Tuesday, November 18, 2008

തിരിച്ചുവരവ് - കവിത

ഇനിയൊരു വരവ്
പിരിയാനായാവരുത്
ഇനിയൊരടുപ്പം
അകലാനായാവരുത്.

നിന്‍ വരവിനായ്
മിഴിയിണകളിലൊരാശാ നാളം
നിന്‍ സ്മരണയില്‍
മനസ്സിലൊരു കെടാവിളക്ക്
ഓര്‍മ്മകള്‍ മറവിയിലേക്ക്
മുങ്ങാംകുഴിയിടുമ്പോഴും
ഞാന്‍ ഒരുക്കിവച്ചു.

കോര്‍ത്തുവച്ച കിനാക്കളെ
തച്ചുടക്കാനായ് നീ വരരുത്.
വിരഹത്തിന്‍ ചൂടിനാല്‍
മോഹങ്ങള്‍ കരിഞ്ഞുവീഴാം
കണ്മറഞ്ഞിരിക്കുകില്‍
കണ്ണികളകന്നു മുറിയാം.
കനവുകള്‍ പലകുറി
പൊയ്‌പോകാം.
ഇനിയും
കടമകള്‍ നിറവേറ്റാനായ്
നീ വരരുത്

ഇനി നീ വരിക
എന്നില്‍ നിനക്കു
പ്രണയമുണ്ടെങ്കില്‍...
നീയുംഞാനുമൊന്നാണെന്നറിയുകില്‍...

ഇനിയൊരു വരവ്
പിരിയാനായാവരുത്
ഇനിയൊരടുപ്പം
അകലാനായാവരുത്.സമര്‍പ്പണം : തിരിച്ചു വരവിലെ സംഗിക്ക്

44 comments:

സുല്‍ |Sul said...

ഇനിയൊരു വരവ്
പിരിയാനായാവരുത്
ഇനിയൊരടുപ്പം
അകലാനായാവരുത്.

"തിരിച്ചുവരവ് - കവിത"
-സുല്‍

Prasanth. R Krishna said...

ഇനിയൊരു വരവ്
പിരിയാനായാവരുത്
ഇനിയൊരടുപ്പം
അകലാനായാവരുത്.

Prasanth. R Krishna said...

ഇനിയൊരു വരവ്
പിരിയാനായാവരുത്
ഇനിയൊരടുപ്പം
അകലാനായാവരുത്

പ്രയാസി said...

"ഇനി നീ വരിക
എന്നില്‍ നിനക്കു
പ്രണയമുണ്ടെങ്കില്‍...
നീയുംഞാനുമൊന്നാണെന്നറിയുകില്‍..."

ങ്ഹീ..ങ്ഹീ...എന്നെ കൊല്ല്..:(

nardnahc hsemus said...

ടെല്‍മീ ഇന്‍ വണ്‍ ആന്‍സ്വര്‍...
വരണോ വേണ്ടെ?
യെസ് ഓര്‍ നോ...

:)

kaithamullu : കൈതമുള്ള് said...

ഇനിയും
കടമകള്‍ നിറവേറ്റാനായ്
നീ വരരുത്...

-ആരാണോ, ആരോടാണോ?

mayilppeeli said...

ഇനിയൊരു വരവ്
പിരിയാനായാവരുത്
ഇനിയൊരടുപ്പം
അകലാനായാവരുത്.

നല്ല വരികള്‍......നല്ല കവിത......തിരിച്ചു വരവിലെ സംഗിയ്ക്കുവേണ്ടി സമര്‍പ്പിച്ചതും നന്നായി...ഞാനും വായിച്ചിരുന്നു ആ കഥ.....

ചന്ദ്രകാന്തം said...

"കണ്മറഞ്ഞിരിക്കുകില്‍
കണ്ണികളകന്നു മുറിയാം."

വായനാസുഖമുള്ള ഓര്‍മ്മപ്പെടുത്തല്‍.
സമര്‍പ്പണം തികച്ചും അനുയോജ്യമായി.

വരവൂരാൻ said...

മനസ്സിലൊരു കെടാവിളക്ക്
ഓര്‍മ്മകള്‍ മറവിയിലേക്ക്
മുങ്ങാംകുഴിയിടുമ്പോഴും
ഒരുക്കി വച്ചതല്ലേ

ഇനിയൊരു വരവ്
പിരിയാനായാവില്ലാ ...

ഹരീഷ് തൊടുപുഴ said...

ഇനിയൊരു വരവ്
പിരിയാനായാവരുത്
ഇനിയൊരടുപ്പം
അകലാനായാവരുത്.


കൊള്ളാലോ സുല്‍മാഷെ; നല്ല അര്‍ത്ഥഗര്‍ഭമായ വരികള്‍...

ബാലാമണി said...

