Tuesday, February 06, 2007

അമ്മയലാറം | Sull's 50th Post

പേറ്റുനോവായ്‌
പ്രാണന്‍പിടഞ്ഞെന്നെയുണര്‍ത്തി
ജീവന്റെ
ചടുല നിശ്വാസങ്ങളില്‍.

ജനന മരണങ്ങളൊ-
ന്നല്ലെയുള്ളുയീ ജന്മം.

പുലരിയോരോന്നിലും
ചുടുക്കാപ്പിയും
പത്രവുമായ്‌
പിന്നെയുമുണര്‍ത്തി
എത്രയോ വട്ടം.

കീ കൊടുക്കാതെ
ബാറ്ററി മാറാതെ
ഓരോനിമിഷവും
എത്ര കൃത്യമായ്‌
സൌമ്യ സൂക്ഷ്മമായ്‌.

എന്റെ നെഞ്ഞിലെ പൊന്നലാറം
ജീവന്റെ സ്പന്ദനാനന്ദം.

(എന്റെ അമ്പതാമത്തെ പോസ്റ്റ്. എന്റെ ഉമ്മക്കു വേണ്ടി)

29 comments:

സുല്‍ |Sul said...

"അമ്മയലാറം"

എന്റെ നെഞ്ഞിലെ പൊന്നലാറം
ജീവന്റെ സ്പന്ദനാനന്ദം.

(എന്റെ അമ്പതാമത്തെ പോസ്റ്റ്. എന്റെ ഉമ്മക്കു വേണ്ടി)


“ഉറക്കമുണര്‍ത്തുവാന്‍ പാകത്തില്‍ ചിലയ്ക്കുന്ന ജൈവഘടികാരമാണ് വിവാഹത്തിന്റെ ഉല്പന്നം!“ എന്ന പെരിങ്ങോടന്റെ ചിന്തയില്‍ വിട്ടുപോയത്.

-സുല്‍

കണ്ണൂരാന്‍ - KANNURAN said...

സുല്ലെ നന്നായിട്ടുണ്ട്... ഒപ്പം ആശംസകളും 50തികച്ചതിന്ന്.. ഇനിയുമൊരായിരം പോസ്റ്റുകള്‍ വിടരട്ടെ ആ തൂലികയില്‍ നിന്ന്...

Unknown said...

സുല്ലേ..
കവിത ഞാന്‍ വായിച്ചു.

കീ കൊടുക്കാതെ
ബാറ്ററി മാറാതെ
ഓരോനിമിഷവും
എത്ര കൃത്യമായ്‌
സൌമ്യ സൂക്ഷ്മമായ്‌.

ഈ വരികള്‍ ഇഷ്ടമായി.

സു | Su said...

അമ്മയലാറം നന്നായിട്ടുണ്ട്.

അമ്പതാം പോസ്റ്റിന് ആശംസകള്‍. :)

മുസ്തഫ|musthapha said...

അന്‍പതാം പോസ്റ്റിന് ആശംസകള്‍ :)


ഇനിയും ഒത്തിരി പോസ്റ്റുകള്‍ എഴുതാന്‍ താങ്കള്‍ക്കും അത് വായിക്കാന്‍ ഞങ്ങള്‍ക്കും ദൈവം അവസരമൊരുക്കട്ടെ എന്നാശംസിക്കുന്നു.


അന്‍പതാം പോസ്റ്റ് ഉമ്മാക്ക് സമര്‍പ്പിച്ചത് നന്നായി.

Mubarak Merchant said...

ആശംസകള്‍ സുല്‍.

സുല്ലിനെ സ്നേഹിക്കുന്ന ഉമ്മാക്കും ഉമ്മയെ സ്നേഹിക്കുന്ന സുല്ലിനും പിന്നെ അമ്മമാരെ സ്നേഹിക്കുന്ന എല്ലാ മക്കള്‍ക്കും മക്കളെ സ്നേഹിക്കുന്ന എല്ലാ അമ്മമാര്‍ക്കും പടച്ച തമ്പുരാന്‍ എല്ലാ അനുഗ്രഹങ്ങളും ചൊരിയുമാറാകട്ടെ.

ഹേമ said...

അമ്പതാം പോസ്റ്റിന് അഭിനന്ദനങ്ങള്‍.
കവിത ഇഷ്ടമായി. ഇനിയും നല്ല കവിതകള്‍ ഉണ്ടാകട്ടേ എന്ന് ആശംസിക്കുന്നു
സിമി

G.MANU said...

wow......ente ullile ponnalaaram..

gooooddd sul mashey

മനോജ് കുമാർ വട്ടക്കാട്ട് said...

അമ്മയെക്കുറിച്ച്‌ എത്ര പറഞ്ഞാലും പാടിയാലും പിന്നെയും ബാക്കി...

