല്ലിപ്പോഴൊന്നും നാട്ടില്‍ വന്നിട്ടില്ലെ?? ആ ദൃഢതയൊക്കെ പോയി... ഇപ്പൊ പണ്ടത്തെ ആ ഇടവഴിയെക്കാളും കഷ്ടമാ നമ്മുടെ നാഷണല്‍ ഹൈവേകള്‍... ഓഫിനു മാപ്പ്.. പറയാന്‍ വിട്ടു പോയി, കവിത നന്നായി.

കുറുമാന്‍ said...

കരിങ്കല്‍ ചീളുകള്‍ കൊണ്ടു
മാറിടം പിളര്‍ന്നു,
ടാറിട്ടതിനെയവര്‍
ദൃഢമാക്കി.
അവള്‍ പിന്നെ കരഞ്ഞില്ല -

ടാറിട്ടവയൊക്കെ കുഴിയായി മാറി,
പിന്നത്തെ മഴക്കവയൊക്കെ ഗര്‍ത്തമായി
അവള്‍ പിന്നെ കരഞ്ഞില്ല
പകരം ഗര്‍ത്തത്തില്‍ വീണവര്‍ വീണവര്‍
അവള്‍ക്ക് പകരം അലറികരഞ്ഞു.

ബൂ ഹ ഹ :)

കുഞ്ഞന്‍ said...

അവളുടെ മാറത്തുവീണ് എത്ര പേരാണുതലതല്ലി ചത്തിരിക്കുന്നത്...!

കൊള്ളാം

ചന്ദ്രകാന്തം said...

സുല്ലേ, കൊള്ളാം..
"റോഡ്‌" (ഒഴുകും വഴി) പകുതിയില്‍ നിര്‍ത്തല്ലെ..
.. ടാറിട്ട് ദൃഢമാക്കിയാലും,
അതിനെപ്പിളര്‍ന്നു വന്നൂ മഴ വീണ്ടും.
കരയാതെ, കലമ്പാതെ,
അവളതിലലിഞ്ഞൊഴുകീ പിന്നെ..

ബാക്കി, കുറുമാന്റെ വാക്കുകളോട്‌ കടപ്പാട്‌:-
പിന്നെ കരഞ്ഞത്‌ നാട്ടുകാര്‍ തന്നെ.

സു | Su said...

സുല്ലേ :) ഇനി വികസനകവിത നോക്കൂ.

http://vakjyothi.blogspot.com/2006/12/blog-post_10.html

ശെഫി said...

കൊള്ളാം

Unknown said...
This comment has been removed by the author.
Unknown said...

കരിങ്കല്ലിട്ടും ഇടാതേം ടാറിട്ടതാണെല്ലാം

പച്ചമണ്ണു കാലു നനക്കുംങ്കില്‍
ഈ ചെരിപ്പൊന്നു വലിച്ചെറിയണംന്ന്
വല്ലാത്ത മോഹംള്ള ഒരാള്‍

സുല്‍ |Sul said...

ഈ കവിതയിലും വികസനം ഉണ്ടോ സു :)

ജ്യോതിയുടെ കവിത ഞാനും വായിച്ചിട്ടുള്ളതാണല്ലോ :)
http://vakjyothi.blogspot.com/2006/12/blog-post_10.html#116633173689375113

-സുല്‍

മുസ്തഫ|musthapha said...

പിന്നെ കരഞ്ഞു...
ഇവിടെ വന്ന വായനക്കാര്‍ :)

ഒരു റോഡിനെ പോലും വെറുതെ വിടരുത് കേട്ടോ... :)

G.MANU said...

ithu kalakki...... gutter kavitha

മഴത്തുള്ളി said...

ഞാന്‍ വിചാരിച്ചു റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള കവിതയാണെന്ന്. ഇപ്പോഴത്തെ അവസ്ഥ ആണെങ്കില്‍ :-

പലരും നടന്നു പോയി
ആരെയും നുള്ളിനോവിക്കാതെ

എന്നുള്ളത് :-

നീന്തലറിയാത്തവര്‍ മുങ്ങിപ്പോയി
നീന്തലറിയാവുന്നവര്‍ കരപറ്റി

എന്നു വായിക്കുക.

