ലാല്‍-പാല്‍-ബാല്‍
സര്‍ദാരും മൌലാനയും
നേതാജിയോടൊത്ത്
പടിയിറങ്ങി.
ഭരണപരിഷ്കാരങ്ങള്‍ക്കും,
പൊടിപിടിച്ച
വര്‍ഷങ്ങളുടെ കണക്കെടുപ്പിനും
ഇനി അല്‍പം വിശ്രമം.
പുതിയ സമൂഹം
പുതിയ പാഠം.
ജീവനു മതമില്ലത്രേ..
എനിക്കതറിയില്ലായിരുന്നു.
എങ്കില്‍ ഞാനും പറഞ്ഞേനെ
ജീവനില്ലാത്ത മതം
ജീവനു വേണ്ടാത്ത മതം
എനിക്കെന്തിന്?
നേരെയും കുറുകനെയും
വരകളൊരുങ്ങി
കളങ്ങളില്‍ കാര്യങ്ങളെഴുതി.
ഹിന്ദു, മുസ്ലിം, കൃസ്ത്യന്‍, അന്യര്‍
എല്ലാം നേര്‍വരയില്‍
നില്‍ക്കേണ്ടവര്‍.
പകര്‍ച്ചവ്യാധി
കുടിവെള്ളക്ഷാമം
ഭൂകമ്പം
വിലക്കയറ്റം
ഇവര്‍ കുറുകനെയും.
ഇനിയൊരു ഭൂകമ്പമുണ്ടായാല്‍ മതി
എന്റെ കുറിപ്പ് മുഴുവനാക്കി
എനിക്ക് മാര്‍ക്ക് വാങ്ങാന്‍.
പഠിച്ചു പഠിച്ച്
വലിയ ആളായി ഞാന്‍
ആഘോഷങ്ങളുടെ
നാട്ടില്‍ പോകും.
എന്നിട്ടു വേണം
മാന്യമായി മിശ്രവിവാഹം കഴിക്കാന്‍.
Tuesday, June 24, 2008
Subscribe to:
Posts (Atom)