(അമ്പതാം പിറവിയ്ക്‌ ആശംസകള്‍)

Haree said...

കവിത കൊള്ളാട്ടോ... :)
അമ്പത് നൂറാവട്ടെ... നൂറ്‌ ആയിരങ്ങളാവട്ടെ... ഇനിയും കവിതകള്‍ വിരിയട്ടെ...
--

sandoz said...

അമ്പതാം പോസ്റ്റിനു ആശംസകള്‍.
കവിതക്ക്‌ അഭിനന്ദനങ്ങള്‍.

സുല്ലിനും ഉമ്മക്കും എന്റെ സ്നേഹം...

Ziya said...

സുല്ലേ...
ഉമ്മയ്ക്കു വേണ്ടി ഗോള്‍ഡന്‍ പോസ്റ്റ്...
“പേറ്റുനോവായ്‌
പ്രാണന്‍പിടഞ്ഞെന്നെയുണര്‍ത്തി
ജീവന്റെ
ചടുല നിശ്വാസങ്ങളില്‍.”
വളരെ നന്നായിട്ടുണ്ട് ഗഡീ...
എല്ലാ ആശംസകളും...
പ്രാര്‍ത്ഥനയോടെ...

Peelikkutty!!!!! said...

അമ്പതായി ല്ലേ:)



ഈ കന്നാസ് ന്നു പറഞ്ഞാ എന്താ?..എനിക്കു കാബൂളിവാലേലെ കന്നാസിനെ അറിയാം!

Unknown said...

സുല്‍,
നന്നായിട്ടുണ്ട്.

ഇപ്പോള്‍ എന്റെ ഓര്‍മ്മയിലെത്തിയത് 92ല്‍ കേരളോത്സവത്തിന് വേണ്ടി ഞങ്ങള്‍ ‘വിശ്വനാഥന്‍ ഓടിക്കൊണ്ടിരിക്കുന്നു ‘ എന്ന നാടകമെടുത്തപ്പോള്‍ അതിന് വേണ്ടി ഞാനെഴുതിയ ഒരു ഗാനത്തിന്റെ വരികളാണ് .

അതിവിടെ കുറിച്ചോട്ടെ എല്ലാ അമ്മമാര്‍ക്കുമായി,

അറിവിന്റെ കേദാരമലിവിന്റെ കൂടാരം
അനശ്വരയെന്നും നീയമ്മേ
അര്‍ത്ഥാന്തരങ്ങളിലൊഴുകുമീ ലോകത്തില്‍
അദൃശ്യയായ് വാഴ്ക നീയമ്മേ

മര്‍ത്യന്റെ വേദന മറ്റാരു കാണും
മിഴിനീര്‍കണമാരു തുടയ്ക്കും
മടിത്തട്ടൊരുക്കി മാറോടു ചേര്‍ത്ത്
താരാട്ടു പാടിയാരുറക്കും

ക്ഷമിക്കുക ബാക്കി ഓര്‍മ്മ വരുന്നില്ല.

വേണു venu said...

സുല്ലേ,
ഉമ്മയ്ക്കു് സ്നേഹം.
സുല്ലിനു് ആശംസകള്‍.

ഏറനാടന്‍ said...

അര സെഞ്ച്വറിയടിച്ച സുല്ലിന്‌ അരലോഡ്‌ തേങ്ങ!
"ട്ടോം ടൊ ടോ ട്‌ ട്ട്‌ടേ...."
:))

asdfasdf asfdasdf said...

അമ്മയലറാം നന്നായിട്ടുണ്ട്. 50 മത്തെ വെടിക്കെട്ടിനാശംസകള്‍

വല്യമ്മായി said...

അമ്പതാം പോസ്റ്റിന് ആശംസകള്‍.ഇനിയും ഒരുപാട് കവിതകള്‍,കഥകള്‍ എല്ലാം പോസ്റ്റ് ചെയ്ത് ഉയരാന്‍ കഴിയട്ടെ.ഏത് ഉയര്‍ച്ചയിലും ആദ്യമോര്‍ക്കേണ്ടത് ഉമ്മ്mയെ തന്നെ.നന്നായി

തമനു said...

ജനന മരണങ്ങളൊ-
ന്നല്ലെയുള്ളുയീ ജന്മം.

ആണോ സുല്ലേ ... ഉമ്മയുടെ മുന്നില്‍ എല്ലാ ദിവസങ്ങളും നമ്മള്‍ ഓരോ കുഞ്ഞൂങ്ങളായി ജനിക്കുകയല്ലേ. ഇപ്പോഴും നമ്മെ നേര്‍വഴിയിലൂടെ നടത്താന്‍, നാം നടക്കുമ്പോള്‍ എവിടെയങ്കിലും വീഴുമോ എന്നു പേടിച്ച്‌, വീണാല്‍ നോവുന്ന ഹൃദയവുമായി പിടിച്ചെഴുനേല്‍പ്പിക്കാന്‍ ഓടിയെത്തുന്ന അമ്മ.

