Monday, October 08, 2007

തലകുനിക്കപ്പെട്ടവര്‍ (ശ്രീശാന്തിനായ്)

നിങ്ങളുടെ നട്ടെല്ല്
എങ്ങനെയാണ് വളഞ്ഞുപോയത്?
ആര്‍ക്കുമുമ്പിലാണ് നിങ്ങളെപ്പോഴും
തലകുനിച്ചു നിന്നത്?

വിദ്യാലയങ്ങളിലെ
ബഞ്ചിലിരുന്ന വര്‍ഷങ്ങളില്‍,
നിങ്ങള്‍ നടുവളഞ്ഞു തന്നെയാണ്
ഇരുന്നിരുന്നത്.
ചോദ്യങ്ങള്‍ ചോദിക്കാതെ
വെറും കേള്‍വിക്കാരായ്.
വീണുടയാവുന്ന ദുരഭിമാനത്തിന്റെ
കാവലാളായ്,
വിനയത്തിന്റെ
വിനീത ദാസനായ്.

അദ്ധ്യാപകര്‍ പ്രവാചകരായിരുന്ന
കാലം കടന്നുപോയ്.
സോക്രട്ടീസ് അപ്രസകതനാക്കപ്പെട്ടു.

എല്ലാത്തിനും ഉത്തരവാദികളായ
തലതിരിഞ്ഞുപോയ
തലമുറയില്‍ നിന്നും
കുതറിയെണീക്കുക.

സമര്‍പ്പണം : ശ്രീശാന്തിനെ തെറിവിളിക്കുന്ന മലയാളിമക്കള്‍ക്ക്

40 comments:

സുല്‍ |Sul said...

തലകുനിക്കപ്പെട്ടവര്‍
“നിങ്ങളുടെ നട്ടെല്ല്
എങ്ങനെയാണ് വളഞ്ഞുപോയത്?
ആര്‍ക്കുമുമ്പിലാണ് നിങ്ങളെപ്പോഴും
തലകുനിച്ചു നിന്നത്?“

ഒരു കവിത.
സമര്‍പ്പണം : ശ്രീശാന്തിനെ തെറിവിളിക്കുന്ന മലയാളിമക്കള്‍ക്ക്

-സുല്‍

aneeshans said...

:)

krish | കൃഷ് said...

ഇതു കലക്കി.

തെറി വിളിക്കുന്നവര്‍ അവര്‍ക്ക് അറിയാവുന്ന ഭാഷ പറയുന്നു, നട്ടെല്ല് വളഞ്ഞവര്‍.

ഉപാസന || Upasana said...

നന്നായി...
അവരൊക്കെ വായിച്ചാ‍ാല്‍ മതിയായിരുന്നു.
:)
ഉപാസന

ശ്രീ said...

സുല്ല്‌ ചേട്ടാ...
നന്നായി.
എന്തൊക്കെ പറഞ്ഞാലും ശ്രീശാന്ത് ഒരു മലയാളിയല്ലേ? ആ ഒരു പരിഗണന എങ്കിലും നല്‍‌കിക്കൂടേ നമ്മള്‍‌ മലയാളികള്‍‌ക്ക്?

അരവിന്ദ് :: aravind said...

സുല്ലേ...അഭിനന്ദനങ്ങള്‍..

വളരെ കഷ്ടം തോന്നിപ്പോയി, ചിലരുടെ ആറ്റിറ്റ്യൂഡ് കണ്ടപ്പോള്‍.
അവന്‍ വല്ല പാക്കിസ്ഥാനിയോ ശ്രീലങ്കനോ ആയിരുന്നെങ്കില്‍ ഒരുത്തന്‍ അങ്ങിനെ നമുക്കുണ്ടാവാന്‍ കൊതിച്ചേനെ.
ചിലര്‍ക്ക് അവന്‍ സന്തോഷിക്കുന്നത് സഹിക്കുന്നില്ല, അവന്റെ അമ്മയുടെ സംസാരം സഹിക്കുന്നില്ല..നമുക്കൊക്കെ ഇഷ്ടപ്പെടുന്നപോലെയാണൊ അവര്‍ പെരുമാറേണ്ടത്? അതെവിടുത്തെ നിയമമാണ്? അസ് ഫാര്‍ അസ്, അവന്‍ നന്നായി കളിക്കുന്നുണ്ടെങ്കില്‍ വേറെ എന്തടിസ്ഥാനത്തിലാണവനെ കുറ്റം പറയുന്നത്? അവന്റെ അമ്മയുടെ സംസാരം സഹിക്കുന്നില്ല എന്ന കാരണത്തിലോ? അത്ഭുതമായിരിക്കുന്നു!

(എന്നാല്‍ കൊച്ചിയില്‍ , സൈമണ്ട്സിനെ റണ്ണൊഉട്ടാക്കാന്‍ നോക്കി വഴി അല്പം കടന്നു പോയി എന്നു എനിക്കും തോന്നുന്നു.)

വിശാഖ് ശങ്കര്‍ said...

ഇന്റിമിടേഷന്‍ ക്രികറ്റിനെ സംബന്ധിച്ചിടത്തോളം ഒരു പുതുമയല്ല.സായിപ്പ് അതു ചെയ്യുമ്പോള്‍ ആരും കുറ്റം പറഞ്ഞും കാണുന്നില്ല.പിന്നെ ശ്രീസന്ത്(പുള്ളി പേര്‍ അങ്ങനെ മാറ്റിയിരുന്നു.ശ്രീശാന്ത് എന്ന പേര്‍ സംഖ്യാശാസ്ത്രപ്രകാരമോ മറ്റൊ അശുഭകരമാണത്രെ..!) ചെയ്യുമ്പോള്‍ മാത്രം അത് മാന്യന്മാരുടെ കളിക്ക് ചേരാത്തതാകുന്നത് എങ്ങനെയാണോ എന്തോ!എതിരാളിയുടെ ഏകാഗ്രത തകര്‍ക്കാന്‍ വേണ്ടി പ്രയോഗിക്കേണ്ട ഈ തന്ത്രം സ്വന്തം ഏകാഗ്രത തകര്‍ക്കാതെ നോക്കണം എന്നു മാത്രം.ഇനി അത് കേവലം വികാരപ്രകടനം മാത്രമാണെങ്കില്‍ അത് സ്വന്തം പ്രകടനത്തെ ബാധിക്കാതെ നോക്കണം.(ഈ പറഞ്ഞത് ഏറെ ഇഷ്ടപ്പെടുന്ന ഒരു കളിക്കാരന്റെ പ്രകടനത്തിലെ സ്ഥിരതയില്ലായ്മ ഓര്‍ത്തുള്ള വ്യാകുലത മാത്രം)

ശ്രീശാന്ത് ഒറ്റയ്ക്ക് ഒരു കളി ജയിക്കാന്‍ കെല്‍പ്പുള്ള ബൌളറാണ്.അത് അദ്ദേഹം ഒന്നിലധികം തവണ തെളിയിച്ചിട്ടുമുണ്ട്.അയാള്‍ക്കുമേല്‍ ചെളിവാരിയെറിയുന്നവരോട് എന്തുപറയാന്‍!

