Thursday, January 18, 2007

എണ്ണല്‍

കാലം.
ഒന്നും നഷ്ടപെടുത്തുകയായിരുന്നില്ല
എല്ലാം നമുക്ക്‌ തരികയായിരുന്നു
എല്ലാം സ്വീകരിച്ചവയല്ല.
വേണ്ടെന്നു വെച്ചവയും
മനസ്സിലെവിടെയൊ
ശേഖരിക്കപ്പെടുന്നു.

വിഷുപ്പക്ഷിപോലെ
വല്ലപ്പോഴും
വിരുന്നു വരുന്ന ഓര്‍മ്മക്കിളി.

സ്വപ്നങ്ങളുടെ കുട്ട
ആരൊ വേസ്റ്റിടാനെടുത്തുവച്ചു.

എല്ലാം ക്ലീനാക്കി എടുക്കുക.
പൂജ്യത്തില്‍ നിന്നൊ
മൈനസില്‍നിന്നൊ
ഒരാള്‍ക്ക്എണ്ണി തുടങ്ങാവുന്നതാണ്‌...

18 comments:

സുല്‍ |Sul said...

"എണ്ണല്‍"

ഒരു കുഞ്ഞു കവിത.

-സുല്‍

സു | Su said...

ആദ്യത്തെ വരികള്‍ എന്നെ ചിന്തിക്കാന്‍ വിട്ടു. ജീവിതത്തെപ്പറ്റി.

ഞാനും തുടങ്ങാന്‍ ശ്രമിക്കാം. നന്ദി. :)

അക്ഷരത്തെറ്റുകള്‍ ഉണ്ട്. ശ്രദ്ധിക്കുമല്ലോ.

mydailypassiveincome said...

സുല്ലേ,

ഞാന്‍ എവിടെ തുടങ്ങണമെന്ന് ആലോചിക്കുവാ. പൂജ്യത്തിലാണോ അതോ മൈനസിലാണോ തുടങ്ങേണ്ടത്.

അടുത്താഴ്ച എണ്ണാന്‍ തുടങ്ങാല്ലേ ;) സ്വപ്നങ്ങളുടെ കുട്ട ക്ലീനാക്കണ്ടെ :)

Rasheed Chalil said...

മുറുകിയ ശൂന്യമായ മുഷിടിയുമായി കാലത്തിന്റെ ഏതോ ഒരു സന്ധിയില്‍ ഇവിടെയെത്തി..‍ വളര്‍ന്ന് സ്വീകരിച്ച് വെട്ടിപ്പിടിച്ച് തിരസ്കരിച്ച് പലതും സ്വന്തമാക്കി നഷ്ടപ്പെടുത്തി... അങ്ങനെയങ്ങനെ കാലചക്രത്തിനിടയിലെവിടെയോ മറയേണ്ടവര്‍ നാം...

സുല്ലേ നല്ല ചിന്ത...

ഇട്ടിമാളു അഗ്നിമിത്ര said...

സുല്ലെ.. മൈനസ്സില്‍ നിന്നാണ്` തുടങ്ങുന്നതെങ്കില്‍ കൂട്ടേണ്ടത് മൈനസ്സ് ഒന്നാണോ... ?
വിഷുപക്ഷി വിഷുവിനല്ലെ വരുള്ളു.. വല്ലപ്പോഴും ഒക്കെ വരുമോ? എന്തോ ഒരു പ്രശ്നം .. എനിക്കും കൃത്യായിട്ട് അറിയില്ലാട്ടോ..

Mubarak Merchant said...

കാലം.
എല്ലാം നഷ്ടപെടുത്തുകയായിരുന്നല്ലോ,
ഒന്നും നമുക്ക്‌ തരികയായിരുന്നില്ലല്ലോ.
എല്ലാം സ്വീകരിച്ചവയായിരുന്നു.
വേണ്ടെന്നു വെക്കാഞ്ഞവയും
മനസ്സിലെ വിടവിലൂടെ
ചോര്‍ന്നു പോകുന്നു.

കാക്കയെപ്പോലെ
എപ്പോഴും
വിരുന്നു വരുന്ന മറവിക്കിളി.

