Tuesday, March 06, 2007

Sulls | ഇന്ന്

ഓരൊ ദിനവും നവം നവം
കര്‍മ്മങ്ങളാവാമതില്‍
നല്ലതും ചീത്തയും.

ഇന്നിനെ,
ഓടികിതച്ചെത്തിപ്പിടിച്ച
നേട്ടങ്ങളുടേയും,
തഴുകി തലോടും
സ്നേഹത്തിന്റേയും,
പുഞ്ചിരി വിരിയിക്കും
സന്തോഷത്തിന്റെയും,
നിനവുകള്‍ക്ക്‌ കൂട്ടു വെക്കാം.

ഇടവപ്പാതിയിലെ മഴപോലെ
കവിളണിഞ്ഞ കണ്ണീരുപോലെ
ദു:ഖത്തോട്‌ ചേര്‍ത്തും വെക്കാം.

പെയ്തൊഴിഞ്ഞ മാനംപോലെ
ശൂന്യതയാലും നിറക്കാം.

ഇന്നിന്റെ കര്‍മ്മങ്ങളൊന്നും
വ്യര്‍ത്ഥമാവരുത്‌.
ഈ ദിനം നീ നേടിയതൊ
ജീവന്റെ ഒരുദിനം തീറെഴുതി,
മരണത്തിലേക്കൊരടികൂടി അടുത്ത്‌.

നാളെയുടെ
ഉമ്മറപ്പടിയില്
‍തലതല്ലി മരിക്കുന്നു
ഇന്നുകള്‍,
കച്ചവടത്തിന്റെ
നീക്കിയിരിപ്പുകള്‍ മാറ്റിവച്ച്‌.

ഒരോര്‍മ്മയേക്കാള്‍
വലുതല്ലയെങ്കിലും
കൊടുത്തവിലയില്‍ ഖേദമെന്തിന്‌,
നീക്കിയിരിപ്പുകള്‍
‍മൂല്യവത്തെങ്കില്‍.

ഇന്നിനെയെനിക്ക്‌
നേട്ടമാക്കണം കോട്ടമല്ല,
നല്ലതാക്കണം ചീത്തയല്ല,
വിജയമാക്കണംപരാജയമല്ല.

25 comments:

സുല്‍ |Sul said...

ഇന്ന് - കവിത

പുതിയ പോസ്റ്റ്.

-സുല്‍

Rasheed Chalil said...

ഒരോര്‍മ്മയേക്കാള്‍
വലുതല്ലയെങ്കിലും
കൊടുത്തവിലയില്‍ ഖേദമെന്തിന്‌,
നീക്കിയിരിപ്പുകള്‍
‍മൂല്യവത്തെങ്കില്‍.

നാളെയുടെ ജന്മത്തിനായി അസ്തമിച്ചൊടുങ്ങുന്ന ഇന്നിന്റെ കണക്കെടുപ്പുകള്‍ നന്നായിരിക്കുന്നു.

ഏറനാടന്‍ said...

ഗൊള്ളാം ഗവിതൈ..

അതുല്യ said...

എനിക്കു പേടിയായി തുടങ്ങി.

തറവാടി said...

നാളെയുടെ
ഉമ്മറപ്പടിയില്
‍തലതല്ലി മരിക്കുന്നു
ഇന്നുകള്‍

good one

ഇട്ടിമാളു അഗ്നിമിത്ര said...

സുല്ലെ.. കൊള്ളാലോ ചിന്തകള്‍ ...

നന്ദു said...

ശുഭാപ്തിവിശ്വാസം നിറഞ്ഞു നില്‍ക്കുന്ന കവിത
സുല് .:)

കരീം മാഷ്‌ said...

“ഇടവപ്പാതിയിലെ മഴപോലെ
കവിളണിഞ്ഞ കണ്ണീരുപോലെ
ദു:ഖത്തോട്‌ ചേര്‍ത്തും വെക്കാം.“

എന്നതു

ഇടവപ്പാതിയിലെ മഴപോലെ
കണ്ണീരണിഞ്ഞ കവിളു പോലെ
ദു:ഖത്തോട്‌ ചേര്‍ത്തും വെക്കാം.

എന്നെഴുതിയാല്‍ അര്‍ത്ഥം മാറുമോ?
എനിക്കു കവിത ആസ്വദിക്കാന്‍ മാത്രമേ അറിയൂ.
ചൊല്ലാന്‍ അതാ ഏറ്റവും സുഖം.പക്ഷെ സുല്ലു വിചാരിച്ച അര്‍ത്ഥം ഞാന്‍ എഴുതിയ വരിക്കു കിട്ടില്ലന്നു തോന്നുന്നു :-)

സുല്‍ |Sul said...

