Tuesday, January 16, 2007

ജന്മദിനാശംസകള്‍

ബാലാര്‍ക്കനിന്‍ പൊന്‍കിരണങ്ങളേല്‍ക്കുന്ന
കുസുമ ദളങ്ങളും
പൊന്‍കസവെടുത്ത വെണ്‍മേഘങ്ങളും
ഇളം തെന്നലിന്‍ താരാട്ടു കേള്‍ക്കുന്ന
തുമ്പയും തുളസിയും,
ഒരു പ്രേമഗാനത്തിന്‍ വരികള്‍ കൊരുക്കുന്നുവോ.
നീലപട്ടുടുത്ത അംബരത്തോട്‌ താഴെ
മലനിരകള്‍ കൊഞ്ചിയതെന്ത്‌?
നിന്‍ പുഞ്ചിരിയാം ജാലകത്തിലൂ-
ടൊഴുകിയെത്തും പൊന്‍കിരണങ്ങള്‍
ഇന്നിന്റെ സൌന്ദര്യകൂട്ടാകുന്നുവോ?

ആശംസിക്കുന്നു നീയെന്നുമീ
ഭൂവിന്റെ സൌന്ദര്യമാകുവാന്‍.
എനിക്കെന്ന്നും തണലേകി തുണയായി
ദൂരങ്ങളും കാലങ്ങളും താണ്ടുവാന്‍.

നേരുന്നു പ്രിയേ ജന്മദിനാശംസകള്‍!!!

28 comments:

Sul | സുല്‍ said...

സുല്ലിക്ക് ജന്മദിനാശംസകള്‍ നേരാന്‍ ഒരു കൊച്ചു കവിത.

-സുല്‍

ഇത്തിരിവെട്ടം|Ithiri said...

സുല്ലും സുല്ലിയും ഒത്തിരി കാലം സര്‍വ്വ ഐശ്വര്യങ്ങളോടെയും ജീവിക്കട്ടേ എന്ന് ആശംസിക്കുന്നു.

സുല്ലിക്ക് ജനം ദിന്‍ ആശംസകള്‍. കൂട്ടത്തില്‍ സുല്ലിനും.

sandoz said...

സുല്ലിക്ക്‌ ജന്മദിനാശംസകള്‍

sami said...

മെനി മെനി ഹാപ്പി റിട്ടര്‍ണ്‍സ് ഓഫ് തെ ഡേ....
ഇനിയിമൊരുപാട് കാലം ജീവിക്കാനും....വയസ്സാവാനും.....തൊലി ചുളിയാനും പല്ലൊക്കെ കൊഴിഞ്ഞു വീഴാനും .....അങ്ങനെയങ്ങനെ................ഒരായിരം ആശംസകള്‍ നേരുന്നു

Gmanu said...

aashamsakal..


brijviharam.blogspot.com

സു | Su said...

അയ്യേ...ച്ഛെ! ബ്ലോഗില്‍ വന്നതില്‍പ്പിന്നെ ഭര്‍ത്താക്കന്മാരെല്ലാരും ഒരു കവിത ആണല്ലോ സമ്മാനം കൊടുക്കുന്നത്. ആ ബാച്ചിലര്‍മ്മാരെക്കൊണ്ട് വെറുതേ പറയിക്കല്ലേ. പിശുക്കിനെപ്പറ്റി ഒരു പോസ്റ്റ് വെക്കും അവര്‍.

സുല്ലിന്റെ ഭാര്യയ്ക്ക് ജന്മദിനാശംസകള്‍. എന്നും സന്തോഷവും, സമാധാനവും ആയി ഇരിക്കട്ടെ.

Anonymous said...

സുല്ലിക്ക്‌ ജന്മദിനാശംസകള്‍.

Anonymous said...

