Wednesday, May 30, 2007

എന്റെ സ്വപ്നങ്ങള്‍

എന്റെ സ്വപ്നങ്ങള്‍...
ബാല്യത്തിന്റെ
കുതൂഹലതകള്‍
നിറഞ്ഞ സ്വപ്നങ്ങള്‍
കൌമാരത്തിന്റെ
കുസൃതികളില്‍ പെട്ട
സ്വപ്നങ്ങള്‍
യൌവ്വനത്തില്‍
‍വെട്ടിപ്പിടിക്കലിന്റെ
സ്വപ്നങ്ങള്‍...
പിന്നെയും കണ്ടു
അനേകം സ്വപ്നങ്ങള്‍.
ജീവനില്ലാത്ത,
ജീവന്റെ സ്വപ്നങ്ങള്‍.
എല്ലാസ്വപ്നങ്ങളും
ഇനിയും
സ്വപ്നങ്ങളായിരിക്കുന്നു.

ഞാനെന്റെ സ്വപ്നങ്ങളെല്ലാം
തൂക്കിവിറ്റു.
വാങ്ങിയവനാരായാലും
മുടിഞ്ഞു കാണും.
ഞാന്‍ തന്നെയായിരുന്നുവോ
എന്റെ സ്വപ്നങ്ങള്‍ വാങ്ങിയവനും.?

15 comments:

Sul | സുല്‍ said...

"എന്റെ സ്വപ്നങ്ങള്‍" - കവിത

പുതിയ പോസ്റ്റ്.

-സുല്‍

വല്യമ്മായി said...

എത്തിപിടിക്കാന്‍ നോക്കും തോറും പട്ടം പോലെ പറന്നകലുന്ന സ്വപ്നങ്ങള്‍...........

നന്നായിട്ടുണ്ട്.

ഓ.ടോ:വിറ്റപ്പോള്‍ എന്ത് കിട്ടി

മുല്ലപ്പൂ || Mullappoo said...

വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ .
എന്ന ബോര്‍ഡ് വെച്ചിരുന്നൊ?

sandoz said...

അതീന്നൊരു സ്വപ്നം വളരെ കുറഞ്ഞ വിലക്ക്‌ അഗ്രു വാങ്ങിയിരുന്നു അല്ലേ....

ഉണ്ണിക്കുട്ടന്‍ said...

സ്വപ്നത്തിനു ഇപ്പോ കിലോ എന്തു വില വരും ?

ഇത്തിരിവെട്ടം|Ithiri said...

സ്വപ്നം കാണാം... കാണണം. പക്ഷേ സ്വപ്നങ്ങള്‍ യാതാര്‍ഥ്യമാവണം എന്ന് വാശിപിടിക്കരുത്. സ്വപ്നം കാണൂ ഇനിയും.

ആവശ്യം കഴിഞ്ഞ് ബാക്കിയുള്ളത് മാത്രം വിറ്റാല്‍ പോരെ ?

ഓടോ : കഴിഞ്ഞ ദിവസം ഒരു കുട്ടനിറയെ സ്വപ്നങ്ങളുമായി ഇറങ്ങിയപ്പോള്‍ അഗ്രജന്‍ കണ്ടിരുന്നു അല്ലേ... അങ്ങേര് സ്വപ്നം കണ്ട് മുടിഞ്ഞത് കണ്ടപ്പോഴാ അത് സുല്ല് വിറ്റതാണെന്ന് മനസ്സിലായത്... അഗ്രജന്‍ വല്ലതും തന്നോഡെയ് ?

ഇത്തിരിവെട്ടം|Ithiri said...

ഉണ്ണിക്കുട്ടാ... സ്വപ്നം തൊണ്ടോട് കൂടിയത് 100 ദിര്‍ഹംസ്... അല്ലാത്തത് 150 ദിര്‍ഹംസ്.

ഇന്നത്തെ എക്സ്ചേഞ്ച് റൈറ്റ് വെച്ച് കണ്‍‌വേര്‍ട്ട് ചെയ്തോളൂ...

പൊതുവാള് said...