ഓരോ നിമിഷവും എവിടെയോ ഇരുന്നു നമ്മുടെ അമ്മമാര്‍ കീ കൊടുക്കുന്നുണ്ട് നമ്മുടെ ഹൃദയത്തിന്. വളരെ ഹൃദ്യമായി സുല്‍.

ഈ പോസ്റ്റ്‌ സുല്ലിന്റെ കൈയില്‍ നിന്നും കടമെടുത്ത്‌ ലോകത്തിലെ എല്ലാ അമ്മമാര്‍ക്കുമായി സമര്‍പ്പിക്കാന്‍ അനുവദിക്കൂ..

സാരംഗി said...

സുല്ലേ..ഉമ്മയ്ക്കു സമര്‍പ്പിച്ച കവിത വളരെ ഇഷ്ടമായി. എല്ലാ അമ്മമാരും ഇങ്ങനെ തന്നെ..സ്നേഹത്തിന്റെ ഒരിയ്ക്കലും വറ്റാത്ത ഉറവകള്‍...

വിഷ്ണു പ്രസാദ് said...

നല്ല ആശയം.തലക്കെട്ട് അതിമനോഹരം.അമ്പതാം പോസ്റ്റാശംസകള്‍

അമല്‍ | Amal (വാവക്കാടന്‍) said...

സുത്സേ,

അമ്പതാമത്തെ പോസ്റ്റിന് എന്റെ ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍ !!

ഓരോന്നിലും സുല്ലിന്റെ പ്രതിഭ തെളിഞ്ഞു തെളിഞ്ഞു വരികയാണ്..

“എന്റെ നെഞ്ഞിലെ പൊന്നലാറം
ജീവന്റെ സ്പന്ദനാനന്ദം.”

തീവ്രമായ വരികള്‍..അദമ്യ സ്നേഹത്തിന്റെ നൂലിഴകള്‍..

അമ്മയെ കാണാതെ പുറം നാട്ടില്‍ കഴിയുന്നവര്‍ക്കും ഞാന്‍ ഇത് സമര്‍പ്പിച്ചോട്ടെ?

ഓ.ടോ: എഴുത്ത് നിര്‍ബാധം തുടരുക! 100,150,200..അങ്ങനെ..അങ്ങനെ...

തറവാടി said...

സുല്ലെ ,
കവിത എനിക്കിഷ്ട്മായി

കുറുമാന്‍ said...

സുല്ലേ, കവിത ഇഷ്ടായി. അമ്പതാം പിറന്നാളാശംസകള്‍. ശോ, സോറി, അമ്പതാം പോസ്റ്റാശമസകള്‍

Visala Manaskan said...

റ്റച്ചിങ്ങ്!!!

വളരെ നന്നായിരിക്കുന്നു പ്രിയ സുല്‍.ത്താന്‍.

അമ്പതിന്റാശംസകള്‍

സുല്‍ |Sul said...

"അമ്മയലാറം | Sull's 50th Post"

വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും ആശംസിച്ചവര്‍ക്കും നന്ദി.

കണ്ണൂരാന്‍ :)
രാജു:)
സു:)
അഗ്രു :)
ഇക്കാസ് :)
സിമി :)
മനു :)
പടിപ്പുര :)
ഹരീ :)
സന്‍ഡൊസ് :)
സിയ :)
പീലിക്കുട്ടി :)
പൊതുവാളന്‍ :)
വേണു :)
ഏറനാടന്‍ :)
കുട്ടമ്മേനോന്‍ :)
വല്യമ്മായി :)
തമനു :)
സാരംഗി :)
വിഷ്ണു :)
വാവക്കാടന്‍ :)
തറവാടി :)
കുറുമാന്‍ :)
വിശാലു :)

എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.

-സുല്‍

Unknown said...

അമ്പതിനു ആശംസകള്‍.
അമ്മയലാറം നന്നായി.

ഇടിവാള്‍ said...

സുല്ലേ..

ആളൊരു ഷഹീദ് അഫ്രീദി ആണല്ലോ..

ബ്ലോഗിലെ ഫാസ്റ്റെസ്റ്റ് ഫിഫ്റ്റി എന്ന റെക്കോഡ് സുല്ലിനാന്നാ തോന്നണേ.. ;)

സുല്‍ |Sul said...

യാത്രാമൊഴിക്കും, ഇടിവാളിനും ആശംസകള്‍ അറിയിച്ചതിന് നന്ദി.

-സുല്‍