Saturday, November 10, 2007

അക്രമം

അക്രമമെന്നതെന്ത്?
ക്രമമല്ലാത്തതെന്തോ
അതക്രമമെന്നുത്തരം

എന്നിട്ടും
ഹിരോഷിമ ഓര്‍ക്കുന്നതും
അമേരിക്ക ചെയ്യുന്നതും
കണ്ണൂരില്‍ നടമാടുന്നതും
സെപ്റ്റംബര്‍ പതിനൊന്നും
അക്രമങ്ങളുടെ പട്ടികയില്‍.
ക്രമമായ ചിന്തയുടേയും
പദ്ധതികളുടേയും
ക്രമമായ പൂര്‍ത്തീകരണവും
എങ്ങനെ
അക്രമമാവും?

എന്നാല്‍
ഒരു മുന്നറിയിപ്പുമില്ലാതെ വരുന്ന
വെള്ളപ്പൊക്കവും വരള്‍ച്ചയും,
സുനാമിയും ഭൂമികുലുക്കവും
അക്രമമാവാത്തതെന്ത്?

ക്രമത്തിനു വരേണ്ടതെല്ലാം
ക്രമത്തില്‍ വരാതാകുമ്പോള്‍
അക്രമമാകുമെങ്കില്‍
ക്രമം തെറ്റി വരുന്ന
ആര്‍ത്തവവും അക്രമമല്ലേ?

23 comments:

സുല്‍ |Sul said...

“അക്രമമെന്നതെന്ത്?
ക്രമമല്ലാത്തതെന്തോ
അതക്രമമെന്നുത്തരം“

പുതു കവിതൈ - അക്രമം
-സുല്‍

Ziya said...

ഇതു വല്ലാത്ത അക്രമം തന്നെ!!!

Rasheed Chalil said...

ഹിരോഷിമ ഓര്‍ക്കുന്നതും
അമേരിക്ക ചെയ്യുന്നതും
കണ്ണൂരില്‍ നടമാടുന്നതും
സെപ്റ്റംബര്‍ പതിനൊന്നും
അക്രമങ്ങളുടെ പട്ടികയില്‍.

ഇതില്‍ സുല്ല് പോസ്റ്റുന്നതും എന്ന് ചേര്‍ക്കണോ... അതിക്രമം... പോക്രിത്തരം...

എന്നെ വിളിക്കണ്ട... ഞാന്‍ ഇവിടെ ഇലല്‍.

സഹയാത്രികന്‍ said...

ഹൊ...അക്രമം..അക്രമം...
:)

ചന്ദ്രകാന്തം said...

ക്രമത്തിനും, അക്രമത്തിനും നേരെയുള്ള ഒരു അതിക്രമം ...!!! ആക്രമണം.

ജെയിംസ് ബ്രൈറ്റ് said...

എല്ലാ ആക്രമണങ്ങളും എന്നും അക്രമം തന്നെയാണ്..!
നല്ല ചിന്ത!

മഴത്തുള്ളി said...

സുല്ലേ, ഇതല്ലേലും അക്രമം തന്നെ.

എല്ലാം ക്രമമായി വന്നാല്‍ അക്രമമെന്ന് പറയേണ്ട കാര്യമില്ല. വരട്ടേന്ന് ആശിക്കൂ മാഷേ, അല്ലെങ്കില്‍ ഈ അക്രമം സഹിക്കൂ. ;)

ബാജി ഓടംവേലി said...

നല്ല ചിന്ത!

അഭിലാഷങ്ങള്‍ said...

സുല്ലേ,

അടുത്തകാലത്തായി ഒടുക്കത്തെ ചിന്തകളാണല്ലോ മാഷേ..

ഒരുപാടൊരുപാട് നിറങ്ങളുള്ള ചിന്തകള്‍..

അവസാനം വട്ടായിപ്പോകും, പറഞ്ഞേക്കാം..
(കറക്ഷന്‍: വട്ട് കൂടിപ്പോകും).. :-)

“അക്രമമെന്നതെന്ത്?
ക്രമമല്ലാത്തതെന്തോ
അതക്രമമെന്നുത്തരം“

ഇത് എനിക്കിഷ്ടായി, ബട്ട്..

