Thursday, January 11, 2007

മൊത്തക്കച്ചവടം

തന്നെ നോക്കി ചിരിച്ചു കാണിച്ച കഴുതയെനോക്കി, പീലി വിടര്‍ത്തിനില്‍ക്കുന്ന മയിലു പറഞ്ഞു

‘കടന്ന് പോ, അഴകില്ലാത്ത കഴുത’

‘ഓ, അഴകിന്റെ മൊത്തക്കച്ചവടം നിന്റെ കയ്യിലല്ലേ? പിന്നെങ്ങനാ’ കഴുത പതുക്കെ നടന്നകന്നു.

10 comments:

സുല്‍ |Sul said...

ഒരു കുഞ്ഞു പോസ്റ്റ്.

-സുല്‍

ഇടിവാള്‍ said...

എന്നാലും... ഒരു ഒന്നരക്കിലോ അഴകു വാങ്ങാമായിരുന്നു ;)

മുസ്തഫ|musthapha said...

ആങ്...ഹാ, അത്രയ്ക്കയോ :)

Rasheed Chalil said...

അപ്പോള്‍ ഈ മയിലും കഴുതയേയും വിടാനുള്ള ഭാവമില്ലല്ലേ... പാവം കഴുതകള്‍.

Anonymous said...

ellarum angane alle sul....pulampi nadannakalunnu


jeevitharekhakal.blogspot.com

സുല്‍ |Sul said...

ഇടിവാളിനുള്ളഴക് പോരാന്ന് തോന്നുന്ടൊ?. നന്ദി.

അഗ്രജാ വീണ്ടും കമെന്റിനു നന്ദി.

ഇത്തിരീ :) വിടുകയില്ലെന്നായിരിക്കും.

ജി.മനു :) നന്ദി വന്നതിനും കമെന്റിയതിനും.


-സുല്‍

Mubarak Merchant said...

കഴുതയായതു കൊണ്ട് അത് തിരികെ നടന്നു.
സുല്ലായിരുന്നെങ്കിലോ?

sandoz said...

സുല്‍-ഈ മാതിരി കീറാണു കീറണതെങ്കില്‍ ഞാന്‍ എടുത്ത്‌ പൊഴേല്‍ ഇടും........തെറ്റിദ്ധരിക്കല്ലേ,പുഴ മാഗസീനില്‍ ഇടും എന്നാണു ഉദ്ദേശിച്ചത്‌.

മുല്ലപ്പൂ said...

സുല്ലേ
ഇവിടെ ഓ:ടോ ഓടുമോ ?

ഉവ്വെങ്കിലും ഇല്ലെങ്കിലും ‘എന്തേ ബ്ലൊഗിന് ഈ പേര്’ കോപ്പിറൈറ്റാ...?

സുല്‍ |Sul said...

ഓടൊ ഓടും മുല്ലപ്പൂവെ. രണ്ടു ബ്ലോഗിനും ഒരേപേരായപ്പോള്‍ വായിക്കുന്നവര്‍ക്കൊരു കന്‍ഫ്യൂഷനുണ്ടാകുമോന്ന് എനിക്കൊരു കണ്‍ഫ്യൂഷന്‍. ആ കണ്‍ഫ്യൂഷന്‍ ആസ്പദമാക്കി ചിന്തിച്ചപ്പോള്‍ ഉരുത്തിരിഞ്ഞു വന്ന കണ്‍ഫ്യൂഷന്‍ മാറ്റല്‍ പ്രക്രിയയിലാണ് ഈ പേരുവന്നത്. ഇതിനു കോപിറൈറ്റ് ഇല്ല.

പിന്നെ ഇക്കാസിനും സാന്‍ഡൊസിനും മുല്ലപ്പൂവിനും നന്ദി.

-സുല്‍