നികൃഷ്ടജീവി
പാതിരിയാവണം കൂദാശ കൊടുക്കണം
പലകാലം കഴിഞ്ഞത് വെളിയില്‍ പറയണം
ഈവണ്ണമൊത്താലവന്‍ നികൃഷ്ടജീവിയായ് വരും
രാജ്യം ഭരിക്കുന്ന മേലാളന്മാര്‍ക്ക്
പോഴന്‍
മനുഷ്യനായിരിക്കണം, മന്ത്രിയായിരിക്കണം
സ്വന്തം കൂട്ടത്തിലില്ലാത്തവനാവണം
മണ്ണിനിടയില്‍ പെട്ടവനാകണം
പോഴനാവാനും പൊങ്ങികിടക്കാനും ഉത്തമം.
വെറുക്കപ്പെട്ടവന്‍
പത്രമൊന്നു വാങ്ങണം സിന്‍ഡിക്കേറ്റ് കളിക്കണം
പലിശകിട്ടും പണം വെറുതെ കൊടുക്കണം
മുങ്ങി നടക്കണം പിന്നെ പൊങ്ങി തെളിയണം
ഇത്തരമൊത്തവന്‍ വെറുക്കപ്പെട്ടവനായ്‌വരും
Subscribe to:
Post Comments (Atom)
19 comments:
കേരളത്തിലെ പുതുവൃത്ത(ആന്ത)ങ്ങളെ പരിചയപ്പെടുത്തുന്നു.
പുതിയ കവിത
-സുല്‍
അവസാനത്തേത് വളരെ നന്നായി
സുല്ലേ കോള്ളാം...
ഒടോ:
കാറ്റുള്ളപ്പോള്‍ തൂ... എന്ന പഴഞ്ചൊല്ലിന് പഠിക്കുന്നുണ്ടല്ലേ...
സുല്ലേട്ടാ...
കിടിലന്‍...
:)
last segmentinu special shake hand!
സുല്ലേ,
നന്നായി.
ഒടുക്കത്തേതില്‍ നിന്നാവട്ടെ ഇനിയത്തെ തുടക്കം.
കാലിക പ്രസക്തിയുള്ള കവിത തന്നെ... ചൂടോടെ.. നല്ലത്...
എനിക്ക് രണ്ടാമത്തേതാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്.
സുല്ലെ.. നമിച്ചു....:))))))))
നല്ല സാധ്യതയുള്ള ഏരിയ ആണല്ലോ മാഷെ ഇത്...
നന്നായിരിക്കുന്നു.
ഇനിയും പ്രതീക്ഷിക്കട്ടെ....
സുല്ലേ,
ഒരൊന്നൊന്നര അലക്കാണല്ലോ??
നന്നായി വാ ട്ടാ...
ചെമ്മനം ചാക്കോക്ക് പിന്‍ഗാമിയായി വാ :)
സുല്ലേ രണ്ടും മൂന്നും അര്‍ഹിക്കുന്നത് തന്നെ.
പക്ഷെ ഒന്നാമത്തേതില്‍ പിണറായി പറഞ്ഞതില്‍ യാതൊരു തെറ്റുമില്ല.
ഓര്‍മശക്തിയില്ലാതിരുന്ന പൊന്‍കുന്നം വര്‍ക്കി സാറിനെക്കൊണ്ട് പള്ളീലടക്കണമെന്ന് അപേക്ഷിപ്പിക്കാന്‍ ശ്രമിച്ചവരാണ് ഒരു ഭാഗത്ത്.
ജോയിയും ഡിഫികാരും തടഞ്ഞില്ലെങ്കില്‍ വര്‍ക്കി സാര്‍ ആര്‍ക്കെതിരെയാണോ ശബ്ദിച്ചത് അവര്‍ക്ക് സന്തോഷിക്കാന്‍ വകയാകുമായിരുന്നു.
ഉപാസന
അടിച്ചടിച്ച് നിക്കട്ടെ
ഇത്തവണത്തെ മൂന്നും ഗലക്കി സുല്ലേ :)
മൂന്നും ഇഷ്ടമായി
ഭാവുകങ്ങള്‍
ഹഹഹഹ ...
ഒന്നും വെറുതേ വിടില്ല അല്ലേ...
നന്നായി രസിച്ചു..
ഹഹഹഹ ...
ഒന്നും വിടില്ല അല്ലേ ....:)
നന്നായി രസിച്ചു സുല്ലേ
അലക്കിപ്പൊളിയാണല്ലോ !!!
നടക്കട്ടെ,
ഓ.ടോ:
ഞങ്ങടെ പാര്‍ട്ടീനെ പറ്റി അധികം പറയണ്ടാട്ടാ .. :)
വെറുക്കപ്പെട്ടവന്‍ ഇതില്‍ നല്ലവന്‍ ! !
Post a Comment