അവസരോചിതമായ പോസ്റ്റിന് അഭിനന്ദനങ്ങള്‍.

ഉണ്ണിക്കുട്ടന്‍ said...

ശ്രീശാന്ത് അഗ്രസീവ് ആകുന്നതു നല്ലതു തന്നെ. പക്ഷെ ആ അഗ്രസീവ്നസ്സ് ഇഫക്ടീവും കൂടെ ആവണം. ഒരു നല്ല ബോളെറിഞ്ഞ് ബാറ്റ്സ്മാനെ ബീറ്റ് ചെയ്ത ശേഷം പിന്നെ അയാളെ തുറിച്ചു നോക്കുന്നതിന്റെ ആവശ്യമെന്താണ്? അഥവാ പ്രകോപിപ്പിച്ച് ഒരു തെറ്റു വരുത്തിക്കാനാണ്‌ ശ്രമമെങ്കിലും ആ നോട്ടം നിര്‍ത്തേണ്ട ഒരു ലിമിറ്റ് ഉണ്ട്. ബ്രെറ്റ് ലീ ആ ലിമിറ്റില്‍ നോട്ടം പിന്‍വലിക്കാറുണ്ട് മിക്കവാറും. പക്ഷെ ശ്രീയുടെ നോട്ടം അത്ര ഇഫക്ടീവ് ആവാത്തതും ആ ലിമിറ്റില്‍ നിര്‍ത്താത്തതു കൊണ്ടു തന്നെ. എല്ലാ ബോളിനു ശേഷവും ഇങ്ങനെ ചെയ്യുന്നതും വിപരീത ഫലമേ ചെയ്യൂ. ശ്രീയുടെ അഗ്രസ്സീവ്നസ്സ് കളിയില്‍ പ്രയോജനപ്പെടണം എന്നുണ്ടെങ്കില്‍ കുറച്ചു കൂടെ സംയമനം പാലിച്ചേ പറ്റൂ. പക്ഷെ ഒരോ പന്തെറിയുമ്പൊഴും ശ്രീയുടെ മുഖത്തു കാണാം നമുക്കാ ആത്മാര്‍ഥത. ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ ശ്രീ ടീമിനു ഒഴിച്ചു കൂടാനാവത്ത സ്ട്രൈക്ക് ബോളറായി മാറും എന്ന കാര്യത്തില്‍ സംശയമില്ല.

മയൂര said...

"വിദ്യാലയങ്ങളിലെ
ബഞ്ചിലിരുന്ന വര്‍ഷങ്ങളില്‍,
നിങ്ങള്‍ നടുവളഞ്ഞു തന്നെയാണ്
ഇരുന്നിരുന്നത്.
ചോദ്യങ്ങള്‍ ചോദിക്കാതെ
വെറും കേള്‍വിക്കാരായ്.
വീണുടയാവുന്ന ദുരഭിമാനത്തിന്റെ
കാവലാളായ്,
വിനയത്തിന്റെ
വിനീത ദാസനായ്."

സൂപ്പര്‍ബ്...സുല്‍...സൂപ്പര്‍ബ്..:)

Anonymous said...

‘’ശ്രീശാന്ത് ഒറ്റയ്ക്ക് ഒരു കളി ജയിക്കാന്‍ കെല്‍പ്പുള്ള ബൌളറാണ്. ‘’

എന്ന വിശാഖിന്റെ അഭിപ്രായത്തൊട് എല്ലാവരും യൊജിക്കുക.

(ഒറ്റയ്ക്ക് കളിക്കണം. ഗ്രൌണ്ടില്‍ വേറാരും കാണരുതെ. ആരാധിക്കാം. പക്ഷേ ഇങ്ങനെ അന്ധനാകരുത്.)

വിശാഖ് ശങ്കര്‍ said...

രജീവേ,
തര്‍ക്കത്തിനില്ല.
ഇക്കഴിഞ്ഞ സൌത് ആഫ്രിക്കന്‍ ടെസ്റ്റ് പരമ്പരയില്‍ നമ്മള്‍ ആദ്യമായി ആ മണ്ണില്‍ ഒരു ടെസ്റ്റ് ജയിച്ചു.ആദ്യ ഇന്നിങ്സില്‍ 8 വിക്കറ്റുള്‍പ്പെടെ 11 വിക്കറ്റേടുത്ത് അയാളായിരുന്നു അതിനെ കളിയിലെ കേമനായത്.
ഈ കഴിഞ്ഞ 20-20 ലോക കപ്പില്‍ ഓസ്ട്രേലിയക്കെതിരായ നിറ്ണ്ണായക മത്സരത്തില്‍ 4 ഓവറില്‍ 12 റണ്‍ മാത്രം കൊടുത്ത് 3 വിക്കറ്റെടുത്ത് കളി നമുക്ക് അനുകൂലമായി തിരിച്ചുവിട്ടതും ഇയാളാണ്.
ഈ കളികള്‍ പുള്ളി ഒറ്റയ്ക്ക് എതിരാളികളില്ലാത്ത മൈതാനത്ത് കളീച്ച് നേടിയവയാണെന്ന് എനിക്ക് തോന്നിയില്ല.(അന്ധനായതിനാലാവാം)

ഉണ്ണിക്കുട്ടന്‍ പറഞ്ഞതിനോട് നൂറുശതമാനം യോജിക്കുന്നു.അത് ഞാന്‍ കുറിപ്പില്‍ സൂചിപ്പിക്കുകയും ചെയ്തിരുന്നു.അഗ്രസ്സീവ് ആകുന്നതു കളിക്കാരന്റെ വൈകാരിക ഘടനയുടെ പ്രശ്നം.സ്ഥിരതയുള്ള പ്രകടനമാണ് ടീമിനാവശ്യം.അതിനു ശ്രീശാന്തിനു കഴിയില്ലെന്നു തീരുമാനിക്കാന്‍ സമയമായില്ലെന്നു തോന്നുന്നു.

മുക്കുവന്‍ said...

അതികമായാല്‍ അമ്രുതും വിഷം... അതാണു ശ്രീക്ക് പറ്റിയത്. കുട്ടിയല്ലേ ഒരു കൊല്ലം കഴിയുംബോള്‍ ശരിയാവും എന്ന് പ്രാര്‍ഥിക്കാം.

നല്ല ബൌളറാണു ശ്രീ. പക്ഷേ ഒന്നോ രണ്ടോ കളിയല്ലേ ഷൈന്‍ ചെയ്തൊള്ളൂ... ഒരു സീസണ്‍ ഷൈന്‍ ചെയതതിനു ശേഷം, ഒച്ചപ്പാടുണ്ടാക്കിയാല്‍ പോരേ എന്നൊരു സംശയം.

ഏ.ആര്‍. നജീം said...