വേസ്റ്റിടാനെടുത്തുവച്ച
സ്വപ്നങ്ങളുടെ കുട്ടയില്‍ കാഷ്ഠിച്ചു.

ഒന്നും ക്ലീനാക്കി എടുക്കുകരുത്.

പൂജ്യത്തില്‍ നിന്നൊ
മൈനസില്‍നിന്നൊ
ആര്‍ക്കെങ്കിലും എണ്ണി തുടങ്ങാനാവുമോ?

മുസ്തഫ|musthapha said...

എളുപ്പമല്ല സുല്ലേ... കൂട്ടാനും കിഴിക്കാനും ഒത്തിരി കിടക്കുമ്പോള്‍ അവയെ എല്ലാം കണ്ണടച്ച് ക്ലീനാക്കി പൂജ്യത്തിലേക്കൊരു തിരിച്ചു യാത്ര!

എന്തായാലും നിന്‍റെ വരികള്‍ കൊള്ളാം :)



ഒ.ടോ: ഡാ... ഇക്കാസേ, നീയെപ്പോ മതിലില്‍ കയറി :)

Mubarak Merchant said...

അഗ്രൂ,

എന്റെ തലതിരിയന്‍ കവിത കണ്ട് സുല്ലിക്ക ഓഡിച്ചിട്ടപ്പൊ ചാഡിക്കേറീതാ..

എന്നെയൊന്നെറക്കിത്തര്വോ പ്ലീസ്..

സുല്‍ |Sul said...

ഇക്കാസെ :)

ഇത്രെം വേണ്ടായിരുന്നു. നീയാകെ തലതിരിഞ്ഞുപോയല്ലോടൈ. ഇനിയിപ്പൊ എന്താ ചെയ്യാ. ഇത്തിരീടെ പോസ്റ്റ് വായിച്ചിട്ടാന്നാ എന്റെ കണക്കു കൂട്ടല്‍. ഏതായാലും നീ മതിലീന്നിറങ്ങിക്കൊ.

-സുല്‍

Anonymous said...

സുല്‍ കവിത ഇഷ്ടമായി പക്ഷെ അവസാനത്തെ നാലു വരിയോട് എനിക്കു വ്യക്തിപരമായി ഒരു വിയോജനക്കുറിപ്പുണ്ട്. മലയാള കവിതയില്‍ ഇംഗ്ലീഷ് വാക്കുകള്‍ കല്ലു കടിക്കുന്ന പോലെ?.

വിചാരം said...

എണ്ണി തുടങ്ങുമ്പോഴും എണ്ണി അവസാനിക്കുമ്പോഴും കീവിക്കുന്നവന്‍ അറിയുന്നില്ല ( ജനനവും മരണവും)

ഏറനാടന്‍ said...

സുല്ലിക്കയുടെ കവിത നെല്ലിക്ക ഉപ്പും ചേര്‍ത്ത്‌ ഞൊട്ടിനൊണഞ്ഞ്‌ കഴിക്കുന്ന ഒരു പള്ളിക്കൂട കുട്ടിയുടെ പോലെ രസിച്ചു മതിയാവാതെ അകത്താക്കി. ഇനിയും വേണം സുല്ലിക്കയുടെ കവിതകള്‍...

sandoz said...

എന്റമ്മോ...ആധുനികന്‍.
ഉത്തര,ദക്ഷിണ,പൂര്‍വ,പശ്ചിമാധുനികന്‍.
ആദ്യപാരയിലെ മുറുക്കം അവസാനം സുല്‍ നഷ്ടപ്പെടുത്തി.

[മുറുക്കം കൂട്ടൂ..കുറക്കൂ-എന്നൊക്കെ കവിതാ വിമര്‍ശനത്തില്‍ ഉപയോഗിക്കുക സാധാരണമാണത്രേ.]

ഓ;ടോ; എം.കൃഷ്ണന്‍ നായര്‍,പ്രൊ.ലീലാവതി,കെ.പി.അപ്പന്‍,സാന്‍ഡോസ്‌...........

Anonymous said...

സുല്ലിന്റെ കവിത ഇഷ്ടപെട്ടു.
പ്രത്യേകിച്ചു ഈ വരികള്‍.

