Monday, November 12, 2007

പുട്ടുണ്ടാക്കണം : കവിത

അടുക്കളയില്‍...
കുടം അടുത്തുണ്ട്,
വെള്ളവും നിറച്ച് അടുപ്പില്‍,
കുറ്റിയും, പൊടിയും,
തേങ്ങയും കൂടെയുണ്ട്.

കുറ്റിയില്‍ ചില്ലിടാം
തേങ്ങയിടാം
പൊടികുഴച്ചതും
പിന്നെ തേങ്ങയും
പിന്നെ പൊടികുഴച്ചതും.
തേങ്ങയും പൊടിയും ഒപ്പം കുഴച്ചിടാമോ?
അറിയില്ല.

വെള്ളം തിളക്കണം
ആവി വരണം
കുറ്റി വെക്കണം
ആവി വരണം
വേവണം ചൊവ്വനെ
മൂട്ടില്‍കുത്തി പുറത്തു ചാടിക്കണം.

കുഴച്ചു ചേര്‍ക്കുന്നേരം‍....
വടിവാളും കുറുവടിയും ,
തലക്കടി‍യും തമ്മില്‍തല്ലും,
ബന്ദുകളും ഹര്‍ത്താലുകളും‍,
ഒരുമിക്കില്ലെന്ന വാശിയില്‍
പൊരുതിയവര്‍,
ഒത്തുകൂടി മണികളാകാതെ
മാറിനിന്നവര്‍...
അനുഭവത്തിന്റെ
തീച്ചൂളയില്‍ വെന്ത്
ഒട്ടിപ്പിടിച്ച് വിറങ്ങലിച്ചിരിക്കുന്നു
അനങ്ങാനാവാതെ.

കുടത്തിലെ വെള്ളം വറ്റാതിരിക്കണം
അടുത്ത കുറ്റിക്ക് ആവികേറ്റാന്‍.

29 comments:

സുല്‍ |Sul said...

"പുട്ടുണ്ടാക്കണം : കവിത"

കുറ്റിയില്‍ ചില്ലിടാം
തേങ്ങയിടാം
പൊടികുഴച്ചതും
പിന്നെ തേങ്ങയും
പിന്നെ പൊടികുഴച്ചതും.

പുതുക്കവിതൈ :)
-സുല്‍

വല്യമ്മായി said...

തേങ്ങയും പൊടിയും ഒപ്പം കുഴച്ചിടാമോ?
ഇടാമല്ലോ

വല്യമ്മായി said...
This comment has been removed by the author.
Appu Adyakshari said...

കറക്റ്റ്.....
നല്ല ചിന്ത സുല്ലേ..

G.MANU said...

കുഴച്ചു ചേര്‍ക്കുന്നേരം‍....
വടിവാളും കുറുവടിയും ,
തലക്കടി‍യും തമ്മില്‍തല്ലും,
ബന്ദുകളും ഹര്‍ത്താലുകളും‍,
ഒരുമിക്കില്ലെന്ന വാശിയില്‍

eeswaraa...sull mashum hyfy aayo..

താരാപഥം said...

വടിവാളും കുറുവടിയും ഇല്ലാതെത്തന്നെ ഞങ്ങളെ വധിക്കുന്നണ്ടല്ലൊ. അത്‌ പോരെ ?

Shaf said...

ഭക്ഷണം കഴിക്കുമ്പോള്‍പോലും, കവിതയുടെ മഹാകാന്തികവലയത്തില്‍ അകപ്പെട്ടു ചിന്താ ചക്രവാളത്തിലേക്കു ഊളിയിട്ടു മനസ്സിലുറങ്ങികിടക്കുന്ന ആശയങ്ങളുടെ ചാരത്തെ പലപ്പ്പ്പൊഴും പുറന്താള്ളാറുണ്ട് സുല്‍ എന്നു അടുത്തുള്ള ഫ്ലാറ്റുകാര് പറഞുകേട്ടിട്ടുണ്ട്.എങനെയാണെന്ന് ഇപ്പോഴാ മനസ്സിലായത്..
അനുഭവത്തിന്റെ
തീച്ചൂളയില്‍ വെന്ത്
ഒട്ടിപ്പിടിച്ച് വിറങ്ങലിച്ചിരിക്കുന്നു
അരുത് ഇനിയും ആ key കള്‍ കൊണ്ട് വേദനിപ്പിക്കരുത്..

:) :)

കൊള്ളാം നന്നായിട്ടിണ്ട്..

-ഷഫ്,

സഹയാത്രികന്‍ said...

ഹ ഹ ഹ ഇപ്പൊഴാണ് ഇന്നലെ ഇത്തിരിമാ‍ഷ് പറഞ്ഞ ‘സര്‍ഗ്ഗവേദന‘യുടെ കാര്യം മനസ്സിലായത്...
പെനഡോള്‍ കഴിച്ചിട്ടും ഫലണ്ടായില്ലാലേ...
:)

“കുടത്തിലെ വെള്ളം വറ്റാതിരിക്കണം
അടുത്ത കുറ്റിക്ക് ആവികേറ്റാന്‍.“

കൊള്ളാ‍ം നന്നയിട്ടുണ്ട്...
:)

Unknown said...