ചില കൊച്ചു കുട്ടികളുടെ കുസൃതികളെ കുറിച്ച് വിരുന്നുകാരോട് അമ്മ പറഞ്ഞു കൊടുക്കാറുണ്ട്..
"മോന്റെ കുസൃതികള്‍ കണ്ടോണ്ടിരിക്കാന്‍ തന്നെ നല്ല രസാ, ഇന്നലെ അവന്‍ അമ്മൂമ്മയുടെ കോളാമ്പി എടുത്ത് കുളത്തിലെറിഞ്ഞു, പിന്നൊരു ദിവസം അവന്റപ്പൂപ്പന്‍ നടന്നു പോകുമ്പോള്‍ പുറകെ ചെന്ന് മുണ്ട് പിടിച്ച് ഒരൊറ്റ ഉരിയല്‍, ചിലപ്പോള്‍ അവന്റെ അച്‌ഛന്‍ ഉറങ്ങി കിടക്കുമ്പോള്‍ മൂക്കിനിട്ടൊക്കെയാ ഇടികൊടുക്കുന്നത്.." മോന്റെ ആ കൊച്ചു കുസൃതികള്‍ കണ്ടോണ്ടിരുന്നാല്‍ തന്നെ നല്ല രസാ, സമയം പോകുന്നത് അറിയില്ല "
ശ്രീശാന്ത് , വെല്‍ഡന്‍ നീയാണ് കറക്ട്. നീ തന്നെയാണ് കറക്ട്..! ഇനി ഒരു വിക്കറ്റ് വീഴ്ത്തുമ്പോള്‍ നീ ആ ഗ്രൗഡില്‍ ഒന്ന് തല കുത്തി മറിയാമോ..പ്ലീസ്.. അതു കണ്ടിട്ട് എനിക്കൊന്ന് കോള്‍മയിര്‍ കൊള്ളാനാ...!

ചന്ദ്രകാന്തം said...

സ്വന്തം കഴിവുകള്‍, നേട്ടങ്ങള്‍... ഇവയുടെ മേന്മ തിരിച്ചറിയേണ്ട കാലം നമ്മെ കടന്നു പോകുന്നതിനു മുന്‍പ്‌...
"തലതിരിഞ്ഞുപോയ
തലമുറയില്‍ നിന്നും
കുതറിയെണീക്കുക."

Rasheed Chalil said...

ശ്രീശാന്തിനെ ന്യായീകരിക്കാന്‍ പറ്റില്ലങ്കിലും ഈ വിഷയത്തില്‍ മലയളിയുടെ വിമര്‍ശനത്തില്‍ ‘എനിക്ക് കിട്ടാത്ത സൌഭ്യാഗ്യം അയല്‍‌വാസിക്ക് കിട്ടിയത്’ കൊണ്ടുള്ള ഒരു അസൂയയുടെ ചുവയുണ്ടെന്ന് തോന്നുന്നു.

സുല്ലേ കവിത കൊള്ളാം...

un said...

പ്രതിഭാശാലിയായ ഒരു കളിക്കാരന്‍ തന്നെ ശ്രീശാന്ത്. അദ്ദേഹത്തെ തെറിവിളിച്ചവര്‍ നട്ടെല്ലില്ലാത്തവരും പക്ഷെ,
ഇതു കൂടെ ഒന്നു വായിച്ചു നോക്കൂ. (അസൂയ മൂത്ത ഒരു മലയാളിയല്ല എഴുതിയത്.) സചിനും ദ്രാവിഡും മറ്റും മഹത്തായ കളിക്കാരായത് എതിര്‍കളിക്കാരെ കൊഞ്ഞണം കുത്തിയും തെറി വിളിച്ചുമല്ല. അതല്ല aggression. ശ്രീശാന്തിന് ലോകം മുഴുവന്‍ കളി കണ്ടിരിക്കെ(കുട്ടികളടക്കം)എന്തു കോപ്രായവും കാട്ടാം.. പക്ഷെ, അതിനെ ആരും വിമര്‍ശിക്കരുത് (തെറി വിളിയല്ല ഉദ്ദേശിച്ചത്)എന്നു പറയരുത് ശരിയല്ല..

അപ്പു ആദ്യാക്ഷരി said...

സുല്ലേ,

കവിതയില്‍ പറഞ്ഞകാര്യങ്ങള്‍ അംഗീകരിക്കുന്നു. പക്ഷേ എനിക്കു തോന്നുന്നത് ശ്രീശാന്തിന്റെ ശാന്തതയില്ലാത്ത ചില പെരുമാറ്റങ്ങളാണ് ഇത്രയധികം വിമര്‍ശനങ്ങള്‍ അദ്ദേഹത്തിനുണ്ടാക്കിവയ്ക്കുന്നത് എന്നാണ്. ഒരു പക്ഷേ പുള്ളീ കളിക്കളത്തില്‍ ഒരു ശാന്തനായിരുന്നെങ്കില്‍ ഇത്രയും തെറിവിളികള്‍ ഉണ്ടാവുമായിരുന്നില്ല. ഏതായാലും പബ്ലിക്കായി ഒരാളെ ഇങ്ങനെ അപമാനിക്കുന്നത് ശരിയല്ല.

Anonymous said...

ഒൗട്ടായി പുറത്തേക്കു പോകുന്ന ബാറ്റ്സ്മാന്റെ നേരെ കൊഞ്ഞനംകുത്തുന്നതാണോ അഗ്രസീവനസ്? ഡെഡായ ബോളില്‍ റണ്ണൗട്ടിന് അപ്പീല്‍ ചെയ്യുന്നതാണോ അഗ്രസീവനസ്? ഇതിനാണോ നട്ടെല്ലെന്നു പറയുന്നത്? ശ്രീശാന്ത് മലയാളികള്‍ക്കെല്ലാം നാണക്കേടുണ്ടാക്കുന്ന രീതിയിലാണ് കളിക്കളത്തില്‍ പെരുമാറുന്നത്. ഇത് അഗ്രസീവനസ് അല്ല അലവലാതിത്തരമാണ്. അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞപോലെ അവനെ സൈക്യാട്രിസ്റ്റിനെ കാണിക്കേണ്ട സമയമായി

G.MANU said...

ithu kasari mashey

Anonymous said...

ഇംഗ്ളണ്ടില്‍ പീറ്റേഴ്സനുനേരെ ബീമര്‍ എറിഞ്ഞതും രണ്ടു സെറ്റെപ്പു മുന്നോട്ടു കയറി നോബോള്‍ എറിഞ്ഞതും നട്ടെല്ലിന്‍റെ ബലം കൊണ്ടാണോ? സ്കൂള്‍ കുട്ടികളെപോലും നാണിപ്പിക്കുന്ന രീതിയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പെരുമാറുന്നതിനെയാണോ നട്ടെല്ലെന്നു വിളിക്കുന്നത്? Shame on you!

അലിഫ് /alif said...