“ഇന്ന്” കവിത വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും നന്ദി.

ഇത്തിരീ :) സന്തോഷം. നന്ദി.

ഏറനാടാ :) നന്ദി

അതു :) പേടിക്കേണ്ടന്നെ. ചുമ്മ പറഞ്ഞതല്ലെ

തറവാടി :) നന്ദി.

ഇട്ടികുട്ടി :) നന്ദി.

നന്ദു :) നന്ദി (ഇതു നന്നു നന്നി യില്‍ ആണോ നന്തു നന്തി യില്‍ ആണോ കൂടുതല്‍ ചേര്‍ന്നു നില്‍ക്കുക?)

കരീമ്മാഷ് :) മാഷ് കവിളെടുത്തു, ഞാന്‍ കണ്ണീരെടുത്തു. അത്രേയുള്ളു.

ഒരിക്കല്‍ കൂടി എല്ലാവര്‍ക്കും നന്ദി.

-സുല്‍

Mubarak Merchant said...

ജീവിതം വ്യര്‍ത്ഥമായ് തീരും ദിനങ്ങളില്‍
കര്‍മ്മങ്ങളെല്ലാം വ്യര്‍ത്ഥമാവുന്നു.
നിനക്കു ഞാനുണ്ടാവുമോ, എനിക്കു നീയുണ്ടാകുമോ എന്ന ചോദ്യത്തിന്
എനിക്കു ഞാനും നിനക്കു നീയും മാത്രമെന്ന്
ഉത്തരം പറയേണ്ടി വരുന്ന അവസ്ഥ.
(തന്റേതല്ലാത്ത കാരണങ്ങളാല്‍ പെണ്ണു കിട്ടാതെ വരുന്ന പുര നിറഞ്ഞ ചെറുപ്പക്കാരന്റെ ഗദ്ഗദങ്ങള്‍ ഈ കമന്റില്‍ ദര്‍ശിക്കാന്‍ ശ്രമിക്കുക)

മുസ്തഫ|musthapha said...

"...ഇന്നിനെയെനിക്ക്‌
നേട്ടമാക്കണം കോട്ടമല്ല,
നല്ലതാക്കണം ചീത്തയല്ല,
വിജയമാക്കണംപരാജയമല്ല..."

ആത്മവിശ്വാസം നിറഞ്ഞ, ദൃഢമായ ചിന്തകള്‍... നന്നായിരിക്കുന്നെടാ സുല്‍ :)

വിടരുന്ന മൊട്ടുകള്‍ ഏര്‍പ്പെടുത്തിയ മോബ് ചാനല്‍ നല്‍കുന്ന കവിതയ്ക്കുള്ള അവാര്‍ഡ് നേടിയതിന് നിനക്ക് അഭിനന്ദങ്ങള്‍ അറിയിക്കട്ടെ... അതോടൊപ്പം തന്നെ ചിലവിന്‍റെ കാര്യവും ഓര്‍മ്മപ്പെടുത്തട്ടെ...

ഇനിയും എഴുതൂ... ഇനിയും അവാര്‍ഡുകള്‍ തേടി വരട്ടെ... ആശംസകള്‍ :)

വേണു venu said...

എനിക്കു ഞാനും നിനക്കു നീയും മാത്രമെന്ന്
ഉത്തരം പറയേണ്ടി വരുന്ന അവസ്ഥ.
സുല്ലേ, അതു തന്നെയല്ലേ അത്യന്തികമായ സത്യം.:)

നന്ദു said...

ഓ: ടോ: സുല്ലേ ,
എന്റ്റമ്മോ എന്നെ കണ്ഫ്യുഷനിലാക്കല്ലെ. വളരെ ദീര്‍ഘമായൊരു പേരു വളരെ കഷ്ടപ്പെട്ടു വെട്ടിച്ചുരുക്കി ഒരു പരുവത്തിലാക്കി കൊണ്ടു നടക്കുകയാണു ഞാന്‍. എന്നാല്‍ പോലും ഇപ്പൊഴും കണ്‍ഫ്യൂഷന്‍ മാറിയിട്ടില്ല മൂന്നു ഭാഗങ്ങളുള്ള പേരിന്റെ ഏതു ഭാഗം ആണു സ്ഥിരമായി ഉപയോഗിക്കേണ്ടതു എന്നു!!. എന്റെ ശ്രീമതി യുടെ സ്ഥിരമായ സംശയവും അതു തന്നെ. എവിടെയൊക്കെ ഏതു പേരാണ്‍ കൊടുത്തിരിക്കുന്നതെന്നു (ബാങ്കിലൊന്ന് , സൌദിയിലൊന്ന്, നാട്ടിലൊന്ന്....അങ്ങനെ!) അവള്‍ക്കും അറിയില്ല എനിക്കും അറിയില്ല. കാരണവന്മാര്‍ ചെയ്തു വച്ച ഓരൊരോ ദ്രോഹങ്ങളേയ്.
ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിച്ചാല്‍ ഇങ്ങനെ ഒരു നൂറു കാര്യങ്ങളിരിക്കുന്നു എന്നു പറയേണ്ടിവരും!!. :)

qw_er_ty

sandoz said...