ഇതിനും കറക്ഷന്‍ വേണ്ടിവരും:

“അക്രമമെന്നതെന്ത്?
സുല്ല് പോസ്റ്റായിടുന്നതെന്തോ
അതക്രമമെന്നുത്തരം“

എന്തായാലും.. ഒരുപാട് ചിന്തിക്കാന്‍‌ കഴിവുള്ള ആ തല എനിക്കുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍‌ ഒരു നിമിഷത്തേക്ക് ആഗ്രഹിച്ചു.. വെറുതെ... ഒരോ വട്ട്..!

-അഭിലാഷ്

ഉപാസന || Upasana said...

enthoru "kra" kavitha
:)
upaasana

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഇതു അതിക്രമം

:)

ദിലീപ് വിശ്വനാഥ് said...

ഇതു അതിക്രമം തന്നെ.

അലിഫ് /alif said...

സുല്ലേ, ഇത് കലക്കന്‍ അതിക്രമം ..നല്ല ചിന്ത.

അക്രമാശംസകള്‍

താരാപഥം said...

ക്രമം തെറ്റുന്നത്‌ അക്രമം. അത്‌ പോസ്റ്റാക്കുമ്പോള്‍ അതിക്രമമാകുന്നു. പിന്നീട്‌ ഞങ്ങളോടാകുമ്പോള്‍ പരാക്രമവും.

asdfasdf asfdasdf said...

സുല്ലേ ഇത് അതിക്രമമാണ്. :)

Sherlock said...

പുതു കവിതൈ നല്ലാരുക്ക്... ...നിനൈപ്പ് റൊമ്പ ജാസ്തീന്ന് നെനക്കിറേന് :)

Murali K Menon said...

ഈ ക്രമം ആ ക്രമം വിക്രമാ, അക്രമം!!
എന്റെ പരാക്രമം കൊണ്ടിട്ട കമന്റാ, ഹ ഹ ഹ

അപ്പു ആദ്യാക്ഷരി said...

പക്ഷേ രണ്ടാം കമന്റായോ ഒന്നാം കമന്റായോ തന്നെ “തേങ്ങ” യടിച്ചില്ലെങ്കില്‍ അതൊരു ക്രമം തെറ്റലല്ലേ. അങ്ങനെയാരും ചെയ്യാറില്ല, അതിനാല്‍ അതക്രമവുമല്ല.

ഓ.ടോ. കവിത, ചിന്ത എല്ലാം കൊള്ളാം സുല്ലേ

സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...

സുല്ലേ, ക്രമം തെറ്റിയായാലും വരുന്നത് വരാതിരിക്കുമ്പോഴാണ് ഏറ്റവും വലിയ അക്രമം:)

സുല്‍ |Sul said...

ഈ അക്രമം കാണാന്‍ വന്ന് എന്നെ അക്രമീ എന്നു വിളിച്ച എല്ലാ ക്രമി (കൃമി അല്ല) കള്‍ക്കും നന്ദി.
ക്രമി സിയ :)
ക്രമി ഇത്തിരി :)
ക്രമി സഹയാത്രികാ :)
ക്രമി ചന്ദ്രകാന്തം :)
ക്രമി ജെയിംസ് :)
ക്രമി മഴത്തുള്ളി :)
ക്രമി ബാജി :)
ക്രമി അഭിലാഷ് :)
ക്രമി ഉപാസന :)
ക്രമി പ്രിയ :)
ക്രമി വാല്‍മീകി :)
ക്രമി അലിഫ് :)
ക്രമി താരാപഥം :)
ക്രമി കുട്ടമ്മേനോന്‍ :)
ക്രമി ജിഹേഷ് :)
ക്രമി മുരളി :)
ക്രമി അപ്പു :)
ക്രമി സാജന്‍ :)

എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. നമസ്കാരം.

-സുല്‍

krish | കൃഷ് said...

സുല്ലേ.. അവസാന വരികള്‍ വായിച്ചപ്പോള്‍ എന്തോന്ന് തെറ്റിയപോലെ, ക്രമം, ക്രമം.
(അക്രമമെന്തോ കാണിച്ചവനു ഭീതിയുള്ളില്‍)

പരിത്രാണം said...

ഇതെന്താ ഇവിടെ അക്രമികളുടെ സംസ്ഥാന സമ്മേളനമോ?
ഇതെല്ലാം കൂടി വായിച്ചപ്പോള്‍ വല്ലാത്തൊരു പരാക്രമമായി തോന്നുന്നു.
എന്തായാലും സുല്ലേ ഇതൊരു ഒടുക്കത്തെ അക്രമം ആയി പോയി :)

ചുമ്മാ.....