വേദന...
മരവിപ്പ്...
ക്ഷീണം....
ദേഷ്യം, കോപം, വെറുപ്പ്
അനാവശ്യവികാരങ്ങള്‍...
വേദനിപ്പിക്കുന്നു, ചുട്ടുപഴുപ്പിക്കുന്നു,
എന്നെ കരയിക്കുന്നു.
എന്‍ മനം തനിച്ച്
പേടിച്ച് വിറച്ച്.
നീ എന്തുകൊണ്ടെന്നെ ഉറങ്ങാന്‍ വിടുന്നില്ല?
ഞാനൊന്നു മയങ്ങട്ടെ,
ഞാനൊന്നു മറക്കട്ടെ.
എന്റെ നൊമ്പരങ്ങളെ ഇല്ലാതാക്കാന്‍,
മരവിപ്പിക്കാന്‍...
ഈ ഓര്‍മ്മകള്‍...
എന്നില്‍ കൂലം കുത്തിയൊഴുകുന്നു
ഒരു മൂലയില്‍ ഒതുങ്ങാതെ
സ്വന്തം പരിധിയും ലംഘിച്ച്.
വീണ്ടും വീണ്ടും ആജ്ഞകള്‍ എന്റെ നേരെ
ഞാനെന്റെ വേദനയില്‍ വിങ്ങിപ്പൊട്ടുമ്പോള്‍.
ഞാനെന്റെ കണ്ണുകളടക്കട്ടെ
കാലം പറന്നു പോകട്ടെ
എനിക്കു പലതും നേടാനുണ്ട്
ഈ ഭ്രാന്തന് വിചാരങ്ങളെ മറന്നുകൊണ്ട്
എന്റെ ലോകം എന്നെചുറ്റിക്കുന്നു
അവ്യക്തമായി
സൂക്ഷ്മമല്ലാതെ
നിയന്ത്രണമില്ലാതെ...
എന്റെ ബോധം പറന്നുപോകുന്നു
ജാലക വാതിലിലൂടെ
എന്റെ ചിന്തകള്‍
എന്റെ ഭാവനകള്‍ എല്ലാം എല്ലാം.
ഓ ഇതെത്ര ഭീകരം
എനിക്കൊരു മനസ്സ് ഇല്ലാതാവുന്നു
ഞാന്‍ ഇല്ലാതാവുന്നു.
Wednesday, November 29, 2006
Subscribe to:
Post Comments (Atom)
9 comments:
"തകര്‍ന്ന ഹൃദയത്തിന് പരിദേവനങ്ങള്‍"
ഒരു കവിത പോസ്റ്റിയിട്ടുണ്ട്.
-സുല്‍
സത്യം പറായാലോ ആദ്യം ‘കളരിമര്‍മ്മാണി തൈല’ത്തിന്റെ പരസ്യാന്നാ കരുതീത്... പിന്നീടാണ് കവിതേന്ന് മനസ്സിലായത് :))
കാണെക്കാണേ നീളം കൂടുന്നു
സുല്വിന് കവിതകള്ക്കെന്നാലമ്മേ...
ഒരോ കവിതകള്‍ കഴിയും തോറും കൂടുതല്‍ നന്നാവുന്നു.
ഹഹ. കൊള്ളാം. ആദ്യം തന്നെ ഒരു സുല്ലിടാന്‍ വന്നതാ. അപ്പോഴേക്കും അഗ്രജന് അത് അടിച്ചെടുത്തു ;)
കൊള്ളാം കവിത ഇഷ്ടപ്പെട്ടു. ഇനിയും പോരട്ടെ. വിചാരവികാരങ്ങളെല്ലാം എന്റേതുമായി പൊരുത്തപ്പെടുന്നവയാണ് ;) പക്ഷേ എനിക്ക് അതെഴുതാന്‍ കവിത വരുന്നില്ലെന്ന് മാത്രം :(
കൂടുതല്‍ കവിതകള്‍ പോരട്ടേ. ആശംസകള്‍.
മൂന്നാഴ്ച മുമ്പേ ഒരു കുഴപ്പവുമില്ലാതിരുന്ന മനുഷ്യനാ.
സുല്‍
കുറച്ചുകൂടി എഡിറ്റ് ചെയ്യാമായിരുന്നു എന്ന് തോന്നുന്നു
അഗ്രജാ ആ സമയത്ത് ‘കളരിമര്‍മ്മാണി തൈല’വും ഒന്നുമല്ലായിരുന്നു. മമ്മാണിതൈലത്തില് കുളിച്ചാലും മാറാത്ത വേദനയായിരുന്നു. അതിനി ഉണക്കപുട്ടടിച്ചാല് മാറുമൊ? നന്ദി :)
മഴത്തുള്ളീ എനിക്കും എഴ്താനൊന്നും അറിയില്ല. ഇതു വായിച്ചാലറിയില്ലേ. പിന്നെ ഇങ്ങനെ എഴുതുന്നു എന്നു മാത്രം.
വല്യമ്മായി പേടിക്കേണ്ട ഇതു ഇന്നലെ കാലത്തെഴുതിയതല്ല. കുറെ കാലമായി. മനസ്സില്‍ ചാരമ്മൂടികിടന്ന ഓര്‍മ്മകള്‍ പുറത്തുവന്നപ്പോള്‍ ഓര്‍ത്തുപോയതാണ്. പണ്ടെഴുതിയ ഒരു പൊട്ടകവിത പോസ്റ്റിയതാണ്.
പയ്യന് :) അഭിപ്രായത്തിനു നന്ദി:) ശ്രമിക്കാം.
-സുല്‍
സുല്ലെ,ഇതു കൊള്ളാം ട്ടൊ,
നീ ആളൊരു സുജായി തന്നേ..
കവിതയെഴുതി കവിതയെഴുതി
നീ ബല്യോരു കപി,ചെ,കവിയായിത്തീരട്ടെ.
ഓ.ടോ)രണ്ടു ദിവസം പനിപിടിച്ച് കിടന്നാല്‍ ഒരാള്‍ക്ക് ഇങ്ങനെയൊക്കെ എഴുതാന്‍ കഴിയുമല്ലെ..?
അങ്ങനെയാണേല്‍,എനിക്കൊരാഴ്ച്ച പനിച്ചുകിടക്കാമായിരുന്നു.
എന്റെ ചിന്തകള്‍
എന്റെ ഭാവനകള്‍ എത്ര ഭീകരം ?
കൊള്ളാം.
ആശംസകള്‍.
ഇത്രയ്ക്കും വയ്യാതായോ? ഹി ഹി
Post a Comment