കുറിപ്പ്/കവിത അവസരോചിതം സുല്ലേ. ശ്രീശാന്തിനെ ന്യായീകരിക്കുന്നില്ല, കുറ്റപ്പെടുത്തുന്നുമില്ല, എനിക്കെന്തോ അയാളെയും അയാളുടെ രീതികളെയും വല്യ ഇഷ്ടമാണ്.
സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കേണ്ട കാര്യമൊന്നുമില്ല.ഈ കഴിഞ്ഞ മൂന്ന്( പരാജയമടഞ്ഞ 2 കളികളുള്‍പ്പെടെ)ആസ്ട്രേലിയ കളികളിലും ശ്രീശാന്ത് പുറത്തിരുത്തേണ്ട വിധം മോശം പ്രകടനമായിരുന്നുവോ..? എങ്കിലും കളിക്കളത്തിലെ പ്രകോപനങ്ങള്‍ പ്രകടനത്തെ ബാധിക്കാതിരിക്കാന്‍ ശ്രീശാന്ത് കുറച്ച് കൂടി മനസ്സ് വെയ്ക്കേണ്ടിയിരിക്കുന്നു.

മലയാളികള്‍ക്കാകമാനം നാണക്കേടുണ്ടാക്കുന്ന വിധത്തിലാണു ഇദ്ദേഹത്തിന്റെ പ്രകടനമെന്ന് വിലയിരുത്തുന്നവരോട് എന്ത് പറയാന്‍, നട്ടല്ലിന്റെ ബലം ‘കൃത്യ‘ മായിട്ടറിയാമെന്ന് നടിക്കുന്നവര്‍ക്കും അനോണി മുഖം; കലികാലം..!

കരീം മാഷ്‌ said...

ഉഷക്കു ഒളിമ്പിക്സില്‍ ഒരു സെക്കന്ന്ഡിന്റെ ചൈറിയ ഒരംശത്തിനു മെഡല്‍ നഷ്ടപ്പെട്ടു തിരിച്ചു പയ്യോളിയിലെത്തിയപ്പോള്‍ കോഴിക്കോട്ടങ്ങാടിയില്‍ യുക്തിവാദിസംഘം ഒരു ആശംസാ ബാനര്‍ കെട്ടിയിരുന്നു
അതില്‍ വലിയ അക്ഷരത്തില്‍
“പി.ടി.ഊഷക്കഭിവാദ്യങ്ങള്‍“ എന്നും അതിനു മുകളില്‍ ചെറുതായ അക്ഷരത്തില്‍ നേര്‍ച്ചവഴിപാടുകള്‍ക്കും പൂജകള്‍ക്കും ഫലമില്ലന്നു തെളിയിച്ച എഴുതിയിരുന്നു.
ഉഷക്കു മെഡലുകിട്ടാന്‍ ഇന്ത്യ മുഴുവന്‍ ( ചുരുങ്ങിയതു കേരളമെങ്കിലും) പ്രാര്‍ത്ഥിച്ച സമയമായിരുന്നു അത്.അതിനെ കളിയാക്കുകയായിരുന്നു യുക്തിവദസംഘത്തിന്റെ ലക്ഷ്യം.
അതുപോലെ ഓരോ കേരളീയന്റെ പ്രാര്‍ത്ഥനയും അഭിമാനവും വെറുതെ പാഴാക്കിക്കളയുന്ന ശ്രീശാന്തിനു അഭിവാദ്യങ്ങള്‍”

Anonymous said...

here

മന്‍സുര്‍ said...

സുല്‍..

എഴുത്ത്‌ നന്നായി...

സമയോചിതമായി..പോസ്റ്റ്‌...
മനുഷ്യനല്ലേ..ഓരോരുത്തര്‍ക്കും ഓരോ ശൈലിയല്ലേ...
ഇന്നു പുകഴത്തുന്നവനെ നാളെ തള്ളിപറയും
ഇതൊക്കെ കണ്ടുമടുത്തിരിക്കുന്നു..
ഞാന്‍ നന്നാവില്ല അമ്മാവാ....എന്നെ തല്ലണ്ടാ...
പഴചൊലുകളില്‍ പതിരുണ്ടു അല്ലേ...

നന്‍മകള്‍ നേരുന്നു

നാടന്‍ said...

പുള്ളിയുടെ ചില ചേഷ്ടകള്‍ ക്രിക്കെറ്റിന്‌ നിരക്കാത്തതാണോ എന്നൊരു സംശയം (20-20 യില്‍ ഒരു വിക്കറ്റ്‌ എടുത്തപ്പോള്‍ കുത്തിയിരുന്ന് മണ്ണ്‍ മാന്തിയതും മറ്റും.)
പിന്നെ പത്രക്കാര്‍ എന്തൊക്കെയാ എഴുതി വിടുന്നത്‌. "ഉണ്ണിക്കണ്ണന്റെ മുന്നില്‍ നിറകണ്ണുകളോടെ ആ അമ്മ ഇരുന്നു", "നിറഞ്ഞു തുളുമ്പിയ കണ്ണുകളോടെ ആ അമ്മ പടിയിറങ്ങി വന്നു","ഗോപു മോന്‌ പുട്ടും കടലയും കരുതി വച്ചു".
ആകെ മൊത്തം ഒരു പൈങ്ഗിളി സ്റ്റൈല്‍.

Anonymous said...

What About This Sul?

Sreesanth gets in Symonds' face
By Peter Lalor

http://www.foxsports.com.au/story/0,8659,22558944-23212,00.html

October 10, 2007 IF Andrew Symonds wasn't such a gentle fellow, India's Shanthakumaran Sreesanth's nose would probably be plastered all over his leering face.

The Hindu and occasionally Christian bowler can thank all his gods that the secular Queenslander is a man of peace and tranquility.

Sreesanth overstepped the line again in the fourth one-day international of the series. And this time he wasn't even playing.

When Symonds was dismissed for 75 at a crucial part of the tense match on Monday, Sreesanth waited for him between the field and dressing-room.

The provocative Indian paceman, who was dropped for the game, approached the batsman and, according to observers, clapped in his face. Symonds appeared to give Sreesanth a spray in return.

The words could not be heard but perhaps the Australian pointed out that the Indians were on their way to their first win of the series without the help of the bowler.

Symonds then waved him away with the bat. It is a mark of the big man's control he didn't beat him with it.

Sreesanth denied yesterday he clapped in Symonds's face. "I said to him, 'hard luck, you're going to lose now'. That's all," Sreesanth said.

Stuart Clark apparently helped defuse the incident and told Sreesanth to get on with carrying drinks, or whatever it was he was there to do.

Behaving like an ugly fan who had slipped into the players' enclosure, Sreesanth had given the Australians a mouthful all day.

Symonds had been involved in a verbal altercation with Sourav Ganguly and Sachin Tendulkar earlier in the match, but at least they were all officially part of the game.

The Australians lined up outside the dressing-rooms to shake hands with the Indian players as they left the ground after the match, but when Sreesanth got to Symonds it appeared only words were exchanged.

The bowler is on notice from match referee Chris Broad about his behaviour. He was fined over a number of incidents in England and at the Twenty20 World Cup in South Africa.

Broad said yesterday he was unaware of the latest incident, but he spoke to both captains after the second match in Cochin had almost descended into a bar-room brawl.

Sreesanth was at the centre of a number of altercations early in the series and has given the Australians over-the-top send-offs on the occasions he has taken a wicket.

