Tuesday, November 20, 2007

ശൂന്യം : കവിത

ശൂന്യമാണുത്തമം..
ശൂന്യമാണുത്തരം..

നിറഞ്ഞ ശൂന്യതക്കെങ്ങനെ
നിറവു വരുന്നു
നിറവു വന്നാലതൊന്നല്ലേ.
നിറവു വരുമ്പോള്‍
വരുന്നിടം ഒഴിയുന്നു
ഒഴിഞ്ഞിടം നിറയുന്നു.

പ്രപഞ്ച സൃഷ്ടി
പൊളാരിറ്റിയില്‍ ഒതുങ്ങുന്നു.
ഒതുങ്ങാത്തതൊന്ന്
ശൂന്യതമാത്രം.
ഇവിടെ ഞാനധികമെങ്കില്‍
അവിടെ ഞാന്‍ ഇല്ലെന്നുമാത്രമല്ല
കുറവുമാണ്.
കുഴിയെടുത്ത മണ്ണിന്‍ കുന്ന്
കുഴിനികത്താനെടുത്താല്‍
കുഴിയും കുന്നും നികന്ന്
ശൂന്യമാകും പോലെ,
ഇവിടെ അധികമായഞാന്‍
അവിടെ കുറവായിടത്തെത്തിയാല്‍
ഞാനില്ലാതാവുന്നു
ശൂന്യമാകുന്നു.

ശൂന്യമെന്ന നീയും
ശൂന്യമെന്ന ഞാനും ചേര്‍ന്ന്
അനന്തശൂന്യം.

അനന്തതയെന്നും ബാക്കി...
ദൈവവും.

23 comments:

സുല്‍ |Sul said...

“കുരുത്തക്കേടെടുത്തപ്പോളാരോ പറഞ്ഞു
‘ശൂന്യം പിടിച്ചവന്‍’....
ഏവരും ശൂന്യം പിടിച്ചവനെന്നറിയുന്നു
ഞാനിന്ന്”

"ശൂന്യം : കവിത"
(കവിതപോലൊന്ന് എന്നൊന്നുമെഴുതാന്‍ ഞാനില്ല. ഇതാണെന്റെ കവിത. അതെ അതിത്രയേ ഉള്ളൂ:))

-സുല്‍

asdfasdf asfdasdf said...

ഉദാത്തമായ ശൂന്യത.

വല്യമ്മായി said...

"നിറവു വരുമ്പോള്‍
വരുന്നിടം ഒഴിയുന്നു
ഒഴിഞ്ഞിടം നിറയുന്നു"
ആരെങ്കിലും ഇലക്റ്റ്രോണിക്സ് പഠിപ്പിച്ചോ?

യാരിദ്‌|~|Yarid said...

ജീവിതം തന്നെ ശൂന്യതയല്ലെ...

Rasheed Chalil said...

നിറഞ്ഞ ശൂന്യതക്കുള്ളിലെ നിറവില്‍ ശൂന്യത ഇല്ലാതാവുന്നത് കാണാം... സുല്ലേ. പക്ഷേ ആ നിറവ് കാണാന്‍ ഒരു കണ്ണും മനസ്സും വേണമെന്ന് മാത്രം.

ഇല്ലാതാകലും ശൂന്യതയും രണ്ടും രണ്ടല്ലേ...

Shaf said...

പ്രപഞ്ച സൃഷ്ടി
പൊളാരിറ്റിയില്‍ ഒതുങ്ങുന്നു.
ഒതുങ്ങാത്തതൊന്ന്
ശൂന്യതമാത്രം.
വായിച്ചു തീര്ന്നപ്പോള്‍ ചുറ്റും ശൂന്യത,
:)-

Unknown said...

നിറഞ്ഞശൂന്യതക്കെങ്ങിനെ നിറവു വരുന്നു
നിറവുവന്നാലതൊന്നല്ലേ?

Unknown said...

ശൂന്യതയ്ക്കും ഒരര്‍ത്ഥമുണ്ട്....

:-)

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

വായിച്ചു തീര്ന്നപ്പോള്‍ ചുറ്റും ശൂന്യത............

മയൂര said...

"പ്രപഞ്ച സൃഷ്ടി
പൊളാരിറ്റിയില്‍ ഒതുങ്ങുന്നു.
ഒതുങ്ങാത്തതൊന്ന്
ശൂന്യതമാത്രം."


:)

മന്‍സുര്‍ said...

സുല്‍...

ഒരു ശൂന്യതയില്‍ പിറന്ന കവിത മനോഹരം

ശൂന്യതയില്‍ ജനിച്ച വാക്കുകള്‍
ശൂന്യമായി കിടക്കുന്നു
ഇവിടെയുമൊരു ശൂന്യതയുണ്ടോ
യെന്‍ വരികളില്‍
ശൂന്യതക്ക്‌ ശൂന്യമായ വരികള്‍

നന്‍മകള്‍ നേരുന്നു

പ്രയാസി said...

0..0..0..0..




ഓ:ടോ:കമന്റും ശൂന്യമായിത്തന്നെയിരിക്കട്ടെ..!

ശൂന്യ്..ശൂന്യ്..ശൂന്യ്..ശൂന്യ്.. ;)

ചന്ദ്രകാന്തം said...

"നിറവു വരുമ്പോള്‍
വരുന്നിടം ഒഴിയുന്നു
ഒഴിഞ്ഞിടം നിറയുന്നു"


ചിന്തകള്‍ തലയ്ക്കകത്ത്‌ നിറഞ്ഞ്‌ കവിഞ്ഞ്‌, കവിതയായി വന്നു നിറഞ്ഞു. അവിടെ നിന്നും വായിയ്ക്കുന്നവരുടെ മനസ്സലും ...
അപ്പോള്‍ ശൂന്യത?

ശ്ശെ.. ആകെ കണ്‍ഫ്യൂഷന്‍...!!!

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ശൂന്യതയില്‍ നിന്നും പലതും സൃഷ്ടിക്കപ്പെടുന്നു.

നല്ല ആശയം

ഏ.ആര്‍. നജീം said...

" ശൂന്യമെന്ന നീയും
ശൂന്യമെന്ന ഞാനും ചേര്‍ന്ന്
അനന്തശൂന്യം."


ആകെ മൊത്തം കമ്പ്ലീറ്റ് ശൂന്യം....:)

നന്നായിട്ടോ..

ദിലീപ് വിശ്വനാഥ് said...

ശൂന്യമെന്ന നീയും
ശൂന്യമെന്ന ഞാനും ചേര്‍ന്ന്
അനന്തശൂന്യം.

അതു സത്യം.

നല്ല വരികള്‍.

G.MANU said...

Sarvam Soonyam mashey..

alla eeyideaayi aadhyathmachintha thudangio?

അലി said...

സൂന്യം....

Sethunath UN said...
This comment has been removed by the author.
Sethunath UN said...

കവിതയൊക്കെക്കൊള്ളാം സുല്ലേ.
ശൂന്യം ശൂന്യം എന്നും പറഞ്ഞ് ഓഫീസ്സിലിരിയ്ക്കല്ലേ. കമ്പനി സുല്ലിന്റെ കസേര ശൂന്യമാക്കിക്ക‌ളയും. :)

എന്റെ നാടും ഞാനും said...

ente blog vaayichathinnu orupad nandhiyundu thangalude kavithakalum athimanoharangalannu

എന്റെ നാടും ഞാനും said...

ente blog vaayichathinnu orupad nandhiyundu thangalude kavithakalum athimanoharangalannu

K M F said...

Nice