സുല്ലിക്കാ.....അവാര്‍ഡ്‌ കിട്ടിയതിനു ചിലവു ചെയ്യണം.

ഇടിവാള്‍ കുറുമാനോട്‌ ചോദിച്ചത്‌ തന്നെ ഞാനും ചോദിക്കുന്നു....കാശ്‌ വല്ലതും തടഞ്ഞോടെയ്‌........

തമനു said...

ഇന്നിനെയെനിക്ക്‌
നേട്ടമാക്കണം കോട്ടമല്ല,
നല്ലതാക്കണം ചീത്തയല്ല,
വിജയമാക്കണംപരാജയമല്ല.

നല്ല ചിന്ത സുല്‍..

Sona said...

സുല്‍..നല്ല ചിന്തകള്‍..ഇന്നിനെയെനിക്ക്‌
നേട്ടമാക്കണം കോട്ടമല്ല,
നല്ലതാക്കണം ചീത്തയല്ല,
വിജയമാക്കണംപരാജയമല്ല.
best of luck..അവാര്‍ഡ്‌ കിട്ടിയതിനു എന്റെ അഭിനന്ദനങ്ങള്‍...

എം.എച്ച്.സഹീര്‍ said...

നാളെയുടെ
ഉമ്മറപ്പടിയില്
‍തലതല്ലി മരിക്കുന്നു
ഇന്നുകള്‍,
ഇന്നലെയുടെ വാതില്‍ ചാരി കടന്നു വന്ന ഇന്നിനും സ്വാഗതം.....നന്നായി...

എം.എച്ച്.സഹീര്‍ said...

നാളെയുടെ
ഉമ്മറപ്പടിയില്
‍തലതല്ലി മരിക്കുന്നു
ഇന്നുകള്‍,
ഇന്നലെയുടെ വാതില്‍ ചാരി കടന്നു വന്ന ഇന്നിനും സ്വാഗതം.....നന്നായി...

അപ്പു ആദ്യാക്ഷരി said...

സുല്ലേ..വായിച്ചു.
:-)

സുല്‍ |Sul said...

"ഇന്ന്” കവിത വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും എല്ലാവര്‍ക്കും നന്ദി.

ഇക്കസെ :) കൊള്ളാം ഗദ് ഗദങ്ങള്‍

അഗ്രു :) 2 നന്ദി.

വേണുജി :) അതു തന്നെ സത്യം.

സാന്‍ഡോ :) ഉം ചെയ്യാം ട്ടൊ. ഹോണലുലു രീതിയില്‍ മതിയൊ?

തമനു :) നന്ദി

സോനാ :) നന്ദി (സ്ക്വ്യര്‍)

സഹീര്‍ :) സ്വാഗതം. നന്ദി

അപ്പു :) നന്ദി.

-സുല്‍

മഴത്തുള്ളി said...

ഓരൊ ദിനവും നവം നവം
കര്‍മ്മങ്ങളാവാമതില്‍
നല്ലതും ചീത്തയും.

ഓരോ കവിതയും നവം നവം
വരികളാവാമതില്‍
നല്ലതു മാത്രം..... ;)

കൊള്ളാം.

ആരോ ഒരാള്‍ said...

സുല്ലേച്ചീ... കവിത കലക്കി... അപാരമായ ചിന്ത !!

സുല്‍ |Sul said...

എന്തിനാ കുപ്പത്തൊട്ടിചേട്ടാ എന്നെ കരയിക്കുന്നേ.
ഞാന്‍ ചേച്ചിയല്ലെന്നേ. അനിയനാ.

-സുല്‍

സുല്‍ |Sul said...

ഈവഴി മഴയും വന്നുവോ. ഒരു തുള്ളിയവിടെകിടക്കുന്നു. നന്ദി.

jeena said...

Sull, swagatham

ente post maathram aa site il varunnilla. Online mozhi scheme il type cheythu ivide konduvannu thattunna paripaadiyaano ellaavarum cheyyunnathu?