Tuesday, December 05, 2006

പുല്‍നാമ്പ്

ഒരു പുല്‍നാമ്പിനെന്തു കര്‍മ്മം?

പൂമ്പാറ്റകള്‍ക്കു ചിറകുവിരിക്കനൊരിടം
വണ്ടുകള്‍ക്കു മൂളാനും മുരളാനും.

തെന്നലില്‍ തഴുകലില്‍ തലയാട്ടിക്കളിക്കാന്‍
സൂര്യന്റെ സുവര്‍ണ്ണ കിരണങ്ങള്‍ മടിയിലൊതുക്കാന്‍
‍എല്ലാറ്റിനോടും തലകുനിക്കാന്‍.

രാവിന്റെ ശാന്തതയില്‍ മുത്തുമണികല്‍ കോര്‍ക്കാം
പ്രഭാത കിരണങ്ങള്‍ തന്‍ ശോഭനല്‍കാന്‍.

‍പിഞ്ചുപാദങ്ങള്‍ക്കു പട്ടുമെത്തയാവാം
ഓടിയും ചാടിയും പിന്നെ അടിതെറ്റി വീഴും കളികളില്‍.

നിന്‍ മൃതിയിലും നീ വിതറുന്നു ദിവ്യമാം നറുമണം
അനുഭൂതിയേകും ആ സുഗന്ധം.

അല്‍പമേയുള്ളു കര്‍മ്മമെങ്കിലും
ശുദ്ധമാം കര്‍മ്മം അതു നിന്‍ പുണ്യം
ആശിച്ചു പോകുന്നു ഞാനും
ഒരു സുല്ലായതിനേക്കാള്‍ ഒരു പുല്ലാകുവാന്‍.

14 comments:

സുല്‍ |Sul said...

"പുല്‍നാമ്പ്"

ഒരു കൊച്ചുപൊട്ടകവിത ഇവിടെ പോസ്റ്റുന്നു. (പേടിയോടെ).

എല്ലാ വിമര്‍ശനങ്ങള്‍ക്കും സ്വാഗതം.

-സുല്‍

മുസ്തഫ|musthapha said...

അല്‍പമേയുള്ളു കര്‍മ്മമെങ്കിലും
ശുദ്ധമാം കര്‍മ്മം അതു നിന്‍ പുണ്യം
ആശിച്ചു പോകുന്നു ഞാനും
ഒരു സുല്ലായതിനേക്കാള്‍ ഒരു പുല്ലാകുവാന്‍.

ഇഷ്ടമായി ഈ വരികള്‍ - ഒത്തിരി

ഒ.ടോ.: അല്ലെങ്കിലത് വേണ്ട, പുല്ലിനു നോവും ;)

Anonymous said...

ഒരു പുല്‍നാമ്പിനെന്തു കര്‍മ്മം?

-ചോദ്യം കേട്ടു തിരിഞ്ഞു നോക്കുമ്പോഴേക്കും, അതാ ഒര് ആട്...!

Mubarak Merchant said...

അവസാനത്തെ വരി സുരേഷ് ഗോപി കേക്കണ്ട.
“ഭ പുല്ലേ..” ന്ന് വിളിച്ചുകളയും!

ഏറനാടന്‍ said...

ഒരു പുല്‍നാമ്പ്‌ കവിളില്‍ ആരോ തഴുകി ഇക്കിളിയാക്കിയ നിര്‍വൃതി!! കവിത പിടിച്ചു. എന്നാലും സങ്കടമുണ്ട്‌. ഹ ഹാ കഷ്‌ടം! സുല്ലേ നീ സുല്ലായാല്‍ മതി, പുല്ലാകണ്ടയെന്ന് പടച്ചോന്‍ പടച്ചപ്പം തിരുമാനിച്ചില്ലേ? പുല്ലായിരുന്നേല്‍ സുരേഷ്‌ കോപിയണ്ണന്‍ ചീറ്റുന്നപോലെ "ഫ്‌ഫ പുല്ലേയ്‌!" എന്നെല്ലാരും പുലമ്പുമായിരുന്നില്ലേ!

mydailypassiveincome said...

കൊള്ളാം നന്നായി.

ആശിച്ചു പോകുന്നു ഞാനും
ഒരു സുല്ലായതിനേക്കാള്‍ ഒരു പുല്ലാകുവാന്‍

പുല്ലാകാത്ത ഭാഗ്യം. ഇവിടെ ഇങ്ങിനെ ബ്ലോഗ് പോസ്റ്റ് ചെയ്യാന്‍ പറ്റുമായിരുന്നോ അപ്പോള്‍ ;)

വിഷ്ണു പ്രസാദ് said...

ബൂലോകമുറ്റത്ത് കവിതയുടെ ഒരു സുല്‍നാമ്പ്...:))

വല്യമ്മായി said...