പിരിയുകയും അകലുകയും ഒക്കെ ചെയ്‌താലും ആരും ആരുടേയും മനസ്സില്‍ നിന്നും മായില്ല. ഇനി ഒരിക്കലും പിരിയാതെ, ഇനി ഒരിക്കലും അകലാതെ എന്നും കൂടതന്നെ ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

സ്‌നേഹപൂര്‍‌വ്വം ബാലാമണി

പാര്‍ത്ഥന്‍ said...

(ഇനി നീ വരിക
- - - - - -
- - - - - - -
നീയുംഞാനുമൊന്നാണെന്നറിയുകില്‍...
)

ഈ വരികൾ ഇല്ലായിരുന്നെങ്കിൽ, കവിതയ്ക്ക് കുറച്ചുകൂടി ഭംഗിയുണ്ടാകുമായിരുന്നു എന്നൊരു തോന്നൽ.
(സമ്മതം കിട്ടിയോ???)

മുരളിക... said...

കോര്‍ത്തുവച്ച കിനാക്കളെ
തച്ചുടക്കാനായ് നീ വരരുത്..........


അര്‍ത്ഥഗര്‍ഭമായ വരികള്‍...
സ്‌നേഹപൂര്‍‌വ്വം... :)

ഉപ ബുദ്ധന്‍ said...

വെറുതെ വന്നിട്ട് വെറുതേ പോട്ടെ അണ്ണാ

നരിക്കുന്നൻ said...

ഇനിയൊരു വരവ്
പിരിയാനായാവരുത്
ഇനിയൊരടുപ്പം
അകലാനായാവരുത്.

വിനയന് സംഗിയോട് പറയാൻ ഏറ്റവും അനുയോജ്യമായ വാക്കുകൾ.
പിരിയാനാവരുത്,
അകലാനായാവരുത്.

അപ്പു said...

എത്രനാളിങ്ങനെ?
എത്രരാവിങ്ങനെ?

നല്ല കവിത സുല്ലേ.

മഴത്തുള്ളി said...

സുല്‍, വളരെ നല്ല വരികള്‍.

“കണ്മറഞ്ഞിരിക്കുകില്‍
കണ്ണികളകന്നു മുറിയാം.
കനവുകള്‍ പലകുറി
പൊയ്‌പോകാം.“

വളരെ ശരിയാണ് പറഞ്ഞത്. അഭിനന്ദനങ്ങള്‍.

sv said...

പ്രവാസിയുടെ വിരഹത്തിന്‍റെ അംശങ്ങള്‍ കാണാം ഇതില്ലും...

നല്ല വരികള്‍...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ആദ്യ രണ്ട്‌ വരികളില്‍ തന്നെ ഞാന്‍ നിന്നു..

പക്ഷെ വരണമെങ്കില്‍ പിരിയണമല്ലോ.. വരാനായി മാത്രം പിരിയുന്നു..


നന്നായി മാഷേ.. ഈ കവിത

നവരുചിയന്‍ said...

പോയെങ്കില്‍ അല്ലേ വരാന്‍ പറ്റു .... വന്നാല്‍ അല്ലേ പോകാന്‍ പറ്റു ...

അപ്പൊ പറഞ്ഞു വരുന്നത് ..ഞാന്‍ ഈ സൈഡില്‍ കൂടി അങ്ങ് പോയി

::: VM ::: said...

സഗീറുമായി ഗോംബറ്റീഷനിലാ സുല്ല്?

ഇനിയൊരു കവിത
എഴുതാനാവരുത്
ഇനിയൊരു പോസ്റ്റ്
ഇട്ടു പോവരുത്. ;) എന്നൊന്നും ഞാന്‍ പറയൂലാ..


എന്നാലും കവിതയില്‍ ഒരു വാക്കു വച്ച് ഒരു വരി ഉണ്ടാക്കിയത് അക്രമം! കീ ബോഡിലെ “എന്റര്‍” കീയ്ക്ക് വല്ല പ്രശ്നവുമുണ്ടോ?

കനവുകള്‍ പലകുറി
പൊയ്‌പോകാം.
ഇനിയും
കടമകള്‍ നിറവേറ്റാനായ്
നീ വരരുത് !!!

കവിതകള്‍ള്‍ പലകുറി
എഴുതീട്ട്ണ്ടാവാം..
ഇനിയും
കവിതകള്‍ എഴുതാനായ്
നീ വരരുത്

(പാരഡിയാ..നാദിര്‍ഷായുടെ പ്രേതം കൂടിയതാ.. വെള്ളിയാഴ്ചയല്ലേ? ;)

രണ്‍ജിത് ചെമ്മാട് said...

നന്നായിരിക്കുന്നു...

രണ്‍ജിത് ചെമ്മാട് said...

നന്നായിരിക്കുന്നു...

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

കവിത അസ്സലായി

അരുണ്‍ കായംകുളം said...

ഇനിയൊരടുപ്പം
അകലാനായാവരുത്.


നന്നായിരിക്കുന്നു സുല്‍

K Vinod Kumar said...

മോഹം, പ്രണയം ഒക്കെതന്നെ

വല്ലാതെ റൊമാന്റിക്‌ ......

