ചീവീടിനെ ആങ്കലേയിച്ചൊരു കളി
കളിക്കാന്‍ ഭാരത പുത്രരും
കുറ്റിയും പന്തും കൊണ്ടുപോയി
പന്തടിക്കാനായി ഒരു പങ്കായവും
എണ്ണിയാലൊടുങ്ങാത്ത
ആരാധകര്‍
തലയിലേറ്റാനും
താഴെയിടാനും
തിരിഞ്ഞുകുത്താനും
അവര്‍തന്നെ ധാരാളം
ഈ കളിയൊരു മതവും
സച്ചിനെന്നൊരു ദൈവവും
ചുറ്റും ഉപദൈവങ്ങളും.
എന്തെല്ലാമായിരുന്നു മുദ്രാവാക്യങ്ങള്‍
സച്ചിന്റെ
സമ്പൂജ്യ ആറുകള്‍
കിരീടം വെച്ച
ദ്രാവിഡിന്റെ നാലുകള്‍
ഗാന്ഗുലിയുടെ
ആളനങ്ങാ മുട്ടലുകള്‍
അഗര്‍ക്കറിന്റെ മിന്നല്‍
ശ്രീശാന്തിന്റെ ഡാന്‍സ്
ഹര്‍ബജന്റെ തീസരാ
കുംബ്ലെയുടെ ഗൂഗ്ലി
അവസാനം,
നല്ല ചൊങ്ക തമിഴില്‍
ചൊന്നാല് അസംസ്കൃതമാം
ഡോണിയുടെ മുടി വരെ
എണ്ണിയാലൊടുങ്ങാത്ത
സാധ്യതകള്‍...
പറഞ്ഞിട്ടിനിയെന്താ
പവനാഴി ശവമായി.
Sunday, March 25, 2007
Subscribe to:
Post Comments (Atom)
24 comments:
ഇനിയും ഇന്ത്യക്കു പ്രതീക്ഷയുണ്ടെന്ന് മഹേല.
സോണി മാക്സും ഐ സി സി യും ചേര്‍ന്ന് ബംഗാളികളെ വിലക്കെടുക്കേണ്ടിവരുമെന്നു മാത്രം.
ലോക കോപ്പ (കിട്ടാത്ത മുന്തിരി പുളിക്കുന്ന കവിത)
പുതിയ പോസ്റ്റ്
-സുല്‍
ഡേയ് സുല്ലേ ഇത് കലക്കി മച്ചാ...
ബൂലോഗതേങ്ങയുടക്കല് വിദഗ്ദന് ഒരു തേങ്ങയോ... ഹേയ്... ഞാന്‍ തരില്ല.
ബലേ ഭേഷ്...
പാറായീയോട് പറഞ്ഞു മൂവായിരം തേങ്ങാ ആട്ടാന്‍ തരാം ട്ടോ...
നല്ല ചൊങ്ക തമിഴില്‍
ചൊന്നാല് അസംസ്കൃതമാം
ഡോണിയുടെ മുടി വരെ
- അദങ്ങനെത്തന്നെ വേണം കുട്ടാ..കലക്കീണ്ട്ര് കുട്ടാ.
(എവിടെ ക്രിക്കറ്റ് എതിര്‍ക്കപ്പെടുന്നോ അവിടെ ഞാനുണ്ട്)
ഇനിയും പ്രതീക്ഷയുണ്ട്...
സീനിയര്‍ താരങ്ങളുടെ ഭാവി സുരക്ഷിതമല്ലെന്ന് ബി സി സി ഐ പ്രസിഡന്റും സെക്രട്ടറിയും പറഞ്ഞു കഴിഞ്ഞു..
ഇനി ആ വൂമറുടെ മരണത്തിലും കൂടി പങ്കുണ്ടായാല്‍ പൂര്‍ണ്ണമായി...
കാലോചിതം..
തേങ്ങയടിക്കാന്‍ കിട്ടുന്ന അവസരം പാഴാക്കുന്നില്ല
ഠേ....
ആദ്യത്തെ കമന്റ് ആണെന്നു വിചാരിച്ചിട്ട്...
നാണക്കേടായി..നാലാമത്തെ കമന്റില്‍ തേങ്ങയടിച്ചവന് എന്ന പേരുദോഷം..
ഞങ്ങളിനിയുമിറങ്ങും...
കളിക്കും.....ജയിക്കും..
ചിലപ്പോള്‍ തോല്‍ക്കും...
ഇതൊരു കളി മാത്രമായ്
കാണാത്ത പരിഷകള്‍
ഇനിയുമെഴുതും കവിതകള്‍..
ഇതൊരു യുദ്ധമല്ലാ...
മാനം കെടാന്‍...
കേവലമൊരു വിനോദം
മാത്രം......
ഇതൊരു പോരായ് കണ്ട്..
അലറുന്ന ..കൂവിവിളിക്കുന്ന..
പണിയും ഭവനങ്ങള്‍
തല്ലിത്തകര്‍ക്കുന്ന ഭ്രാന്തരേ...
നിങ്ങള്‍ ഇനിയും
എഴുതൂ കവിതകള്‍....
എവിടെ ക്രിക്കറ്റ് എതിര്‍ക്കപ്പെടുന്നോ അവിടെ ഞാനുണ്ട്
ഹ ഹ..
അത് കലക്കി സിയാ..
കാര്യമെന്താണെന്നുള്ളത് പ്രശ്നമല്ല അല്ലെ?
മകന് ചത്താലും മരുമോളുടെ കണ്ണീര് കണ്ടാല്‍ മതി എന്ന ലൈന്‍. കൊള്ളാം. :-)
അസഹിഷ്ണുതയുടെ
മാലപ്പടക്കങ്ങള്‍ക്ക്
തീകൊളുത്തി
ആദ്യവികാര
വിചാരങ്ങള്ക്കൊടുവിലെ
ഒത്തുതീര്‍പ്പു ഫോര്‍മുലയുമായി
കളിമാത്രമെന്ന സത്യവുമായി
ഡോണിയുടെ ഗൃഹം
ലക്ഷ്യമാക്കിയവര്‍
കല്ലെടുത്തവര്
നടുറോഡില്‍ പോസ്റ്ററുകള്‍
കരിച്ചവര്‍
സാന്ഡോ പോലെ വരുന്നു
ഇതൊന്നൊത്തു തീര്പ്പാക്കരുതൊ
ഇനിയും ഞങ്ങളെ
‘പഞ്ഞിക്കിടുന്നതെന്തിനെ‘ന്നാര്ത്ത്
-സുല്‍
മാത്രമല്ല സാന്റോസേ,
കളിച്ചാലേ തോല്‍ക്കൂ. നമ്മുടെ ഫുഡ്ബോള്‍ ടീമിനെ പോലെ ആയാല്‍ മതി. ലോകകപ്പിനും പോകുന്നില്ല ഒരു ടൂര്‍ണമെന്റിനും യോഗ്യതയും നേടുന്നില്ല. അവിടെ പോയി തോറ്റാലാണല്ലോ രാജ്യത്തിന്റെ മാനം പോകുന്നത്.ഇവിടെ ചൊറിയും കുത്തി തലയിലെ പേനും നോക്കി ഇരുന്നാല്‍ മതി. രാജ്യത്തിന്റെ യശസ്സ് താനെ വര്‍ദ്ധിച്ചോളും.