സുല്ലേ, കൊള്ളാം :)

ഹരിശ്രീ said...

നല്ല കവിത...

സഹയാത്രികന്‍ said...

സുല്ലേട്ടാ...കൊള്ളാട്ടാ....

ഹ ഹ ഹ മഴത്തുള്ളി മാഷിന്റെ കമന്റ് കലക്കി...
:)

വെള്ളെഴുത്ത് said...

കരയുകയും കരയാതിരിക്കുകയും ചെയ്യുന്ന ഈ ശാലിനി ആരാണ്..?ചിലകാര്യങ്ങളില്‍ തീരെ കണ്ണു പിടിക്കുന്നില്ല..

ബാജി ഓടംവേലി said...

നന്നായിരിക്കുന്നു

സുല്‍ |Sul said...

Sul | സുല്‍ said...
അതു തന്നെയാണു വെള്ളെഴുത്തേ ഞാനും സംശയിക്കുന്നത്. ആരും ശാലിനിയെ കാണാതെ പോകുന്നതെന്ത് കൊണ്ട്?

എല്ലാവരും റോഡിന്റെയും ടാറിന്റെയും ഗട്ടറിന്റെയും പിന്നാലെ പോയി. കവിതയുടെ സംവേദനതക്കുറവായിരിക്കാം.

അല്ലെങ്കില്‍ റോഡ് ഒരു ചൂടു ചര്‍ച്ചാവിഷയം ആയതിനാലാവാം, ശാലിനിമാര്‍ കണ്ണില്‍ പെടാതെ പോകുന്നു.

-സുല്‍

അമല്‍ | Amal (വാവക്കാടന്‍) said...

നല്ല സാമൂഹ്യ ബോധമുള്ള കവിത...

നമ്മുടെ നാട്ടിലെ രണ്ടു പ്രധാന പ്രശ്നങ്ങളാണല്ലോ റോഡും പീഡനവും...
അതു കൊണ്ടായിരിക്കാം വായിച്ചവര്‍ക്ക് സംശയം തോന്നിയത്, ഇത് റോഡാണോ ശാലിനിയാണോ എന്നൊക്കെ.
ആശയ വ്യക്തത വരുത്തല്‍ കവിയുടെ ഉത്തരവാദിത്വമാണ്.

നല്ല വരികള്‍ ആണ് ... കൂടുതല്‍ വായന ആവശ്യപ്പെടുകയും ചെയ്യുന്നു.

Appu Adyakshari said...

റോഡിനെയെല്ലാം തോ‍ടായ് മാറ്റിയ
കുരുവിള അല്ല കുഴിവിള സാര്‍ പോയില്ലേ.

ഇനി ഈ കുഴികള്‍ കിണറുകളാവുമോ എന്നു നമുക്ക് കാത്തിരിക്കാം..

കുറുമാന്‍ പറഞ്ഞതിന്റെ താഴെ ഒരു ഓഫ് ഒപ്പും.

Rasheed Chalil said...

നന്നായിട്ടുണ്ട് സുല്ലേ... ഇഷ്ടായി. ഇപ്പോള്‍ ആശയം വ്യക്തമാണ്... മുമ്പ് ഇവിടെ വന്ന് എന്ത് മനസ്സിലാക്കണം എന്നറിയാതെ തിരിച്ച് പോയതായിരുന്നു... ഇപ്പോള്‍ ക്ലിയര്‍.

അപ്പു ആദ്യാക്ഷരി said...

എല്ലാവരും കുഴികളെപ്പറ്റി കമന്റിട്ട് കവിയുടെ ഭാവന ആദ്യം വികലമാക്കിയിരുന്നു. ഇപ്പോ ഏതായാലും വിഷയം ക്ലിയറായി സുല്ലേ.

മഴതുള്ളികിലുക്കം said...

സുല്‍

റോഡ്‌....അതിമനോഹരം

asdfasdf asfdasdf said...

കവിത നന്നായിട്ടുണ്ട്. 15 നാള്‍ക്കകം കേരളത്തിലെ എല്ലാ റോഡും ടാര്‍ ചെയ്യുന്നതാണെന്ന് മുഖ്യമന്ത്രി ഊന്നി ഊന്നി പറഞ്ഞു.