Monday, September 17, 2007

വ്യര്‍ത്ഥം

നിശ്ചലങ്ങളായ ഞാണുകള്‍
കളിപ്പാവകളും.
ഒറ്റ ചിറകറ്റ പക്ഷിപോലെ
ചകിതം മനം,
മൂകം.

ജീവനകന്നുകൊണ്ടിരിക്കെ,
ആരിലുമെത്താത്ത
അനാഥകുഞ്ഞിന്റെ
രോദനം.
വഴികളില്‍
പട്ടികളും പൂച്ചകളും
വീണുമരിക്കുന്നു.
ഒരു കലാപത്തിന്റെ
തിരുശേഷിപ്പുകള്‍.

മൌനം പുണരുന്ന
ഹൃദയത്തുടിപ്പുകള്‍,
ചതഞ്ഞരഞ്ഞ
പൂവിതളുകള്‍.
നീയില്ലാതെന്‍ ജീവന്‍,
വ്യര്‍ത്ഥം.

22 comments:

സുല്‍ |Sul said...

“നിശ്ചലങ്ങളായ ഞാണുകള്‍
കളിപ്പാവകളും.
ഒറ്റ ചിറകറ്റ പക്ഷിപോലെ
ചകിതം മനം,
മൌനം.“

പുതിയ കവിത
-സുല്‍

ശ്രീ said...

കൊള്ളാം.
:)

ചന്ദ്രകാന്തം said...

കലാപത്തിന്‌, എന്നും എവിടേയും ഒരേ മുഖം.
ഒഴുകുന്ന ചോരയ്ക്കും ഒരേ നിറം.
നിലയ്ക്കുന്ന ഹൃദയങ്ങളുടെയും അനാഥബാല്യങ്ങളുടേയും എണ്ണം മാത്രം വ്യത്യസ്ഥം.

Rasheed Chalil said...

:)

Unknown said...

കല കലാപത്തിന്റെ ബാക്കിപത്രമായി എന്നെന്നും അവശേഷിക്കുന്നു....

തിരിഞ്ഞുനോക്കുന്നയാള്‍ തിരിച്ചറിയുന്നതോ
എല്ലാം വ്യര്‍ത്ഥം..:)

Appu Adyakshari said...

സുല്ലേ...വായിച്ചു.
കലാപങ്ങളും, അക്രമങ്ങളും സമ്മാനിക്കുന്ന അനാഥത്വവും നഷ്ടങ്ങളും..

അതിനിടയില്‍ ഈ വ്യര്‍ത്ഥമായതെല്ലാം കാണുന്ന “നീ !!

മഴത്തുള്ളി said...

സുല്ലേ,

വളരെ അര്‍ത്ഥങ്ങളുള്ള കവിത. വളരെ നന്നായിരിക്കുന്നു സുല്ലേ.

un said...

എല്ലാം ഒരു മൌനത്തില്‍ ഒതുക്കാന്‍ നാം ശീലിച്ചിരിക്കുന്നു..

aneeshans said...

ചെറുത്, സുന്ദരം

ഉപാസന || Upasana said...

കലാപനം , കലാപം കൊള്ളാം കവിത
:)
ഉപാസന

മയൂര said...

ഒത്തിരി അര്‍ഥങ്ങള്‍ ഉള്ള മനോഹരമായ കവിത....

സു | Su said...

നീയില്ലാതെയെന്‍ എന്നു പറഞ്ഞത്, തേങ്ങയെക്കൊണ്ടാണോ? (ഓടിക്കരുത്. നടന്നുപോയ്ക്കോളാം.)

വരികള്‍ നന്നായിട്ടുണ്ട്. :)

താരാപഥം said...

നന്നായിരിക്കുന്നു കവിത *** എല്ലാം ചതഞ്ഞരഞ്ഞ്‌ ഇല്ലാതാകുമ്പോള്‍ ... ജീവിതം തന്നെ വ്യര്‍ത്ഥം.

ഏറനാടന്‍ said...

സുല്ലേ.. കാല്‍‌പനികതയിലൂടെ കലാപം വരച്ചുവെച്ച വരികള്‍ കൊല്ലാം - അല്ല- കൊള്ളാം.. :)

Sethunath UN said...

ന‌ന്നായിയിരിയ്ക്കുന്നു സുല്ലേ. കവിത്വം തുളുമ്പുന്നു.

വല്യമ്മായി said...

നന്നായിരിക്കുന്നു.അര്‍ത്ഥവും വരികളും.

ഉഷശ്രീ (കിലുക്കാംപെട്ടി) said...

'ഒരു കലാപത്തിന്റെ തിരുശേഷിപ്പുകള്‍'ഈ ഭൂമിയില്‍ നിന്നും മാറുമോ മറയുമോ? കാത്തിരുന്നു കാണാം .

നന്ദു കാവാലം said...

അവസാന 5 വരികള്‍ ഹ്രുദയ സ്പര്‍ശി തന്നെ.ആദ്യം മോശമാണെന്നല്ല. താങ്കളുടെ എഴുത്തുമായി താദമ്യം ചെയ്യാന്‍ പോലും ഞാനെഴുതുന്നവ വരില്ല.തുടരുക.
എന്റെ കവിതയില്‍ എന്തൊ ഒഴിവാക്കിക്കൂടെ എന്നെഴുതിയതു മനസ്സിലായില്ല. എന്താത്?

Areekkodan | അരീക്കോടന്‍ said...

:)

SHAN ALPY said...

നമുക്കു മറക്കതിരിക്കുക
വീണ്ടും വ്രതശുദ്ധിയുടെ നാളുകള്
നേരുന്നു നന്മകള്...

സുല്‍ |Sul said...

“നിശ്ചലങ്ങളായ ഞാണുകള്‍
കളിപ്പാവകളും.
ഒറ്റ ചിറകറ്റ പക്ഷിപോലെ
ചകിതം മനം,
മൌനം.“

പുതിയ കവിത
-സുല്‍

മന്‍സുര്‍ said...

പ്രിയ സുല്‍

കലാപത്തിന്‍ കലാശകൊട്ടുകളില്‍ അറ്റ്‌ വീഴുന്ന അനാധരുടെ...ഒറ്റപ്പെട്ട വിളിയൊചകള്‍..മുഴങ്ങുന്നു ഇവിടെ....
സസുഖമീ ജീവിതം എങ്കിലും എത്ര ഭീകരമീ ജീവിതം

അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു