Monday, December 11, 2006

രണ്ടായിരത്തി ആറ്

ഇനി ചില ദിനങ്ങള്‍ കൂടി നീ കൊഴിഞ്ഞു തീരാന്
‍അതു കഴിഞ്ഞാല്‍ ചത്തു മലക്കും ഈ 2006
മരണാനന്തര കര്‍മ്മങ്ങള്‍ ജനുവരി ഒന്നിന്‌
അന്നാര്‍ക്കും നെരമില്ല ഒന്നിനും,
ക്രിയ ചെയ്യാനും, കുടമുടക്കാനും.
ഏവരും ആഘോഷങ്ങളുടെ നടുക്കടലില്‍
‍മുങ്ങിക്കുളിക്കുകയാവാം,
ഉള്ളം കുളിര്‍പ്പിക്കുകയാവാം.
പാതി മയക്കത്തിലും പാതി ബോധത്തിലും.
വാനില്‍, പൊട്ടിവിരിയും അമിട്ടുകളുടെ പൊടി പൂരം,
ബാറില്‍, ഡിസ്കൊയില്‍, നൈറ്റ്‌ ക്ലബ്ബില്‍
പുതുവര്‍ഷ കേളികലുടെ ഉന്മാദം.
എല്ലാരും മറക്കുന്നു
ഇതുവരെ തീറ്റിപോറ്റിയ 2006 നെ
മരിചു കിടക്കുന്ന 2006 നെ.
ഈ കുഞ്ഞു തണുപ്പില്‍ സ്വപ്നം കാണുന്നു ഞാനും
‘പുതുവര്‍ഷം എങ്ങനെ ഒരു പുതപ്പിനടിയിലാവാം‘.

22 comments:

Sul | സുല്‍ said...

"രണ്ടായിരത്തി ആറ്" ഒരു കവിത കൂടി.

-സുല്‍

സു | Su said...

തേങ്ങ. കവിത നന്നായി. നല്ലൊരു 2007 നെ പ്രതീക്ഷിക്കാം. കിടക്കട്ടെ അവിടെ 2006.

അഗ്രജന്‍ said...

ദേ കിടക്കണു ഇന്ന് തന്നെ മൂന്നാമത്തെ കവിതയ്ക്കിട്ടും ഡോള്‍ബി...

ഠ്...ഠ്...ഠേ...

സത്യം പറയാലോ നീ എഴുതിയതില്‍ വെച്ച് എനിക്കേറ്റവും രസിച്ച കവിത - മിടുക്കന്‍

:)

അഗ്രജന്‍ said...

സൂ പറ്റിച്ചു :)

അതുല്യ said...

സുല്ലേ പറ്റിച്ചൂ, ഞാന്‍ കരുതീതാ ഒരു ചരമ ഗീതം വേണമെന്ന് 2006 നു! (കവിത അല്ലാട്ടോ..കാട്ടാളനെ എനിക്ക്‌ പേടിയാ)

എന്റെ ചിന്ത ചീന്തി കവിത എഴുതിയ സുല്ലിന്ന് അഭിവാദ്യങ്ങള്‍.

Sul | സുല്‍ said...

ഈ ബൂലോകത്ത് ഞാനെറിയുന്ന തേങ്ങയെല്ലാം പെറുക്കാന്‍ നടന്ന ഒരു പാവാടക്കാരി ഇതാ ഇപ്പൊ എനിക്കിട്ട് തേങ്ങയേറു നടത്തിയിരിക്കുന്നു ബൂലോകരെ. 2007 നെ പറ്റി പറഞ്ഞപ്പോള്‍ ഇങ്ങനെ, ഇനി 2007 തൊട്ടാലൊ?

സു ടെ തേങ്ങ സ്വീകരിച്ചിരിക്കുന്നു.

അഗ്രു നേരത്തിനും കാലത്തിനും വരണം മേന്‍ :)

അതുല്യേച്ചി പ്രണയ പരവശയാണല്ലൊ. എന്നാലും ചിന്ത ചീന്തിയ ആ ചിന്തയുണ്ടല്ലോ അതെനിക്കിഷ്ടായി.

-സുല്‍

മിന്നാമിനുങ്ങ്‌ said...

