കണ്‍തുറക്കുകെന്‍ ചങ്ങാതി നീ, ഞാന-
ണഞ്ഞില്ലെ കാതങ്ങള്‍ താണ്ടി ഇന്നിവിടെ.
നില്പു ഞാന്‍ നിന്നരികിലിതുസത്യമെങ്കിലും നീ-
യറിയുന്നില്ലെങ്കിലീ കാത്തു നില്‍പ്പെത്ത്ര വ്യര്‍ത്ഥം.
സഖീ, ഇനിയും നീ ഉണരാത്തതെന്തെ?
നീയുറക്കെച്ചിരിക്കുമ്പോള്‍ എന്‍ മനം പറ-
ഞ്ഞൊരിക്കല്‍ കാണും നിന് ചിരി എന്‍ കണ്ണാല്‍.
കാണുവതിനായ് കാത്തിരുന്നു നാളുകള്‍
അണഞ്ഞതിന്നല്ലോ ഞാന്‍ നിന്നരികിലെങ്കിലും,
ഇനിയും നീ ഉറങ്ങുവതെന്തേ ?
നീ പറഞ്ഞതെല്ലാം ഓര്‍ക്കുന്നു ഞാനിന്നുമാ
ആദ്യദിനത്തിലെ ചാറ്റ് വിന്‍ഡോയിലെ
'ഹായ്' മുതലൊക്കെയും പിന്നെ പറഞ്ഞതും
നിന്നോടെനിക്കതെല്ലാം പറയണമിന്നെനിക്കെന്നിട്ടും
ഇനിയും നീ മയങ്ങുവതെന്തേ?
സ്വയം നീ പറഞ്ഞു തീര്‍ത്തൊരാ വാക്കുകള്‍
മറ്റാരും അറിയാത്ത നിന് രഹസ്യങ്ങള്‍
നീയെന്നോടു പറഞ്ഞൊരാ സമയങ്ങള്‍
ഇപ്പോളെന്നെ കാര്‍ന്നുതിന്നുന്നൊരാ ഓര്‍മ്മകള്‍.
പ്രിയേ, നീ ഉണരുവതിനിയെപ്പോള്‍?
എങ്കിലും, ഉറങ്ങിക്കിടക്കുവതെന്തിനു നീ
നിന് വീടിന് നടുത്തളത്തില്‍?
ചിത്തത്തില്‍ നിന് ചിത്രം വരഞ്ഞുവെങ്കിലും
കണ്ടില്ല നിന്നെയെന്‍ നയനങ്ങളാല്‍.
പ്രിയേ, ഇനിയും നീ ഉണരാത്തതെന്തെ?
ഇന്നാദ്യമായ് അടുത്ത് കാണുമ്പോള്‍ അറിയുന്നു
ഞാന്‍ അതവസാനത്തേതെന്ന്.
സ്നേഹത്തോടെ നീയെന്നോടു മന്ദ്രിച്ചതെല്ലാം
മുത്തുകളാവട്ടെ എന്‍ഹൃത്തില്‍ കാലാകാലം.
സ്നേഹിതേ, ഇനിയും നീ ഉണരത്തതെന്തെ?
എന്തേ നീ തനിച്ചു പോകുന്നീ യാത്ര?
എന്തേ എന്നോടൊരു 'ബൈ' പോലും ചൊല്ലാതെ.
വിടചൊല്ലാനറിയാതെ നിന് മൌനമാം മനത്തോട്,
എന്മനം ചൊല്ലുന്നു നീ തിരിചു വരുമെന്ന്.
ഒരിക്കലെങ്കിലും കാണാന്‍ നിന് ചിരിയെന്‍കണ്ണാല്.
ഈ നിമിഷം, നീ വിടപറയുന്നൊരീ നിമിഷം
എന്റെ സഹനം, സാഗരങ്ങള്‍ താണ്ടുന്നു,
പൊള്ളുന്നെന്‍ ഹൃദയം നീയെവിടെപ്പോയൊളിച്ചാലും,
ശോകമൂകമാം ആ തീനാളങ്ങളില്‍
ഏരിഞ്ഞമരുന്നെന്‍ ലോകം ഇന്നു ഭ്രാന്തമായ്.
Saturday, December 23, 2006
Subscribe to:
Post Comments (Atom)
22 comments:
"ഉറക്കം"
പുതിയ കവിത.
-സുല്‍
ഹേയ് ചിലപ്പോളവള്‍ brb എന്ന മെസ്സേജ് ഇട്ടിരിക്കും, അല്ലെങ്കില്‍ നീ അവിടെ കാണുന്നത് അവളുടെ clone ആയിരിക്കാം... അല്ലെങ്കില്‍ net split കഴിഞ്ഞ് വരുമ്പോഴേക്കും എല്ലാം ശരിയാകും. എന്തായാലും വിഷമിക്കേണ്ട :)
അഗ്രു നീ തേങ്ങയേറ് നിര്‍ത്തിയൊ?
ഡോള്‍ബി ഇട്ടാല്‍ അരവിന്ദന് ചീത്ത പറയുമല്ലെ. സാരല്യ. ഇപ്പൊ തേങ്ങക്കെന്നാവിലയാ.
-സുല്‍
അവളുടെ കമ്പ്യൂട്ടര്‍ അടിച്ചുപോയിക്കാണും. ക്ഷമിക്കൂ സുല്ലേ. കാത്തിരിക്കൂ. അവള് വരും. ഉറങ്ങാന്‍ അവള്‍ക്ക് കഴിയില്ല. പ്രത്യേകിച്ചും ബൈ പറയാതെയാണ് പോയതെങ്കില്‍.
:)
സുല്‍ ചേട്ടായീ,
ലവള് തീ വാള് ചാടിക്കടക്കാന്‍ അള്ളിപ്പിടിച്ച് കയ്യറുന്നതിനിടയില് പാവാടയ്ക്ക് തീ പിടിച്ചത് കെടുത്താന്‍ അടുത്തുള്ള കുളത്തില്‍ ചാടിയതാ. ഇപ്പൊ വരും. വന്നാല്‍ ‘ബസ്സ്’ ചെയ്യും. മിണ്ടിത്തുടങ്ങുന്നതിന് മുമ്പ് നല്ലോണം സ്മൈലി ഒക്കെ ഇട്ടോളൂ.ഇല്ലെങ്കില്‍ പുലിവാലാവും :-)
ഹലോ സുല്‍
കുട്ടന്മേനോന്റെ, മരിക്കുന്നതിന് മുന്‍പ് ഉറുമ്പരിച്ചു തുടങ്ങിയ ഒരു മനുഷ്യജീവിതത്തിന്റെ കഥ വായിച്ച് താഴോട്ട് വന്നപ്പോള്‍ ആദ്യ കമന്റില്‍ ആ കഥയുടെ മൂഡ് കളയുയുന്ന, അല്ലെങ്കില്‍ വായനക്കാരന്റെ ആ ഒരു ഫീലിംഗിനെ ട്രിവ്വിയലൈസ് ചെയ്യുന്ന “ഡോള്‍ബി എന്റെ വക” എന്ന കണക്കിലൊരു കമന്റ് കണ്ടതാണ് പെട്ടെന്നെന്നെ ചൊടിപ്പിച്ചത്. നല്ല ഒരു സിനിമ കണ്ട് ക്ലൈമാക്സിലെത്തുമ്പോള്‍ ഫോണ്‍ വരുന്നത് പോലെയൊരസ്വാസ്ഥ്യം തോന്നി.
ആവശ്യത്തിലേറെ പ്രാഥാന്യം ഞാന്‍ ആ തേങ്ങയടിക്ക് കൊടുത്തെങ്കിലും പിന്നീടങ്ങനെ തോന്നിയില്ല. പിന്നീടാലോചിച്ചപ്പോള്‍ അതാണ് ശരിയെന്നും തോന്നി.എന്നാലിപ്പോഴും തേങ്ങയടിയും ഞാനും തമ്മില്‍ ബന്ധപെടുത്തികാണുമ്പോളും ആരെങ്കിലും തേങ്ങ പോസ്റ്റിന്റെ നെഞ്ചത്ത് കൊണ്ടോയി അടിച്ചാല്‍ ഞാന്‍ ചീത്തപറയുമെന്നൊക്കെ എഴുതുമ്പോഴും ഒരു വല്ലായ്ക.
