വെന്റിലേറ്ററുകളില്ലാത്ത
മുറികളില്‍ ജീവനം.
ഒതുങ്ങിപ്പോയ ശ്വാസം
ഉള്‍വല്ലിഞ്ഞൊടുങ്ങുന്ന നാം.
സ്വൈര്യമായുറങ്ങാം.
ഉറക്കത്തില്‍,
സ്വാതന്ത്ര്യത്തിന്റെ
മേച്ചില്പുറങ്ങളില് അലയാം;
ശുദ്ധശ്വാസത്തിന്റെ ഉറവകള്‍,
പുഴയോരങ്ങള്‍;
ഒന്നും തിരിച്ചുചോദിക്കാതെ
വിഭ്രമിക്കാതെ...
അനിവാര്യമായ ബിന്ദുക്കള്‍
ചുറ്റുമാകെ നിറയുമ്പോള്‍
വീണ്ടും
ഉറക്കമല്ലാതെ മറ്റെന്ത്?
Tuesday, December 26, 2006
Subscribe to:
Post Comments (Atom)
11 comments:
അനിവാര്യമായ ബിന്ദുക്കള്‍
ചുറ്റുമാകെ നിറയുമ്പോള്‍
വീണ്ടും
ഉറക്കമല്ലാതെ മറ്റെന്ത്?
മറ്റൊരു പോസ്റ്റ്.
-സുല്‍
winter അല്ലെ സുലു...ആ വിന്ടൊ ഒന്നു തുറന്നൂടെ...ഉറക്കത്തിലും ഫ്രഷ് എയര്‍ ശ്വസിക്കാലോ.. നല്ല കവിത..
മണിക്കുറുകളേ കൊല്ലുവാന്‍ കഴിയില്ലാ എന്നാരു പറഞ്ഞു.. ഉറങ്ങി നോക്കൂ... സമയം തെറ്റിയ ഉറക്കം സമയത്തെ കൊല്ലുന്നു.
ആവശ്യത്തിനു ഉറങ്ങിയാല്‍ മതി. ഉറങ്ങാതിരുന്നാല്‍ ആ ഏഴുമണിക്കൂറും കൂടി ബ്ലോഗ്ഗായിരുന്നു. എന്തെങ്കിലും കഴിയ്കാമായിരുന്നു. നന്നായി, രാത്രി ഉറക്കം വിധിച്ചത് അല്ലെങ്കില്‍ ഉറങ്ങി പോകുന്നത്. എന്റെ ശല്യം അല്പ നേരത്തേയ്ക് ആര്‍ക്കൊക്കെയോ ഒഴിവാക്കാന്‍ കഴിയുന്നു.
സുല്ലേ... ബ്ലോഗ്ഗ് ബേഗമേ ബന്നീന്ന്...
(ഇങ്ങനെ കുറച്ച് വരി എഴുതിയാമതീ ട്ടോ. ഒരു സ്ക്രോള്‍ ഡൗണില്‍ കൂടുതല്‍ എന്തെങ്കിലും പോസ്റ്റ് കണ്ടാ, പിന്നെ വായിയ്കാം ന്ന് പറഞ്ഞ് അത് സേവ്ആകു, പിന്നെ സേയ്ഫാകും, പിന്നെ സങ്ക് ആയി പോകും. (എന്റെ മാത്രം കാര്യം)
നീയെങ്ങിനെ ഉറങ്ങാതിരിക്കും... രണ്ട് കെട്ടിടങ്ങള്‍ക്കപ്പുറത്ത് നിന്നും അറബിക്കടലും താണ്ടിവരുന്ന കുളിര്‍ക്കാറ്റ് ബോഗന്‍ വില്ലകളേയും തഴുകി നിന്റെ മുറിയിലേക്കെത്തുമ്പോള്‍ നീ ഉറങ്ങിയില്ലെങ്കിലേ അത്ഭുതമുള്ളൂ :)
അതുല്യേച്ച്യേ... പുത്യേ സാരി കൊള്ളാലോ :)
സ്വയ്ര്യമായുറങ്ങാം എന്നോ അതോ സ്വര്യമായുറങ്ങാം എന്നോ വേണ്ടത്??
അതികമൊന്നും ഉറങ്ങല്ലെ,തിരിച്ച് നാട്ടിലേക്ക് ചെല്ലണ്ടെ
അനിവാര്യമായ ബിന്ദുക്കള്‍
ചുറ്റുമാകെ നിറയുമ്പോള്‍
വീണ്ടും
ഉറക്കമല്ലാതെ മറ്റെന്ത്? - ഉറക്കമല്ലാതെ എന്തെല്ലാമുണ്ട് സുല്ലേ? ചീയേഴ്സ് :)
സ്വയ്ര്യമായുറങ്ങാം എന്നോ അതോ സ്വര്യമായുറങ്ങാം എന്നോ വേണ്ടത്?? കണ്ണൂരാനെ - താങ്കളെഴുതിയതു രണ്ടുമല്ല - സ്വൈര്യമായുറങ്ങാം എന്നാണു വേണ്ടത് :)
സ്വൈര്യമായുറങ്ങാം എന്നു തന്നെയാവേണ്ടത് കുറുമാനെ. ഇതിന്റെ കീ കോമ്പിനേഷന്‍ ഒത്തു വന്നില്ല അന്നേരം. ഇപ്പൊ ശരിയായി.
-സുല്‍
മുമ്പൊരു പുല്ലു-കവിത ഇട്ട സുല്ലിന്റെയുള്ളില് കവിതയുടെ അടിയൊഴുക്ക് ദിനം തോറും ഏറിവരുന്നതായി തോന്നുന്നു.
സുല്ലേ.. ഒന്നും മനസ്സില്‍ നിറച്ചു വെക്കാതെ എല്ലാമിങ്ങു പോരട്ടെ. ഗഹനമായ വിഷയങ്ങള്‍ നമ്മുടെ അതുല്ല്യ ചേച്ചി പറഞ്ഞതുപോലെ ഒറ്റ സ്ക്രോളില്‍ i.e, ഗുളികപരുവത്തില്‍ വായിച്ച് അകത്താക്കുന്ന തരത്തിലാക്കുന്നതു തന്നെയാ മെച്ചം.
കണ്പോളകള് താനെ അടയുന്നു.. ഉറക്കം വരുന്നതാണെന്നു തോന്നുന്നു... ഗുഡ്നൈറ്റ്..
ഇല്ല ഞാന്‍ വീണ്ടും എണീറ്റു.
കൃഷ് | krish
sulinum കുടുംബാംഗങ്ങള്‍ക്കും
സ്നേഹവും സന്തോഷവും
കരുണയും ദയയും
നന്മ നിറഞ്ഞ വിചാരങ്ങളും നിറഞ്ഞ
പുതുവത്സരാശംസകള്‍
നേരുന്നു
Post a Comment