പിന്നെ ഈ കാല്‍പ്പന്ത്, കബഡി, വോളിബോള്‍ താരങ്ങളൊക്കെ പരസ്യം ഷൂട്ട് ചെയ്യാതെ കളിയില്‍ മാത്രം ശ്രദ്ധിക്കുന്നത് കൊണ്ട് പൊരിഞ്ഞ കളിക്കാരാണ്. ഈ അടുത്ത കാലത്തൊന്നും ആരും ഇവരെ തോല്പ്പിയ്ക്കില്ല. ഇനി ആരെങ്കിലും തോല്‍പ്പിച്ചാലും പരസ്യം ചെയ്യുന്നവരല്ലാത്തത് കൊണ്ട് നമ്മള്‍ക്ക് മെക്കിട്ട് കേറാനും പറ്റില്ല. യേത്?
കഴിഞ്ഞ സാഫ് ഗെയിംസില്‍ പാകിസ്ഥാനും ബംഗ്ലാദേശും ഇന്‍ഡ്യന്‍ ഫുട്ബോള്‍ ടീമിനെ ഓടിച്ചിട്ടടിച്ചപ്പോള്‍ ഇവരെ ആരേയും കണ്ടില്ലല്ലോ.......ഹോക്കി ലീഗ്....ഇന്‍ഡ്യയില്‍ വിദേശ കളിക്കാരെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ചിട്ടുണ്ട്...ലൈവും കൊടുക്കുന്നുണ്ട് സ്റ്റാര്‍ സ്പോര്‍ട്ട്സ്...എത്ര പേരു കാണുന്നുണ്ട് ആ കളികള്‍.......വല്ലപ്പോഴും ഇന്‍ഡ്യയുടെ ലേബലില്‍ കളി ജയിക്കുന്നവര്‍ ക്രിക്കറ്റേഴ്സ് തന്നെയാണു.........അല്ലാതെ കളിക്കാന്‍ പോയാല്‍ പത്തില്‍ കുറയാതെ ഗോളും വാങ്ങി വരുന്ന മറ്റുള്ളവര്‍ അല്ലാ......
പിന്നെ ബുഷിനെ എവിടെ കണ്ടാലും തല്ലണമെന്ന് ചിലര്‍ പറയുന്നത് പോലെ ക്രിക്കറ്റിനെ എവിടെ കണ്ടാലും കല്ലെറിയണെമെന്ന് മുന്വിധിയാണെങ്കില് ഒന്നും പറയാനില്ല.
ടീമിന്റെ കളി വളരെ മോശമായി, ലോകകപ്പില്‍ നിന്നും പുറത്തായി. അത് സങ്കടകരമാണ്, നിരാശാജനകമാണ്. വീഴ്ച പറ്റിയതെവിടെയാണെന്ന് അന്വേഷിക്കുകയും സമൂലമായ മാറ്റമാണാവശ്യമെങ്കില് അത് വരുത്തുകയും ചെയ്യേണ്ടതുണ്ട്. അതിലപ്പുറം കളിക്കാര്‍ക്കിടയില്‍ നിന്ന് കുറ്റക്കാരെ കണ്ടെത്തുകയും അവരെ കല്ലെറിയുകയും ചെയ്യുന്നത് ബാലിശമാണ്.
പണ്ട്
പണ്ട് പണ്ട് ഇംഗ്ലീഷ് രാജ്യത്ത്
തണുത്തു വിറച്ചോരാട്ടിടയര്
തണുപ്പകകറ്റാന്
നേരം കൊല്ലാന്‍
കണ്ടുപിടിച്ചൊരു
കോലുകുത്തിക്കളി
ഇന്ന്
എരിയും വെയിലില്‍
തിളക്കുന്ന ചൂടില്‍
ജ്വലിക്കുന്ന സൂര്യന്നു താഴെ
പകലന്തിയോളം
പടവെട്ടുന്നു പടു വിഡ്ഢികള്‍
പതിനൊന്നു തിരുമണ്ടര് കളിക്കുന്നു
പതിനോരായിരം കാണുന്നു
വേലക്കു പോകണ്ട
കൂലി വേണ്ട
കുടുംബം പുലര്‍ത്തണ്ട
ഇവനൊക്കെ കണ്ട്രോള് ബോര്‍ഡ്
അണ്ണാക്കില്‍ കൊടുക്കും
ഇനിയെത്ര കവിതയെഴുതീട്ടെന്താ പോവേണ്ടത് പോയീല്ലേ...ഹയ്യൊ... എന്തെല്ലാം പ്രതീക്ഷകളായിരുന്നു...കപ്പ് ,കോപ്പ് ... പ്പെന്തായി?
