- സുഹൃത്തെ
വിടപറയുക
കാലത്തിന്റെ ഏടുകളില്‍
എന്നോ എഴുതപ്പെട്ടത്
ഇനി നിനക്ക്
അനിവാര്യതയാവുന്നതറിയുക
സുഹൃത്തെ
മറക്കുക
ഒരുമിച്ചുണ്ടായിരുന്ന
നാളിന്റെ
നഷ്ടബോധങ്ങളില്‍,
എല്ലാം
നോവുപടര്‍ത്തും
ഓര്‍മ്മയാകുമെങ്കിലും
സുഹൃത്തെ
ചിരിക്കുക
നിന്റെചിരിയില്‍
എന്റെ സ്വാതന്ത്ര്യസ്വര്‍ഗ്ഗങ്ങള്‍
പൂക്കുന്നു.
നീ വിതുമ്പുമ്പോള്‍
ഒരു പൂക്കാലമൊന്നായ്
കൊഴിയുന്നു.
സമര്‍പ്പണം : - ഒരു സുഹൃത്തിന്റെ വിടവാങ്ങല്‍ വളരെ ഹൃദയസ്പര്‍ശിയായി എഴുതിയ അഭിലാഷിന്
24 comments:
"സുഹൃത്തെ ചിരിക്കുക"
പുതിയ കവിത.
ഏറെ നാളുകള്‍ക്കു ശേഷം
വീണ്ടുമൊരു പരീക്ഷണം.
-സുല്‍
സുഹൃത്തേ
വിളിക്കുക
നിന്റെ കാതുകളില്‍
ഞാന്‍ മൂളിത്തരാം
എന്റെ പുതിയ
പോസ്റ്റിന്റെ യു ആര് എല്‍.
:) :) :)
ദൂരെയ്യെങ്കിലും സൌഹൃദങ്ങള്‍ നശിക്കാതിരിക്കട്ടെ...
കവിത കൊള്ളാം..
:)
സുല്‍..
എന്റെ അനുഭവത്തിന് ( ‘ഹേ അജ്നബി - ഒരു ഫ്ലാഷ്ബാക്ക്’ ) സുല്‍ നല്കിയ സമര്‍പ്പണം വായിച്ച് എന്റെ കണ്ണ് നിറഞ്ഞു സുല്‍.. ഇതിന് ഞാന്‍ നന്ദിയൊന്നും പറയില്ല.. കാരണം ഒരു നന്ദിയില്‍ ഒതുങ്ങുന്നതല്ല സുല്‍ നല്കിയ ആ സമര്‍പ്പണം.. ആ കവിത എന്റെ അവുഭവവുമായി കൂട്ടിവായിച്ചപ്പോള്‍ ശരിക്കും വിഷമമായി...
വളരെ നല്ല കവിത സുല്‍.. എനിക്കുറപ്പുണ്ട്, ഹൃദയസ്പര്‍ശ്ശിയായ ഈ കവിത (സുഹൃത്തെ ചിരിക്കുക) മറ്റാരെക്കാളും ആസ്വദിച്ചതു ഞാന്‍ ആയിരിക്കും..
സുല്ന്റെ കവിതയും ഇനി എന്റെ അനുഭവത്തിന്റെ ഒരു ഭാഗമായി മാത്രമേ എനിക്കു കാണാനാവൂ.. കാരണം രണ്ടും കൂടി കൂട്ടിവയിക്കുമ്പോള്‍ അതിനു വല്ലാത്ത ഒരു പരിപൂര്‍ണ്ണത..
സസ്നേഹം ..
അഭിലാഷ് (ഷാര്‍ജജ)
"സുഹൃത്തെ
ചിരിക്കുക
നിന്റെചിരിയില്‍
എന്റെ സ്വാതന്ത്രസ്വര്ഗ്ഗങ്ങള്
പൂക്കുന്നു.
നീ വിതുമ്പുമ്പോള്‍
ഒരു പൂക്കാലമൊന്നായ്
കൊഴിയുന്നു."
സുല്ലേ, ഈ വരികള്‍ വളരെ മനോഹരമായിരിക്കുന്നു. അഭിലാഷിന്റെ കമന്റും കണ്ടു. ഇനി എന്താണെന്നറിയാന്‍ അവിടെ പോയി നോക്കട്ടെ.
ഹഹഹഹഹഹഹഹാഹഹഹഹഹാഹഹഹഹഹഹഹഹഹ
മതിയോ?
