അവനെയോര്‍ത്താണോ
നീയുറങ്ങിയത്?
അവന്റെ
ഏറ്റവും മൃദുലമായ
മുടിത്തുമ്പുകളില്‍ നീ
തലോടിയിരുന്നൊ?
വിഷാദച്ചവിയാര്‍ന്ന
ഒരുഗാനം
നീയറിയാതെ മൂളിയിരുന്നോ?
എല്ലാത്തിനും മീതെ
ഏറെയൊന്നും കൊതിക്കരുതെന്ന്
മനസ്സിനെ ശീലിപ്പിക്കാന്‍
മുതിര്‍ന്നിരുന്നോ?
ഇനിയെന്നാണ്...
മഴത്തുള്ളികള്‍ക്കിടയിലൂടെ...
മലഞ്ചെരുവിലെ
വഴിയിറക്കങ്ങളില്‍...
വിജനമായ നടവഴികളില്‍...
ഒരു തുളസിത്തറക്കുമുമ്പില്‍...
ഒരുമിക്കുക????
Thursday, March 01, 2007
Subscribe to:
Post Comments (Atom)
11 comments:
“നാമിരുവരും സംവദിക്കാത്തത്“ - കവിത.
പുതിയ പോസ്റ്റ്.
-സുല്‍
സുല്ലേ... നന്നായിരിക്കുന്നു
ആരായിരുന്നു ഇരുവരില്‍ മറ്റേയാള്‍ :)
സുല്ലെ... അപ്പൊ അങ്ങിനെ ഒക്കെ ആണല്ലെ... കവിത കൊള്ളാം .. പക്ഷെ കാര്യം ഇത്തിരി സങ്കടം തന്നെ..
ഹേയ്!..അവളോര്‍ക്കാന്‍ വഴിയില്ല:)
പ്രണയം നിറഞ്ഞുതുളുബുന്ന വരികള്‍..(സുല്ലിന്റെ ഉള്ളില്‍ ഇത്രയ്ക്കു പ്രണയമുണ്ടെന്നു ഇപ്പൊഴാ അറിഞ്ഞത്.)
തിരക്കല്ലേ സുല്ലേ? എപ്പോഴാണെന്നൊന്നും പറയാന്‍ പറ്റില്ല.
എന്തായാലും സുല്ലിയ്ക്ക് ഇതിന്റെ കോപ്പി ഉടനെ എത്തിക്കാന്‍ ഞാന്‍ ഏര്‍പ്പാട് ചെയ്തു. ;)
"നാമിരുവരും സംവദിക്കാത്തത്." വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും എല്ലാവര്ക്കും നന്ദി.
അഗ്രു :) അതാരുമാവാം. :)
ഇട്ടികുട്ടി :) സങ്കടങ്ങളല്ലേ നമ്മെ മുന്നോട്ട് നയിക്കുന്നത്?
പീലിക്കുട്ടി :) അവളോര്‍ക്കും. തീര്‍ച്ച.
സോനാ :) എന്നാലും ഇത്രേം വേണ്ടിയിരുന്നില്ല.
സു :) പാരവെക്കല്ലേ. എങ്ങനേലും ജീവിച്ച് പൊയ്ക്കോട്ടെ ഈ പാവത്താന്‍.
-സുല്‍
പ്രണയമഴ..... :-)
അപ്പു :) അതെ പ്രണയമഴ.
-സുല്‍
ഫെബ്രുവരി മാസത്തെ സമ്മാനം ലഭിച്ച ബ്ലോഗുകള്‍..
www.mobchannel.com സ്പോണ്സര് ചെയ്യുന്ന മികച്ച ബ്ലോഗ്പോസ്റ്റുകള്‍ക്കുള്ള സമ്മാനം ലഭിച്ച ബ്ലോഗുകള്‍ അറിയാന്‍ www.mobchannel.com സന്ദര്‍ശിക്കുക...
“അവനെയോര്‍ത്താണോ
നീയുറങ്ങിയത്?
അവന്റെ
ഏറ്റവും മൃദുലമായ
മുടിത്തുമ്പുകളില്‍ നീ
തലോടിയിരുന്നൊ?“-
സുല്‍,
കവിത നല്ലോണം ഇഷ്ടായി
Post a Comment