
പ്രണയിക്കണമെന്നുണ്ടായിരുന്നു
വീട്ടിലറിയാതെ...
ലോകരറിയാതെ...
ആരുമറിയാതെ...
അവള്‍പോലുമറിയാതെ..
പ്രണയിച്ചു കൈവിടാനൊരുക്കമില്ലായിരുന്നു
പ്രണയത്താല്‍ പ്രയാസപ്പെടാനും...
വീട്ടിലെതിര്‍ക്കാതിരിക്കണം
ജാതി,തറവാട്, സമ്പത്ത്
സൌന്ദര്യം, ശീലം, അറിവ്...
മാനദണ്ഡങ്ങളിലെ കാമുകിക്കായ് തിരഞ്ഞു
വിദ്യാലയത്തില്‍,
നിരത്തില്‍,
വിവാഹങ്ങളില്‍,
പൂരപ്പറമ്പുകളില്‍...
ആരോ പറഞ്ഞറിഞ്ഞു
പ്രഥമദര്‍ശന പ്രണയമെന്നൊന്നുണ്ടെന്ന്,
കൂര്‍പ്പിച്ചു നോട്ടത്തെ
മുഖം തിരിച്ചെതിരേറ്റു അവര്‍.
കണ്ടുവച്ചവരെയെല്ലാം
പലരായി കൊണ്ടുപോയി,
അപരിചിത മുഖങ്ങളില്‍
തിരയുന്നു ഞാനിന്നും
ഇനിയും തിരിച്ചറിയാത്ത
വാരിയെല്ലിനെ.
(കല്യാണത്തിനു മുന്‍പ് എഴുതണമെന്നു വിചാരിച്ച കവിത. (ഇപ്പൊ എഴുതിയാ അടി എപ്പോ കിട്ടി എന്നു ചോദിക്കരുത്:))
41 comments:
"പ്രണയിക്കണമെന്നുണ്ടായിരുന്നു ..."
കല്യാണത്തിനു മുന്‍പ് എഴുതണമെന്നു വിചാരിച്ച കവിത. (ഇപ്പൊ എഴുതിയാ അടി എപ്പോ കിട്ടി എന്നു ചോദിക്കരുത്:))
ഒരു കവിത.
-സുല്‍
കണ്ടുവച്ചവരെയെല്ലാം
പലരായി കൊണ്ടുപോയി,
അപരിചിത മുഖങ്ങളില്‍
തിരയുന്നു ഞാനിന്നും
ഇനിയും തിരിച്ചറിയാത്ത
വാരിയെല്ലിനെ.
---
- വേറെ ഒരു വാരിയെല്ല് കടം വാങ്ങേണ്ടി വരുമെന്നുറപ്പാ!
----
(നല്ല വരികള്‍, സുല്‍!)
മനസ്സിലിരുന്നിരുന്നത് എന്നു പറയാം..അല്ലെ.
(മുന്‍കൂര്‍ ജാമ്യം കലക്കി).
അതു കൊള്ളാല്ലോ, ഇപ്പോ എഴുതിയിട്ട്, കല്യാണത്തിനു മുന്‍പു് എഴുതണമെന്നു വിചാരിച്ചതാന്നൊരു അടിക്കുറിപ്പും. എന്തു പറഞ്ഞാലും ഞങ്ങളങ്ങു വിശ്വസിക്കുംന്നു വിചാരിച്ചോ!കാണട്ടെ സുല്ലിയെ.
നീയും നുണ പറയാൻ തുടങ്ങി അല്ലേ :)
അവസാനം പറഞ്ഞതു വിശ്വസിച്ചേ...
ആശംസകള്‍
കൊള്ളാം സുല്‍ .. സത്യായും സുല്ലിട്ടു...
ഓ ടോ : പറഞ്ഞതെല്ലാം വിശ്വസിച്ചു. ഒപ്പ്.
ന്ന് ട്ട് പ്രണയിച്ചില്ലേ?
നല്ല വരികള്‍
സുല്ലേ അവസാനം എന്തായി എന്നുകൂടെ എഴുതാമാരുന്നു!
ചിലപ്പോള്‍ തൊട്ടുപിന്നില്‍ കാണാം,
മുന്നിലും............
ആദമുറങ്ങിക്കിടന്നപ്പോള് അദ്ദേഹത്തിന്റെ വാരിയെലൂരിയെടുത്താണു ഹവായെ സൃഷ്ടിച്ചതെത്രേ!
അക്കണക്കിനു ഒരു എല്ലു കൂടി സുല്ലിനു നഷ്ടപ്പെട്ടാലെന്താ രണ്ടു സുല്ലികളാവില്ലെ?
രണ്ടാളും കൂടി ചേര്‍ന്നു ഭാവിയില്‍ എല്ലിന്റെ എണ്ണം ഇഷ്ടം പോലെ കൂട്ടിത്തരില്ലേ!
കവിത കൊള്ളാം പക്ഷെ മനസ്സിലിരിപ്പു കൊള്ളില്ല.
