Monday, April 09, 2007

സ്നേഹപ്പൂമ്പൊടി

എന്നിലെ ഒരിടമാകുന്ന
എന്റെ പുഷ്പമേ
സ്നേഹപ്പൂമ്പൊടി തീര്‍ത്ത്‌
പുഞ്ചിരിമലര് ‍തൂകി
നിന്നെ ഞാന്‍ സ്നേഹിക്കുന്നില്ലെ
എന്നിട്ടും...
നീയറിയാതെ പോയതെന്തെ
നീയൊന്നും പറയാതെ മറഞ്ഞതെന്തേ...
ഓര്‍ക്കുന്നുവോ നാമാദ്യം കണ്ടനാള്‍
‍ഓര്‍ക്കുന്നുവോ അന്നുനീയെന്‍
‍അരികില്‍ വന്നതും
കിന്നാരം ചൊന്നതും.
കാണുന്നതെല്ലാം എനിക്ക്
‌സ്വപ്നമെന്നായതും
നിന്‍ മധുരസ്വരം
സംഗീതമായതും.
എന്നിട്ടും
നഷ്ടപ്പെടലിന്റെ ഭീതിയില്‍
‍അകലുമോ നീ
എന്ന ചിന്തയില്‍
‍പറഞ്ഞില്ലൊരിക്കലും
ഞാനെന്‍ കനവുകള്‍
‍പകര്‍ന്നില്ലൊരിക്കലും
ഞാനെന്‍ മോഹങ്ങള്‍...
പിരിഞ്ഞിടുമെന്നൊരിക്കലും
നിനക്കാതിരുന്നൊരുനാള്‍
പിരിഞ്ഞുപോയ്‌ നീ
വിടചൊല്ലാതെ ദൂരെ.
ഇനിയെന്നാണ്‌ സഖീ
കാലം കടംകൊണ്ട പൂക്കാലം
നമ്മുക്ക്‌ തിരിച്ചു കിട്ടുക.

14 comments:

സുല്‍ |Sul said...

“എന്നിലെ ഒരിടമാകുന്ന
എന്റെ പുഷ്പമേ
സ്നേഹപ്പൂമ്പൊടി തീര്‍ത്ത്‌
പുഞ്ചിരിമലര് ‍തൂകി
നിന്നെ ഞാന്‍ സ്നേഹിക്കുന്നില്ലെ
എന്നിട്ടും...“

പുതിയ കവിത. പുതിയ പോസ്റ്റ്.

-സുല്‍

സു | Su said...

കാലം കടം ചോദിക്കും. നമ്മുടെ സ്വപ്നങ്ങളെ. തിരിച്ചുകിട്ടുന്നതുവരെ കാത്തിരിക്കാം. അല്ലെങ്കില്‍ ക്രൂരതയോടെ പറയാം. നമുക്ക് സ്വപ്നങ്ങള്‍ ഇല്ലായിരുന്നു. എന്റെ സ്വപ്നങ്ങളും നിന്റെ സ്വപ്നങ്ങളും വേറെ വേറെ ആയിരുന്നുവെന്ന്.

വല്യമ്മായി said...

:)

Rasheed Chalil said...

കാലം തിരിച്ച് തരുമായിരിക്കും... :)

അപ്പു ആദ്യാക്ഷരി said...

കണ്ടുമുട്ടാതിരിക്കട്ടേ സുല്ലേ...
വെറുതേ കുടുംബപ്രശ്നമുണ്ടാക്കി വയ്ക്കണോ?

മുസ്തഫ|musthapha said...

എന്നിട്ടും
നഷ്ടപ്പെടലിന്റെ ഭീതിയില്‍
‍അകലുമോ നീ
എന്ന ചിന്തയില്‍
‍പറഞ്ഞില്ലൊരിക്കലും
ഞാനെന്‍ കനവുകള്‍
‍പകര്‍ന്നില്ലൊരിക്കലും
ഞാനെന്‍ മോഹങ്ങള്‍...

സുല്‍... നന്നായിരിക്കുന്നെടാ വരികള്‍ :)

അപ്പു പറഞ്ഞതാ... അതിന്‍റെയൊരു ശരി... ഹല്ലേ സുല്ലേ :)

തറവാടി said...