സുല്‍ പുല്ലായാല്‍ സുല്ലിന്‌ ചെയ്യാന്‍ ദൈവം നിശ്ചയിച്ചത് ആരു ചെയ്യും?? എന്തായാലും ചിന്ത കൊള്ളാം.സുല്ലായിരുന്ന്‌ പുല്ലിന്റെ ധര്മ്മം ചെയ്യൂ.ഈ ലോകം മുഴുവന്‍ ബുദ്ധിയുള്ള മനുഷ്യനുള്ള ദൃഷ്ടാന്തങ്ങളാണെന്നല്ലേ ഖുര്‍ ആനില്‍ പറഞ്ഞിരിക്കുന്നത്,ഒരു പുല്ക്കൊടിയില്‍ നിന്നു പോലും നമുക്ക് പഠിക്കാന്‍ ഏറെയുണ്ട്.

thoufi | തൗഫി said...

ആശിച്ചു പോകുന്നു ഞാനും
ഒരു സുല്ലായതിനേക്കാള്‍ ഒരു പുല്ലാകുവാന്‍.

അന്ന് ആ പാമ്പും ഒത്തിരി ആഗ്രഹിച്ചിട്ടുണ്ടാകും,
ഈ സുല്ലിനെ ഒന്നു...
പാവം വിധിയുണ്ടായില്ല..

സുല്‍ |Sul said...

ഈ പുല്‍നാമ്പിനെ തലോടാനെത്തിയവര്‍ക്കെല്ലാം നന്ദി.

അഗ്രു :) പുല്ലിനു നോവേണ്ട. ഞാന്‍ സുല്ലായിക്കോളാം.

കൈതമുള്ളേ :) ആടു കടിക്കാതെ സൂക്ഷിച്ചൊ. കൈതമുള്ളിനെ ആട് ഐസ്ക്രീം കഴിക്കുന്ന ലാഘവത്തോടെ അടിച്ചു മാറ്റും.

ഇക്കാസ് :) സുരേഷ് ഫാന്‍ (പങ്ക) ആണല്ലേ.

ഏറനാടാ :) കവിത പിടിച്ചല്ലോ അതുമതി.

തുള്ളീ :) ഇതും ഒരു കര്‍മ്മം ആയിരിക്കും ല്ലെ?

വിഷ്ണു :) ഭാരതപുഴക്കു പോകുംവഴി ഇവിടെം കേറിയല്ലെ. സുല്‍നാമ്പ് ‘ക്ഷ’ പിടിചു. ഐ ഡി മാറ്റിയാലോ എന്നൊരാലോചനയില്ലാതില്ല.

വല്യമ്മായി :) അതു ശരിയാ. ആരു ചെയ്യും?. സുല്‍ സുല്ലായാല്‍ മതി പുല്ലാവേണ്ട.

മിന്നു :) അതു പാമ്പിന്റെ ജാതകത്തില്‍ എഴുതിയിരുന്നതല്ലെ. സംഭവാമി യു ഗോ യു ഗോ എന്നല്ലേ.

നന്ദി വന്നവര്‍ക്കും വായിച്ചവര്‍ക്കും.

-സുല്‍

Areekkodan | അരീക്കോടന്‍ said...

"അല്‍പമേയുള്ളു കര്‍മ്മമെങ്കിലും
ശുദ്ധമാം കര്‍മ്മം അതു നിന്‍ പുണ്യം
ആശിച്ചു പോകുന്നു ഞാനും
ഒരു സുല്ലായതിനേക്കാള്‍ ഒരു പുല്ലാകുവാന്‍."

കവിത പൊതുവെ എന്റെ കഷണ്ടിയില്‍ കയറാറില്ല...പക്ഷെ ഈ വരികള്‍ അതില്‍ തുളച്ച്‌ കയറി!!

സുല്‍ |Sul said...

ആബിദേ :) കഷണ്ടിയില്‍ കയറുന്ന കവിത എഴുതാനൊരു ശ്രമം നടത്തിയതാണ്. വിജയിച്ചിരിക്കണം ല്ലെ? നന്ദി.

-സുല്‍

അഭിലാഷങ്ങള്‍ said...

“ആശിച്ചു പോകുന്നു ഞാനും
ഒരു സുല്ലായതിനേക്കാള്‍ ഒരു പുല്ലാകുവാന്‍.“

- അപ്പോ വെറുതെയല്ല സുരേഷ് ഗോപി സുല്ലിനെ നോക്കി “ഫ പുല്ലേ..!!!” എന്ന് പറഞ്ഞത്. അല്ലേ?

ഇതു വളരെ നല്ല കവിത സുല്‍.

krish | കൃഷ് said...

സുല്ലായ നിന്നെയിഹ പുല്ലെന്നുകണ്ടതിലൊരുണ്ടായ ഇണ്ടല്‍ മമ.....
:)