(മാനദണ്ഡങ്ങളിലെ കാമുകിക്കായ് തിരഞ്ഞു
പൂരപ്പറമ്പുകളില്‍...)
കള്ളന് ;) ആനേനെ ലൈനാക്കാന്‍ നടക്ക്വാല്ലേ?
(തിരയുന്നു ഞാനിന്നും ഇനിയും തിരിച്ചറിയാത്ത
വാരിയെല്ലിനെ.)
പോത്തിന്റെ മതിയെങ്കില്‍, എറച്ചിവെട്ടുകാരന്‍ കരീമിക്കായോട് പറഞ്ഞ് ഒരെണ്ണം ഏര്‍പ്പാടാക്കാം ;)
(ഇപ്പൊ എഴുതിയാ അടി എപ്പോ കിട്ടി എന്നു ചോദിക്കരുത്:))
ഈ നേരം കൊണ്ട് കിട്ടിക്കാണുമെന്നു ആത്മാര്‍ത്ഥമായി പ്രതീക്ഷിക്കുന്നു!
ദോശംസകള്..സോറി ആശംസകള്‍.. (ഇന്നു ബ്രേക്ക്ഫാസ്റ്റ് ദോശയാര്ന്നേ, അതാ സ്പെല്ലിങ്ങ് മിസ്റ്റേക്ക് ;)
സാരമില്ല..ഇപ്പോഴെങ്കിലും എഴുതാന്‍ പറ്റിയല്ലോ...ഇനി,പ്രണയിക്കാനും പരിപാടിയുണ്ടോ?
ഇനിയും പ്രണയിക്കാമല്ലോ...ലക്ഷം ലക്ഷം പിന്നാലെ...
'കണ്ടുവച്ചവരെയെല്ലാം
പലരായി കൊണ്ടുപോയി,
അപരിചിത മുഖങ്ങളില്‍
തിരയുന്നു ഞാനിന്നും
ഇനിയും തിരിച്ചറിയാത്ത
വാരിയെല്ലിനെ.
'
--
“കക്ഷത്തിരിക്കുന്നതിനോളം
മെച്ചമായതുത്തരത്തിലുണ്ടെങ്കില്
എത്തിപ്പിടിക്കരുതോ.. സുല്‍
മഹിമയാം വാരിയെല്ലിനെ..”
{ഞാനിങ്ങിനെ പറഞ്ഞത് ....... പറയണ്ടട്ടോ..ഈ കാര്യത്തില്‍ ഞങ്ങളൊക്കെ അല്പം സ്വാര്ത്ഥതാല്പര്യക്കാരാ..}
ഇതാ.. എന്റെ കുറച്ച് വരികളിവടെ
പ്രണയിക്കണമെന്നുണ്ടായിരുന്നു
ആദ്യം അവളുടെ വീട്ടുകാര്‍ എതിര്‍ത്തു
പിന്നെ അയല്‍ക്കാര്‍
ഒക്കെ തരണം ചെയ്തപ്പോള്‍
ഒടുവില്‍ അവളും എതിര്‍ത്തു..
:)
ചാത്തനേറ്: കുറച്ച് ദിവസമായി പെന്‍ഡിങ്ങുള്ള അടി അങ്ങ് വാങ്ങിയേക്കാം എന്ന് വച്ചെഴുതിയതാവും അല്ലെ?
അവള് പോലും അറിയാതെ - ഭാര്യ പോലും അറിയാതെ എന്നാവും ഉദ്ദേശിച്ചത് അല്ലേ :-)
സുല്‍, കൊള്ളാം,
ഈ കവിത വായിച്ച്
സുല്ലിന്റെ ഭാര്യയുടെ
മനസ്സ് അഭിമാനപൂരിതമാകട്ടെ.
'കണ്ടുവച്ചവരെയെല്ലാം
പലരായി കൊണ്ടുപോയി,
അപരിചിത മുഖങ്ങളില്‍
തിരയുന്നു ഞാനിന്നും
ഇനിയും തിരിച്ചറിയാത്ത
വാരിയെല്ലിനെ.'
അടിയിലെ ആ ജാമ്യമില്ലായിരുന്നെനിൽ
സുല്ലിട്ട സുല്ലിന്റെ സ്വന്റം അനുഭവങ്ങളും പടങ്ങളും
കാണാൻ ഭൂലോഗർക്ക് ഭാഗ്യം സിദ്ധിക്കില്ലായിരുന്നു അല്ലേ..
ഗംഭീരമായിരിക്കുന്നു.
ഇതിനാണ് പണ്ടുള്ളവര്‍ ‘ഉത്തരത്തിലുള്ളത് എടുക്കുകയും വേണം...’ എന്ന പഴഞ്ചൊല്ല് പറഞ്ഞിരുന്നത്.
പ്രണയിക്കുകയായിരുന്നൂ നാം
ഓരോരോ ജന്മങ്ങളില് .....
പ്രണയിക്കുകയാണ് നമ്മള്
ഇനിയും പിറക്കാത്ത ജന്മങ്ങളില്...