നന്നായിരിക്കുന്നു.

ഏകാന്ത പഥികന്‍ said...

സുൽ ആഗ്രഹിക്കുന്നതു പോലെ ഇനിയൊരിക്കലും പിരിയുവാനിടവരാതിരിക്കട്ടെ.

ആശംശകൾ

പള്ളിക്കരയില്‍ said...

വേര്‍പ്പാടിന്റെ നൊമ്പരം തുടിച്ചു നില്‍ക്കുന്ന വരികള്‍...
നന്നായിരിക്കുന്നു.

Tince Alapura said...

"ഇനി നീ വരിക
എന്നില്‍ നിനക്കു
പ്രണയമുണ്ടെങ്കില്‍...
നീയുംഞാനുമൊന്നാണെന്നറിയുകില്‍
നല്ല വരികള്‍......നല്ല കവിത......

കെ.കെ.എസ് said...

"കണ്മറഞ്ഞിരിക്കുകില്‍
കണ്ണികളകന്നു മുറിയാം."
വരികൾക്കിടയിൽ ഒരു നഷ്ടപ്രണയത്തിന്റെ
നേർത്തചിറകടികളുണ്ടോ(k.k.s)

Joker said...

ഇനിയൊരു വരവ്
പിരിയാനായാവരുത്
ഇനിയൊരടുപ്പം
അകലാനായാവരുത്.
================
നല്ല വരികള്‍

'മുല്ലപ്പൂവ് said...

:)

ajeesh dasan said...

iniyoru varavu
piriyaanaavaruthu
iniyoraduppam
akalaanaavaruthu...

sulll...

ee varikal thaangal enikkuvendi ezhuthiyathinu nandhy....

ലീല എം ചന്ദ്രന്‍.. said...

സുല്‍,
എന്റെ സംഗിയെ സ്വീകരിക്കാന്‍ സന്മനസ്സുണ്ടായതില്‍ നന്ദിയുണ്ട്‌.തിരിച്ചു വരവ്‌ ആത്മാര്‍ഥമാണെന്നു തിരിച്ചറിയാന്‍ കഴിയുന്നില്ലെ?

"ഇനിയൊരു വരവ്
പിരിയാനായാവരുത്
ഇനിയൊരടുപ്പം
അകലാനായാവരുത്"

ഇനി ഒരു വിട ചൊല്ലല്‍ ഉണ്ടാകില്ല.
അഭിനന്ദനങ്ങള്‍.

B Shihab said...

ഇനിയൊരു വരവ്
പിരിയാനായാവരുത്
ഇനിയൊരടുപ്പം
അകലാനായാവരുത്
നല്ല വരികള്‍...

ഗൗരിനാഥന്‍ said...

ഏറ്റവും മനോഹരം ഈ വരികളാണ് : കണ്മറഞ്ഞിരിക്കുകില്‍
കണ്ണികളകന്നു മുറിയാം

Mahesh Cheruthana/മഹി said...

സുല്ലേ,
നല്ല വരികള്‍! അഭിനന്ദനങ്ങള്‍!

ശ്രീഇടമൺ said...

"തിരിച്ചുവരവ്"....നന്നായിട്ടുണ്ട്

shine അഥവാ കുട്ടേട്ടൻ said...

ജീവിതമല്ലേ, ഒന്നു കാണാനായി പോലും അടുതു വരാൻ സാധിക്കാത്ത വണ്ണം അകന്നു നിൽക്കേണ്ടി വരും, പലപ്പോഴും, ആരുമറിയതെ അടക്കുന്ന വേദനോടെ ആണെങ്കിൽ പോലും.

rajeshshiva said...

കൊള്ളാം നല്ല കവിത ..... താങ്കളുടെ കവിതയിലൂടെ സംഗിയെ സന്ദര്‍ശിച്ചു . ആയിരമായിരം സംഗിമാര്‍ നമ്മുടെ മുന്നില്‍ ഉണ്ട് . എനിക്ക് തന്ന നിര്‍ദ്ദേശങ്ങള്‍ക്കും നന്ദി .......ഇനിയും പ്രതീക്ഷിക്കുന്നു

കെ.മാധവിക്കുട്ടി. said...

സുൽ,
കവിത നന്ന്.
ബൂലൊഗത്തേക്ക് ഞാനും വളരെ നാളുകൾക്ക് ശേഷമുള്ള വരവാണു.ആദ്യം കണ്ടവയിൽ ഇഷ്ടപ്പെട്ട കവിത.
ആശംസകൾ.

നീര്‍വിളാകന്‍ said...

നല്ല വരികള്‍
നല്ല ഭാവമുള്ള എഴുത്ത്
വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല

മുജീബ് കെ.പട്ടേല്‍ said...

നല്ല
ഇഴയടുപ്പമുള്ള
വരികള്‍

ഗൗരി നന്ദന said...

അടുക്കുന്നവരൊന്നും അകലാതിരിക്കട്ടെ....ആശംസകള്‍..നന്ദി..