ഒന്നുമല്ലേല് എന്നെ അധികം അറിയാത്ത ബ്ലോഗര്‍മാര്‍ ഇതുകണ്ട് എന്തു കരുതും? ഞാന്‍ ബൂലോഗപോലീസ് ആണേന്നോ? പാര വെയ്കരുത്...:-)
വിട്ട് കള സുഹൃത്തേ, ഇങ്ങനെ അതു മനസ്സില്‍ വച്ചു നടന്നാലോ? എന്റെ ഒരു അനിഷ്ടം ഞാന്‍ തുറന്ന് പറഞ്ഞേന്നേയുള്ളൂ. അല്ലാതെ ആരെയും എന്റെ ഇഷ്ടത്തിനനുസരിച്ച് കമന്റിപ്പിക്കാന് സ്വപ്നേപി വിചാരിച്ചിട്ടില്ല, വിചാരിക്കുകയുമില്ല.
ഇനി അത്ര പ്രശ്നമാണേല്‍ ഞാന്‍ പോയി വല്ലയിടത്തും ഒരു തേങ്ങയടിക്കാം.
അഗ്രജന് തേങ്ങയേറ് നിര്‍ത്തിയാല്‍ തന്നെ അതു ചെയ്തത് ഞാന്‍ ചീത്തപറയും എന്നു കരുതിയിട്ടാണെന്ന് വായിച്ച് ഞാന്‍ ചിരിച്ചു. അഗ്രജനും സുല്ലും ചിരിക്കും എന്ന് കരുതുന്നു.
തമാശ പോസ്റ്റായിരിക്കും എന്നു കരുതി വന്നതാണ്. ഏതായാലും നിരാശനായില്ല :-)
(ഓ.ടോ : സുല്ല് വിചാരത്തിന്റെ പോസ്റ്റിലെഴുതിയത് നുണയല്ലേ? ;--))
അങ്ങനെ അരവിന്ദന് ഒരു തേങ്ങ അടിക്കുന്നുണ്ടെങ്കില്‍ അതെന്റെ പോസ്റ്റില്‍ തന്നെ കലക്കണം, ഞാന്‍ ചാന്‍സ് തരുന്നുണ്ട് :)
പ്രിയ അരവിന്ദ്,
ഈ കമെന്റ് കണ്ടപ്പോള്‍ എന്തൊപോലെ തോന്നി.
താങ്കളെ അധിക്ഷേപിക്കാന്‍ വേണ്ടി എഴുതിയതല്ല. ഞാന്‍ അഗ്രജനോടു ചോദിച്ചു എന്റെ തേങ്ങയെവിടെന്ന്. ആദ്യ കമെന്റാണ് തേങ്ങയെന്നവനും പറഞ്ഞു. പിന്നെ ചുമ്മ അഗ്രുവിനിട്ടൊരു താങ്ങ് കൊടുക്കാന്‍ എഴുതിയതാണ് മൂന്നാമത്തെ കമെന്റ്. വെറും തമാശപ്പുറത്ത്. എന്റെ കഴിഞ്ഞപോസ്റ്റിന് താങ്കളെഴുതിയ കമെന്റ് എന്നെ വളരെയധികം സന്തോഷിപ്പിച്ച ഒന്നായിരുന്നു. വളരെ വളരെ.
താങ്കള്‍ക്കു പരിഭവമെങ്കില്‍ ഞാന്‍ അതില്‍ ഖേദം പ്രകടിപ്പിക്കുന്നു. പിന്നെ ഞാന്‍ വിചാരത്തിന്റെ പോസ്റ്റില്‍ നുണയൊന്നും പറഞ്ഞിട്ടില്ല. എന്നെക്കുറിച്ചറിയാവുന്നവര്ക്കെല്ലാം അറിയുന്നതു തന്നെ അവിടെയും എഴുതിയത്.
അഗ്രു, സു, ദില്‍ബു,
പിന്നെ മരിച്ചു കിടക്കുന്ന ആളുടെ അടുത്ത് വന്ന് എന്റെ ചിന്തകള്‍ക്ക് ഞാന്‍ കവിതാ രൂപം നല്‍കിയത്, ആരിലും എത്തിയില്ലെന്നു കരുതുന്നു. കവിതയില്‍ വളരെയധികം പോരായ്മയുണ്ടെന്നു മനസ്സിലാവുന്നു. ആരെങ്കിലും ഒന്നു വിമര്‍ശിച്ചിരുന്നെങ്കില്‍....