കൊള്ളാം.:)

asdfasdf asfdasdf said...

അപ്പോള്‍ ഇന്നും ഒണക്കപ്പുട്ടുതന്നെ ബ്രേക്ഫാസ്റ്റ് അല്ലേ സുല്ലേ..
വടിവാളും കുറുവടിയും ,
തലക്കടി‍യും തമ്മില്‍തല്ലും ഉണ്ടായിട്ടൊന്നും ഒരു കാര്യവുമില്ല. നാളെയും അതു തന്നെ കിട്ടും. :)

Anonymous said...

chilampinte nigoodathakal azhiyunnu - see this link
http://www.chilampennafeminist.wordpress.com/

krish | കൃഷ് said...

അപ്പോള്‍ ഒട്ടിപ്പിടിച്ച പുട്ട്, കുറ്റിയില്‍ നിന്നും വേര്‍പെട്ടില്ലേ.. അതാ ഈ കവിത വന്നത്.

ശ്രീ said...

സുല്ലേട്ടാ...

നല്ല പുട്ട്!

:)

അലിഫ് /alif said...

പുട്ടുണ്ടാക്കണം,
എന്നിട്ടെന്നെ വിളിക്കണം
വിഷമമരുത്,
തീര്‍ത്തു തരാം..!

പ്രയാസി said...

സുല്ലെ..ബൂലോകത്തെ പലരുടേയും വീക്ക്‍നെസ്സാണീ പുട്ട്..:)

മയൂര said...

അങ്ങിനെ പുട്ടുണ്ടാക്കിയല്ലേ:)
നന്നായിട്ടുണ്ട്..:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കൊള്ളാ‍ം നന്നയിട്ടുണ്ട്...

ദിലീപ് വിശ്വനാഥ് said...

പുട്ടുണ്ടാക്കുന്ന വിദ്യ കൊള്ളാം.

Sherlock said...

പുട്ടു കവിത..കൊള്ളാം...

വിഷയങ്ങള്‍ വരുന്ന വഴിയേ :)

കുറുമാന്‍ said...

പൊടിയും തേങ്ങയും കുഴച്ചിടാം, മാത്രമല്ല പുട്ട് ഫാന്‍ അസോസിയേഷന്‍ ഒരെണ്ണം ബ്ലോഗില്‍ ഉണ്ട്....

എന്തായാലും കവിത കൊള്ളാം.

ധ്വനി | Dhwani said...

പുട്ടെന്നു കേട്ടപ്പോള്‍ കെട്ടും പൊട്ടിച്ചോടിവന്നതാ! ഇവിടെ വന്നപ്പോ ആവി, കുടം, ഒട്ടിച്ചേരല്‍! കുറ്റി കൃതാര്‍ത്ഥനായിട്ടുണ്ടാവും!!

നല്ല പുട്ടുചിന്ത! :)

മഴത്തുള്ളി said...

സുല്ലേ, വെറുതെയല്ല ബൂലോകത്ത് തേങ്ങായടി കുറഞ്ഞത്, ഇപ്പോ വീട്ടില്‍ പുട്ടുണ്ടാക്കുന്ന പണി സുല്ലിന് കിട്ടിയത് ഇപ്പോഴാ അറിഞ്ഞത്.

പിന്നെ സുല്ലിന് തേങ്ങയടിക്ക് കുറവുണ്ടാവാതിരിക്കാനായി കൊടുത്ത തെങ്ങിന്‍ തോപ്പുകളെല്ലാം ഉടന്‍ കണ്ടുകെട്ടേണ്ടതിനുള്ള മേല്‍നടപടികള്‍ സ്വീകരിക്കണമെന്ന് ബൂലോഗരെ ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.

അമ്പടാ, പുട്ടുകുറ്റിയില്‍ തെരുതെരെ തേങ്ങ വാരിയിടാനെന്താ മിടുക്ക് ;)

മുരളീധരന്‍ വി പി said...

പുട്ടുണ്ടാക്കലും, കവിതയും കാട്ടിക്കൂടലുകളാവരുത്

മന്‍സുര്‍ said...

സുല്‍...

അല്ല ഇവിടെയാണോ പുട്ടുണ്ടാക്കുന്നത്‌....
അല്‌പ്പം വൈകി..ക്ഷമിക്കണം
എന്ന പോരട്ടെ ഒരു കുറ്റി പുട്ട്‌

കൂടെ അല്‌പ്പം പുട്ട്‌കവിതയും...സോറി..പുട്ട്‌കടലയും

നന്‍മകള്‍ നേരുന്നു

അലി said...

തേങ്ങ കുഴച്ചോ കുഴക്കാതെയൊ ഇടാം
കുറ്റിയുടെ അടിയില്‍ തട്ട് വെക്കാന്‍ മറക്കരുത്...

sajeesh kuruvath said...

നന്നായി

O K MUNEER VELOM said...

hai sul thank you..

ഹരിശ്രീ said...

കൊള്ളാല്ലോ..

മഞ്ജു കല്യാണി said...

സുല്ലേട്ടാ,
പുട്ട് നന്നായിട്ടുണ്ട്ട്ടൊ...