Tuesday, January 22, 2008

ഒഴുക്ക് : കവിത

കാറ്റിന്റെ കൈകളില്‍ അപ്പുപ്പന്‍ താടിയായ്
കരയും, മലകളും, മേഘമാലകളും കടന്ന്...
ഒഴുകുകയായിരുന്നു ഞാന്‍, സൂര്യന്റെ-
നീലനിറമുള്ള കിരണങ്ങളുടെ തഴുകലേറ്റ്.

പിന്തുടരുവതേതോ നിഴലെന്നെ മെല്ലെ,
ഭൂതകാലങ്ങളിലെയെന്‍ ഓര്‍മ്മകളോ...
തിരിഞ്ഞുനോട്ടമിനി കഴിയില്ലെനിക്ക്
ഒഴുകാം ഈ നിഴലിലും നിന്നകലേക്ക്...

മുന്നിലെ പാതകളില്‍ പ്രകാശം പരന്നിരുന്നു...
എനിക്കു പിന്നിലായ് നിലയില്ലാ കറുപ്പും.
അറിയാമെനിക്ക് ഞാന്‍ പിന്നിടുന്ന പാതകള്‍
മരിക്കുന്നു, അസ്ഥിത്വമില്ലായിരുന്നെന്ന പോല്‍.

അനാദി തുടങ്ങിയ ജീവന്റെ സ്പന്ദനം
അന്ത്യം വരെ മരിക്കുന്ന അനന്തപ്രയാണം
എതിരെ എറിയാന്‍ തുഴയില്ല കയ്യില്‍
ഈ ഒഴുക്ക്, അത് ഒഴിവാക്കാവതൊന്നല്ലല്ലൊ.

27 comments:

ഇക്കസോട്ടോ said...

അപ്പൂപ്പന്റെ താടിയില്‍ നിന്ന് കാറ്റത്ത് കൊഴിഞ്ഞ രോമങ്ങള്‍ കരകളും മലകളും കടന്ന് മേഖയുടെ മാലയില്‍ കുടുങ്ങി.
അപ്പോള്‍ ഞാന്‍ കഞ്ചാവടിച്ച് ഇരിക്കുകയായിരുന്നു. (അല്ലാതെ എവിടെയാ സൂര്യനു നീലക്കിരണം? ഹഹഹ) അടുത്ത വരി കഞ്ചാവിനെ സാധൂകരിക്കുന്നു. നിഴലു പിന്തുടരുന്നുവെന്ന് തോന്നിയതിനാല്‍ അത് വെറും കഞ്ചാവല്ല, മറിച്ച് നീലച്ചടയന്‍ തന്നെ എന്ന് വേണം അനുമാനിക്കാന്‍.

പിന്തുടരുവതേതോ നിഴലെന്നെ മെല്ലെ,
ഭൂതകാലങ്ങളിലെയെന്‍ ഓര്‍മ്മകളോ...
തിരിഞ്ഞുനോട്ടമിനി കഴിയില്ലെനിക്ക്
ഒഴുകാം ഈ നിഴലിലും നിന്നകലേക്ക്...

തീര്‍ച്ചയായും കവിക്ക് അത് തന്നെ.
അവസാന വരികളില്‍ പറയുന്നത് അതിന്റെ കെട്ടിറങ്ങിയ ശേഷം ഓര്‍ക്കുന്ന കാര്യങ്ങളാണ്.

അനാദി തുടങ്ങിയ ജീവന്റെ സ്പന്ദനം
അന്ത്യം വരെ മരിക്കുന്ന അനന്തപ്രയാണം
എതിരെ എറിയാന്‍ തുഴയില്ല കയ്യില്‍
ഈ ഒഴുക്ക്, അത് ഒഴിവാക്കാവതൊന്നല്ലല്ലൊ.