-സുല്‍
ഓകെ.:-)
സുല്ലിന്റെ കമന്റ് കണ്ട് എനിക്കും എന്റെ കമന്റ് കണ്ട സുല്ലിനും വല്ലായ്ക തോന്നിയതിനാല്‍ 1-1 ഡ്രോ ആയിരിക്കുന്നു.
കപ്പ് നമുക്ക് പങ്കിടാം.
ചിയേഴ്സ് :-)
(ആരും തെറ്റിദ്ധരിക്കരുത്..സുല്ലിന്റെ കൈയ്യിലുള്ളത് വെറും ഷോഡയാണ്.)
ഓ.ടോ : തള്ളിത്താ ഓര്‍ത്ത് ഞാനിപ്പോഴും ചിരിക്കുന്നു. എന്റെ ജീവിതത്തില്‍ കേട്ട ഏറ്റവും നല്ല ഒരു തമാശയാണത്. :-)
അരവിന്ദന്റെ കയ്യിലെന്താണാവോ ആവോ!
എല്ലാം പറഞ്ഞ് ഗോമ്പ്ലിമെന്റാക്കിയെങ്കില് (കട :--- (ആരേലും ഒരു കട പറിച്ചു ഫിറ്റ് ചെയ്യു, പ്ലീസ്)) ഇനിയെനിക്കൊന്നും പറയാനില്ല.
അര-വിന്ദനായത് കൊണ്ട് അരക്കപ്പാക്കേണ്ട,
ഒരു-വിന്ദനായി ഫുള്‍ കപ്പെടുത്തോളൂ.
വിട്ടുവീഴ്ച എന്റെ കൂടപ്പിറപ്പായിപ്പോയില്ലെ, അതിനി തട്ട്യാലും പോവില്ല തൂത്താലും പോവില്ല.
-സുല്‍
ഈ ഇടിയെ കൊണ്ടു തോാറ്റു! മഹാവിഷ്ണൂന്റെ കയ്യില്‍ സുദര്‍ശനമാണെന്നും,പരമശിവന്റെ കഴുത്തില്‍ പാമ്പാണെന്നും ഒക്കെ ആരേലും പറഞ്ഞിട്ടു വേണോ നമ്മളറിയാന്‍?
സുല്‍-
അരവിന്ദനും മുഴുവിന്ദനും എന്നൊക്കെ കേട്ടപ്പോള്‍ പണ്ടത്തെ ഒരു സംഭവം ഓര്‍മ്മ വരുന്നു.
ഒരു Mr Kumar വളരെ ധനികനായ ആള്, അയാളുടെ താഴെ ജോലി ചെയ്യുന്ന ഒരു സാധാരണ ഉദ്യോഗസ്ഥന് ഒരു ദിവസം പ്രാര്‍ത്ഥന ചൊല്ലി വിശദീകരിക്കുകയാണ്-
"ദൈവമേ കൈതൊഴാം കേക്കുമാറാകണം
പാവമാമെന്നെ നീ - കാക്കുമാറാകണം - എന്നതില്‍ ഒരു ചെറിയ പരിഷ്കാരം വരുത്തി കാക്കുമാറാക്കണം " എന്നു പറഞ്ഞിട്ട് - വിശദീകരണം-
അല്ലയോ ദൈവമേ ഞാന്‍ തൊഴുന്നു എനിക്ക് കെ കുമാറാകണം ; ഇനി അഥവാ അതിനു സാധിക്ക്ഉന്നില്ലെങ്കില് കുറഞ്ഞത് ഒരു കാല് കുമാറെങ്കിലും ആക്കിത്തരണേ എന്ന്
കവിതയില്‍ വളരെയധികം പോരായ്മയുണ്ടെന്നു മനസ്സിലാവുന്നു. ആരെങ്കിലും ഒന്നു വിമര്‍ശിച്ചിരുന്നെങ്കില്‍....
