Wednesday, April 18, 2007

തിരിച്ചു നടക്കുമ്പോള്‍

വാകമരച്ചുവട്ടിലൂടെ നടന്ന് പോകുന്നു.
കരിയിലകളനങ്ങാതെ
ഓര്‍മ്മകള്‍ക്കുമീതെ
ചരലിലൂടെ...
ഒരുതീരം നമ്മെനോക്കി ചിരിക്കുന്നു
നമുക്കാശമാത്രം നല്‍കും
പിന്നെ
ചിരികളുടെ ലോകവും
പരിചിത ഭാവങ്ങളും
മറഞ്ഞേപോകും.
നാമപരിചിതരാവും.
നാമിരുവരിലേയും
അപരിചിതത്വത്തെ
സ്നേഹിച്ച്, പങ്കുവച്ച് പിരിയും.
ഒന്നും കൈമാറാതെ
അഗാധമായ ദു:ഖങ്ങളില്‍
സ്ഥായിയായ സത്യങ്ങളിലൂടെ.

20 comments:

സുല്‍ |Sul said...

"തിരിച്ചു നടക്കുമ്പോള്‍"

ഒരു പുതിയ കവിത പോസ്റ്റുന്നു.
-സുല്‍

മുസ്തഫ|musthapha said...

കരിയിലകളനങ്ങാതെ
ഓര്‍മ്മകള്‍ക്കുമീതെ
ചരലിലൂടെ...

ഇച്ചിരി റിസ്കാ... ല്ലേ... ആ നടത്തം ;)

ങും നടക്കട്ടെ... നടക്കട്ടെ :)

വല്യമ്മായി said...

വ്യര്‍‌‍ത്ഥമായ കാഴ്ചകളിലൂടെ നടന്നടുക്കുന്നത് സ്ഥായിയായ സത്യത്തിലേക്ക്,വളരെ സത്യം.

തിരിച്ചു പോക്ക് എന്നതിനേക്കാള്‍ തിരിച്ചുനോക്കുമ്പോള്‍ എന്നല്ലേ കൂടുതല്‍ യോജിക്കുക.അതോ മനസ്സു കൊണ്ടാണോ തിരിച്ചു പോകുന്നത്.

Rasheed Chalil said...

സുല്ലേ... :)

കാലത്തിന്റെ തീരത്തെവിടെയോ നഷ്ട യൌവ്വനം തിരവും തിരക്കി നടുവൊടിഞ്ഞ് വടിയെടുത്ത് വേച്ച് വേച്ച് നീങ്ങുന്ന ഒരാളെ കാണുന്നു... അത് സുല്ലാണോ ? (ഇനി ഞാന്‍ തന്നെയാണോ ആവോ ?)

അപ്പു ആദ്യാക്ഷരി said...

അങ്ങനെ തിരിഞ്ഞുനോക്കുമ്പോള്‍ കുറേ തിളക്കങ്ങള്‍ കാണാന്‍ ഇന്നുതന്നെ (വര്‍ത്തമാനകാലത്തില്‍ത്തന്നെ) പരിശ്രമിക്കാം സുല്ലേ.
ഓ.ടോ. കുറേ തേങ്ങകളെങ്കിലും ബാക്കി കാണും. (ഓടി..കസബയില്‍ കാണാം)

സുല്‍ |Sul said...

അഗ്രജനിക്കാ
ആഗ്രഹം കൊള്ളാം. ആ റിസ്ക് എല്ലാര്‍ക്കും പറഞ്ഞിട്ടില്ലയിക്കാ.
റിസ്കെടുത്തവര്‍ക്കേ അതിന്റെ ടേസ്റ്ററിയൂ.
-സുല്‍

സു | Su said...

ദുഃഖങ്ങളില്ലാതെ, സന്തോഷങ്ങളിലൂടേയും പിന്തിരിഞ്ഞ് നടക്കാന്‍ കഴിയുമായിരിക്കും അല്ലേ?

സുല്‍ |Sul said...

"തിരിച്ചു നടക്കുമ്പോള്‍"

വന്നവര്‍ക്കും വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും നന്ദി.
അഗ്രു :)
വല്യമ്മായി :)
ഇത്തിരിവെട്ടം :)
അപ്പു:)
സു :)

-സുല്‍

തമനു said...

ഹോ .. രക്ഷപെട്ടു ...

തിരിച്ചു പോവാ അല്ലേ ... റ്റാറ്റാ സുല്ലേ ...

കരിയിലകളൊക്കെ അനങ്ങിയാലും സാരമില്ല, സ്വല്പം സ്പീഡിലായിക്കോട്ടെ...!! ബൈ

(പേര് എന്റെയാണ് കാണിക്കുന്നതെങ്കിലും ഇതു ഞാനല്ല കേട്ടോ, ഏതോ അണോണിയാ..)

ഇട്ടിമാളു അഗ്നിമിത്ര said...

സുല്ലെ.. ഈ കരിയിലയുടെയും ചരലിന്റെയും മീതെ നടക്കണ ശബ്ദം ആണല്ലെ കേട്ടത് ..

sami said...

നല്ല എഴുത്ത്....
വാക്കുകള്‍ ഒന്നുകൂടി ആറ്റിക്കുറുക്കാമായിരുന്നില്ലേ എന്നൊരു തോന്നല്‍.....
ആശയം ചിന്തിപ്പിക്കുന്നു....

മഴത്തുള്ളി said...

വാകമരച്ചുവട്ടിലൂടെ തന്നെ നടന്നുനീങ്ങാന്‍ കഴിഞ്ഞെങ്കില്‍........... :( അല്ലെ??

വേണു venu said...

ആശയം നല്ലതു്.:)

G.MANU said...

sathyam..........

Unknown said...

സുല്ലേ,
ഈ തിരിച്ചു നടത്തം വേണോ?അതൊരനിവാര്യതയാണോ?

കവിത നന്നായിരിക്കുന്നു.

Sona said...

സുല്‍..നല്ല വരികള്‍..

thoufi | തൗഫി said...

ഒഴുക്കുള്ള.,ചിന്തിപ്പിക്കുന്ന വരികള്‍..
qw_er_ty

സജീവ് കടവനാട് said...

ഞാനൊന്ന് നിരൂപിക്കട്ടേ, ഓ, അല്ലെങ്കില്‍ വേണ്ട. തെറ്റിദ്ധരിച്ചാലോ.

സാല്‍ജോҐsaljo said...

എന്റെ വാകകള്‍ക്കുമപുറം വീണ്ടും...

ഹൃദ്യമായി...

വാണി said...

നല്ല വരികള്‍...നല്ല ആശയം..