The Australians aren't angels when it comes to verbal confrontations but, on the whole, have been the more passive party in the ugly physical clashes that look so bad on camera and which Sreesanth seems so fond of.

Captain Mahendra Singh Dhoni was more sanguine about the behaviour in this match in Chandigarh than he had been at Hyderabad, when he complained to the umpires about Australia's "harsh language".

He was asked after the match about the verbal spats on the ground. "You have to keep yourself calm and cool but you have to get a reply," Dhoni said.

"Nobody wants a game without any chitchat going around, it adds to the fun.

"If it's within its limitations it's very good for both the teams and I think this game was very good for both teams, nobody crossed the limitations."

If he thinks Sreesanth's actions as a non-player were within "limitations", this series could quickly descend into an ugly spectacle.

Unknown said...

ശ്രീശാന്ത് ഇന്ത്യയുടെ പ്രതിഭാധനരായ യുവ ബൌളര്‍മാരില്‍ മുന്‍‌നിരക്കാരനാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ലല്ലോ. ഒരു ഫാസ്റ്റ് ബൌളര്‍ക്ക് ഏറ്റവും ആവശ്യമുള്ള ഗുണമാണ് അഗ്രസീവ്നസ്സ്. പക്ഷെ അഗ്രസീവ് ബൌളിങ് എന്താണ് ശ്രീശാന്ത് ചെയ്യുന്നത് എന്താണ് എന്നുള്ള വ്യത്യാസം അറിയാത്തവരാണ് ശ്രീശാന്തിന്റെ ‘അഗ്രസീവ്നെസ്സി‘നെ പിന്തുണയ്ക്കുന്നത്.

ബാറ്റ്സ്മാന്‍ ഔട്ടായതിന് ശേഷം പവലിയനിലേക്ക് മടങ്ങുമ്പോള്‍ ചീത്ത വിളിച്ചും ആംഗ്യം കാണിച്ചും അത് പോലെ റണ്ണെടുക്കാന്‍ ഓടുമ്പോള്‍ തട്ടിയും മുട്ടിയും ഒന്നുമല്ല ആറ്റിറ്റ്യൂഡ് കാണിയ്ക്കേണ്ടത്. ഏറ്റവും അഗ്രസീവായി ബൌള്‍ ചെയ്തിരുന്നവരില്‍ ഒരാളാണ് വസിം അക്രം. ബാറ്റ്സ്മാന്റെ മനസ്സിനെ പിടിച്ച് കുലുക്കുന്ന തരത്തിലുള്ള ലൈനും ലെങ്ത്തും, ബൌണ്ടറി അടിച്ചാല്‍ അടുത്ത പന്തില്‍ ബൌണ്‍സറോ യോര്‍ക്കറോ എറിഞ്ഞ് മറുപടി. തീപാറുന്ന പന്തുകളാണ് അക്രത്തിന് വേണ്ടി സംസാരിക്കുന്നത്. പക്ഷെ കളിക്കളത്തിനും പുറത്തും അദ്ദേഹം എത്ര സൌമ്യനായിരുന്നു.

സ്ലെഡ്ജിങ് പുതിയ കാര്യമല്ല. ഒരു പരിധി വരെ എല്ലാവരും സ്ലെഡ്ക് ചെയ്യാറുമുണ്ട്. പക്ഷെ വാക്കുകള്‍ വിട്ട് കയ്യാങ്കളിയുടെ രീതിയാണ് ശ്രീശാന്തിന്റേത്. ഐ സി സിയുടെ കോഡ് ഓഫ് കണ്ടക്ട് 6 മാസത്തിനിടെ മൂന്ന് തവണ ബ്രീച്ച് ചെയ്യുക എന്നുള്ളത് ലാഘവത്തോടെ കാണാന്‍ കഴിയില്ല. അപ്പീല്‍ നിരസിച്ച അമ്പയറെ നോക്കി തീരുമാനം ശരിയായില്ല എന്ന തരത്തില്‍ തലയാട്ടുന്നത് അഗ്രസീവനെസ്സ് അല്ല ഊച്ചാളിത്തരമാണ്.

കഴിഞ്ഞ കളിയില്‍ ശ്രീശാന്തിന് സ്ഥാനം നഷ്ടപ്പെട്ടതും മറ്റൊന്നും കൊണ്ടല്ല കളിക്കളത്തിലെ കോപ്രാട്ടികള്‍ ടീമിനും ക്യാപ്റ്റനും തലവേദനയായത് കൊണ്ട് തന്നെയാണ്. അനോണി മുകളില്‍ പറഞ്ഞ സംഭവം സത്യമാണേങ്കില്‍ ശ്രീശാന്തിനെതിരെ ബാന്‍ മുതലായ നടപടികള്‍ എടുക്കുകയാണ് വേണ്ടത്.

വളരെ നന്നായി കളിക്കാന്‍ കഴിവുള്ള ഒരാള്‍ പലരും മുന്നെ നടന്ന് മറഞ്ഞ വഴിയില്‍ നടക്കുന്നത് കാണുമ്പോള്‍ സങ്കടമുണ്ട്. വിനോദ് കാംബ്ലിയുടെ ചിത്രം മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല ഇപ്പോഴും.

ഉണ്ണിക്കുട്ടന്‍ said...

ദില്‍ബന്‍ പറഞ്ഞതു കറക്റ്റ്. പക്ഷെ മാന്യതയുടെ ഉദാഹരണമായി വസീം അക്രം തന്നെ വേണമായിരുന്നോ ദില്‍ബാ. കുറച്ചു മുന്‍പു നടന്ന ഇന്ത്യയുമായി നടന്ന ഒരു വേള്‍ഡ് കപ്പ് മത്സരത്തില്‍ ടോസ്സ് കഴിഞ്ഞിട്ടു "ഇതു ഞങ്ങള്‍ക്ക് വെറും പരിശീലന മത്സരം" എന്നൊക്കെ പറഞ്ഞിട്ടു പിന്നെ ആ മത്സരം തോള്‍ക്കുകയും ചെയ്തു. അക്രം അത്ര മാന്യനാണെന്നു തോന്നീട്ടില്ല. മാന്യതയുടെ പ്രതീകങ്ങളായി നമ്മുടെ സച്ചിനും ദ്രാവിഡുമൊക്കെ ഇവിടെ ഇല്ലേ..

Unknown said...

