ഏറെയകലെ...
മനസ്സിന്റെ ഏറ്റവും അടുത്തിരുന്ന്
ഞാന്‍ നിന്നെക്കുറിച്ച് ചിന്തിക്കുന്നു.
വിമാനങ്ങളുടെ ഉരുക്കു ചിറകുകളിലും
പക്ഷിത്തൂവലിന്റെ സൌമ്യത കാണുന്നു.
നിന്റെ നിശ്വാസമറിയുന്നു.
ഒടുവില്‍ കണ്ട മിഴികള്‍
ഉമ്മവെച്ചകന്നേ പോയ്.
ചേര്‍ത്തു പിടിച്ച കരങ്ങള്‍
വേര്‍പിരിഞ്ഞേപോയ്.
വിഷാദിയായ സ്വപ്നങ്ങള്‍,
പുഞ്ചിരിച്ചുകൊണ്ട്
മഞ്ഞരളിപ്പൂക്കളെപ്പോലെ
മനസ്സ് തൊട്ട്
കൂടെ പോന്നു.
കൂടെത്തന്നെപോന്നു.
Tuesday, January 30, 2007
Subscribe to:
Post Comments (Atom)
19 comments:
"കൂടെ പോന്നവ"
ഒരു കവിത. പുതിയ പോസ്റ്റ്.
-സുല്‍
...ഠേ...
സ്വപ്നങ്ങളേ പൂക്കളേ........
സുല്ലേ നന്നായിട്ടുണ്ട്.
ജനുവരി കഴിയാറായില്ലേ സുല്ലേ, സാലറി കിട്ടാറായില്ലേ? പിന്നേം എന്തിനു വിഷാദമായ സ്വപ്നങ്ങള്‍ :)
മഞ്ഞരളിപ്പൂക്കളെപ്പോലെ
മനസ്സ് തൊട്ട്
കൂടെ പോന്നു.
കൂടെത്തന്നെപോന്നു.
റ്റച്ചിങ്ങ്!
സ്വപ്നങ്ങള്ക്കങ്ങനെ സ്ഥായിയായ ഒരു ഭാവം ഉണ്ടോ സുല്‍? ഉണ്ടെങ്കില്‍ സൂക്ഷിക്കണം, പ്രത്യേകിച്ചും ഈ പ്രായത്തില്‍. :)
“ഏറെയകലെ...
മനസ്സിന്റെ ഏറ്റവും അടുത്തിരുന്ന്
ഞാന്‍ നിന്നെക്കുറിച്ച് ചിന്തിക്കുന്നു“
എന്തൊരു സുന്ദരമായ പ്രയോഗം... ‘മനസ്സിന്റെ ഏറ്റവും അടുത്തിരുന്ന്’
പിന്നെ അവസാനത്തെ ആ വരികളും വളരെ ടച്ചിങ്ങ്.
മറ്റു വരികളും മനോഹരം... മനസ്സില്‍ നന്നായി തറച്ചത് എടുത്തെഴുതി എന്നു മാത്രം :)
nalloru pravasa kavitha....
സുന്ദരസ്വപ്നങ്ങള്‍ പുഞ്ചിരി തൂകിക്കൊണ്ട് കൊന്നപ്പൂക്കളെപ്പോലെ കൂടെ വരട്ടെ.
അകന്നിരിക്കുമ്പോള്‍ തന്നെയാ മനസ്സുകള്‍ ഏറ്റവും അടുത്തിരിക്കുന്നതല്ലേ :)
വരികളില്‍ നല്ല പുരോഒഗതി പ്രത്യേകിച്ചും ഇതിനു തൊട്ടു മുമ്പെഴുതിയ കവിത.ആശംസകള്‍
സുല്ലേ, കവിതയില്‍ നല്ല മാറ്റം...പോസിറ്റീവ് ആയതെന്ന് ആവര്ത്തിക്കേണ്ടല്ലൊ ല്ല്ലേ.. എനിക്കിഷ്ടായി... അവസാനത്തെവരിയിലെ ആവര്‍ത്തനം വേണോയെന്ന് ഒന്നുകൂടി ചിന്തിക്കൂ.
സുന്ദര സ്വപ്നങ്ങളെങ്കിലും കൂടെയുണ്ടാവട്ടെ, എന്നെന്നും
ഇഷ്ടമായി 100 വട്ടം..
Nousher
വളരെക്കാലമായി സുല്ലിനെ കണ്ടിട്ട്, (ഒരു നാലഞ്ചു ദിവസം). ഈ കവിതയെഴുതാനായി ഒളിവിലായിരുന്നോ ..?
നല്ല കവിത .. ഇതിന്റെ വരികള്‍ കൂടെ പോന്നു, കൂടെത്തന്നെ പോന്നു..
ആശംസകള്‍
സുല്ലെ.. വിഷാദിയായ സ്വപ്നങ്ങള്‍ പുഞ്ചിരിച്ചോ? അവരു കൊള്ളാലോ...
മനസ്സിനെ തൊടുന്ന വരികള്‍ സുല്ലേ.
"വിഷാദിയായ സ്വപ്നങ്ങള്‍,
പുഞ്ചിരിച്ചുകൊണ്ട്
മഞ്ഞരളിപ്പൂക്കളെപ്പോലെ
മനസ്സ് തൊട്ട്
കൂടെ പോന്നു"
മനോഹരമായ വരികള്‍ സുല്ലേ..
"കൂടെ പോന്നവ"
ഈ കവിതവായിച്ചവര്ക്കും കമെന്റിയവര്‍ക്കും എല്ലാം നന്ദി.
കുട്ടമ്മേനോന്‍ :)നന്ദി
പൊതുവാളന്‍ :) നന്ദി
കുറുമാനേ :)നന്ദി
വിശാലൂ :)നന്ദി
ഇക്കാസെ :) നീതന്നെ ഇതു പറയണം.
അഗ്രു :) ഇഷ്ടായൊ? :)
മനു :)നന്ദി
സു :) അവരും കൂടെ വരട്ടെ.
വല്യമ്മായി :) അപ്പൊ ഞാന്‍ ശരിയാവും ല്ലേ.
അനിയന്‍സ് :) ഇനിയും അഭിപ്രായങ്ങള്‍ വേണം.
തമനു :) നീയാണെന്നെയുണര്ത്തിയത്.
ഇട്ടിമാളു :) അവരും പുഞ്ചിരിക്കും.
വേണു :) നന്ദി
സാരംഗി :) നന്ദി.
-സുല്‍
മാഷേ വായിക്കാന്‍ ലേറ്റ് ആയിപ്പോയി. കവിത നൊസ്റ്റാല്‍ജിയ ഉണര്‍ത്തി
Post a Comment