(ഓടോ. കവിത നന്നായിരിക്കുന്നു. ചിരിക്കാം നമുക്ക :) )
സുല്ലേ, അഭിലാഷിന്റെ പോസ്റ്റ് വായിച്ചതിനുശേഷം ഞാന്‍ ഈ കവിത ഒന്നുകൂടി നോക്കി.
ശരിക്കും ഇപ്പോഴാണ് ഈ കവിതയുടെ അര്‍ത്ഥം പൂര്‍ണ്ണമായി മനസ്സിലായത് :(
കവിത സിമ്പിള്‍ . ഇഷ്ടായി.
['സ്വാതന്ത്രസ്വര്ഗ്ഗങ്ങള്' ഈ വാക്കിനെന്തോ കുഴപ്പമില്ലേ..?]
സുഹൃത്തേ സുല്ലേ
ഈ കവിതയുടെ
വൃത്തം പോലെ വട്ടം ഉള്ളൊരു
തേങ്ങ ഇതാ ഇടുന്നു.
പിടിക്കുക ഇല്ലേല്
തല കാക്കുക..
:)
സുല്ലേ വരികള്‍ നന്നായിട്ടുണ്ട്...
ഉണ്ണിക്കുട്ടന് പറഞ്ഞ ആ വാക്കിന് ശരിക്കും എന്തോ കുഴപ്പമുണ്ട് :)
ഉണ്ണിക്കുട്ടാ തെറ്റു തിരുത്തിയിട്ടുണ്ട്.
നന്ദി
-സുല്‍
തെറ്റ് ചൂണ്ടിക്കാണിച്ചത് ചൂണ്ടി കാണിച്ചതിന് അഗ്രജനും ഒരു നന്ദി.
(ഇതു ചോദിച്ചു വാങ്ങിയതാണ്. കൊടുക്കാതിരിക്കാന്‍ നിര്‍വ്വാഹമില്ല:))
-സുല്‍
സുല്ലേ... സന്തോഷായെടാ... സന്തോഷായി...
സന്തോഷം കൊണ്ടെന്റെ കണ്ണുകള്‍ നിറയുന്നു :)
സുല്ലേ,
നന്നായിരിക്കുന്നു.
ചിരിക്കാം
നമുക്ക് ചിരിക്കാം ...
എല്ലാം മറക്കാം.....
അഗ്രജാ:)
കണ്ണു നിറഞ്ഞത് കണ്ടു. സന്തോഷം കൊണ്ടന്നാണല്ലോ?
അല്ല അഗ്രജി അടുത്തെങ്ങാനുമിരുന്ന് ഉള്ളി അരിയുന്നതു കൊണ്ടല്ലല്ലോ?:)
സുല്ലേ, ഞാനിതിപ്പോഴാണ് കണ്ടത്, നന്നായി എഴുതിയിരിക്കുന്നു, ഞാന്‍ അഭിയുടെ പോസ്റ്റും വായിച്ചു, അപ്പൊഴാണ് ഇത് പൂര്‍ണ്ണമായും മനസ്സിലായത്!
ഹേ അജ്നബി കേള്‍ക്കാന്‍ ചെന്നപ്പോഴാണ് ഈ കവിതയെപ്പറ്റി അറിഞ്ഞത്. ഒത്തിരി വേദന പടര്‍ത്തിയ അഭിലാഷിന്റെ എഴുത്തും പാട്ടും കഴിഞ്ഞ് സുല്ലിന്റെ ഈ കവിത വായിച്ചപ്പോള്‍ ഒരുപാട് ഇഷ്ടായി. പല സാഹചര്യങ്ങളില്‍ ആത്മാര്‍ത്ഥ സുഹൃത്തിനെ നഷ്ടമായവരിലൊക്കെ ഈ കവിത ആശ്വാസത്തിന്റെ ഒരു മൃദുസ്പര്‍ശവും ഒരിറ്റു നീറ്റലും പകരാതിരിക്കില്ല.
ഹൃദയസ്പര്‍ശ്ശിയായ കവിത ....
"സുഹൃത്തെ ചിരിക്കുക"
ഈ കവിത വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും നന്ദി.
ഇത്തിരീ :) യുവര്‍ എല്‍ എന്താ ഊരിപ്പോയൊ?
