Tuesday, January 29, 2008

മുഖങ്ങള്‍ : കവിത

നഗരത്തിന് പലമുഖമാണ്.

ഒരു മുഖമുണ്ടായിരുന്നു
പ്രിയതരമായി.

കണ്ടും കാണിച്ചും
കൊണ്ടും കൊടുത്തും
കേട്ടും പറഞ്ഞും
വികൃതമായിരിക്കുന്നു.

പൊടിപിടിച്ച,
വക്കുപൊട്ടിയ,
ചളിതെറിച്ച -
മുഖം മാറ്റണം.
നഗരത്തില്‍ ഇനി
പൊയ്മുഖം മതി
എല്ലാമുഖവും പോലെ.

25 comments:

സുല്‍ |Sul said...

"മുഖങ്ങള്‍ : കവിത"

-സുല്‍

മഴത്തുള്ളി said...

ഠോ ഠോ........... നഗരം ആദ്യം തന്നെ ഒന്ന് തേങ്ങ ഉടച്ച് ശുദ്ധിയാക്കട്ടെ ;)

എല്ലാ മുഖങ്ങളും ഇപ്പോ പ്രിയതരമായിക്കാണും ;)

ഓ.ടോ. : അഭിലാഷേ, രക്ഷയില്ല :(

മുസ്തഫ|musthapha said...

ങും... കൊള്ളാം ഈ തട്ടിക്കൂട്ട് എന്ന് പറയാനേ പറ്റൂ... വിഷയത്തിന് പുതുമയില്ല... വരികളിലും!

Sharu (Ansha Muneer) said...

വായിച്ചു...പക്ഷെ അതില്‍ എന്തൊക്കെയോ നഷ്ടമായ ഒരു പ്രതീതി.... കുറവുകള്‍ ഉള്ളതു പോലെ...പൂര്‍ണ്ണത ഇല്ലാത്തതു പോലെ... കുറച്ചുകൂടി നന്നാക്കാമല്ലൊ അല്ലെ?

നജൂസ്‌ said...

അത്‌ മതി

പ്രയാസി said...

"കണ്ടും കാണിച്ചും
കൊണ്ടും കൊടുത്തും
കേട്ടും പറഞ്ഞും
വികൃതമായിരിക്കുന്നു."

പണ്ടു ഗുണ്ടേരുന്നാ..ഞാനോടിയേ..;)

siva // ശിവ said...

കവിത ഇഷ്ടമായി...

Anonymous said...

കൊള്ളാം.

GLPS VAKAYAD said...

കൊള്ളാം

മിന്നാമിനുങ്ങുകള്‍ //സജി.!! said...

നഗരത്തിന് പലമുഖമാണ്.

ദിലീപ് വിശ്വനാഥ് said...

കൊള്ളാം വരികള്‍.

Gopan | ഗോപന്‍ said...

സുല്‍,

പൊയ് മുഖങ്ങള്‍ നിറഞ്ഞ നഗരം
ഈ കവിത പോലെ പരമാര്‍ത്ഥം

കൃഷ്ണപ്രിയ. said...

കണ്ടും കാണിച്ചും
കൊണ്ടും കൊടുത്തും
കേട്ടും പറഞ്ഞും
വികൃതമായിരിക്കുന്നു..
ഇതു നഗരത്തിന്റെ മാത്രം കാര്യത്തിലല്ല.ഏതു പ്രിയപ്പെട്ട മുഖത്തിന്റേയും അവസ്ഥ ഇതൊക്കെ തന്നെ !ആശംസകള്‍.

നാടോടി said...

തുടരുക............

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പൊയ്മുഖം മതി
എല്ലാമുഖവും പോലെ.

ഇപ്പൊ അതെ കാണനുള്ളൂ അധികവും.

മന്‍സുര്‍ said...

സുല്‍...

നന്നായിരിക്കുന്നു...

നന്‍മകള്‍ നേരുന്നു

Shaf said...

ഇഷ്ടമായി...

നവരുചിയന്‍ said...

പൊയ്മുഖം പോലെ തന്നെ കവിതയും . അതിന്റെ യഥാര്‍ത്ത മുഖം മറക്കുന്ന പോലെ

Appu Adyakshari said...

നാട്യപ്രധാനം നഗരം ‘ദരിദ്രം’
നാട്ടിന്‍‌പുറം നന്മകളാല്‍ സമൃദ്ധം

കൊള്ളാം സുല്ലേ..(പെട്ടന്ന് നിര്‍ത്തിയപോലെ)

Ziya said...

സുല്ലിന്റെ ഈ കവിത വായിച്ച ഉടന്‍ മനസ്സില്‍ തോന്നിയ വരികള്‍ എഴുതാന്‍ വന്നപ്പോ ദാണ്ടെ കെട അപ്പുവേട്ടന്‍ കാച്ചീരിക്ക്‍ണു...

ന്നാലെന്താ, ഇത് അപ്പുവെട്ടന്റെ കുത്തക ഒന്നുമല്ലല്ലോ...
ഞാനുമെഴുതും, എന്നാ ചെയ്യും?

നാട്യപ്രധാ‍നം നഗരം ദരിദ്രം
നാട്ടി പുറം നന്മകളാല്‍ സമൃദ്ധം...

(ഒന്നും ചെയ്യള്ളേ പ്ലീസ്, അതൊന്നു ഒറക്കാന്‍ വേണ്ടി ഒന്നൂടെ...:) )

ഓടോ. കവിത നന്നായി...ഇത്തിരിയുള്ളതിനു ഭംഗി കൂടുമെന്നാ :0

നിലാവര്‍ നിസ said...

ചെളി പിടിച്ചതെങ്കിലും പഴയ മുഖം മതിയായിരുന്നു..

അപര്‍ണ്ണ said...

പൊയ്മുഖത്തേക്കാള്‍ നല്ലത്‌ പഴയ മുഖമാണെന്ന് തോന്നുന്നു. എന്തു ചെയ്യാന്‍ അല്ലേ?

ഏ.ആര്‍. നജീം said...

സത്യം...

ഓര്മ്മയിലെങ്കിലും ഉണ്ടായാല്‍ മതിയായിരുന്നു ആ പ്രിയതരമായ മുഖം...

REMiz said...

im not that much poor to say your posts are good.

You have reached some stage in this field.

But I am not the one that you can even imagine

_Remiz Rahnas

( hm I know you are wondering.


Oh no You are smiling

You just wonder again!!

I am beyond human imaginations


REAL GUYz Rockzzzz
Remiz Rahnas

Mahesh Cheruthana/മഹി said...

ഇതാണു നഗരത്തിന്റെ യതാരഥ മുഖം !