Thursday, December 07, 2006

പ്രണയങ്ങള്‍

അരികിലണയും നീയെന്നുമെന്‍ വിസ്മയം
ചുടു ചുംബനപൂക്കള്‍ തന്‍ പരിലാളനം.
സാന്ധ്യ കുങ്കുമമണിഞ്ഞൊരാ വദനത്തിന്‍ തുടിപ്പുകള്‍,
ഒട്ടിചേര്‍ന്നു പിണഞ്ഞിരിക്കും നിന്‍ കരതലങ്ങള്‍.

നറുപുഞ്ചിരിയില്‍ വിരിയിച്ചു നീ എന്‍ കനവുകള്‍,
‍എന്‍ മനസ്സിന്റെ തന്ത്രിയില്‍ ശ്രുതിമീട്ടിയൊ?
ഇരുട്ടിലെ തണുപ്പിലെങ്ങോ നഷ്ടമായൊരെന്‍ ഹൃത്തിനെ
വീണ്ടെടുത്തു നീ തന്നൊരാ ആനന്ദങ്ങളില്‍.

പ്രണയമെന്നെ കയ്യൊഴിഞ്ഞൊരു വേളയില്‍,
നിരാശകളെന്റെ സ്വപ്നങ്ങള്‍ തട്ടിയുടച്ചപ്പോള്‍,
മനം വിങ്ങുന്നൊരാ മാത്രയില്‍
‍തെളിച്ചു നീയൊരു നിറദീപമെന്‍ ഹൃത്തില്‍.

കാതുകള്‍ക്കിമ്പമാം നിന്‍ മൃദു മന്ത്രണം
എന്നുമെന്നുള്ളില്‍ ആനന്ദമേകും പരിലാളനം.
മൃദുവാം ചിറകുകള്‍ വീശി ഞാനും
ഉയര്‍ന്നു പറന്നീടുന്നൊരീ വിണ്ണില്‍.

എന്‍ ജീവന്റെ അഭിലാഷ പൂരണം നീ
നിനക്കായെന്‍ സര്‍വസ്വവും നല്‍കീ ഞാന്‍.
എന്‍ നെഞ്ചോട്‌ ചേര്‍ത്തുനിന്നെ ഈരാവിന്റെ
മാറില്‍അലിഞ്ഞുചേരുംനിഴലുകളാവാം നമുക്കുപരസ്പരം.

19 comments:

സുല്‍ |Sul said...

"പ്രണയങ്ങള്‍"(കവിത) - എന്റെ പുതിയ പോസ്റ്റ്.

-സുല്‍

mydailypassiveincome said...

ആദ്യം എന്റെ സുല്ല് ... ഠേ.....

എവിടെ നോക്കിയാലും പ്രണയമയമാണല്ലോ? ഇതെന്താ എല്ലാവര്‍ക്കും പറ്റിയെ ;)

കൊള്ളാം നന്നായിരിക്കുന്നു :)

മുസ്തഫ|musthapha said...

അതു ശരി, കൊത്തികൊത്തി മൊറത്തീ കേറി കൊത്താന്‍ തൊടാങ്ങിയോ നീ :)

Anonymous said...

സുല്‍..,പുകഴ്ത്തുകയാണെന്ന് കരുതരുത്.
ആദ്യ രണ്ട് പാര നല്ലതായി തോന്നി.
പിന്നെ പാരകളൊന്നുമില്ലെങ്കിലും ഒരു വല്യ പാര ഉണ്ടല്ലൊ. (മനസ്സിലായില്ലെന്ന് എനിക്ക് മനസ്സിലായി)
മനസ്സിലാക്കാന്‍ ഒന്നുമില്ല. പിന്നീടുള്ളത് ഇഷ്ടമായില്ല. !!
പ്രണയത്തിലെന്തിനാ നിരാശ. അതു പ്രതീക്ഷിക്കുന്നതു കൊണ്ടല്ലേ...
പ്രണയം പ്രതീക്ഷ യല്ല സുല്ലേ.. പ്രണയം അനുഭവിക്കലാണ്. നേടലല്ല.
അങ്ങിനെയൊക്കെയാ ‘മഹാന്‍’ മാര്‍ പറഞ്ഞിരിക്കുന്നതെന്ന് ആരോ പറയുന്നു.

കിട്ടാത്തതിന്‍ നിരാശപ്പെട്ടാ‍ല്‍ അത് പ്രണയമല്ല ആഗ്രഹം മാത്രമെന്ന് എനിക്ക് വിളിക്കാനിഷ്ടം.

Mubarak Merchant said...

സുല്ലിന്‍ ഒരു കാതല്‍....

സുല്‍ |Sul said...

ഇരിങ്ങല്‍ പറഞ്ഞതിനോട് ഞാന്‍ 110% യോജിക്കുന്നു. ഇതില്‍ പറഞ്ഞ നിരാശ, അതു പ്രണയത്തിന്റേതല്ലായിരുന്നു.

തമ്മില്‍ പിരിഞ്ഞു പോകുന്ന പ്രണയങ്ങള്‍ ഉദാത്തതയുടെ പ്രതീകങ്ങളാണെന്ന ഒരു കാഴ്ചപ്പാട് നിലവിലുണ്ടല്ലോ പണ്ടുകാലത്ത്. ഇന്നെല്ലാം തന്റെ കൈപ്പിടിയിലൊതുക്കണമെന്ന പ്രണയവും (അതിനെ പ്രണയമെന്നു പറയാമൊ? അറിയില്ല).

-സുല്‍

Anonymous said...

സുല്‍..
കവിത നന്നായിട്ടുണ്ട്‌. വീണ്ടും വീണ്ടും എഴുതൂ, അപ്പോള്‍ കുറച്ചുകൂടി വക്കുകളുടെ ഫ്ലോ കിട്ടും.

വല്യമ്മായി said...

കൊള്ളാം

Anonymous said...

"കാതുകള്‍ക്കിമ്പമാം നിന്‍ മൃദു മന്ത്രണം
എന്നുമെന്നുള്ളില്‍ ആനന്ദമേകും പരിലാളനം."

ഇതെന്താ സ്നേഹ തലയിണമന്ത്രമോ..
സുല്‍...
കവിത കൊള്ളാം.

കൃഷ്‌ |krish

Anonymous said...

മഴത്തുള്ളി പറഞ്ഞപോലേ മൊത്തത്തിലേ ഈ മാസം ഒരു പ്രണയ മണം....കന്നി മാസം തീര്‍ന്നതിന്റേ ആവും ....തീരാതേ കിടന്നതെല്ലാം വാക്കായീ പുറത്തു വരുന്നു... ചുമ്മ ഊതിയതാണേ ... നന്നായിട്ടുണ്ടു സുല്‍ ..

മുല്ലപ്പൂ said...

സുല്‍,
ഇതു കൊള്ളാം.

വാക്കുകളുടെ ഒഴുക്കില്‍ ഒരു ചെറിയ തടസ്സം.അതു കൂടി ശ്രദ്ധിക്കൂ .

Peelikkutty!!!!! said...

പ്രണയമഴ?!!!!!!!

സുല്‍ |Sul said...

മഴത്തുള്ളി :) പ്രണയഭരിതം അല്ലേ. നന്ദി.

അഗ്രു :) മുറത്തികേറി കൊത്ത്യാലല്ലെ എന്തെലും നടക്കു. അറിയാലൊ. നന്ദി.

രാജു :) ആദ്യത്തെ രണ്ടു പേരക്കു പുകഴ്തിയല്ലോ. അതു മതി. ബാക്കിയുള്ള ഇഷ്ടക്കേടുകള്‍ അതില്‍ തട്ടികിഴിക്കാം. നന്ദി.

ഇക്കാസ് :) കാതല്‍ കവിതൈ റൊമ്പ പിടിച്ചൊ? നന്ദി

സാരംഗി :) ഇനിയും എഴുതണം. ഞാന്‍ നന്നാവോന്ന് അറിയാലൊ. നന്ദി.

വല്യമ്മായി :) നന്ദി.

കൃഷ് :) ഉം... അങ്ങനെതന്നെ. നന്ദി

ഗുണാളന്‍ :) ഊത്തു നന്നായിട്ടുണ്ട്. ഏറ്റു കേട്ടൊ. നന്ദി.

മുല്ലപ്പൂ :) ശ്രദ്ധിക്കാം. നന്ദി

പീലിക്കുട്ടി :) അതെ പ്രണയ പനി മഴ. നന്ദി

-സുല്‍

ഏറനാടന്‍ said...

പണ്ടാരോ പറഞ്ഞതുപോലെ, ശിശിരകാലവും, മഴക്കാലവും പ്രണയകുളിരേകുന്ന നിനവുകളുടെ ആര്‍ദ്രമായ ചിന്തകളെ അധികരിപ്പിക്കുന്നവയാണെന്നിതാ ഇവിടെ സുല്ലന്‍ തെളിയിക്കുന്നു!

സുല്‍ |Sul said...

ബൂലോകര്‍ എല്ലാരും പ്രണയമഴയില്‍ കുതിരുമ്പോള്‍, എനിക്കും വേണ്ടെ ഒരു ചാറലെങ്കിലും ഏറനാടാ. ഒരു ചാറ്റല്‍മഴയില്‍ പ്രണയിക്കുന്നതിന്റെ സുഖമൊന്നു വേറെതന്നെ.

ഇതു ചാറ്റല്‍ മഴയായൊ അതൊ കൃത്രിമമഴയായൊ എന്നാ ഇപ്പൊ ഒരു ശങ്ക.

നന്ദി ഏറനാടാ...

-സുല്‍

Sona said...

സുല്‍ ആരാ സുല്‍ന്റെ പ്രണയിനി?നല്ല കവിത.

Anonymous said...

കൊള്ളാം...
എന്നാലും പ്രണയത്തിനിടയില്‍ ഒരു വിരഹത്തിന്റെ കണുനീര്‍ തുള്ളി കാണനുണ്ടല്ലൊ...

Anonymous said...

കൊള്ളാം...
എന്നാലും പ്രണയത്തിനിടയില്‍ ഒരു വിരഹത്തിന്റെ കണുനീര്‍ തുള്ളി കാണനുണ്ടല്ലൊ...

Anonymous said...

കൊള്ളാം സുല്‍...
പ്രണയത്തിനിടയില്‍ ഒരു വിരഹത്തിന്റെ കണുനീര്‍ തുള്ളി കാണനുണ്ടല്ലൊ...