എന്ന പാട്ട് കിടക്കാന്‍ നേരം പാടി നോക്കൂ , ചെറിയ ഒരു ആശ്വാസം കിട്ടും.
ആദാമിന്റെ വാരിയെല്ല് എന്നതുപോലെ
ഇനി സുല്ലിന്റെ വാരിയെല്ല് എന്ന പദപ്രയോഗം വരുമോ.
തേങ്ങയേറുകൊണ്ട യുവാവ് (ഉവ്വവ്വ്) വാരിയെല്ലു തകര്‍ന്ന് കിടപ്പിലായി.
ഓടോ : കവിത ഗൊള്ളാംട്ടാ
നല്ല കവിത.
"പ്രഥമദര്‍ശന പ്രണയമെന്നൊന്നുണ്ടെന്ന്,
കൂര്‍പ്പിച്ചു നോട്ടത്തെ
മുഖം തിരിച്ചെതിരേറ്റു അവര്‍."
Ingane nokkan padundo? Be romantic and look :)
[K.P. Pandipada]
ഇട്യേ,
നി കാണുമ്പോ ചായേം പരിപ്പുവടേം വാങ്ങിത്തരാട്ടാ , കമന്റ്റിന്.
സുല്ലെ ;)
കൊള്ളാം സുല്ലേട്ടാ...
ചേച്ചി കണ്ടാല്‍ കൊള്ളും... ;)
തല്ല് കൊള്ളിത്തരം കാണിച്ചാൽ അളിയന്മാർക്ക് പണിയാകുവേ...
അപ്പോ നഷ്ടപ്രണയങ്ങളും കൊണ്ട് നടക്ക്വാണല്ലേ?
അവശകാമുകനായിരുന്നു അല്ലെ? ചുമ്മാതല്ല തേങ്ങയടിച്ചു നടക്കുന്നത്..!
:-)
"പ്രഥമദര്‍ശന പ്രണയമെന്നൊന്നുണ്ടെന്ന്,
കൂര്‍പ്പിച്ചു നോട്ടത്തെ
മുഖം തിരിച്ചെതിരേറ്റു അവര്‍."
സത്യം പറ എവിടെയാ നോക്കിയത് ?????
:p
കവിത കൊള്ളാം ...ഞാന്‍ ചില വരികള്‍ അടിച്ച് മാറ്റാന്‍ ഉദേശിക്കുന്നു . പരുപാടി വിജയിച്ചാല്‍ അറിയിക്കാം .....
kavitha nannayirikkunnu. enteyum koodiyane ee anubhavangal.
vinuvinteviralukal.blogspot.com
ചുമ്മാ പുളുവടിക്കാതെ മാഷേ ...കല്യാണത്തിന് മുന്‍പ് എഴുതാന്‍ വെച്ചിരുന്നതാണ് പോലും. ഒരൊറ്റ വാരിയെല്ല് മിച്ചം കാണില്ല പറഞ്ഞേക്കാം :) :)
സാധനം എനിക്കിഷ്ടായി.
ആ പോട്ടത്തില് കാണുന്നത് വാരിയെല്ലുകള്‍ കൊണ്ടുള്ള വേലിയാണോ?
ഇനിയെങ്കിലും പ്രണയിയ്ക്കിഷ്ടാ...
സുല്‍,
മനസില്‍ ഒളിപ്പിച്ചു വച്ചത് വെളിച്ചത്തുകൊണ്ടുവന്നു.
“ആരോ പറഞ്ഞറിഞ്ഞു
പ്രഥമദര്‍ശന പ്രണയമെന്നൊന്നുണ്ടെന്ന്,
കൂര്‍പ്പിച്ചു നോട്ടത്തെ
മുഖം തിരിച്ചെതിരേറ്റു അവര്‍.( ഇപ്പറഞ്ഞതാണ് സത്യം)
നന്നായിട്ടുണ്ട്.
ഇതൊന്നു വായിച്ചു നോക്കൂ...
http://orunimishamtharoo.blogspot.com/2008/10/blog-post_15.html
പ്രതികരിക്കാന്‍ തോന്നുകയാണെങ്കില്‍ മാത്രം http://thurannakannu.blogspot.com/
ഇവിടെ പ്രതികരിക്കൂ..
വളരെ നന്നായിരിക്കുന്നു സുല്ലു മാഷെ
അവശകാമുകനായിരുന്ന സുല്ലിനു അനുശോചനങ്ങള്‍..
ഞാനും പ്രണയിച്ചു. നാട്ടാരറിന്ഞ്ഞു. വീട്ടുകാരും.കൂട്ടുകാരുമറിഞ്ഞു. പക്ഷെ അവളറിഞ്ഞില്ല.. അങ്ങിനെ അവളെയൂം എനിക്ക് നഷ്ടമായി..( അവള് രക്ഷപ്പെട്ടുവെന്ന് സാരം )
നന്നായിട്ടുണ്ട്. നല്ല തല്ല് കിട്ടിയെന്ന് കരുതി സമാധാനിക്കട്ടെ..
നല്ല വരികള്‍ കൊള്ളാം സുല്‍
Post a Comment