
അധികമൊന്നുമില്ലായിരുന്നു
സ്വന്തമാക്കാനുള്ള ആഗ്രഹം.
നഷ്ടപ്പെടുന്നതിന്റെ വേദന
എങ്കിലും തീവ്രമായിരുന്നു.
മനസ്സിന്റെ മണ്‍ചുമരില്‍
മായാത്ത ചിത്രമായ്
അവള്‍
കതിര്‍മണ്ഡപത്തില്‍
നമ്രശിരസ്കയായ് മറ്റൊരാള്‍ക്കുമുന്നില്‍
അവനിലേക്ക് ചേര്‍ത്തുവച്ച
നിന്റെ കരങ്ങളില്‍
അവന്റെ പേരെഴുതിയത്
എന്റെ ഹൃദയരക്തം കൊണ്ടായിരുന്നെന്ന്
അറിയുന്നില്ലയൊ നീ...
മനം
വരണ്ടു കീറിയിരുന്നു
കത്തിയുയരുന്ന ചോദ്യങ്ങളുട
താപമേറ്റ്.
തണലുതേടിയലഞ്ഞവനെ
കൊടുംകാടുകൊണ്ടു മൂടി
മഞ്ഞുമലകളിലലഞ്ഞ
കുഞ്ഞുകാറ്റിനാല്‍ വീശി
സ്വന്തമെന്ന സ്വപ്നത്തെ
ഇറുകെപ്പുണര്‍ന്നുറങ്ങാന്‍
മടിയിലിടം തന്ന്
ഒരുനാള്‍
ഉരുകിത്തീര്‍ന്ന മഞ്ഞുപോലെ
ഒഴുകി മാറിയകന്നുപോയ് നീ
മരങ്ങളടര്‍ന്നു പോയി
മണല്‍ക്കാടായിടം
അതിതീക്ഷ്ണ രശ്മികളെന്‍
കണ്ണു തുരന്നു.
സ്വന്തം നിഴലിലഭയം തേടി
കഴിയില്ലിനി ദൂരമധികം
നഗ്നപാദനായ്
ഇരുട്ടിനെപുണരാന്‍
കണ്ണുകളടക്കട്ടെ.