ഉണ്ണിക്കുട്ടാ,
ഞങ്ങള്‍ക്ക് പരിശീലന മത്സരം മാത്രം എന്ന് അക്രം പറഞ്ഞത് ഇന്ത്യയുടെ മേല്‍ മാനസിക സമ്മര്‍ദ്ദം ചെലുത്താന്‍ പാകിസ്താന്‍ ക്യാപ്റ്റന്‍ എന്ന നിലയിലാണ്. അതില്‍ എതിര്‍ക്കപ്പെടേണ്ടതായി എന്തെങ്കിലും ഉള്ളതായി എനിക്ക് തോന്നിയില്ല. കളി തോറ്റപ്പോള്‍ കിട്ടാനുള്ളത് കിട്ടുകയും ചെയ്തല്ലോ. ;-)

ഞാന്‍ അക്രത്തിന്റെ ബൌളിങ്ങാണ് പറഞ്ഞത്. ഒരു ഫാസ്റ്റ് ബൌളര്‍ എന്ന നിലയിലാണ് അക്രം ഉദാഹരണമായത്. മാന്യന്മാര്‍ ധാരാളം വേറെയുമുണ്ടല്ലോ പല ടീമുകളിലും. വിന്‍ഡീസിന്റെ കോര്‍ട്നി വാല്‍‌ഷ് ഒരു ലോകകപ്പ് സെമിയില്‍ ബൌള്‍ ചെയ്യുന്നതിന് മുമ്പ് ക്രീസ് വിട്ടിറങ്ങിയ നോണ്‍സ്ട്രൈക്കറെ റണ്ണൌട്ടാക്കാമായിരുന്നിട്ടും ഔട്ടാക്കാതെ വാണിങ് കൊടുത്തതും വിന്‍ഡീസ് പുറത്തായി എങ്കിലും വാല്‍‌ഷിന്റെ മാന്യത അംഗീകരിക്കപ്പെട്ടതും ഓര്‍മ്മയില്ലേ?

ഓടോ: പാകിസ്താന്‍ ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞാല്‍ അബദ്ധം പറയുക എന്നുള്ളത് പാരമ്പര്യമായി വരുന്നതാണ്. ഇന്‍സമാം ഉള്‍ ഹഖിന്റെ അമളികള്‍ പ്രസിദ്ധമാണല്ലോ. അക്രത്തിനും പറ്റി എന്നേ ഉള്ളൂ. എന്തായാലും ഈ പാരമ്പര്യം ഷൊയബ് മാഇക്കും തുടരുന്നുണ്ട് എന്നുള്ളതാണ് രസകരവും കൌതുകകരവുമായ കാര്യം. 20:20 യില്‍ ബൌളൌട്ടിനെ കുറിച്ച് അറിയില്ല എന്ന് പറഞ്ഞതും ഫൈനലിലെ പ്രെസന്റേഷനില്‍ ലോകത്തെ മുസ്ലിം രാജ്യങ്ങള്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞതും ഒക്കെ ഒരു തുടക്കം മാത്രമാവാം. :-)

ഉണ്ണിക്കുട്ടന്‍ said...

ശരിയാ ദില്‍ബാ എന്നാലും അക്രത്തിനെ മാന്യന്‍ എന്നു വിളിച്ചപ്പോ എന്തോ ഇരിത്. മാന്യത സംസാരത്തിലും വേണമല്ലോ..20:20 ഫൈനലിന്റെ പ്രസന്റേഷനില്‍ ഷൊയിബ് മാലിക്കിന്റെ നന്ദി പറച്ചില്‍ കേട്ടപ്പോള്‍ കഷ്ടം എന്നേ തോന്നീള്ളൂ. ബോള്‍ ഔട്ടില്‍ ഇന്ത്യ കലക്കീല്ലേ.. അല്ലേലും ബാറ്റ്സ്മാന്‍ ഇല്ലെങ്കില്‍ സ്റ്റമ്പെറിഞ്ഞു വീഴ്ത്താന്‍ നമ്മുടെ ബൌളര്‍മാരെ കഴിഞ്ഞല്ലേ ആളുള്ളൂ..

കണ്ണൂസ്‌ said...

ശ്രീശാന്ത് മികച്ച ഒരു പന്തേറുകാരന്‍ ആണെന്നൊക്കെ കരുതുന്നവര്‍ ഈ പേജ് നോക്കുക. ഇന്ന് അന്താരാഷ്ട്ര രംഗത്തുള്ള ബോഉളര്‍മാരില്‍ ഏറ്റവും മോശം എക്കണോമി റേറ്റ് ഉള്ള ബൊഉളര്‍മാരില്‍ ഒരാളാണ്‌ അയാള്‍.

ഇന്ത്യയില്‍ അവഗണിക്കപ്പെട്ട ഫാസ്റ്റ് ബൊഉളര്‍മാരുടെ പ്രാദേശിക പ്രകടനങ്ങളും ശ്രീശാന്തിന്റെ പ്രകടനവും താരതമ്യം ചെയ്യാവുന്നതുമാണിവിടെ.

ശ്രീശാന്ത്
ജേസുരാജ്
ജൊഗീന്ദര്‍ ശര്‍മ
ഗഗന്‍‌ദീപ് സിംഗ്

പിന്നെ ശ്രീശാന്തിനേയും കുടുംബത്ത്റ്റേയും തെറി വിളിക്കുന്നവരോട് സഹതപിക്കാനേ പറ്റൂ. അത് പരമ മോശം തന്നെയാണ്‌. എന്ന് വെച്ച് അയാള്‍ ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യ ഘടകമൊന്നുമാവുന്നില്ല. കഴിഞ്ഞ നാലഞ്ചു ദശകമായി ഇന്ത്യന്‍ ടീം കണ്ട സ്ഥിരതയോ കൃത്യതയോ ഇല്ലാത്ത പരശതം സീമര്‍മാരില്‍ മറ്റൊരാള്‍. അത്ര തന്നെ.

Sreejith K. said...

ശ്രീശാന്തിന്റെ ഭാഗം പിടിച്ച് ആരെങ്കിലും ഒരു പോസ്റ്റ് ഇട്ടാല്‍ എല്ലാവരും ശ്രീശാന്തിന്റെ ഭാഗത്ത്. ശ്രീശാന്തിനെ കുറ്റം പറഞ്ഞ് പോസ്റ്റ് ഇട്ടാല്‍ കൂടെ ചീത്ത പറയാനും എല്ലാവരും ഒന്നിച്ച്. ബ്ലോഗര്‍മാരുടെ നര്‍മ്മവാസന ഇല്ലാണ്ടായിട്ടില്ല, ഇല്ല ഇല്ല ഇല്ല.

ഗാന്ധിജിയെ വിലയിരുത്തുന്ന പോസ്റ്റുകള്‍ ബ്ലോഗില്‍ പലരുടേയും ആയി വായിച്ചു, ഇപ്പോള്‍ ശ്രീശാന്തിന്റെയും വായിച്ചു. അടുത്തത് ആരാണെന്നറിയാന്‍ അക്ഷമയോടെ കാത്തിരിക്കുന്നു.

ഇനി ശ്രീശാന്തിനെക്കുറിച്ച് എന്റെ അഭിപ്രായം:
ദീപസ്തംഭം മഹാശ്ചര്യം, എനിക്കും കിട്ടണം പണം.

Unknown said...

