Tuesday, February 20, 2007

Sullsown | ജലം

നിനക്ക് -
കുടിക്കാന്‍.
കാറ്റത്ത്
മഴചാര്‍ത്തായ്
നനയാന്‍.
കുടനിവര്‍ത്താതെ
തെരുവിലൂടലയാന്‍

അവര്‍ക്ക് -
വിയര്‍പ്പിന്റെ
ഒരു മുത്തുമണി.
ഉരുകിതീരുന്ന
കണ്ണുനീര്‍.
ദാഹങ്ങള്‍ക്കൊടുവിലെ
സമാശ്വാസം.
മണല്‍‌പരപ്പിനറ്റത്തെ
മായകാഴ്ച.

പ്രണയവും ദു:ഖവും
സ്വപ്നങ്ങളും പോലെ
സാഗരം,
കോരിയാല്‍ തീരാത്ത
സ്നേഹം.

12 comments:

സുല്‍ |Sul said...

“ജലം” ഒരു കവിത കൂടി.

പുതിയ പോസ്റ്റ്.

-സുല്‍

Rasheed Chalil said...

സുല്ലേ നല്ല ചിന്ത...

ഒരു തേങ്ങ ഇവിടെ കിടന്നോട്ടേ

സു | Su said...

ജലം :) അവസാനം വായിലേക്കൊഴിക്കുന്ന ഒരിറ്റു ജലം.

Haree said...

ജലം,
ചിലര്‍ക്ക് എതിര്‍ക്കാന്‍
അണകെട്ടുവാന്‍, തട പൊട്ടിക്കുവാന്‍...
--
:) നല്ല കവിത

വേണു venu said...

ജല ചിന്തകള്‍ കൊള്ളാം.

ജ്യോതിര്‍മയി /ज्योतिर्मयी said...

സുല്‍‌മാഷേ,
കവിതയ്ക്കു വെള്ളമൊഴിച്ചതു നന്നായി. തഴച്ചുവളരട്ടെ... (സാന്‍ഡോസും സൂചിപ്പിച്ചിരുന്നല്ലോ)

ഇരുട്ടിനെക്കൂടി വെട്ടത്തുകൊണ്ടുവരാന്‍ കെല്‍പ്പുള്ള ആ തൂലിക ഇഷ്ടമാവുന്നു- “ഇരുട്ടുതീനി” യും “അമ്മയലാറവും” നന്നായി ഇഷ്ടപ്പെട്ടു.

നന്ദി
ജ്യോതിര്‍മയി

മുസ്തഫ|musthapha said...

സുല്ലേ... നന്നായിരിക്കുന്നെടാ.

അഭിനന്ദനങ്ങള്‍

Sreejith K. said...

ജലം,
ഇതൊഴിക്കാതെ ലഹരി നുണഞ്ഞാല്‍‍ നെഞ്ച് നീറും

ജലം,
ഇതില്ലെങ്കില്‍ പല്ലുതേക്കാതെ കുളിക്കാതെ നമ്മള്‍ പാണ്ടികളായിപ്പോകും

ജലം,
ഇതിനിപ്പോള്‍ നാട്ടില്‍ പാലിനേക്കാള്‍ വിലയാണ്

ജലം,
ഇതിന്റെ ശ്രോതസ്സായ പുഴകളൊക്കെ ഇനി എത്രനാള്‍ കാണും.

സുല്ലേ, ഞാനും സുല്ലിട്ടു. ;)

ബൈ ദ വേ, ഈ ബ്ലോഗിന്റെ നാമം ഇംഗ്ലീഷില്‍ തുടങ്ങുന്നത് ബ്ലോഗ്‌റോളില്‍ പ്രശ്നമാകുന്നു. “ Sull'sown ” എന്നുള്ളത് “സുല്ലിന്സ്വന്തം” എന്നതിനു ശേഷമാ‍ക്കിയാല്‍ അത് അക്ഷരമാല ക്രമത്തില്‍ അടുക്കാന്‍ സൌകര്യമായിരുന്നു. ശ്രദ്ധിക്കുമല്ലോ.

ഗുപ്തന്‍സ് said...

സുല്ലെ, ആദ്യമായിട്ടാണെന്നു തോന്നുന്നു, ഈ പൂമുഖത്തെത്തുന്നത്‌... ഇഷ്ടപ്പെട്ടു, വേറിട്ടുനില്‍ക്കുന്ന ഈ ജലചിന്തകള്‍......

സുല്‍ |Sul said...

“ജലം” വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും ഒരുപാട് നന്ദി.

ഇത്തിരീ :) നന്ദി

സു :) അതിനും വേണം ജലം. കിട്ടുമോ ആവോ.

ഹരീ :) സ്വാഗതം. ശരിയാണ്.

വേണു :) നന്ദി.

ജ്യോതിര്‍മയി :) സ്വാഗതം. ഒരുപാട് നന്ദി ഈ കമെന്റിന്. പിന്നെ, ഞാന്‍ മാഷല്ല ടീചറെ. :)

അഗ്രു :) താങ്ക്സ്ഡാ‍ാ

ശ്രീജി :) ആദ്യമായിട്ടാണല്ലോ ഇതുവഴിയൊക്കെ. കവിത കൊള്ളാം. പേരു മാറ്റിയിട്ടുണ്ട്. (ഇനി ഈ പോസ്റ്റ് കാരണം.... )

കൊച്ചുഗുപ്തന്‍:) സ്വാഗതം. ഇഷ്ടപ്പെട്ടല്ലോ. സന്തോഷം.

-സുല്‍

Sona said...

സുല്‍..കവിത ഇഷ്ടായി..നല്ല വരികള്‍..കുറേ നാളായി സുല്ലിന്റെ ബ്ലോഗ് open ആവില്ലായിരുന്നു.ഞാന്‍ എന്നും try ചെയ്യും,ഇന്നാണ് തുറന്നു വായിക്കാ‍ന്‍ കഴിഞ്ഞത്.

Madhavikutty said...

നന്നായിട്ടുണ്ട്.കേട്ടോ.