സുല്ലെ,ഇനിയുമുണ്ടല്ലൊ.ഒരു പത്തിരുപത് ദെവസം.
ഇജ്ജ് സബൂറാവ്ന്ന്...
ജനുവരി ഒന്നിന് അന്നെ ഞമ്മളൊരു ബല്യ കരിമ്പടത്തിനുള്ളില്‍ പൊതപ്പിക്ക്ണ്ണ്ട് ട്ടാ..
കവിത നമ്മക്ക് ശ്ശി പുടിച്ച്ക്ക്ണ് ട്ടാ

മഴത്തുള്ളി said...

കഷ്ടം.. ഇത്തവണ ഒരു സുല്ലിടാന്‍ ഒത്തില്ല ;)

കവിത കൊള്ളാം. 2006 ആകാന്‍ ഇനിയും ദിനങ്ങള്‍ കിടക്കുകയാണല്ലോ. ഉം.. ഇനി കൌണ്ട് ഡൌണ്‍ കവിത കാണുമായിരിക്കും :)

Sul | സുല്‍ said...

പത്തിരുപത് ദിവസമൊക്കെ ഒരു ദിവസമാണൊ. അതിപ്പൊ തീരൂലെ മിന്നു. ഞമ്മള് സബൂറാണ്, കരിമ്പടത്തിനുള്ളില്‍.

തുള്ളീ, ആദ്യമായി സു ഒരു തേങ്ങയടിച്ചതാ. അതും തട്ടിയെടുക്കാന്‍ നോക്കുന്നൊ. പിന്നെ 2006 കയിഞ്ഞു. ഇനി 2007 ട്ടാ...

-സുല്‍

ഏറനാടന്‍ said...

സുല്ലിന്റെ വരികളെന്നിലും ഒരു കവിയെ തട്ടിവിളിച്ച്‌ എഴുന്നേല്‍പിച്ചു: സുല്ലേ.. ഇത്‌ എന്റെ ആദ്യത്തേയും അവസാനത്തേയുമായ കവിതയുടെ പ്രേതമാണ്‌ട്ടോ.

ഇനിയും മരിക്കാത്ത 2006
ഇതാ നിനക്കായ്‌ ഒരു ചരമഗീതം
മരണശയ്യയില്‍ ദിനങ്ങളെണ്ണി കഴിയുന്ന
അങ്ങയുടെ മക്കളും മരുമക്കളും
ഓര്‍ക്കുമോയിനി?
വിസ്‌മൃതിയിലെന്നും നിനക്ക്‌
ശാന്തി ശാന്തി ശാന്തി...
പുതുവര്‍ഷത്തെ വരവേല്‍ക്കുമ്പോള്‍
പഴയവരേയും പഴയതിനേയുമെല്ലാം
എന്നെന്നും സ്‌മരിക്കുവാന്‍
ആരെങ്കിലും ഉണ്ടാവാം
കാരാഗൃഹത്തിലോ, ചിത്തരോഗ സദനങ്ങളിലോ ം
മറ്റോ..!

Sul | സുല്‍ said...

ഞാന്‍ കൃതാര്‍ത്ഥനായി. കവിത കണ്ട് കണ്ണും പുറത്തേക്കിട്ടിരുന്ന ഏറനാടനെക്കൊണ്ടും ഞാന്‍ കവിതയെഴുതിച്ചു.

ബൂലോകത്ത് ഒരു പുത്തന്‍ കവിയുടെ പാദ പദനങ്ങള്‍ക്കായി കാതോര്‍ക്കാം ഇനി.

നന്ദി. നന്നായി കവിത.

-സുല്‍

ഇടിവാള്‍ said...

എല്ലാവരും കവിതയെഴുതി തുടങ്ങി, ഇനി ബൂലോഗത്ത് കഥകള്‍ക്കു ക്ഷാമം വരുമോ ?

ഗൊള്ളാം സുല്ലേ..

deepoos said...

കൊള്ളാം
"പാതി മയക്കത്തിലും പാതി ബോധത്തിലും.
വാനില്‍, പൊട്ടിവിരിയും അമിട്ടുകളുടെ പൊടി പൂരം"

എന്ന്‌ ഉദ്ദേശിച്ചത്‌ ന്യൂ ഇയറിനു വെള്ളമടിച്ച്‌ കലിപ്പുണ്ടാക്കി പോലീസ്‌ വാനില്‍ കിടന്നു ഇടി കൊള്ളുന്നതാണോ .....

Anonymous said...

2006-നെഴുതിയ ചരമഗീതം നന്നായിട്ടുണ്ട്‌.

ikkaas|ഇക്കാസ് said...