കണ്ണൂസേട്ടാ,
32 ഇന്റര്‍നാഷണല്‍ മാച്ച് മാത്രം കളിച്ച ശ്രീശാന്തിന്റെ ഇക്കോണമി കൂടുതല്‍ ആണ് എന്ന് പറയുമ്പോള്‍ തന്നെ ആ സ്ട്രൈക്ക് റേറ്റ് ഒന്ന് നോക്കൂ. കൂടെ താരതമ്യം ചെയ്തവരില്‍ പലരും ഡൊമസ്റ്റിക്ക് ക്രിക്കറ്റില്‍ താരങ്ങളാണ് എന്ന് സമ്മതിക്കുന്നു. ഡൊമസ്റ്റിക്കിലെ പെര്‍ഫോര്‍മന്‍സ് അല്ല ഇന്റര്‍നാഷണലില്‍ കളിക്കുമ്പോള്‍ ഉള്ളത് എന്നുള്ളത് നമ്മള്‍ കണ്ടിട്ടുള്ളതാണല്ലോ. (ഉദാ: അജിത് അഗാര്‍ക്കര്‍. ബോംബെയ്ക്ക് വേണ്ടി ലോറിക്കണക്കിന് വിക്കറ്റ് എടുത്ത് തിരിച്ച് ടീമില്‍ കയറാറുള്ള അഗാര്‍ക്കറിന്റെ ഇന്റര്‍നാഷണല്‍ പ്രകടനത്തിലെ വ്യത്യാസം പ്രകടമാണല്ലോ)

കിട്ടിയ അവസരങ്ങളില്‍ നന്നായി കളിച്ചത് കൊണ്ടാണ് ശ്രീശാന്ത് ഇപ്പോഴും ടീമിലുള്ളത്. പക്ഷെ അയാള്‍ ഒഴിച്ച് കൂടാനാവാത്ത കളിക്കാരന്‍ ഒരിക്കലുമല്ല. കണ്‍സിസ്റ്റന്റായി കളിയ്ക്കും (ഫിറ്റ്നസിന്റെ കാര്യവും പറയേണ്ടതുണ്ട്) എന്ന് എനിയ്ക്ക് തോന്നിപ്പിച്ച യുവ ഇന്ത്യന്‍ ഫാസ്റ്റ് ബൌളര്‍മാരില്‍ ശ്രീശാന്ത് മുന്‍ നിരയില്‍ തന്നെയാണ്. ഇതേ ടാലന്റുള്ള പലരും വേറെ ഉണ്ട് എന്ന് വിസ്മരിക്കുന്നുമില്ല.

മിടുക്കന്‍ said...

ഒക്കെ ശരി തന്നെ...
എല്ലാരും പറഞ്ഞതും ഒക്കെ മനസിലായി..
പക്ഷെ, സുല്ല് എഴുതിയ ‘കവിത‘ മാത്രം മനസിലായില്ല..
മനസിലായ ആരെങ്കിലും ഉണ്ടെങ്കില്‍ അതൊന്ന് വിശദമാക്കണം, എന്നിട്ട് ഞാനും കൂടാം :)

un said...

ശ്രീജിത്ത് പറഞ്ഞതു ശരി. ശ്രീശാന്തും ഗാന്ധിയും ഹുസൈനും കഴിഞ്ഞു.ഓ.കെ. അടുത്ത നോവല്‍,കവിത കുമാരസ്വാമിയെക്കുറിച്ചാവട്ടെ.ആരെങ്കിലും എന്തൊക്കെയെങ്കിലും ഒന്നെഴുതൂ.. കമന്റാന്‍ ഞങ്ങള്‍ റെഡി..

സുല്‍ |Sul said...

“തലകുനിക്കപ്പെട്ടവര്‍“ എന്ന ഈ കവിത എഴുതിയത് ഒരിക്കലും ശ്രീശാന്തിനെയോ ശ്രീശാന്തിന്റെ പ്രവൃത്തികളെയൊ പ്രകടനങ്ങളെയോ അനുമോദിക്കുന്നതിനോ അതില്‍ അനുഭാവം പ്രകടിപ്പിക്കുന്നതിനോ ആയിരുന്നില്ല. ശ്രീശാന്ത് എനിക്കാരുമല്ല. അത് ഒരു ബിംബം മാത്രം. ഇവിടെ സോക്രട്ടീസിനെയും പരാമര്‍ശിക്കുകയുണ്ടായി. അതിനെ പറ്റി പറയാനോ വാദമുഖങ്ങള്‍ നിരത്താനോ ആരെയും കണ്ടതുമില്ല.

ഞാന്‍ ഇവിടെ പറയാനാഗ്രഹിച്ചത് എന്താണെന്ന് ഇനിയൊരിക്കല്‍ കൂടി ഞാന്‍ പറയാതെ കവിത വായിച്ചവര്‍ക്ക് മനസ്സിലായി കാണും. ശ്രീശാന്തിനെ പറ്റി ചര്‍ച്ച ചെയ്തവര്‍ കവിതയെ തിരിഞ്ഞു നോക്കുകപോലും ചെയ്തില്ല. :)

ഇവിടെ വന്നവര്‍ക്കും കവിത വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും ഏവര്‍ക്കും നന്ദി.

സസ്നേഹം
-സുല്‍

ഉണ്ണിക്കുട്ടന്‍ said...

ഒരോ ബോളിലും വിക്കറ്റെടുക്കാന്‍ ശ്രമിക്കുന്ന ഒരു ബോളറാണു ശ്രീ. അപ്പോ സ്വാഭാവികമായും എക്കോണമി റേറ്റ് അത്ര നല്ലതായിരിക്കില്ല. പക്ഷെ വണ്‍ ഡേ ക്രിക്കറ്റില്‍ എക്കോണമിയും പ്രധാനം തന്നെ. ശ്രീ ബോള്‍ ചെയ്യുമ്പോള്‍ വിക്കറ്റ് വീഴാനുള്ള ഒരു ചാന്‍സ് എപ്പോഴും ഉണ്ടെന്നു തോന്നാറുണ്ട്. കുറച്ചു വിവേകവും കൂടി വന്നാല്‍ ചെക്കനു കുറച്ചു നാള്‍ കൂടി ഇന്ത്യം ടീമില്‍ കളിക്കാം.

കുറുമാന്‍ said...

വിദ്യാലയങ്ങളിലെ
ബഞ്ചിലിരുന്ന വര്‍ഷങ്ങളില്‍,
നിങ്ങള്‍ നടുവളഞ്ഞു തന്നെയാണ്
ഇരുന്നിരുന്നത് - അതെ നടുവളഞ്ഞു തന്നെ.

കാലങ്ങള്‍ കടന്നുപോയിരിക്കുന്നു. പുതിയ തലമുറയുടെ നാമ്പുകള്‍ പുറത്ത് വന്നിരിക്കുന്നു, വളരുന്നു.

അവരും വിദ്യാലയങ്ങളിലെ ബഞ്ചില്‍ നടു വളഞ്ഞിരിക്കുന്നു.

നടുവളഞ്ഞ് വിദ്യാലയങ്ങളിലെ ബഞ്ചില്‍ ഇരുന്നിരുന്നവര്‍, ശേഷം നടുനിവര്‍ത്തി എഴുന്നേറ്റു പോയവരോ?

ഓഫീസിലെ കമ്പ്യൂട്ടറിനു മുന്നില്‍
സ്ക്രീനിലേക്ക് കണ്ണും നട്ട്,
നടു വളഞ്ഞ്, കണ്ണിന്റെ കാഴ്ചകുറഞ്ഞ്
രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പെടാപാട് പെട്ട്
നടു നിവര്‍ക്കാനാകാതെ, നിസ്സഹായരായി
നെടുവീര്‍പ്പിടുന്നു.

