Wednesday, November 29, 2006

തകര്‍ന്ന ഹൃദയത്തിന്‍ പരിദേവനങ്ങള്‍

വേദന...
മരവിപ്പ്...
ക്ഷീണം....
ദേഷ്യം, കോപം, വെറുപ്പ്
അനാവശ്യവികാരങ്ങള്‍...
വേദനിപ്പിക്കുന്നു, ചുട്ടുപഴുപ്പിക്കുന്നു,
എന്നെ കരയിക്കുന്നു.
എന്‍ മനം തനിച്ച്
പേടിച്ച് വിറച്ച്.

നീ എന്തുകൊണ്ടെന്നെ ഉറങ്ങാന്‍ വിടുന്നില്ല?
ഞാനൊന്നു മയങ്ങട്ടെ,
ഞാനൊന്നു മറക്കട്ടെ.
എന്റെ നൊമ്പരങ്ങളെ ഇല്ലാതാക്കാന്‍,
മരവിപ്പിക്കാ‍ന്‍...

ഈ ഓര്‍മ്മകള്‍...
എന്നില്‍ കൂലം കുത്തിയൊഴുകുന്നു
ഒരു മൂലയില്‍ ഒതുങ്ങാതെ
സ്വന്തം പരിധിയും ലംഘിച്ച്.

വീണ്ടും വീണ്ടും ആജ്ഞകള്‍ എന്റെ നേരെ
ഞാനെന്റെ വേദനയില്‍ വിങ്ങിപ്പൊട്ടുമ്പോള്‍.
ഞാനെന്റെ കണ്ണുകളടക്കട്ടെ
കാലം പറന്നു പോകട്ടെ
എനിക്കു പലതും നേടാനുണ്ട്
ഈ ഭ്രാന്തന്‍ വിചാരങ്ങളെ മറന്നുകൊണ്ട്

എന്റെ ലോകം എന്നെചുറ്റിക്കുന്നു
അവ്യക്തമായി
സൂക്ഷ്മമല്ലാതെ
നിയന്ത്രണമില്ലാതെ...
എന്റെ ബോധം പറന്നുപോകുന്നു
ജാലക വാതിലിലൂടെ
എന്റെ ചിന്തകള്‍
എന്റെ ഭാവനകള്‍ എല്ലാം എല്ലാം.
ഓ ഇതെത്ര ഭീകരം
എനിക്കൊരു മനസ്സ് ഇല്ലാതാവുന്നു
ഞാന്‍ ഇല്ലാതാവുന്നു.

9 comments:

സുല്‍ |Sul said...

"തകര്‍ന്ന ഹൃദയത്തിന്‍ പരിദേവനങ്ങള്‍"
ഒരു കവിത പോസ്റ്റിയിട്ടുണ്ട്.

-സുല്‍

മുസ്തഫ|musthapha said...

സത്യം പറായാലോ ആദ്യം ‘കളരിമര്‍മ്മാണി തൈല’ത്തിന്‍റെ പരസ്യാന്നാ കരുതീത്... പിന്നീടാണ് കവിതേന്ന് മനസ്സിലായത് :))

കാണെക്കാണേ നീളം കൂടുന്നു
സുല്‍വിന്‍ കവിതകള്‍ക്കെന്നാലമ്മേ...

ഒരോ കവിതകള്‍ കഴിയും തോറും കൂടുതല്‍ നന്നാവുന്നു.

mydailypassiveincome said...

ഹഹ. കൊള്ളാം. ആദ്യം തന്നെ ഒരു സുല്ലിടാന്‍ വന്നതാ. അപ്പോഴേക്കും അഗ്രജന്‍ അത് അടിച്ചെടുത്തു ;)

കൊള്ളാം കവിത ഇഷ്ടപ്പെട്ടു. ഇനിയും പോരട്ടെ. വിചാരവികാരങ്ങളെല്ലാം എന്റേതുമായി പൊരുത്തപ്പെടുന്നവയാണ് ;) പക്ഷേ എനിക്ക് അതെഴുതാന്‍ കവിത വരുന്നില്ലെന്ന് മാത്രം :(

കൂടുതല്‍ കവിതകള്‍ പോരട്ടേ. ആശംസകള്‍.

വല്യമ്മായി said...

മൂന്നാഴ്ച മുമ്പേ ഒരു കുഴപ്പവുമില്ലാതിരുന്ന മനുഷ്യനാ.

Anonymous said...

സുല്‍

കുറച്ചുകൂടി എഡിറ്റ് ചെയ്യാമായിരുന്നു എന്ന് തോന്നുന്നു

സുല്‍ |Sul said...

അഗ്രജാ ആ സമയത്ത് ‘കളരിമര്‍മ്മാണി തൈല’വും ഒന്നുമല്ലായിരുന്നു. മമ്മാണിതൈലത്തില്‍ കുളിച്ചാലും മാറാത്ത വേദനയായിരുന്നു. അതിനി ഉണക്കപുട്ടടിച്ചാല്‍ മാറുമൊ? നന്ദി :)

മഴത്തുള്ളീ എനിക്കും എഴ്താനൊന്നും അറിയില്ല. ഇതു വായിച്ചാലറിയില്ലേ. പിന്നെ ഇങ്ങനെ എഴുതുന്നു എന്നു മാത്രം.

വല്യമ്മായി പേടിക്കേണ്ട ഇതു ഇന്നലെ കാലത്തെഴുതിയതല്ല. കുറെ കാലമായി. മനസ്സില്‍ ചാരമ്മൂടികിടന്ന ഓര്‍മ്മകള്‍ പുറത്തുവന്നപ്പോള്‍ ഓര്‍ത്തുപോയതാണ്. പണ്ടെഴുതിയ ഒരു പൊട്ടകവിത പോസ്റ്റിയതാണ്.

പയ്യന്‍ :) അഭിപ്രായത്തിനു നന്ദി:) ശ്രമിക്കാം.

-സുല്‍

thoufi | തൗഫി said...

സുല്ലെ,ഇതു കൊള്ളാം ട്ടൊ,
നീ ആളൊരു സുജായി തന്നേ..
കവിതയെഴുതി കവിതയെഴുതി
നീ ബല്യോരു കപി,ചെ,കവിയായിത്തീരട്ടെ.

ഓ.ടോ)രണ്ടു ദിവസം പനിപിടിച്ച് കിടന്നാല്‍ ഒരാള്‍ക്ക് ഇങ്ങനെയൊക്കെ എഴുതാന്‍ കഴിയുമല്ലെ..?
അങ്ങനെയാണേല്‍,എനിക്കൊരാഴ്ച്ച പനിച്ചുകിടക്കാമായിരുന്നു.

Areekkodan | അരീക്കോടന്‍ said...

എന്റെ ചിന്തകള്‍
എന്റെ ഭാവനകള്‍ എത്ര ഭീകരം ?
കൊള്ളാം.
ആശംസകള്‍.

സു | Su said...

ഇത്രയ്ക്കും വയ്യാതായോ? ഹി ഹി