Tuesday, August 05, 2008

വിധിയും കാത്ത്

ഞാന്‍ ഇപ്പോള്‍ കോടതിയിലാണ്.
പ്രതിക്കൂട്ടില്‍
മരണവും പ്രതീക്ഷിച്ച്.

എനിക്കെതിരായി വാദങ്ങളും
മറുവാദങ്ങളും.
വാദിക്കുന്നതും അവര്‍
വിധിക്കുന്നതും അവര്‍.
എന്റെ അഭിപ്രായങ്ങള്‍-
ക്കിവിടെ ഇല്ല വില.

ഞാനൊരിക്കലും
ഒരു കുറ്റവും ചെയ്തിട്ടില്ല,
കുറ്റം ചെയ്തതായി
വാദിക്കുന്നുമില്ല ആരും,
തെളിയിക്കുന്നുമില്ല.

ജീവനെടുക്കണമെ-
ന്നാണവരുടെ വാദം,
ജീവിത വീഥിതന്‍
ഇരുളകലാന്‍.

വാദിയും പ്രതിയും
ഒരേകൂട്ടില്‍ നില്‍ക്കുന്നു.
വാദിയെന്നമ്മയും
ഞാനമ്മതന്നുദരത്തിലും....

36 comments:

സുല്‍ |Sul said...

"വിധിയും കാത്ത്"
ഒരു കവിത കൂടി.
-സുല്‍

പ്രയാസി said...

സുല്ലാക്കാ..വിടരും മുമ്പേ കരിച്ചു കളയുന്ന പൂമൊട്ടുകള്‍ക്കായി കുറിച്ച കവിത സൂപ്പര്‍..

അഗ്രജന്‍ said...

നന്നായിട്ടുണ്ട്...


വാദിയെന്നമ്മയും
ഞാനമ്മതന്നുദരത്തിലും....

ഇത് പറയാതെ പറഞ്ഞിരുന്നെങ്കില്‍ കുറച്ചുകൂടെ നന്നാകുമെന്ന് തോന്നി

Unknown said...

:(

പാവം കുഞ്ഞുവാവ

നല്ല കവിത

Sharu (Ansha Muneer) said...

നല്ല കവിത...അതിനേക്കാളും ഇഷ്ടമായത് അതിന്റെ ആശയമാണ്. അഭിനന്ദനങ്ങള്‍

ചന്ദ്രകാന്തം said...

നന്നായിരിയ്ക്കുന്നു..

Shaf said...

ദിനപത്രത്തിലെ വാര്‍ത്തയും സുല്ലിന്റെ കവിതയും ഇന്നലെ കണ്ടിരുന്നു..ഇന്നു വീണ്ടും വാര്‍ത്തകണ്ടപ്പോള്‍ കവിത ഒന്നുക്കുടെ വായിക്കാനായി വീണ്ടും വന്നു..!
വായിക്കും തോറും വല്ലാത്തോരു അലോസരം..
“ഞാനൊരിക്കലും
ഒരു കുറ്റവും ചെയ്തിട്ടില്ല,
കുറ്റം ചെയ്തതായി
വാദിക്കുന്നുമില്ല ആരും,
തെളിയിക്കുന്നുമില്ല.“ ഈ വരികള്‍ക്കും ആ ചോദ്യത്തിനും എന്തുണ്ട് നമ്മുടെ കയ്യില്‍..?
സമാനമായ ഒരു പത്രകുറിപ്പ് വീണ്ടും വായിച്ചു,,
ഇവിടെ
സുല്ലെ വളരെ നന്നായി,,

ചിന്തകളും ആശങ്കകളും മനസ്സുകൊണ്ട് പങ്കുവെക്കുന്നു

മഴത്തുള്ളി said...

സുല്ലേ, നന്നായിരിക്കുന്നു ചിന്തകള്‍.

:)

ശ്രീ said...

“വാദിയും പ്രതിയും
ഒരേകൂട്ടില്‍ നില്‍ക്കുന്നു.
വാദിയെന്നമ്മയും
ഞാനമ്മതന്നുദരത്തിലും...”

നന്നായിട്ടുണ്ട്, സുല്ലേട്ടാ

smitha adharsh said...

കൊള്ളാം..നല്ല വരികള്‍...

Unknown said...