:)

Ziya said...

ഇനിയെന്നാണ്‌ സഖീ
കാലം കടംകൊണ്ട പൂക്കാലം
നമ്മുക്ക്‌ തിരിച്ചു കിട്ടുക...
മനോഹരമായിരിക്കുന്നു സുല്ലേ സ്നേഹപ്പൂമ്പൊടി.
(പൂമ്പൊടി വിതറി പരാഗണവും നടത്തി കടും വെട്ടു വെട്ടാറായി. ഇപ്പളും കടംകൊണ്ട പൂക്കാലത്തിനായി കവി യാചിക്കയാണ്. തീര്‍ച്ചയായും വാമഭാഗം കവിപ്പുറത്ത് ‘കട’പ്പാടുകള്‍ തീര്‍ക്കും...മൂന്നരത്തരം)

Sona said...

സുല്‍...സ്നേഹം നിറഞ്ഞു തുളുമ്പുന്ന വരികള്‍.
നഷ്ടപ്പെടലിന്റെ ഭീതിയില്‍
‍അകലുമോ നീ
എന്ന ചിന്തയില്‍
‍പറഞ്ഞില്ലൊരിക്കലും
ഞാനെന്‍ കനവുകള്‍
‍പകര്‍ന്നില്ലൊരിക്കലും
ഞാനെന്‍ മോഹങ്ങള്‍...
(അപ്പോള്‍ വണ്‍വെ ആയിരുന്നല്ലെ!!!ന്നാലും ഒന്ന് പറയാമായിരുന്നു!!!അപ്പു പറഞ്ഞപോലെ ഇനി വേണ്ടാ..കുടുബ പ്രശ്നം!!)

thoufi | തൗഫി said...

"ഇനിയെന്നാണ്‌ സഖീ
കാലം കടംകൊണ്ട പൂക്കാലം
നമ്മുക്ക്‌ തിരിച്ചു കിട്ടുക."

കാത്തിരിക്കാം സുല്ലെ,
എന്നെങ്കിലും തിരിച്ചുകിട്ടുമായിരിക്കും.
തിരിച്ചുകിട്ടിയില്ലെങ്കിലും
നഷ്ടപ്പെട്ട ഒന്നിനെക്കുറിച്ചോര്‍ത്ത്
വിലപിക്കുന്നതിനും ഇല്ലെ,ഒരു സുഖം.
നോവിന്റെ,നൊമ്പരപ്പെടുത്തുന്ന സുഖം.

മനോജ് കുമാർ വട്ടക്കാട്ട് said...

സുല്ലേ, ഉം,ഉം.

ആവനാഴി said...

പ്രിയ സുല്‍,

കാര്യമായി ബ്ലോഗൊന്നും കുറച്ചായി വായിക്കാന്‍ കഴിയാറില്ല. ജോലിത്തിരക്കു തന്നെ കാരണം.

ശരിയാണു. സ്നേഹം തിരിച്ചറിയാതെ പോകുന്ന നിമിഷങ്ങള്‍ വേദനാജനകമാണ്.

നല്ല കവിത. ഭാവതീവ്രതയുണ്ട്.

ഓ.ടോ. അദ്ധ്യായം 10 ല്‍ എന്റെ പ്രതികരണം എഴുതിയിട്ടുണ്ട്. വായിക്കുമല്ലോ.

സസ്നേഹം
ആവനാഴി

സുശീലന്‍ said...

നല്ല വരികള്‍..
നഷ്ടപ്പെടലിന്റെ ഭീതിയില്‍
‍അകലുമോ നീ
എന്ന ചിന്തയില്‍
‍പറഞ്ഞില്ലൊരിക്കലും..
അങ്ങനെ പറയാതെ എത്രയെണ്ണമാണെന്നൊ.. ഉം..

അപ്പൂസ് said...

ആ സ്വപനങ്ങള്‍ മാത്രം പോരേ, നമുക്ക് അന്യോന്യം സമാധാനിപ്പിക്കാന്‍?