Friday, April 17, 2009

അശാന്തതകള്‍

ചിതല്‍ പിടിച്ച പുസ്തകങ്ങളില്‍ നീ ചിരിക്കുന്നു
കടല്‍ കടന്ന പത്തേമാരികളില്‍ ഞാനും
മല്‍സ്യ ജന്മങ്ങളിന്‍ ജലസ്വാതന്ത്ര്യം
വീട്ടമ്മമാരുടെ കറിക്കത്തിയില്‍ ശമനം.
കുന്നിറങ്ങുന്നൊരാട്ടിന്‍ പറ്റം
ഒരാട്ടിന്‍ കൂട്‌-
സമ്മാനിക്കും ഗൃഹാതുര ഗന്ധം
കാന്തിക മണ്ഡലങ്ങളായ്‌ സ്നേഹാര്‍ദ്രത
പതിയെ പരക്കും നിശാഗന്ധി മണം
നിറമിഴികളില്‍ ചുംബനം
ശോഷിച്ച കൈകളാല്‍
തഴുകിയകലും സാന്ത്വനം
മഴവെള്ളത്തിന്‍ സ്നിഗ്ദത
കൊഴിഞ്ഞ പനിനീരിതള്‍
ഗന്ധമന്യമായൊരു നിരാലംബത
സമൃദ്ധവുമശാന്തവും-
ഗ്രീഷ്മ വിഹായസ്സു സാക്ഷി...

34 comments:

സുല്‍ |Sul said...

ചിതല്‍ പിടിച്ച പുസ്തകങ്ങളില്‍ നീ ചിരിക്കുന്നു
കടല്‍ കടന്ന പത്തേമാരികളില്‍ ഞാനും....

"അശാന്തതകള്‍"

പാവപ്പെട്ടവൻ said...

കാന്തിക മണ്ഡലങ്ങളായ്‌ സ്നേഹാര്‍ദ്രത
പതിയെ പരക്കും നിശാഗന്ധി മണം
മനോഹരമായിരിക്കുന്നു വരികള്‍ .

സ്നിഗ്ദ്ധ എന്നല്ലേ ശരി

siva // ശിവ said...

കുറെ നല്ല വരികള്‍....

ramanika said...

നിറമിഴികളില്‍ ചുംബനം
ശോഷിച്ച കൈകളാല്‍
തഴുകിയകലും സാന്ത്വനം
i liked these lines
എല്ലാ ഭാവുകങ്ങളും

അരുണ്‍ കരിമുട്ടം said...

ഈ വരികള്‍ സുല്ലിനു മാത്രമല്ല, ഇനി ഞങ്ങള്‍ക്കും സ്വന്തമാ
ആശംസകള്‍

പകല്‍കിനാവന്‍ | daYdreaMer said...

കടല്‍ കടന്ന പത്തേമാരികളില്‍ ഞാനും
:)

അരവിന്ദ് :: aravind said...

എന്തരപ്പീ ഇദ്? :-)

Ziya said...

വ്വോ തന്നെ തന്നെ!
ഇനിയിദ് എന്തരെന്നും ഏതെരെന്നും എന്തരിനെന്നും അര്‍ത്തം കുടെ പറഞ്ഞിട്ട് പോയിന്‍ അപ്പീ !!

Dr. Prasanth Krishna said...

മല്‍സ്യ ജന്മങ്ങളിന്‍ ജലസ്വാതന്ത്ര്യം
വീട്ടമ്മമാരുടെ കറിക്കത്തിയില്‍ ശമനം.

സുല്ലേ കറിക്കത്തിയേലല്ല മനുശേന്മാരുടെ ആമാശയത്തിലന്നു പറയൂ.

ഒന്നും മനസ്സിലായില്ല. എന്നാലും കുറെ നല്ല വരികള്‍.

Unknown said...

ചിതല്‍ പിടിച്ച പുസ്തകങ്ങളില്‍ നീ ചിരിക്കുന്നു
കടല്‍ കടന്ന പത്തേമാരികളില്‍ ഞാനും
...............

ഹോ, പേടിപ്പിച്ചല്ലോ മാഷേ,
അത്യന്താധുനിക കവീ നമസ്കാരം.

yousufpa said...

പത്തേമാരിയില് ‍ഞാനും.....

നിങ്ങ പോന്‍റിഷ്ടാ...വിമാനത്തിലല്ലേ വന്നത്.

കൂട്ടുകാരന്‍ | Friend said...

മല്‍സ്യ ജന്മങ്ങളിന്‍ ജലസ്വാതന്ത്ര്യം
വീട്ടമ്മമാരുടെ കറിക്കത്തിയില്‍ ശമനം.


എനിക്ക് ഈ നാടന്‍ വരികളാണ് ഇഷ്ടപ്പെട്ടത്

Kuzhur Wilson said...

ഒരാട്ടിന്‍ കൂട്‌-
സമ്മാനിക്കും ഗൃഹാതുര ഗന്ധം

എനിക്ക് ഈ വരികളും

പീതാംബരന്‍ said...