കണ്ണൂസ്‌ said...

എന്ത് സ്ട്രൈക് റേറ്റ് ദില്‍‌ബൂ? ഏകദിനത്തില്‍ 34.2 ഒരു സ്ട്രൈക് റേറ്റ് ആണോ? ദാ ഇത് നോക്കൂ. നാല്പ്പതാം സ്ഥാനത്തോ മറ്റോ ഉള്ള ശ്രീശാന്തിന്‌ മുകളിലുള്ളവരുടെ ആവറേജും, എക്കോണമിയും കൂടി ഒന്ന് താരതമ്യപ്പെടുത്തൂ. അഗാര്‍ക്കറും ആ കണക്കില്‍ ശ്രീശാന്തിന്‌ മുകളിലാണെന്ന് ശ്രദ്ധിച്ചോ?

പ്രാദേശിക മത്‌സരങ്ങളില്‍ പുലര്‍ത്തുന്ന നിലവാരം ആര്‍ക്കും അന്താരാഷ്ട്ര തലത്തില്‍ തുടരാനാവില്ല. പക്ഷേ, പ്രാദേശികമായി പോലും നിലവാരം ഇല്ലാതിരുന്ന ശ്രീശാന്തും, വി.വി.ആര്‍.സിംഗും, ഇശാന്ത് ശര്‍മയും ഒക്കെ ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റുന്ന കാര്യമാണ്‌ ഞാന്‍ ഉദ്ദേശിച്ചത്. ഒരു സീമര്‍ ഇന്ത്യന്‍ പ്രാദേശിക മത്‌സരങ്ങളില്‍ ഇരുപത് പെര്‍ വിക്കറ്റ് എന്ന ആവറേജ് പുലര്‍ത്തുന്നത് അത്ര ചെറിയ കാര്യമല്ല. അവര്‍ക്ക് പരിഗണന കിട്ടാതെ പോവുമ്പോള്‍ മുപ്പത്തൊന്നിന്‌ മുകളില്‍ ആവറേജ് ഉള്ള ശ്രീശാന്ത് എങ്ങിനെയാണ്‌ നമ്മുടെ സ്ട്രൈക്ക് ബൊഉളര്‍ ആവുന്നത്? (എസ്.കെ.നായര്‍ക്ക് നന്ദി പറയണം).

ആവറേജ്, സ്ട്രൈക്ക് റേറ്റ്, എക്കോണമി എന്ന സാങ്കേതിതത്വങ്ങള്‍ ഒക്കെ ഉപേക്ഷിച്ചാല്‍ തന്നെ മിനിമം ഒരു പെര്‍ഫോമര്‍ ആയിരിക്കണം ഒരു സീമര്‍. ശ്രീനാഥ് എന്ന ആളുടെ ഗുണം അതിലായിരുന്നു. കുറേയേറെ മത്‌സരങ്ങള്‍ ഒറ്റക്ക് ജയിപ്പിക്കിട്ടുണ്ട് അയാള്‍.

കപില്‍ദേവിന്റേയോ ശ്രീനാഥിന്റേയോ പോട്ടേ - ഒരു മനോജ് പ്രഭാകറിന്റേയോ റോജര്‍ ബിന്നിയുടേയോ നിലവാരത്തിലെത്തണമെങ്കില്‍ പോലും ശ്രീശാന്തിന്‌ ഒരുപാട് അദ്ധ്വാനിക്കേണ്ടി വരും. അയാളുടെ പഴയ പ്രകടനങ്ങളോ ഗോഡ്ഫാഥറോ അയാളെ തുണക്കാനില്ലാത്തതു കാരണം മാത്രമാണ്‌ ആള്‍ക്ക് ഇപ്പോള്‍ ഈ "പോസിറ്റീവ് അഗ്രസ്സീവ് ആറ്റിറ്റ്യൂഡ് മാനിയ" പിടിച്ചതെന്നാണ്‌ എനിക്ക് തോന്നുന്നത്. ഇതു കണ്ടിട്ടെങ്കിലും കുറേ ആരാധകര്‍ ഉണ്ടാവുമല്ലോ. :-)

ഇടിവാള്‍ said...

ഗൊള്ളാം ;) രണ്ടു ദിവസമായി ഇവിടുത്തെ അങ്കം കണ്ടിരുന്നു.

കണ്ണൂസിനോട് യോജിക്കുന്നു.

എന്റെ അഭിപ്രായം: ഗോഷ്ടി കാണിച്ച് ഫേമസ് ആവുന്നതിനേക്കാള്‍ ബുദ്ധിമുട്ടാണല്ലോ പെര്‍ഫോം ചെയ്ത് ഫേമസ് ആവുന്നത് ;) അതാവാം “മ്മടെ ചെക്കന്‍” കാട്ടിക്കൂട്ടുന്നത്..

ചെകളേമ്മെ രണ്ടെണ്ണം കണക്കിനു കിട്ടാത്തതിന്റെ ഒരു കുറവുണ്ടെന്നു എനിക്കും തോന്നി, പ്രത്യേകിച്ച് സൈമണ്ഡ്സുമായുള്ള ആ ഉരസല്‍ കണ്ടപ്പോ.

ഔട്ട് ആയി പവിലിയനീലോട്ടു മടങ്ങുന്ന ഒരുത്തനെ “പോടാ കന്നാലി, നിന്നെ ഞാന്‍ ഔട്ടാക്കീട്ടാ” എന്നു പറഞ്ഞിട്ടോ തന്തക്കു വിളിച്ചിട്ടുമല്ല ‘അഗ്രഷന്‍” കാണിക്കേണ്ടത്.. മറിച്ച് കളിക്കളത്തില്‍ പ്രകടനത്തിലൂടെയാണ്‍ (ഷോ ഓഫില്‍ അല്ല)

ചില പശ്ഴയ ക്വോട്ടുകള്‍ കടമെടുക്കട്ടേ:

"There is a thinline betweek BRAVERY and FOOLISHNESS"

"There is a thin line between AGGRESSION and STUPIDITY"

ഈ കന്നാലിക്ക് ഇതൊക്കെ എന്നു മനസ്സിലാവുനോ എന്തോ?

അല്ലേല്‍ 12 ആമനും 13 ആമനുമായി പിച്ചിലേക്ക് “വാട്ടര്‍ സപ്ലൈ ” സര്‍വീസ് നടത്തുന്ന മികച്ച താരമായി കരിയര്‍ അവസാനിപ്പിക്കേണ്ടിവരും!

ഇവനൊക്കെ ജാവേദ് മിയാന്ദാദിന്റെ കാലത്താണു പന്തെറിഞ്ഞിരുന്നതെങ്കില്‍, അങ്ങേരിവന്റെ തല സ്ക്വയര്‍ലെഗ്ഗു ബൌണ്ടറിയിലേക്കു സിക്സറടിച്ചെനെ!

അലവലാതി!!!!!!