Monday, February 12, 2007

സ്കെയില്‍ | Sullsown

ആളുകള്‍
സ്കെയിലുകളുമായി നടക്കുന്നു.
സിയെംകള്‍, ഈഞ്ചുകള്‍
എംഎം കള്‍
ഇവ ഓരൊ സ്കയിലിലും
വ്യത്യാസപ്പെട്ടിരിക്കുന്നെന്ന്
അറിയാത്തവര്‍.
ഒരാളെ അളക്കുവാന്‍
ഒരുങ്ങുമ്പോള്‍
ഓര്‍ക്കെണ്ടതുണ്ട്‌,
അളക്കാനുപയോഗിക്കുന്നത്‌
അയാളുടെ യൂണിറ്റില്‍ തന്നെയോ എന്ന്.

11 comments:

സുല്‍ |Sul said...

"സ്കെയില്‍"

പുതു പോസ്റ്റ്.
-സുല്‍

asdfasdf asfdasdf said...

കാലത്തു തന്നെ ഏതളവിലാ കിട്ടിയത് ?
തേങ്ങ ഏതളവിലാ ഇടേണ്ടത് ? :)

Mubarak Merchant said...

ഒരാളെയും നമുക്ക് അളക്കാനാവില്ല. അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യാന്‍ മാത്രമേ കഴിയൂ.
Ó 2007 ഇക്കാസ്.

sandoz said...

അതു പറയരുത്‌...അതു മാത്രം പറയരുത്‌....എന്തിനാണു ചുമ്മാ അളക്കാന്‍ നടക്കണത്‌....

ആ സ്കെയിലും ഗേജും വിറ്റ്‌ കിട്ടണ കാശ്‌ കൊണ്ട്‌ രണ്ടെണ്ണം വീശീട്ട്‌ ഒന്ന് മനുഷ്യരുടെ മുഖത്ത്‌ നോക്കിയേ......

എല്ലാവരും ഒരു പോലെ ഇല്ലേ...ഇല്ലേ..പറയൂ........

പറയാതെ വിടില്ല ഞാന്‍....

ഇട്ടിമാളു അഗ്നിമിത്ര said...

സുല്ലെ... ഇതെന്തു പറ്റി.. നല്ല കവിതകള്‍ എഴുതാന്‍ തുടങ്ങിയതാരുന്നു.. ഇപ്പൊ ദേ .. തത്വചിന്ത..

Unknown said...

അറിയാത്തവന്റെ കൈയില്‍ ഏതു സ്ക്കെയിലുണ്ടായിട്ടും കാര്യമില്ല,അറിയാവുന്നവനൊരു സ്കെയിലിന്റെയും ആവശ്യവുമില്ല.

ചുള്ളിക്കാലെ ബാബു said...

സ്കെയിലിലൊതുങ്ങുന്നതേ അളക്കാവൂ...


നന്നായിട്ടുണ്ട്, ബാക്കിക്കൂടി അളന്നിടൂ.

Areekkodan | അരീക്കോടന്‍ said...

സുല്ലേ...നന്നായി

mydailypassiveincome said...

സുല്ലേ, എന്നു തുടങ്ങി സര്‍വേയറുടെ ജോലി ;)

അതിന് സ്കെയില്‍ മാത്രം പോരാ. വലിയ ചങ്ങലയും വേണം :)

പോരട്ടെ ഇങ്ങനെ ഇനിയും. ആ‍ശംസകള്‍ :)

സു | Su said...

അളക്കരുത്, ഒരാളേയും...

അളക്കാതെ കൊടുക്കൂ സ്നേഹം...

തിരിച്ചുകിട്ടുന്നതും അതുപോലെ ആവും.

ഒരു സ്കെയില്‍ കിട്ടിയിരുന്നെങ്കില്‍... സുല്ലിന്റെ തലയ്ക്കൊന്നു കൊടുക്കാമായിരുന്നൂ‍....

സുല്‍ |Sul said...

"സ്കെയില്‍“ വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും നന്ദി.

മേന്നേ :) നന്ദി. മീറ്ററില്‍ മതി
ഇക്കാ‍ാ‍ാ :)നന്ദി. അതുനന്നായി.
സാന്‍ഡോ :)നന്ദി. അതേ അതേ. എല്ലാരുമൊരുപോലെ.
ഇട്ടികുട്ടീ :)നന്ദി. അതുംവേ
പൊതു :) അതു ശരി
ബാബു :) നന്ദി. അളക്കാം.
ആബിദ് :) നന്ദി.
തുള്ളീ :) നന്ദി. കാലില്‍ കെട്ടാനാണോ?
സു :) നന്ദി. ഇപ്പൊ തന്നെ തലക്കു കിട്ടിയ പോലെയായി.

-സുല്‍