സുല്ലിയ്ക്ക്‌ ആയിരം പൂര്‍ണ്ണചന്ദ്രന്മാരെക്കാണാനുള്ള ഭാഗ്യം പരമകാരുണികനായ ദൈവം നല്‍കട്ടേയെന്നു ഹൃദയം നിറഞ്ഞ്‌ ആശംസിക്കുന്നു... ഒന്നു പറഞ്ഞേക്കണം ട്ടോ സുല്ലെ..

Anonymous said...

സുല്ലിയ്ക്ക്‌ ആയിരം പൂര്‍ണ്ണചന്ദ്രന്മാരെക്കാണാനുള്ള ഭാഗ്യം പരമകാരുണികനായ ദൈവം നല്‍കട്ടേയെന്നു ഹൃദയം നിറഞ്ഞ്‌ ആശംസിക്കുന്നു... ഒന്നു പറഞ്ഞേക്കണം ട്ടോ സുല്ലെ..

വിചാരം said...

സുല്ലുനും സുല്ലിക്കും എന്നെ കാണാനും അനുഗ്രഹം വാങ്ങാനുമുള്ള ഭാഗ്യം ഉണ്ടാവട്ടെ.. ( രണ്ടാള്‍ക്കും മനസ്സിനും ശരീരത്തിനും എന്നെന്നും സുഖായിരിക്കട്ടെ... )................
സത്യായിട്ടും ജ്ജൊരു കവിയായിട്ടൊ ... ബൂലോകത്തിന് നന്ദി .. ഒത്തിരി കവികളെ.. കഥാകാരന്മാരെ എന്നെ പോലുള്ള ബോറന്മാരെ സൃഷ്ടിക്കുന്നതിന്

ikkaas|ഇക്കാസ് said...

മഹാകവി സുല്ലിനും സഹധര്‍മ്മിണിക്കും എല്ലാ കൊച്ചി ബ്ലോഗേഴ്സിന്റെ പേരിലും എന്റെ സ്വന്തം പേരിലും ആശംസകളറിയിക്കുന്നു.

രാജു ഇരിങ്ങല്‍ said...

സുല്ലിക്ക് പിറന്നാള്‍ ആശംസകള്‍.
ഒപ്പം കവിത സമ്മാനമായി കൊടുത്ത് സുല്ലിനും ആശംസകള്‍.
ഇനി കാര്യം പറയൂ
സുല്ലി കവിത വായിച്ചിട്ട് എന്തു പറഞ്ഞു??

mullappoo said...

സുല്ലിക്കുട്ടിക്കുള്ള മനോഹരമായ പിറന്നാള്‍ സമ്മാനം...

ജന്മദിനാശംസകള്‍

Sul | സുല്‍ said...

എന്റെ സഹധര്‍മ്മിണിക്ക് ആശംസകള്‍ നേരാന്‍ എത്തിയ എല്ലാകൂട്ടുകാര്‍ക്കും ഒരായിരം നന്ദി.

ഇത്തിരീ :)
സാന്‍ഡോസ് :)
സമി :)
ജി മനു :)
സു :)
ചേച്ചിയമ്മ :)
സാരംഗി :)
വിചാരം :)
ഇക്കാസ് :)
രാജു :)
മുല്ലപ്പൂ :)

എന്റെ കവിതയെക്കാളും അവള്‍ക്ക് ഇഷ്ടമായത്, ബൂലോകത്തു നിന്നുള്ള ആശംസകളാണ്. നാമറിയാത്തവര്‍ നമുക്കു വേണ്ടിപ്രാര്‍ത്ഥിക്കുന്നെന്നറിയുമ്പോഴുള്ള ഒരാനന്ദം. അതല്ലേ ഈ ബൂലോക കൂട്ടായ്മയുടെ ഒരു മുതല്‍ക്കൂട്ട്.

-സുല്‍

അതുല്യ said...

അടുത്ത ജന്മത്തേയ്ക്‌ ഒരു ബുക്കിങ്ങ്‌ തരാവ്വോ സുല്ലേ?

Sul | സുല്‍ said...

അത്രേം വേണോ അതുല്യേചീ

എന്നെ കൊലകൊല്ലിയാക്കാനാണോ. പാവം ശര്‍മ്മാജി. ജീവിച്ചു പൊയ്ക്കോട്ടെ.

(ഞാന്‍ എന്താ പറഞ്ഞേന്ന് എനിക്കു വ്യക്തമായില്ലെന്ന് തോന്നുന്നു. അതുല്യേച്ചിക്കറിയൊ?)

-സുല്‍

പച്ചാളം : pachalam said...

സുല്ലിക്ക് പിറന്നാളാശംസകള്‍.
വൈകിപ്പോയിറ്റൊന്നുമ്മില്ല, ഇതു അടുത്ത തൊണ്ണൂറ് വര്‍ഷത്തേക്കുള്ള ആശംസയാണ് ഭായീ.
സുല്ലുമൊത്ത് സുല്ലി വീതിച്ചെടുത്തോ അത്രേം വര്‍ഷം.

(ഇക്കാസിന്‍റെ പ്രൊഫൈല്‍ ഫോട്ടോ കണ്ടപ്പോ, ഹമ്റ്റി ഡമ്റ്റി സാറ്റ് ഓണ്‍ എ വോള്‍ ഓര്‍മ്മവന്നു.
[എന്നെ കിട്ടൂല ഇക്കാസേ] ;)

വില്ലൂസ് said...

എടാ......പച്ചാളമെ.......ക്രെഡിറ്റ് എനിക്കാ തരേണ്ടത്....കാരണം ഞാനാ ലെവനെ അതിന്റെ മുകളില്‍ പ്രതിഷ്ടിച്ചിരുത്തി പടമെടുത്തത്....

വില്ലൂസ് said...

സോറി.....ഒരു കാര്യം മറന്നു...

സുല്ലിക്ക് ഒത്തിരി പിറന്നാളാശംസകള്‍.

വല്യമ്മായി said...

സുല്ലിക്ക് ജന്മദിനാശംസകള്‍

അഗ്രജന്‍ said...

സുല്ലിന്‍റെ സുല്ലിക്ക് (വൈകിയെങ്കിലും) ജന്മദിനാശംസകള്‍ നേരുന്നു...ഒ.ടോ: പിറന്നാള്‍ സദ്യയ്ക്കും ബിരിയാണി വെച്ചത് സുല്ല് തന്നെയായിരുന്നോ :)

Sona said...

സുല്ലിയെ എന്റെ പിറന്നാള്‍ ആശംസകള്‍ അറയിക്കണേ സുല്ലെ..സുല്ലിക്കും,സുല്ലിനും, ഈശ്വരന്‍ ദീര്‍ഘായുസ്സും,ആരോഗ്യവും നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

Sona said...
This comment has been removed by a blog administrator.
കുറുമാന്‍ said...

മിസ്സിസ്സ് സുല്ലിനു,
പിറന്നാള്‍ ആശംസകള്‍,
ഹാപ്പി ബര്‍ത്ത് ഡേ,
പിറന്ത നാള്‍ വാഴ്ത്തുക്കള്‍,
ജനംദിന്‍ കീ ശുഭ് കാമനായേം,
ഹൈവ സിന്തിമപൈവ
കുല്‍ സുന വാ ഇന്ത
ജോയോക്സ് ആനിവേഴ്‍സര്‍

കുട്ടന്മേനൊന്‍::KM said...

ആശംസകള്‍.

Anonymous said...

നല്ല നാളെയുടെ ആശംസകള്‍...
സിജി

Sul | സുല്‍ said...

പച്ചാളം :)
വില്ലൂസ് :)
വല്യമ്മായി :)
അഗ്രജന്‍ :)
സോന :)
കുറുമാന്‍ :)
സിജി :)

ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി.

-സുല്‍

മഴത്തുള്ളി said...

സുല്ലിക്ക് എന്റെ വക ജന്മദിനാശംസകള്‍.

ഉം... മഹാകവി സുല്ലിനും പുതിയ പുതിയ കവിതയെഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു :)