Thursday, May 29, 2008

പായല്‍

ഇരുട്ടിന്റെ തണുപ്പാണെനിക്കഭയം.
ചൂടിനെ മറക്കുന്ന തണുപ്പ്.
വെളിച്ചത്തെ മറക്കുന്ന ഇരുട്ട്.

കിളിവാതിലിനപ്പുറം
ഒരു ലോകമുണ്ട്
അവിടെ,
ചെടികളില്‍ പൂക്കളുണ്ട്
ഫലം തരും വൃക്ഷങ്ങളുണ്ട്.

പുറം കാഴ്ചകളറിയും ഹൃത്ത്
പിടക്കുന്നു,
കിരണങ്ങളിലലിയാന്‍,
സൂര്യന്റെ
ഇളം ചൂടുനുകരാന്‍.

പറ്റിപ്പിടിച്ചിരിക്കാമിനിയും
പായലുപോല്‍
ഈ ഇരുട്ടില്‍
ഈ തണുപ്പില്‍...

പുറത്തെ
ഒറ്റ മൈനയെ എനിക്കു ഭയമാണ്.

18 comments:

സുല്‍ |Sul said...

കുറെകാലത്തിനുശേഷം ഒരു കവിത.

ബൂലോഗത്തു നിന്ന് രാജിവച്ചില്ലെന്നു പറയാന്‍ മാത്രം.

-സുല്‍

അപ്പു said...

ഈ കടംകഥയുടെ ഉത്തരം ഞാന്‍ പറയട്ടെ, പായലില്‍ ഒളിച്ചിരിക്കുന്ന തവള! ശരിയല്ലേ?

തണല്‍ said...

ആ ഒറ്റമൈനയ്ക് ഒരൊറ്റയാന്റെ കരുത്താണല്ലോ സുല്ലേ.:)

ചന്ദ്രകാന്തം said...

...ഇന്ന്‌ ഒറ്റമൈനയെ കാണരുതേ..എന്ന്‌ പ്രാര്‍ത്ഥിച്ചിരുന്ന കാലം......

:)

My......C..R..A..C..K........Words said...

kollaam ... ishtappettu...

പാര്‍ത്ഥന്‍ said...

"ഭൂതക്കണ്ണാടി" യായിരുന്നോ എഴുതുമ്പോള്‍ മനസ്സിലുണ്ടായിരുന്നത്‌. (ഒറ്റമൈനയ്ക്കും ഒറ്റബ്രാഹ്മണനും ഒരേ ഫലം.)

Shaf said...

ഹഹഹ
ഒറ്റ മൈന ഇപ്പോഴും പിന്തുടരുന്നുണ്ടോ?..

മുരളിക said...

മൈനാകം ............ കൊള്ളാം, സുല്ലിട്ടു. സത്യം,

അഭിലാഷങ്ങള്‍ said...

‘മൈന‘ എന്നത് ‘നെഗറ്റീവ് ചിന്തകള്‍‘ ആണോ? ആണേല്‍ മൈനയെ ഒരു കൂട്ടിലടച്ച് ധൈര്യമായി പുറത്തേക്കിറങ്ങൂ സുല്ലേ..!

ബി-പോസറ്റീവ്, തിങ്ക് പോസറ്റീവ് :-)

ഇത്തിരിവെട്ടം said...

അധ്യായന വര്‍ഷത്തിന്റെ തുടക്കത്തില്‍ ഈ പോസ്റ്റ് വിദ്യാര്‍ത്ഥികള്‍ക്കായി സമര്‍പ്പിക്കൂ സുല്ലേ...അവര്‍ കിളിവാതിലിനിപ്പുറത്തെ ലോകം കാണട്ടേ... കിണറ്റിലെ തവള ആവാതിരിക്കട്ടേ... ‘തമസ്സല്ലോ സുഖപ്രദം’ എന്ന് ആഗ്രഹിക്കാതിരിക്കട്ടേ... ഒറ്റമൈനയെ ഭയപ്പെടാതിരിക്കട്ടേ...


നന്നായിരിക്കുന്നു.

ഓടോ :
വിദ്യകൊണ്ടറിയേണ്ടതറിയാതെ
വിദ്വാനെന്നു നടിക്കുന്നിതു ചിലര്‍;
കുങ്കുമത്തിന്റെ ഗന്ധമറിയാതെ
കുങ്കുമം ചുമക്കുമ്പോലെ ഗര്‍ദ്ദഭം.
(ജ്ഞാനപ്പാന)

ഇനി ഇതൊക്കെത്തന്നെയാണാവോ സുല്ല് ഉദ്ദേശിച്ചത് :)

Sharu.... said...

ഒറ്റമൈനയെ ഭയന്ന് എത്രകാലം ഒളിക്കാനാകും?

ആഗ്നേയ said...

ആ ഒറ്റമൈനയെ ഇഷ്ടമായി..ആ ചിന്തയേയും..
ഓ.ടോ.ഇപ്പോഴും എനിക്കാ അന്ധവിശ്വാസമുണ്ട്.ചെറുപ്പത്തില്‍ വേരുറച്ചതിനാലാവാം..:D

ശ്രീ said...

പണ്ട് സ്കൂളില്‍ പോകുമ്പോള്‍ ഒറ്റമൈനയെ കാണാതിരിയ്ക്കാന്‍ പാടുപെട്ട് നടന്നിരുന്നത് ഓര്‍മ്മ വന്നു.
:)

നന്ദകുമാര്‍ ഇളയത് സി പി said...

സുല്ലേ ... കൊളളാം നന്നായിരിക്കുന്നെടൊ.. എന്തായാലും ഒറ്റ മൈന എന്നും പേടിപ്പിക്കുന്ന ഒരു ഓര്‍മ്മ തന്നെ . അല്ലേ?

Rasikan said...

കലാഭവന്‍ മണി തിരിഞ്ഞു നോകിയപ്പോള്‍ ക്ലാ ... ക്ലാ ക്ളീ ക്ളീ എന്ന് പറഞ്ഞായിരുന്നു മുറ്റത്ത്‌ നില്ക്കുന്ന ഒറ്റമൈന പേടിപ്പിച്ചത് സുല്ലിനെ ഇനി വല്ല ആസാമി മാരുടെയും പേര് പറഞ്ഞു പേടിപ്പിച്ചോ?

രസികന്‍ രസത്തിനു പറഞ്ഞതാണ്‌ കേട്ടോ നന്നായിരുന്നു

ഹരിയണ്ണന്‍@Hariyannan said...

സുല്‍...

ചിന്തകള്‍ക്ക് പായല്‍ പിടിക്കാതിരിക്കട്ടെ!!

നല്ല കവിത!!

kuttappayi said...

thank you 4 visitingmy blog

നരിക്കുന്നൻ said...

എനിക്കും ഇഷ്ടമാണ്, ഒറ്റക്കിരിക്കാൻ.
പക്ഷേ ഞാൻ പുറത്തിറങ്ങാറുണ്ട് എന്റെ ഒറ്റമൈനയെ കാണാൻ. കാരണം എനിക്കതിനെ പോടിയില്ലായിരുന്നു.