തെല്ലു തെളിഞ്ഞൊരാ
തിരിക്കു പിന്നില്‍
വ്യഥകളുരുക്കുന്ന ചുണ്ടുകള്‍
വഴിക്കണ്ണു നട്ടു.
മടിയില്‍,
കൂപ്പിയ കൈകളും
കൂമ്പിയ കണ്ണുകളും
അച്ഛനെക്കാത്ത്
ഈ മകളും.
വിയര്‍പ്പു മണികള്‍ തറയില്‍
ചാഞ്ഞിരിക്കവേ,
മടിക്കുത്തിലൊളിപ്പിച്ച മധുരം
തേടിപ്പിടിക്കുമെന്നെ
വാരിയെടുക്കുന്നോരച്ഛന്‍.
ഉമ്മതന്നെന്നെ മടിയിലുത്തി
കൊഞ്ചിച്ചിരുന്നെന്നച്ഛന്‍.
ഇടിഞ്ഞു വീഴുന്ന മാനം
തടഞ്ഞു നിര്‍ത്താനച്ഛന്‍
വീട്ടാകടത്താല്‍
നെഞ്ചില്‍ നഞ്ച് കലക്കി.
അവസാന അത്താഴം
ഒന്നിച്ചിരിക്കുമ്പോള്‍
അമ്മയും അറിഞ്ഞില്ലേ ഒന്നും?
ഇല്ല
ഞാന്‍ ആത്മഹത്യ ചെയ്തതല്ല.
എനിക്കതിനാവുകയില്ല.
കേട്ടില്ല ഒന്നും ഞാന്‍
കണ്ടില്ലയീലോകം...
അറിയാതെ പറയാതെ
കടന്നു പോവാനാവില്ല.
അമ്മിഞ്ഞപ്പാലിന് മണം മാറാതെ
അരിഞ്ഞു മാറ്റിയെന് ജീവന്.
ഇല്ല
ഞാന്‍ ആത്മഹത്യ ചെയ്തതല്ല.
കണ്ണു തുരക്കുന്നോര്‍ക്കും,
കാലൊടിക്കുന്നോര്‍ക്കും,
ദാഹജലത്തിലും
വൈകൃതം കണ്ടെത്തി
പിന്നെ, ചാക്കില്‍
കെട്ടിവെക്കുന്നവര്‍ക്കും
ഇടം കൊടുത്തൊരീ മണ്ണില്‍
എന്നെ തനിച്ചാക്കാതെ
കൊന്നു കളഞ്ഞോരെന്ന-
ച്ഛനെന്‍ പ്രണാമം.
അതെ
ഞാനും ആത്മഹത്യ ചെയ്തതാണ്.
Wednesday, July 02, 2008
Subscribe to:
Post Comments (Atom)
30 comments:
ആദ്യം തേങ്ങ... ഒറ്റവായനയില്‍ ഇഷ്ടമായി...ബാക്കി നന്നായി വായിച്ചിട്ട്...
ഇഷ്ടമായി സുല്ലേ
തേങ്ങയുടക്കാന്‍ ഓടി വന്നതാ,,ദേ..കിടക്ക്ണു..
ഇനി ഒരു മച്ചിങ്ങ എന്റെ വഹ:
കണ്ണു തുരക്കുന്നോര്‍ക്കും,
കാലൊടിക്കുന്നോര്‍ക്കും,
ദാഹജലത്തിലും
വൈകൃതം കണ്ടെത്തി
പിന്നെ --
ഒരു കഥ പോലെ വ്യഥ. നന്നായിരിക്കുന്നു വരികള്‍.
സുല്ലേട്ടാ... നല്ല വരികള്‍..
:)
"ഇടിഞ്ഞു വീഴുന്ന മാനം
തടഞ്ഞു നിര്‍ത്താനച്ഛന്‍ "
അതു വിറ്റു കാശാക്കുന്നവരെ തട്ടീറ്റിപ്പോൾ നടക്കാവതല്ല.
സുല്ലേ
കവിത കാലിക പ്രാധ്യാന്യമേറെയുള്ളത്.
നന്നായി
നന്നായിരിയ്ക്കുന്നു സുല്ലേട്ടാ
കുഞ്ഞുങ്ങളും അഛനും അമ്മയും എല്ലാവരും കൂടി മരിക്കാന്‍ ശ്രമിച്ചിട്ടു്, പലപ്പോഴും കുഞ്ഞുങ്ങള്‍ മരിച്ചിട്ടു അമ്മ ബാക്കിയാവും, അല്ലെങ്കില്‍ അമ്മ മരിച്ചിട്ടു കുഞ്ഞുങ്ങള്‍ ബാക്കിയാവും. ആ ഒരു അവസ്ഥ വല്ലാത്തതാണേയ്.
സുല്ലെ മനസ്സില്‍ ഒരു നനുത്ത നൊമ്പരമാകുന്ന കവിത
കൊള്ളാം മാഷേ ..സുല്ല് പറഞ്ഞിരിക്കുന്നു ....
മനസ്സിന്റെ കോണില്‍ വിങ്ങലായ് ബാക്ക്കിയാവാന് കുറേ വരികള്‍.
നന്നായിരിക്കുന്നു സുല്ലേ ഈ വരികള്‍
സുല്‍........മ്മ്മ്മ്ം കൊള്ളമല്ലോ.....