“സ്വപ്നങ്ങളേ നിങ്ങള്‍ സ്വര്‍ഗ്ഗകുമാരികളല്ലോ...”
എന്നാണ് ,

സുല്ലേ.....;
സ്വപ്നം വിറ്റ് കാശാക്കിയവരും,അതിന്റെ പുറകേ നടന്ന് കോഞ്ഞാട്ടയായവരും ഉണ്ടീലോകത്തില്‍

എന്തായാലും ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഒരൂര്‍ജ്ജശ്രോതസ്സാണ് സ്വപ്നം.

കുന്നോളം സ്വപ്നം കാണൂ കുന്നിമണിയോളം സ്വന്തമാകും.

അപ്പു said...

അതില്‍ ചില സ്വപ്നങ്ങളെങ്കിലും യാഥാര്‍ഥ്യങ്ങളായില്ലേ സുല്ലേ?

Sona said...

സുല്ലെ..സ്വപ്നങ്ങള്‍ തൂക്കിയപ്പോള്‍ മൊത്തം എത്ര കിലോ ഉണ്ടായിരുന്നു? ജീവനില്ലാത്ത,
ജീവന്റെ സ്വപ്നങ്ങള്‍.... അടിപൊളിയായിട്ടുണ്ട്..

മിന്നാമിനുങ്ങ്‌ said...

സ്വപ്നങ്ങളൊക്കെ നല്ലത് തന്നെ.പക്ഷെ,
സ്വപ്നങ്ങളില്‍ കനലെരിയാതെ നോക്കണം.

നീ തൂക്കിവിറ്റ സ്വപ്നങ്ങളെല്ലാം
വാങ്ങിക്കൂട്ടിയത് അഗ്രുവല്ലായിരുന്നൊ.....?
അതോണ്ടായിരിക്കും പുള്ളിക്കാരനിപ്പോള്‍ ശനിദശയാ...

അഗ്രജന്‍ said...

അത്യാവശ്യ ചെലവിനുള്ളത് മാറ്റിവെച്ചിട്ടല്ലേ വിറ്റത് :)

മഴത്തുള്ളി said...

സുല്ലേ, ഏതായാലും സ്വപ്നത്തിന്റെ ബിസിനസ്സ് തുടങ്ങിയല്ലേ, കിലോ എത്ര വെച്ചെടുക്കും. ഒരു 4-5 ടണ്‍ തരാം :)


കവിത കൊള്ളാം.

SAJAN | സാജന്‍ said...

ഞാനെന്റെ സ്വപ്നങ്ങളെല്ലാം
തൂക്കിവിറ്റു.
അപ്പൊ എങ്ങനെയുണ്ട് വെസനെസ്സ്?

draupathivarma said...

സ്വപ്നങ്ങള്‍ തൂക്കിവില്‍ക്കേണ്ടി വരുന്ന ഒരാള്‍....
എപ്പോഴും പറയും പോലെ സ്വപ്നം കാണാന്‍
ആരുടേയും അനുവാദത്തിന്‌ കാത്തുനില്‍ക്കണ്ടല്ലോ ല്ലേ...
അങ്ങനെ സ്വപ്നങ്ങള്‍ കണ്ട്‌ കണ്ട്‌ മനസിന്‌ ഭാരമാകുമ്പോള്‍
അത്‌ വില്‍ക്കേണ്ടി വരുന്ന നിസഹായത...
ഒടുവിലത്‌ സ്വയം ഏറ്റെടുക്കേണ്ടി വരുമ്പോഴുള്ള നിസഹായത....
ആഗ്രഹങ്ങള്‍ക്ക്‌ അതിര്‍വരമ്പുകള്‍ കല്‍പ്പിക്കാത്തവരുടെ
ആത്മാവിലേക്ക്‌ ഈ വരികള്‍ ആഴത്തില്‍ പതിയുമെന്നുറപ്പാണ്‌....
ഒരുപാടിഷ്ടമായി....
"പ്നങ്ങളെ വിശ്വസിക്കുക കാരണം അനശ്വരതയിലേക്കുള്ള വാതില്‍
അവയെ ഒളിഞ്ഞിരിക്കുന്നു"
എന്തൊക്കെ പറഞ്ഞാലും ഖലീല്‍ ജിബ്രാന്റെ ഈ വാക്കുകള്‍...
വീണ്ടും വീണ്ടും സ്വപ്നം കാണാന്‍ പ്രേരിപ്പിക്കുന്നു....