കയ്ഞ്ഞ് പോയ കാലത്തെക്കുറിച്ചോര്‍ക്കാതിരിക്കുവീന്‍..
കാലം മാറിബരും.. കാറ്റിന്‍ ഗതിമാറും.. കരമാറി കടലാകും.. കടല്‍ മാറി കരയാകും.. അതുകൊണ്ട് മക്കളേ...

കുട്ടന്മേനൊന്‍::KM said...

ആഘോഷങ്ങള്‍ തുടങ്ങി അല്ലേ..

കൊഴിയുന്നതീ വര്‍ഷം
കൊതി തീരാതെ
സുനാമിയില്ലാതെ
സുദിനങ്ങളായ് മാത്രം

സുരഭിലമാവട്ടെ
സുന്ദരമാവട്ടെ
സുശക്തമാവട്ടെ
പുതുവര്‍ഷം !

Sul | സുല്‍ said...

ഇടിഗഡീ :) അവിടെം കണ്ടല്ലൊ ഒരു കവിതയുടെ കതിര്. എല്ലാരും കവികളാകട്ടെ!

ദീപൂസ് :) ഞാനൊരു നല്ലകുട്ടിയല്ലെ?

ചേച്ചിയമ്മേ സ്വാഗതം. പിന്നെ വായിച്ചതിനു നന്ദി.

ഇക്കാസ് :) അതെങ്ങനെ മറക്കും. അതു മറന്നാല്‍ പിന്നെ നമ്മള്‍ ഉണ്ടൊ ഇക്കാസേ.

കുട്ടമ്മേനോന്‍ :) പുതുവര്‍ഷം നന്നാവട്ടെ!

വായിചവര്‍ക്കും കമെന്റിയ എല്ലാര്‍ക്കും നന്ദി.

-സുല്‍

വിചാരം said...

പഴകും തോറും വിലയേറുന്നതാണ് ചരിത്രം .. 2006 ഉം അതുപോലെ ആയിരിക്കും.. ആയിരിക്കണം
ബൂലോകത്തില്‍ ഞാന്‍ നിന്നെ കാണുന്നതും .. നീ എല്ലാവരേയും കണ്ടതും 2006 ല്‍ അല്ലേ അത് തികച്ചും വിലപ്പെട്ടതലേ
2007 ..2006 നേക്കാല്‍ സുന്ദരമായി തീരട്ടെ

Sul | സുല്‍ said...

വിചാരമേ, നിങ്ങളുടെ വിചാരങ്ങള്‍ വളരെ സത്യമാണ്. ഈ ബൂലോകത്തില്‍ വരാനും ഇവിടെയുള്ളവരെയെല്ലാം കാണാനും എനിക്കു കണ്ണു തന്നത് 2006 തന്നെ.

എന്നാലും ഞാന്‍ ഓര്‍ത്തുപോകുകയാണ്, വിചാരം എങ്ങനെ വഴിതെറ്റി ഇവിടെയെത്തി എന്ന് :)

നന്ദി. വന്നതിനും കമെന്റിയതിനും.

-സുല്‍

വിചാരം said...

സുല്‍.. അതുവേണോ ... ഞമ്മന്‍റെ നെഞ്ചിന്‍‍ക്കൂട്ടിനിട്ട് തന്നെ ചവിട്ടണം .. ഹാ കാലം ഇപ്പോ ഇങ്ങടെ കയ്യില്ലല്ലേ .. എല്ലാ സഹിച്ചേ പറ്റൂ
പൊന്നാനിയിലോട്ട് വാ .... ഞാന്‍ നിന്നെ..................................... തീറ്റിച്ചേ മടക്കൂ .. ക്കോഴിയട, വാഴക്കട.. അമ്പായത്തിന്‍റെട..ഇലയട.. പുലയട

Sul | സുല്‍ said...

പൊന്നാനീലെബടാ... അടുത്ത വെക്കേഷന് കുടുംബമടക്കം വരാം വിചാരമേ; ക്കോഴിയട, വാഴക്കട.. അമ്പായത്തിന്‍റെട..ഇലയട.. പുലയട
എല്ലാം തിന്നാന്‍.

-സുല്‍

Sona said...

സുല്‍..ജീവിതത്തിന്റെ ഒരു അദ്ധ്യായം കൂടെ ഇവിടെ പഴങ്കഥയായി മാറാന്‍ പോവുന്നു..അനുഭവങ്ങള്‍ ഇനി വെറും ഓര്‍മകള്‍ മാത്രം..
സുലിനു എന്റെ പുതുവത്സര ആശംസകള്‍ (in advance)