നല്ല വരികള്‍ സുല്‍.
ഇഷ്ടമായി ഈ വരികള്‍...
എനിക്കും പറയാനുണ്ട്...ഞാനു ആത്മഹത്യ ചെയ്തതാണ്.
സസ്നേഹം,
ശിവ
സുല്‍, ഉള്ളടക്കം വേദനിപ്പിക്കുന്നതാണ് , എന്നാലും ചിന്ത കൊള്ളാം........വരികളും.
ഭവുകങ്ങള്‍
'എന്നെ തനിച്ചാക്കാതെ
കൊന്നു കളഞ്ഞോരെന്ന-
ച്ഛനെന്‍ പ്രണാമം.
അതെ
ഞാനും ആത്മഹത്യ ചെയ്തതാണ്'
അതു ശരിയായ പ്രണാമം. വളരേ വളരേ ഇഷ്ടമായി ഈ വരികൾ
സുല്‍ ..
ഈ വരികളിലെ വേദനയാസ്വദിച്ചു...
:(
മന:പ്രിങ്ങ്യാസമായി!
കണ്ണു തുരക്കുന്നോര്‍ക്കും,
കാലൊടിക്കുന്നോര്‍ക്കും,
ദാഹജലത്തിലും
വൈകൃതം കണ്ടെത്തി .....
ആനുകാലികപ്രസക്തിയുള്ളത്. കൊള്ളാം.
സുല്ലേ..മനസ്സില്‍ തട്ടുന്ന വരികള്‍..
പലപ്പോഴും മക്കളെ കൂട്ടാതെ ആത്മഹത്യ ചെയ്യുന്ന അച്ഛനമ്മമാരെ ഞാന്‍ മനസ്സുകൊണ്ട് ശപിക്കാറുണ്ട്.ഭൂമിയില്‍ അവര്‍ നെരിടേണ്ടിവരുന്ന കഷ്ടപ്പാടുകള്‍ ഓര്‍ത്താല്‍ അവരെ ഒരു നിമിഷം കൊണ്ട് അവസാനിപ്പിച്ചുകളയുകയല്ലേ നല്ലത്.വേദന താങ്ങാതെ സ്വയം അവസാനിപ്പിക്കുന്നവര്‍ക്ക് ഈ കുഞ്ഞുങ്ങള്‍ക്ക് നേരിടെണ്ടിവരുന്ന യാതനകള്‍ എന്തേ മനസ്സിലാവില്ല.ഒരു വര്‍ഷത്തില്‍ 365 ദിനങ്ങളും,ഒരു ദിവസത്തില്‍ 24 മണിക്കൂറുകളും ഉണ്ട്.
കൊന്നുകളഞ്ഞ ആ അച്ഛന് എന്റെയും പ്രണാമം.
സുല്ലേട്ടാ,വളരെ നന്നായിരിക്കുന്നു.
നല്ല വരികള്‍.
നടുക്കുന്ന യാഥാര്‍ത്ഥ്യമാണെങ്കിലും യോജിക്കാന്‍ വയ്യ..
ജീവിതത്തില്‍ നിന്നുള്ള ഒളിച്ചോട്ടവും .. ജീവിക്കാന്‍ അനുവദിക്കതെയുള്ള കൊലപാതകവും .. ..അല്ല ആത്മഹത്യയല്ല .. ഹത്യ..
വരികള്‍ നന്നായിരിക്കുന്നു.
സുല്‍ ഭായ്,
കൊള്ളാം... നല്ല വരികള്‍...
:)
കണ്ണു തുരക്കുന്നോര്‍ക്കും,
കാലൊടിക്കുന്നോര്‍ക്കും,
ദാഹജലത്തിലും
വൈകൃതം കണ്ടെത്തി
സുല്‍,
നല്ല വരികള്‍,
ആശംസകള്‍....
ചേച്ചി..
ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ് ചുറ്റും കാണുന്നതും കേള്‍ക്കുന്നതും. കവിതയിലെ അശുഭചിന്തകള്‍ അതിനാല്‍ അസംഗതങ്ങളല്ല. കടം വാങ്ങി ജീവിതം കൊഴുപ്പിക്കുന്ന പുതിയ രീതിയില്‍ നിന്നുള്ള പിന്മടക്കം മാത്രമാണ്. രക്ഷാമാര്‍ഗ്ഗം എന്നു തോന്നുന്നു.
കാലികപ്രസക്തിയുള്ള കവിത..
നല്ല വരികൾ. കാലികപ്രസക്തിയുള്ള ആശയം. സുൽ കവിത നന്നായിയെന്ന് എനിക്ക് മുമ്പേവന്നവർ പറഞ്ഞ് കഴിഞ്ഞിരിക്കുന്നു. അവരുടെ കമന്റിന് കീഴ് ഒരു കയ്യൊപ്പ്.
'എന്നെ തനിച്ചാക്കാതെ
കൊന്നു കളഞ്ഞോരെന്ന-
ച്ഛനെന്‍ പ്രണാമം.
അതെ
ഞാനും ആത്മഹത്യ ചെയ്തതാണ്'
haunting lines
നല്ല വരികള്‍...,വേദന തുളുമ്പുന്നതെങ്കിലും.......
Post a Comment