സുല്ലിതിനേക്കാള്‍ നന്നായി എഴുതുമല്ലോ
ഇതു പൊട്ടക്കവിത!
എനിക്കിഷ്ടമല്ല ഇത്തരം അക്ഷരക്കസര്‍ത്തുകള്‍. എണ്‍പതുകളിലെ വല്ല കോളേജുമാഗസിനും അടുത്തെങ്ങാനും വായിച്ചിരുന്നോ?

സെറീന said...

മല്‍സ്യ ജന്മങ്ങളിന്‍ ജലസ്വാതന്ത്ര്യം
വീട്ടമ്മമാരുടെ കറിക്കത്തിയില്‍ ശമനം.
കുന്നിറങ്ങുന്നൊരാട്ടിന്‍ പറ്റം
ഒരാട്ടിന്‍ കൂട്‌-
സമ്മാനിക്കും ഗൃഹാതുര ഗന്ധം
ഇത് നല്ല വരികള്‍ സുല്ലേ..

ബാജി ഓടംവേലി said...

നല്ല വരികള്‍............

Rafeek Wadakanchery said...
This comment has been removed by the author.
Rafeek Wadakanchery said...

ജലസ്വാതന്ത്ര്യം നഷ്ടമായ ഞാനൊക്കെ ഏതു കറിക്കത്തിക്ക് ഇരയാവും...പേടിയാവുന്നു..
അശാന്തമായ ജീവിതം...
ആശംസകള്‍ സുല്‍
റഫീക്ക് (മിനുസപ്ലാവില)

ഷാനവാസ് കൊനാരത്ത് said...

കുന്നിറങ്ങുന്നൊരാട്ടിന്‍ പറ്റം
ഒരാട്ടിന്‍ കൂട്‌-
സമ്മാനിക്കും ഗൃഹാതുര ഗന്ധം

ആശംസകള്‍

ശ്രീഇടമൺ said...

ചിതല്‍ പിടിച്ച പുസ്തകങ്ങളില്‍ നീ ചിരിക്കുന്നു
കടല്‍ കടന്ന പത്തേമാരികളില്‍ ഞാനും....

:)

ശ്രീഇടമൺ said...
This comment has been removed by the author.
Sureshkumar Punjhayil said...

Chithal pidikkatha ee varikalum. Nannayirikkunnu. Ashamsakal.

Madhavikutty said...

വല്ലാത്ത സ്നിഗ്ധത ഉണ്ട് കേട്ടോ സുല്ലേ
(ഇത് കാണാന്‍ വൈകിയതില്‍ ക്ഷമിക്കു )

Echmukutty said...

അത്യന്തം അപകടകരമായി പ്രണയിച്ച് അതിനു വേണ്ടി സർവസ്വവും നഷ്ടപ്പെടുത്തിയിട്ടും ലോകത്തിന്റെ മുക്കിലും മൂലയിലും അലഞ്ഞ് എന്തിലും പ്രണയത്തെ തേടുവാൻ മുതിരുന്ന ദുഃസ്വഭാവിയുടെ ഉൽക്കണ്ഠകളോടേ..
കുറേ വായിച്ചു, മുഴുവനാക്കാ‍ൻ കഴിഞ്ഞിട്ടില്ല.
ആശംസകൾ

വരവൂരാൻ said...

കടല്‍ കടന്ന പത്തേമാരികളില്‍ ഞാനും....എല്ലാ ആശംസകളും

വരവൂരാൻ said...

കടല്‍ കടന്ന പത്തേമാരികളില്‍ ഞാനും....എല്ലാ ആശംസകളും

കുറുമാന്‍ said...

ഇവിടെയ്യൊക്കെ വന്നിട്ട് കാലമെത്രയായി....ശിവ ശിവ.അ......എനി പഴയതൊക്കെ തപ്പി പെറുക്കണം.

നല്ല കവിത്.

മല്‍സ്യ ജന്മങ്ങളിന്‍ ജലസ്വാതന്ത്ര്യം
വീട്ടമ്മമാരുടെ കറിക്കത്തിയില്‍ ശമനം.

വീട്ടമ്മമാരുടെ കറിക്കത്തീയിലോ, അതോ മുക്കുവന്റെ വലക്കുള്ളിലോ?

റിയാസ് കൂവിൽ said...

wow.....
superb...
keep it up sull...

koovilan

Jishad Cronic said...

നല്ല വരികള്‍....

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഒന്നും മനസിലായില്ലെങ്കിലും ആശംസകള്‍!

Unknown said...

കൊള്ളാം നന്നായി കവിത
ബട്ട്‌ "വീട്ടമ്മമാരുടെ കറിക്കത്തിയില്‍ ശമനം."
അവര് കത്തി എടുക്കും ഇത് വായ്ച്ചു

Satheesh Haripad said...

അശാന്തികളിൽ സ്‍നേഹപൂർണ്ണമായ ഒരു തലോടലാകുന്നു ഈ കവിത.
നല്ല രചനാശൈലി.

satheeshharipad.blogspot.com

ഒരില വെറുതെ said...

നന്നായി

Anonymous said...

nice work.
welcome to my blog

blosomdreams.blogspot.com
comment, follow and support me.