കണ്ട നാളിലെന്നോ ഖല്‍ബകം കൊതിച്ചു പോയ്
കാത്തിരുന്നു നിന്നെ പ്രണയമെന്നോതുവാന്‍
കൈവിറയാലെ കണ്ടു ഞാന്‍ നിന്നെ
കാര്യമോതിഞാന്‍ കാത്തിരുന്നു നിന്മൊഴി.
നിന്‍ മലര്‍ചുണ്ടില്‍ പുഞ്ചിരികണ്ടെന്‍
മനസ്സാകെ പൂത്തുലഞ്ഞ് മലര്‍വാടിയായ്
സ്വപ്നങ്ങളേറെ കണ്ടില്ലയെങ്കിലും
കണ്ടു ഞാന്‍ നിന്നെയെന്‍ മണവാട്ടിയായ്.
കനവുകൊണ്ടു മാലകോര്‍ത്തു
നിനവിലതു താലിയാക്കി
നിനക്കു ഞാന്‍ ചാര്‍ത്തീലെ
നീയതറിഞ്ഞീലെ
ഷെമീമാ, ഷെമീമാ, ഷെമീമാ.....
കത്തുന്ന ഖല്‍ബിന്റെ നൊമ്പരം കേള്‍ക്കുവാന്‍
കനിവും നീയേകാതെ മറഞ്ഞുപോയി
മറയാതെ എന്നെന്നും എന്‍ കനവിലുറങ്ങുന്നു
മായാത്ത നിന്‍ ചിത്രം മറയില്ലൊരിക്കലും
ഓര്‍ക്കുന്നു ഞാനിന്നും നീയകന്ന നാളുകള്‍
ഓര്‍മ്മയിലെങ്ങോ പോയ്മറഞ്ഞ രാവുകള്‍
ഒരു വാക്കു മിണ്ടാന്‍ ഒരു നോക്കു കാണാന്‍
ഖല്‍ബു തുടിക്കുന്നു, എന്‍ ഖല്‍ബ് കൊതിക്കുന്നു.
ഷെമീമാ, ഷെമീമാ, ഷെമീമാ.....
എങ്ങാണു നിന്‍സ്വരം എന്താനു നിന്മൊഴി
ചൊല്ലൂലെ പൈങ്കിളി പാല്‍ നിലാ ലങ്കൊളി
കണ്ണീരു കൊണ്ടു തീര്‍ത്ത കനവുകൊട്ടാരത്തില്‍
കാത്തിരിക്കുമെന്‍ പ്രിയെ ഞാനെന്നും നിനക്കായ്
(കൂട്ടുകാരന്‍ ബാബുവിന്റെ കവിത)
Thursday, March 15, 2007
Subscribe to:
Post Comments (Atom)
5 comments:
“ഷെമീമ"
പുതിയ പോസ്റ്റ്.
ഒരു പുതിയ കവിത കൂടി.
എന്റെ കൂട്ടുകാരന്‍ ബാബു എഴുതിയത്.
അഭിപ്രായങ്ങള്‍ അറിയിക്കുക.
-സുല്‍
ആരാ ഈ ഷെമീമ? നല്ല കവിത..കൂട്ടുകാരനെ അറിയിക്കണെ..ട്യൂണ്‍ ചെയ്ത് പാടിയാല്‍ നന്നായിരിക്കും
ഹോ... അടിപൊളി...
സോന പറഞ്ഞതു പോലെ ട്യൂണ്‍ ചെയ്താല്‍ വളരെ നന്നായിരിക്കും.
“(കൂട്ടുകാരന്‍ ബാബുവിന്റെ കവിത)“
ഈ വരി കാണുന്നതു വരെ ഞാന്‍ വാ പൊളിച്ചിരുന്നു പോയി.
ഈ വരികള്‍ സുല്ലിന്‍റേതു തന്നെയോ!!!
ശരിക്കും തരിച്ചു പോയി :)
മാത്രമല്ല, സുല്ലി കേള്‍ക്കേ ഇങ്ങിനെയൊക്കെ വിളിച്ചു പറയാറായോ എന്നൊക്കെ ഓര്‍ത്ത് ആകെ ബെറങ്ങലിച്ചു പോയി :)
ബാബുവിനെ അനുമോദനങ്ങള്‍ അറിയിക്കൂ... വളരെ നന്നായിരിക്കുന്നു.
സുല്ലേ ബാബുവാരാണ്? ഷെമീമയെ എനിക്കറിയാം. എന്റെ സഹപാഠിയായിരുന്ന ഒരു ഷെമീമ. അവളെ മനസ്സില്‍ പ്രണയിച്ചുതുടങ്ങിയപ്പോ ഓവര്‍ടേക്ക് ചെയ്ത് പ്രണയശരമെയ്തത് ഒരു 'ബാബു'വാണ്. എന്തൊരു സാമ്യതയെന്ന് തോന്നും. ഷെമീമ ഇന്ന് കൊച്ചീലെവിടേയോ കുടുംബിനിയായി ഇരട്ടക്കുട്ടികളുടെ മമ്മിയായി ജീവിക്കുന്നുണ്ട്.
ട്യൂണിട്ടാല്‍ ഒന്നാന്തരം മാപ്പിളപ്പാട്ടുതിരും. നോക്കുന്നോ?
"കത്തുന്ന ഖല്‍ബിന്റെ നൊമ്പരം കേള്‍ക്കുവാന്‍
കനിവും നീയേകാതെ മറഞ്ഞുപോയി
മറയാതെ എന്നെന്നും എന്‍ കനവിലുറങ്ങുന്നു
മായാത്ത നിന്‍ ചിത്രം മറയില്ലൊരിക്കലും"
നന്നയിട്ടുണ്ട്:)
Post a Comment