സുല്ലേ,
നന്നായിരിക്കുന്നു
മറക്കാനുള്ള വാര്‍ത്തകള്‍ മാത്രമായി വായിക്കപ്പെടുന്ന പലതും ഹൃദയത്തില്‍ തൊടുന്ന വിധം ഇവിടെ കവിതയുടെ തേനില്‍ ചാലിച്ച് അവതരിപ്പിക്കുന്നതിന്....അഭിനന്ദനങ്ങള്‍

Kunjipenne - കുഞ്ഞിപെണ്ണ് said...

കവിത നന്നായി
ആ മുത്ത് പൊഴിയുന്ന വിദ്യയും കൊടിപറക്കണ പരിപാടിയും ഒന്നുപറഞ്ഞ് തരുമൊ?

അരുണ്‍ കരിമുട്ടം said...

സുല്ലിക്കാ എന്തിക്കാ ഇത്?
കവിതയിലും കാര്യമോ?
ഭ്രൂണഹത്യയ്ക്കെതിരെ ശക്തമായ ഒരു പ്രതികരണം.
നന്നായിട്ടുണ്ട്...

സിനി said...

വരികളിഷ്ടമായി,
ആശയം അതിലേറെയിഷ്ടമായി.
പറിച്ചുകളയുന്നവരറിയുന്നില്ലല്ലൊ,
വിടരാനിരിക്കുന്ന മൊട്ടിന്റെ മോഹം..!

അനുരഞ്ജ വര്‍മ്മ said...

സുല്ലേ
ഗംഭീരമായിരിക്കുന്നു കവിത.
പിച്ചിയെറിയാനായ് ഉദരത്തിനുള്ളില്‍
ജീവന്റെ തുടിപ്പ് നിക്ഷേപിക്കാതിരിക്കുകയെങ്കിലും ചെയ്യാമല്ലോ :(

joice samuel said...

നന്നായിട്ടുണ്ട്.....
നന്‍മകള്‍ നേരുന്നു....
സസ്നേഹം,
മുല്ലപ്പുവ്..!!

thoufi | തൗഫി said...

ജീവന്റെ നേരിയ തുടിപ്പിനെപ്പോലും ഇല്ലാതാക്കാനുള്ള
മനസ്സ് പരിഷ്കൃതമെന്ന് മേനി നടിക്കുന്ന ഒരു സമൂഹത്തിന് ഗുണകരമല്ല.

മാധ്യമങ്ങള്‍ ഒരു വശത്ത് ഇത് പ്രോത്സാഹിപ്പിക്കുകയും മറുവശത്ത് ഇതിനെതിരെ പേനയുന്തുകയും ചെയ്യുന്നതിലെ കാപഠ്യം നാം കാണാതിരുന്നു കൂടാ.

കാലിക പ്രസക്തിയുള്ള ഇത്തരം വിഷയങ്ങളെ
സമൂഹമധ്യത്തില്‍ ചര്‍ച്ചക്കിടാന്‍ കാണിക്കുന്ന ഈ സുമനസ്സിന് നന്ദി.

രസികന്‍ said...

കാലിക പ്രസക്തിയുള്ള ഈ വിഷയം വരികളിൽ തനിമ വിടാതെ അവതരിപ്പിച്ചത് വളരെ നന്നായി

ആശംസകൾ

Rasheed Chalil said...

സ്വാര്‍ത്ഥയ്ക്ക് വേണ്ടി മനുഷ്യന്‍ കരിച്ച ജീവിതങ്ങള്‍ എത്ര. അതിന്റെ ഒരു ചെറിയ ചിത്രമാണ് ഈ കവിതയും അതിന്റെ നിഴലായ ആ കേസും.

“ഞാനും എന്റെ കെട്ട്യോനും എന്റെ തട്ടാനും’ എന്നൊരു ചൊല്ല് ഉണ്ട് നാട്ടുമ്പുറത്ത്. ലോകത്ത് ജീവിക്കാന്‍ അവകാശവും അധികാരവും എനിക്ക് മാത്രം എന്ന ദുര. എന്റെ സുഖത്തിന് വിഘാതമാവുന്ന എന്തും തകര്‍ക്കപ്പെടേണ്ടത് തന്നെ എന്ന‍ ഫാഷിസം. മനുഷ്യനാണ് എന്ന ഒറ്റക്കാരണത്താല്‍ ലജ്ജിക്കേണ്ടി വരുന്ന ദുരവസ്ഥ.

ഇഷ്ടായി.. :)

SreeDeviNair.ശ്രീരാഗം said...

സുല്‍,
കവിത,
ഇഷ്ടമായീ...

സ്വന്തം
ചേച്ചി.

ഷിജു said...

നല്ല ആശയം,നല്ല കവിത,
എവിടൊക്കെയോ ഒരു നൊമ്പരം ബാക്കി.....

SreeDeviNair.ശ്രീരാഗം said...

സുല്‍,

അമ്മതന്‍ വേദനയേറ്റുവാങ്ങും..
തന്നുണ്ണിതന്‍ നൊമ്പരം
ആ‍രറിയൂ..


ചേച്ചി.

ഹരിശ്രീ said...

വാദിയും പ്രതിയും
ഒരേകൂട്ടില്‍ നില്‍ക്കുന്നു.
വാദിയെന്നമ്മയും
ഞാനമ്മതന്നുദരത്തിലും....

നന്നായിട്ടുണ്ട് സുല്‍ ജീ,

ആശംസകള്‍...

:)

Kunjipenne - കുഞ്ഞിപെണ്ണ് said...
This comment has been removed by the author.
Kichu $ Chinnu | കിച്ചു $ ചിന്നു said...

ആശയം അസ്സലായിരിക്കുന്നു...
എന്നാലും അടുത്ത കാലത്ത് വന്ന അ പത്ര വാര്‍ത്തയുടെ കാര്യത്തില്‍ ഞാനാ അച്ഛനമ്മമാരുടെ പക്ഷത്താണ്

Magician RC Bose said...

ഇന്ന് ഇരുട്ടി വെളുത്താലോണം പിന്ന ഒരു വറ്ഷം കഴിയണം പിന്നേം കാത്തിരിപ്പ്
അതുകൊണ്ട് അടിച്ചു പൊളിച്ചോളൂ..

Aisibi said...

പ്രതീക്ഷിക്കാ‍ത്ത ആ അവസാനം സൂപ്പറായി!! കവിത വൈച്ചു കൊണ്ടിരിക്കുമ്പോൾ, എന്തായിരിക്കാം എന്നു ആലൊചിക്കാതിരുന്നില്ല!!! ഒരു വേദന ആ അവസാന വരികളിൽ!!!

ഹന്‍ല്ലലത്ത് Hanllalath said...

ആശയം നന്ന് .

കവിത പോരാ......!
ഇനിയും നന്നാക്കാമായിരുന്നു ...
പ്രസ്താവനകളായിപ്പോകുന്നു പല വരികളും
ഇനിയും പ്രതീക്ഷിക്കുന്നു

ഹൃദയം നിറഞ്ഞ ഓണാശംസകള്‍ ..!!

സ്മിജ said...

ചേട്ടനെ പിന്നെ കണ്ടില്ലല്ലോ? പിണക്കാ?

കവിത ഇഷ്ട്ടായീട്ടോ

നരിക്കുന്നൻ said...

കവിത നന്നായി. ഉദരത്തിലിരുന്നേ കവിത എഴുത്തുണ്ടായിരുന്നു അല്ലേ..

Anonymous said...

ഇടനെഞ്ചിടറിഞ്ഞാന്‍...
വാരിയെടുത്തെന്‍ തനുജയെ ...
പുണര്‍ന്നു കണ്ണീര്‍ വാര്‍ത്തല്ലോ..
സുല്‍ നിന്‍ വരികളാല്‍...

keerthi said...

നല്ല കവിത

----

OAB/ഒഎബി said...

നാട്ടില്‍ പോയി സുഖമായിരുന്ന് വായിച്ച് അഭിപ്രായം പറയാം ഇപ്പൊ പോട്ടെ. അസ്സലാമു അലൈക്കും.

Ratheesh said...

എന്‍റെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍
രതീഷ്‌
http://www.ratheeshsnaps.blogspot.com/

പെണ്‍കൊടി said...

നല്ല ആശയം ട്ടോ...
ഇനിയും‌ കാണാം‌..

Ranjith chemmad / ചെമ്മാടൻ said...

എന്തുകൊണ്ടോ ഇവിടെ എത്താന്‍ വൈകി!
നല്ല കവിതകള്‍......
ആശംസകള്‍.....