സുല്ലിന്റെ കവിത ഇന്ത്യന്‍ ടീമിന്റെ ചരമ ഗീതമാണ്
അനുശോചനങ്ങള്‍.
കവിത നന്നായി പക്ഷെ രണ്ടു വിയോജന കുറിപ്പുണ്ട്.
1.ഇന്ത്യന്‍ ടീമിന്റെ തോല്‍വിയില്‍ ഒരോ ഇന്ത്യക്കാരനും പങ്കുണ്ട്.ലോകത്തിലെ രണ്ടാമത്തെ ജനസഖ്യയുള്ള രാജ്യത്തില്‍ മറ്റു സ്പോര്‍ട്സ് വിഭാഗങ്ങളെന്തേ ഒരു കപ്പു പോലും കൊണ്ടു വരാത്തേ?
ക്രിക്കറ്റില്‍ ഇപ്പോള്‍ കളി നടക്കുന്നതു ക്രീസിലല്ല ഡ്രസ്സിംഗ് റൂമിലാണെന്നു ഏതു കുട്ടിക്കുമറിയാം
ഇതു തടയേണ്ടതാരാണ്?
കളിക്കാരോ അതോ ഭരണാധികാരികളോ?
ഇന്ത്യയുടെ കിറുക്കറ്റ് ലോക കോപ്പ് പ്രതീക്ഷ തീര്‍ത്തും പോയി. സൂപ്പര്‍ സ്റ്റാര്‍ പിള്ളേര് ഇനി കൊട്ടിയും പുള്ളും കളിച്ചു പഠിക്കട്ടെ. അതിനും ഇനി ഫോറിന് കോച്ച് തന്നെ വേണോ..
(ചാനലുകാര് പൊക്കി വാനോളമെത്തിച്ച് ടീം തോറ്റപ്പോള്‍ അവര്‍ തന്നെ താഴെയിട്ട് കൊന്ന് കൊല വിളിച്ച് പോസ്റ്റ്മൊര്ട്ടവും നടത്തുന്നു.. )
ചാത്തനേറ്: കളി തോറ്റു. ദയനീയമായി തോറ്റു. പക്ഷേ ഫീനിക്സ് പക്ഷികളും ഇവിടെയുണ്ട്. കുറേക്കാലം മുന്‍പു ഇന്ത്യ ശ്രീലങ്കയുമായി കളിക്കാന്‍ പോയിട്ടുള്ളപ്പോഴൊക്കെ ചാത്തന് കളി കാണാറില്ല. തികച്ചും ഏകപക്ഷീയ മായ കളി എന്തിനു കാണണം. ഇന്നിപ്പോള്‍ ഏറെക്കുറെ അതേ ശ്രീലങ്കയാണ് ഇന്ത്യയെ തകര്‍ക്കുന്നതു. ഇന്നത്തെ ശ്രീലങ്കയെപ്പോലെ നാളെ ഇന്ത്യയും ആയിക്കൂടാന്നില്ല.
ഇന്‍ഡ്യ ഇന്നലെ പിന്നേം തോറ്റു അല്ലേ ...
ബര്മുഡക്ക് ഇനി വച്ചടി വച്ചടി കേറ്റമായിരിക്കും... 100 കോടി ജനങ്ങളല്ലേ ഇന്നലെ അവര്‍ക്കു വേണ്ടീ പ്രാര്‍ത്ഥിച്ചത്.