അതു ശരി, ആരെങ്കിലും ഒന്നു വിമര്‍ശിച്ചിരുന്നെങ്കില്‍ എന്നോ? എങ്കില്‍ ഞാന്‍ തന്നെയാകാം.
ഇതാണോ ഹേ കവിത? ഇതെന്തു കവിത? ഇതു കവിതയേ അല്ല? ഇത് വെറുതേ തോന്നുന്നതെന്തോ ഭാക്കിയുള്ളവരുടെ സമയം കളയാന്‍ എഴുതി വച്ചിരിക്കുന്നതല്ലെ. ഇനി മുതല്‍ കവിതയെഴുത്തെന്നും പറഞ്ഞ്, ഇതുപോലത്തെ വല്ലതും എഴുതിയാല്‍.... ന്ന്ഹാ.......
ഇത്രയും മതിയോ സുല്ലേ വിമര്‍ശനം. (അപ്പോ എനിക്കും വിമര്ശിക്കാനറിയാംന്ന് ഇപ്പോ മനസ്സിലായില്ലെ).
വെറുതെ പറഞ്ഞതാട്ടോ.......കവിത നന്നായി.
എന്നാലും ഒരു ബൈ പോലും പറയാതെ അവള് അങ്ങനെ നടുത്തളത്തില്‍ കിടന്നതിന്റെ കാരണം എന്തായിരിക്കും - മദര്‍ ബോര്ഡടിച്ചുപോയതായിരിക്കുമല്ലെ?
സുല്‍..കവിത നന്നായിട്ടുണ്ട്, പക്ഷേ മരണത്തിന്റെ ദു:ഖം പൂര്‍ണ്ണമായി പകരാന്‍ കഴിഞ്ഞിട്ടില്ല എന്നൊരു തോന്നല്‍, എന്നാലും ആശയം നന്നായിട്ടുണ്ട്.
ക്രിസ്മസ്-പുതുവത്സരാശംസകള്‍!
സുല്‍ , പ്രതിപാദന വിഷയത്തെ സമീപിച്ചിരിക്കുന്ന രീതിയില്‍ ഒരു പുതുമയുണ്ട്.നല്ല ശ്രമങ്ങള്‍ തുടരുക.
താങ്കള്‍ക്ക് ക്രിസ്മസ് ആശംസകള്‍ ...
സുല്ലേ,
ഹൃദ്യമായ ക്രിസ്മസ് ആശംസകള്‍.
പൊള്ളുന്നെന്‍ ഹൃദയം നീയെവിടെപ്പോയൊളിച്ചാലും,
ശോകമൂകമാം ആ തീനാളങ്ങളില്‍
ഏരിഞ്ഞമരുന്നെന്‍ ലോകം ഇന്നു ഭ്രാന്തമായ്.
ഇംഗ്ലീഷു് വാക്കുകളുടെ കല്ലുകടി എനിക്കനുഭവപ്പെട്ടോ.?
സുല്ലേ, നല്ല വരികള്‍, ഇഷ്ടപ്പെട്ടു.
സുലിന്റെ ഉറക്കം കെടുത്തിയാവും ഈ “ഉറക്കം” ഒരു ബായ് പോലും പറയാതെ പോയത് അല്ലെ!സാരല്യാട്ടൊ..തിരിച്ചുവരും.
പ്രേമ നൈരാശ്യം .. അതോ അവള് ഒന്നും ഇതുവരെ മിണ്ടാത്തത് കൊണ്ടോ ... നിന്റെ ഫാര്യ അറിയേണ്ട ...
വിരഹം നന്നായിരിക്കുന്നു
ഈ കവിത വായിക്കുകയും കമെന്റ് ചെയ്യുകയും ചെയ്ത എല്ലാവര്ക്കും നന്ദി.
അഗ്രു, സു, ദിലു, അരവിന്ദ്, മാഗ്നി, ഇന്ത്യഹെരിറ്റെജ്, കുറുമാന്, സാരംഗി, വിഷ്ണു, ഇടങ്ങള്‍, വേണു, സോന, വിചാരം ഒരിക്കല്‍ക്കൂടി നന്ദി.
-സുല്‍
ഏവര്‍ക്കും നവവത്സരാശംസകള്‍!!!
Post a Comment