ഇനി അല്പം കാര്യം: ഉത്തരാധുനിക കവിതകളുടെ കുത്തൊഴുക്കിനിടയില്‍ അല്പമെങ്കിലും മനസ്സമാധാനത്തോടെ വായിക്കുവാന്‍ സാധിച്ച ഒരു കവിത. അഭിവാദ്യങ്ങള്‍ ഭായ്.

Shaf said...

അനാദി തുടങ്ങിയ ജീവന്റെ സ്പന്ദനം
അന്ത്യം വരെ മരിക്കുന്ന അനന്തപ്രയാണം
എതിരെ എറിയാന്‍ തുഴയില്ല കയ്യില്‍
ഈ ഒഴുക്ക്, അത് ഒഴിവാക്കാവതൊന്നല്ലല്ലൊ.

ഇതാണ്‌ ഏറ്റവും മനോഹരമായത് എന്നു തോന്നുന്നു..
നല്ല കവിത..ഭാവുകങ്ങള്‍.

:)-ഷഫ്

::സിയ↔Ziya said...

എനിക്ക് മനസ്സിലാകാത്ത ചില പ്രയോഗങ്ങള്‍ എവിടേയോ കല്ലു കടിക്കുന്നെങ്കിലും കവിത മൊത്തത്തില്‍ നന്നായിരിക്കുന്നു.
(കുഴപ്പം എന്റേതു തന്നെ. എന്താ ചെയ്കാ :) )

G.manu said...

ഈയിടെയായി ആത്മീയതയിലേക്ക് ചാടുന്നല്ലോ മാഷേ.


നന്നായി (കവിതയേ..)

അഗ്രജന്‍ said...

ഇതുപോലൊരു കവിത എന്‍റെ ജീവിതത്തില്‍ ഞാന്‍ വായിച്ചിട്ടില്ല

നജൂസ്‌ said...

മനോഹരം
അല്ല അതിമനോഹരം
വായനയുടെ സുഖം അറിയുന്നു

നന്മകള്‍

Sharu.... said...

"അനാദി തുടങ്ങിയ ജീവന്റെ സ്പന്ദനം
അന്ത്യം വരെ മരിക്കുന്ന അനന്തപ്രയാണം
എതിരെ എറിയാന്‍ തുഴയില്ല കയ്യില്‍
ഈ ഒഴുക്ക്, അത് ഒഴിവാക്കാവതൊന്നല്ലല്ലൊ"
നല്ല കവിത....

കണ്ണൂരാന്‍ - KANNURAN said...

:) കൊള്ളാം

ദ്രൗപദി said...

മനോഹരമായ വരികള്‍
ആശംസകള്‍

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

കവിത നന്നായിരിക്കുന്നു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നല്ല വരികള്‍ മാഷെ ആശംസകള്‍,,
തീരത്തിലെ ഓളങ്ങളുടെ അട്ടഹാസം കുറഞ്ഞിരിക്കുന്നൂ..
ചോദ്യങ്ങളുടെ ഇടയില്‍ നഷ്ടപ്പെട്ടുപോയ വെളിച്ചം തേടി ഞാന്‍ അലയുന്നൂ...!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

“ അനാദി തുടങ്ങിയ ജീവന്റെ സ്പന്ദനം
അന്ത്യം വരെ മരിക്കുന്ന അനന്തപ്രയാണം “

മനോഹരമായ കവിത...

ബാജി ഓടംവേലി said...

ഈ ഒഴുക്ക്,
അത് ഒഴിവാക്കാവതൊന്നല്ലല്ലൊ.
അതു തന്നെ കമന്റും....

ശെഫി said...

രസായ്ട്ട്ണ്ട്

ഗോപന്‍ - Gopan said...

നല്ല ഒഴുക്കുള്ള കവിത..
മനു പറഞ്ഞതു പോലെ കവിതയ്ക്ക് ആത്മീയതയുടെ
നിറഭാവം..അഭിനന്ദനങ്ങള്‍ ഭായ്

മയൂര said...

കവിത നന്നായിരിക്കുന്നു...

ചന്ദ്രകാന്തം said...

