ലാല്‍-പാല്-ബാല്‍
സര്‍ദാരും മൌലാനയും
നേതാജിയോടൊത്ത്
പടിയിറങ്ങി.
ഭരണപരിഷ്കാരങ്ങള്‍ക്കും,
പൊടിപിടിച്ച
വര്‍ഷങ്ങളുടെ കണക്കെടുപ്പിനും
ഇനി അല്പം വിശ്രമം.
പുതിയ സമൂഹം
പുതിയ പാഠം.
ജീവനു മതമില്ലത്രേ..
എനിക്കതറിയില്ലായിരുന്നു.
എങ്കില്‍ ഞാനും പറഞ്ഞേനെ
ജീവനില്ലാത്ത മതം
ജീവനു വേണ്ടാത്ത മതം
എനിക്കെന്തിന്?
നേരെയും കുറുകനെയും
വരകളൊരുങ്ങി
കളങ്ങളില്‍ കാര്യങ്ങളെഴുതി.
ഹിന്ദു, മുസ്ലിം, കൃസ്ത്യന്‍, അന്യര്‍
എല്ലാം നേര്‍വരയില്‍
നില്ക്കേണ്ടവര്.
പകര്‍ച്ചവ്യാധി
കുടിവെള്ളക്ഷാമം
ഭൂകമ്പം
വിലക്കയറ്റം
ഇവര്‍ കുറുകനെയും.
ഇനിയൊരു ഭൂകമ്പമുണ്ടായാല്‍ മതി
എന്റെ കുറിപ്പ് മുഴുവനാക്കി
എനിക്ക് മാര്‍ക്ക് വാങ്ങാന്‍.
പഠിച്ചു പഠിച്ച്
വലിയ ആളായി ഞാന്‍
ആഘോഷങ്ങളുടെ
നാട്ടില്‍ പോകും.
എന്നിട്ടു വേണം
മാന്യമായി മിശ്രവിവാഹം കഴിക്കാന്‍.
Tuesday, June 24, 2008
Subscribe to:
Post Comments (Atom)
12 comments:
ജീവനില്ലാത്ത മതം.
പുതിയ കവിത.
-സുല്‍
ജീവനു മതമില്ലത്രേ..
എനിക്കതറിയില്ലായിരുന്നു.
എങ്കില്‍ ഞാനും പറഞ്ഞേനെ
ജീവനില്ലാത്ത മതം
ജീവനു വേണ്ടാത്ത മതം
എനിക്കെന്തിന്?
സുല്ലെ, കലക്കുന്നുണ്ടല്ലൊ.
കാലികപ്രസക്ത്മായ വരികള്‍.
മനുഷ്യന് വേണ്ടിയാണ് മതം.
മനുഷ്യനെ മനുഷ്യനാക്കാന്‍
വേണ്ടികൂടിയുള്ളതാകണം ആ മതം.
ഭൂമിയിലെ കണക്കറ്റ ജന്തു-ജീവ
സൃഷ്ടികളില്‍ മനുഷ്യനെ
വേര്‍തിരിച്ചു നിര്‍ത്തുന്നത്
അവന് വിശേഷബുദ്ധിയുള്ളതു കൊണ്ടാണ്.
മറ്റൊരാള്‍ അടിച്ചേല്‍പ്പിക്കുന്നതല്ല,
സ്വയം തിരഞ്ഞെടുക്കുന്നതായിരിക്കണം
ഒരാളുടെ വിശ്വാസവും ചിന്തയും.
ജീവനില്ലാത്ത മതത്തിന് വേണ്ടി
നാമെന്തിന് വാശിപിടിക്കണം?
ഓ.ടൊ)തലക്കെട്ടിന് “ഒരെല്ല്” കൂടുതലുണ്ടല്ലൊ?
ജീവനു മതമില്ലത്രേ..
എനിക്കതറിയില്ലായിരുന്നു.
എങ്കില്‍ ഞാനും പറഞ്ഞേനെ
ജീവനില്ലാത്ത മതം
ജീവനു വേണ്ടാത്ത മതം
എനിക്കെന്തിന്?
നല്ല വരികള്‍!
"ജീവനു മതമില്ലത്രേ"_ Excellent
"ജീവനില്ലാത്ത മതം
ജീവനു വേണ്ടാത്ത മതം
എനിക്കെന്തിന്?"
:)
:)
ജീവനില്ലാത്ത മതം / വിശ്വാസം നമുക്ക് വേണ്ട..
മതമില്ലാത്ത ജീവനും വേണ്ട...
ജീവനുള്ള മതവും.. മതമുള്ള ജീവനും.. വേണമല്ലോ...
വരികള്‍ നന്നായിട്ടുണ്ട്..
മിശ്രവിവാഹം.. ( ആണും പെണ്ണും തമ്മിലല്ലേ.. :)
പഠിച്ചു പഠിച്ച്
വലിയ ആളായി ഞാന്‍
ആഘോഷങ്ങളുടെ
നാട്ടില്‍ പോകും.
എന്നിട്ടു വേണം
മാന്യമായി മിശ്രവിവാഹം കഴിക്കാന്‍.
ജാതിയുമില്ല മതവുമില്ല
എന്റെ മോള്‍ക്ക് നല്ലൊരു നായരു പയ്യനെ വേണമായിരുന്നു :)
അക്ബര്‍ ബുക്സിലേക്ക്
നിങ്ങളുടെ രചനകളും
അയക്കുക
akberbooks@gmail.com
mob:09846067301
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ഉള്ളത്
എത്ര ശരിയാണ് സുല്മാഷെ
ആ പാഠത്തെ വിമര്‍ശിക്കേണ്ട കാര്യമെന്താണെന്നു എനിക്ക് മനസ്സിലാവുന്നില്ല.. എവിടെയാണതില്‍ മതവിരുദ്ധ സ്റ്റേറ്റ്മെന്റ്സ്?
ജീവനു മതമില്ലത്രേ..
എനിക്കതറിയില്ലായിരുന്നു.
എങ്കില്‍ ഞാനും പറഞ്ഞേനെ
ജീവനില്ലാത്ത മതം
ജീവനു വേണ്ടാത്ത മതം
എനിക്കെന്തിന്?
ഈ വരികളാ എനിക്ക് ഇഷ്ടപ്പെട്ടത്. നല്ല കവിത.
Post a Comment