ഈ ലോകകപ്പ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചാല്‍ ആദ്യം കയ്യും കാലും പൊക്കുന്ന രാജ്യം .... പറയില്ല ക്ലൂ തരാം....ബെര്‍മുഡയോട് ജയിക്കും....ബങ്ങ്ലാദേശിനോട് തോല്‍ക്കും....ശ്രീലങ്കയെ കണ്ടാല്‍ വാലും ചുരുട്ടി ഓടും....
At 26/3/07 12:04 AM, തമനു said...
...ബര്മുഡക്ക് ഇനി വച്ചടി വച്ചടി കേറ്റമായിരിക്കും... 100 കോടി ജനങ്ങളല്ലേ ഇന്നലെ അവര്‍ക്കു വേണ്ടീ പ്രാര്‍ത്ഥിച്ചത്.
ഹഹഹ... ഇതൊരൊന്നൊന്നര കമന്റെന്നെ :)
സുല്ലേ... ‘കളി’യിട്ടാ ‘കളി’യല്ലേ... നന്നായിട്ടുണ്ട് :)
സുല്ലേ, രാത്രി കുത്തിയിരുന്നു ക്രിക്കറ്റ് കണ്ട് ഉറക്കം നഷ്ടപ്പെട്ടതിന്റെ ദേഷ്യമാണല്ലേ :)
83 വയസ്സായ പരീത് മാമ (സര്വ്വേശ്വരന് അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തിയേകട്ടെ) സുഖമില്ലാതെ വീട്ടില്‍ തന്നെ ഇരുപ്പായ അവസാന പത്തുവര്‍ഷക്കാലം മൂപ്പരുടെ ഇഷ്ട വിനോദം ടീവിയില്‍ ക്രിക്കറ്റ് കളി കാണുക എന്നുള്ളതായിരുന്നു. അതിലുമപ്പുറം ഇന്ത്യന്‍ യുവജനതയ്ക്ക് ആവേശം കൊള്ളാന്‍ മാത്രം എന്താണ് ദിവസം മുഴുവന്‍ നീളുന്ന ക്രിക്കറ്റ് കളിയിലുള്ളത്?
സുല്ലേ രാത്രി കുത്തിയിരുന്ന് ആ കളി കണ്ട ഒരു നിര്‍ഭാഗ്യവനാണ് ഞാന്‍!
ആ സമയത്ത് കുത്തിയിരുന്ന് കുറച്ച് കഥകള്‍ വായിക്കുന്നതായിരുന്ന് നല്ലതെന്ന് ഇപ്പോള്‍ തോന്നുന്നു.
ഇന്ത്യയുടെ കളി കണ്ട ഒരു സാധു മനുഷ്യന് അറ്റാക്ക് വന്ന് മരിച്ച വാര്‍ത്തയാണ് ഇന്നലത്തെ D.Cയുടെ മുന്പേജിലുള്ളത്.32 വയസ്സുകാരന്!
പണ്ട് യൂറോഭ്യന്മാര് ആടുകളെ മേയാന്‍ വിട്ടിട്ട് പുല്ലില്‍ സൊറപറഞ്ഞിരുന്നപ്പം ഉണ്ടാക്കിയ കളിയാ കിറുക്കറ്റ്.
ഇന്നിപ്പം ഞമ്മളെ കളിക്കാരെ മേയാന്‍ വിട്ടിട്ട് ആളുകള്‍ സൊറപറഞ്ഞാ പോരാ സുല്ലിനെ പോലെ തലയ്ക്കിട്ട് കിറുക്കറ്റ് ബാറ്റോണ്ട് മേടണം.
എന്താ ഞമ്മളെ ചെങ്ങായിമാര് അവിടെപോയി കാണിച്ചത്! ഇങ്ങു വരട്ടെ കാണിച്ചോടുക്കാം..
:)
Post a Comment