"ഒന്നും നഷ്ടപെടുത്തുകയായിരുന്നില്ല
എല്ലാം നമുക്ക്‌ തരികയായിരുന്നു"

Sona said...

സുല്ലെ..ഞാന്‍ പൂജ്യം മുതല്‍ ഒന്നു വരെ എണ്ണി..

വല്യമ്മായി said...

നല്ല കവിത.എല്ലാവരും പറഞ്ഞപോലെ ആ ഇംഗ്ലീഷ് വാക്കുകള്‍ ഒഴിവാക്കാമായിരുന്നു

കരീം മാഷ്‌ said...

“വിഷുപ്പക്ഷിപോലെ
വല്ലപ്പോഴും
വിരുന്നു വരുന്ന ഒരോര്‍മ്മക്കിളി“

ഈ വരികളാണെനിക്കിഷ്ടപ്പെട്ടത്.

സുല്‍ |Sul said...

"എണ്ണല്‍" (kavitha)
ഇവിടെ വന്നവര്‍ക്കും വായിച്ചവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും എന്റെ നന്ദി.

സു :) തുടങ്ങാന്‍ ശ്രമിച്ചൊ?

മഴത്തുള്ളീ :) എവ്ട്യെര്ന്ന്? കൊടക്കാലായല്ല കണ്ട്ട്ട്. പിന്നെ, എണ്ണിത്തുടങ്ങിയൊ?

ഇത്തിരീ :) ഇതില്‍ ഇത്രവലുതെല്ലാം ഒളിഞ്ഞിരിപ്പുണ്ടൊ?

ഇട്ടിമാളു :) മൈനസ്സില്‍ നിന്നൊ പൂജ്യത്തില്‍ നിന്നൊ തുടങ്ങാം. +1 ചേര്‍ത്താല്‍ മതി.

ഇക്കാസേ :) ഗ്ഗൊള്ളാം

അഗ്രു :) പൂജ്യത്തിലേക്കുള്ള യാത്രയല്ല. കൂട്ടലും കിഴിക്കലും കഴിഞ്ഞു കൂട്ടി കൂട്ടി മുന്നേറാന്‍ മാത്രമേ പറയുന്നുള്ളു. പൂജ്യത്തിലേക്കുള്ള യാത്ര വലിയ അര്‍ത്ഥതലങ്ങളുള്ള ഒന്നല്ലേ.

നന്ദു :) കവിത ഇഷ്ടമായതില്‍ സന്തോഷം. ഇംഗ്ലീഷ് പദങ്ങള്‍ ഉപയോഗിക്കേണ്ടിവന്നു. (ചവറ്റുകുട്ടയും വേസ്റ്റ് ബിന്നും ഒന്നാണെങ്കിലും മനസ്സിലോടിയെത്തുന്നത് വേറെ വേറെ ആയിട്ടാണ്)

വിചാരം:) എല്ലാം അറിയുന്നവന്‍ ഒരാള്‍ മാത്രം.

ഏറനാടന്‍:) സുല്ലിക്കയുടെ കവിതകള്‍ ഇനിയും പ്രതീക്ഷിക്കാം.

സാന്‍ഡോസ് :) മുറുകി മുറുകി പൊട്ടേണ്ട എന്നു കരുതി.

അച്ചൂസ് :) നന്ദി. നാം ഒരിക്കലും നഷ്ടത്തിലായിരുന്നില്ല എന്ന് ഓര്‍ക്കുന്നതല്ലേ നല്ലത്.

സോനാ :) ഇനി ബാക്കി എണ്ണൂ

വല്യമ്മായി :) ശരിയാണ്. നന്ദുവും ഇതു പറഞ്ഞിരുന്നു. പെട്ടെന്നു ഗ്രഹിക്കാന്‍ ഇംഗ്ലീഷ് നല്ലതായിതോന്നി.

കരീം മാഷ് :) ഇക്കാസ് പറഞ്ഞപോലെ “കാക്കയെപ്പോലെ
എപ്പോഴും
വിരുന്നു വരുന്ന മറവിക്കിളി.“ ആണല്ലോ നമ്മുക്ക് കൂടുതല്‍.

ഒരിക്കല്‍ക്കൂടി നന്ദി.

-സുല്‍