"സമയ തീരത്തിന്‍ ബന്ധനമില്ലാതെ,
മരണ സാഗരം പുല്‍കുന്ന നാള്‍ വരെ..."
എന്ന വരികള്‍ ഓര്‍മ്മിപ്പിച്ചു.

മുന്നിലേയ്ക്കുള്ള പാതയിലെ പ്രകാശം കൂട്ടിനുണ്ടാവട്ടെ എന്നും.

സാക്ഷരന്‍ said...

മുന്നിലെ പാതകളില്‍ പ്രകാശം പരന്നിരുന്നു...
എനിക്കു പിന്നിലായ് നിലയില്ലാ കറുപ്പും.
അറിയാമെനിക്ക് ഞാന്‍ പിന്നിടുന്ന പാതകള്‍
മരിക്കുന്നു, അസ്ഥിത്വമില്ലായിരുന്നെന്ന പോല്‍.

കൊള്ളാം നന്നായിരിക്കുന്നൂ …

വിനയന്‍ said...

.....ഒഴുകും..പിന്നെയുമൊഴുകും..
അവസാനം...
മഴയായ് പുനര്‍ജനിക്കും....ഓര്‍മകല്‍ പിന്നെയും ജനിക്കുമോ? അറിയില്ല.

-------------
ചേട്ടോ അസ്സലായി...

പരിത്രാണം said...

ആഴത്തിലിറങ്ങി ചിന്തിക്കാനുള്ള പദപ്രയോഗങ്ങള്‍കൊണ്ട് അനുഗ്രഹീതമാണു ഈ കവിത..
ചിന്താശക്തി അപാരം

ബയാന്‍ said...

അഗ്രജന്‍ said...
ഇതുപോലൊരു കവിത എന്‍റെ ജീവിതത്തില്‍ ഞാന്‍ വായിച്ചിട്ടില്ല

അഗ്രജന്റെ ഈ കമെന്റ് എനിക്കിഷ്ടായി, അഗ്രജാ അല്പം കടന്നു പോയെടാ; നിങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നറിയാം, എങ്കിലും എന്റെ വഹ ഒരു പാര കിടക്കട്ടെ.

സുല്ലേ: നീ യീയിടെ ഒരു വല്ലാത്ത കവി ആയിട്ടുണെടാ. ആത്മീയത കയറി ആ മുഖത്തു താടി പിടിക്കാതിരുന്നാല്‍ ഞങ്ങള്‍ക്കു സമാധാനമാകും.

“പാതകള്‍
മരിക്കുന്നു, അസ്ഥിത്വമില്ലായിരുന്നെന്ന പോല്‍.“

കൊസ്രാക്കൊള്ളി said...
This comment has been removed by the author.
കൊസ്രാക്കൊള്ളി said...

കവിത വായിച്ചു

ബ്ലോഗിലമ്മ കാക്കട്ടെ www.kosrakkolli.blogspot.com

ദേവതീര്‍ത്ഥ said...

ഈ ഒഴുക്ക്, അത് ഒഴിവാക്കാവതൊന്നല്ലല്ലൊ
ഇന്നലെ കണ്ട നദിയല്ല ഇന്നത്തേത്,
ശരിയാണ്,ഒരു നദിക്കും തിരിച്ചൊഴുകാനാവില്ലല്ലോ...
നല്ല കവിത

sandoz said...

കവിത വായിച്ച് നെഞ്ച്പൊട്ടി മരിച്ചൂന്ന് കേള്‍‍ക്കേണ്ടി വരൂന്നാ തോന്നണേ...

കുട്ടന്‍മേനൊന്‍ said...

ഈയിടെയായി ചില കവിതകള്‍ വായിക്കുന്നതുകൊണ്ട് രണ്ടാമതൊന്ന് ഈ വരീകള്‍ വായിക്കാന്‍ മനസ്സുവരുന്നില്ല.

അഭിലാഷങ്ങള്‍ said...

നന്നായി സുല്ലേ...