ശ്രീ :) സൌഹൃദങ്ങള്‍ എപ്പോഴും നമ്മുക്കൊരു തുണയല്ലേ.
അഭിലാഷ് :) ആദ്യമായാണ് താങ്കള്‍ക്കൊരു സമര്‍പ്പണം എന്നില്‍ നിന്ന്. അതു താങ്കളുടെ മനസ്സിന്റെ ഏറ്റവും അടുത്തു നില്ക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം.
ഒരു സുഹൃത്ത് വിടപറഞ്ഞു പോകുന്നത്, മറ്റൊരിടത്ത് വസന്തം പിറക്കുവാനാണ്്.
മഴത്തുള്ളീ :) വരികളിലടങ്ങിയത് വായിച്ചെടുത്തതിന് നന്ദി.
സിയാ :) ഈ ചിരിക്ക് ഞാന്‍ കൂടെയില്ല.
ഉണ്ണികുട്ടാ :) കുട്ടനു സിമ്പിള്‍ തന്നെ. അനുഭവം ഇല്ലാത്തതു കൊണ്ടാവും.
ഏറൂ :) തേങ്ങയിട്ടു കഴിഞ്ഞെങ്കില്‍ ഇറങ്ങിക്കോ. ഇവിടെ വേറെ പണികളും ഉണ്ട് :)
അഗ്രജാ :) നന്ദി നേരത്തെ പറഞ്ഞതല്ലേ
പൊതുവാള് :) നന്ദിയുണ്ടേ..
സാജന് :) രണ്ടു പോസ്റ്റും വായിച്ചല്ലോ. നന്ദി.
ആപ്പിള്‍ കുട്ടന് :) ഇവിടെയെത്തിയതിനു നന്ദി. ശരിയാണ് പറഞ്ഞത്. ആ നീറ്റല്‍ അണയാതെ കാത്തുവെക്കുന്നതിലും ഒരു സുഖം ഇല്ലേ.
മയൂര :) നന്ദി
വായിച്ചവര്‍ക്കെല്ലാം ഒരിക്കല്‍ക്കൂടി നന്ദി.
-സുല്‍
ഉണ്ണികുട്ടാ :) കുട്ടനു സിമ്പിള്‍ തന്നെ. അനുഭവം ഇല്ലാത്തതു കൊണ്ടാവും.
അനുഭങ്ങള്‍ ഇല്ലാത്തവരാരാ സുല്ലേ..? വരികള്‍ സിമ്പിള്‍ ആണെന്നാണ് ഉദ്ദേശിച്ചത്. :)
സുല്‍, ഹൃദയസ്പര്‍ശിയായ കവിത...
അതും അഭിലാഷിന് വേണ്ടി എഴുതിയത് കൊണ്ട് ഒന്നുകൂടെ അര്‍ത്ഥവത്തായി...
അഭിലാഷിന്റെ പോസ്റ്റ് വായിച്ചിട്ട് ഈ കവിത വായിക്കുമ്പോഴാണ് ശരിക്കുമിത് മനസ്സില്‍ തട്ടുന്നത്. സുല്ലേ നന്നായി.
ഒരുമിച്ചുണ്ടായിരുന്ന നാളിന്റെ നഷ്ടബോധങ്ങളില്‍,
എല്ലാം നോവുപടര്‍ത്തും ഓര്‍മ്മയാകുമെങ്കിലും,....
സുഹൃത്തെ... മറക്കുക.
വളരെ മനോഹരമായിരിക്കുന്നു,
ശരിക്കും അര്‍ഥമുള്ള വരികള്‍...
പക്ഷെ ആര്‍ക്കാണു മറക്കുവാന്‍ കഴിയുക ??
ഞാന്‍ ഇതിപ്പോഴാണ് കാണുന്നത്....വളരെ ഇഷ്ടായി :)
സുല്‍..
പലരുടെയും ബ്ലോഗ് കണ്ടിട്ടില്ല. ഇനിയും കാണാലോ.അതിനേക്കാള്‍ ഇപ്പോള്‍ കിട്ടിയ ഈ സൌഹൃദങ്ങളെ വില മതിക്കുന്നു.
അഭിയുടെ പോസ്റ്റിലൂടെയാണ് ഇവിടെ എത്തിയത്. അവനു കൊടുക്കാവുന്ന ഏറ്റവും നല്ല സാന്ത്വനമാണീ കവിത.
എല്ലാ ആശംസകളും.
Post a Comment