വാകമരച്ചുവട്ടിലൂടെ നടന്ന് പോകുന്നു.
കരിയിലകളനങ്ങാതെ
ഓര്‍മ്മകള്‍ക്കുമീതെ
ചരലിലൂടെ...
ഒരുതീരം നമ്മെനോക്കി ചിരിക്കുന്നു
നമുക്കാശമാത്രം നല്‍കും
പിന്നെ
ചിരികളുടെ ലോകവും
പരിചിത ഭാവങ്ങളും
മറഞ്ഞേപോകും.
നാമപരിചിതരാവും.
നാമിരുവരിലേയും
അപരിചിതത്വത്തെ
സ്നേഹിച്ച്, പങ്കുവച്ച് പിരിയും.
ഒന്നും കൈമാറാതെ
അഗാധമായ ദു:ഖങ്ങളില്‍
സ്ഥായിയായ സത്യങ്ങളിലൂടെ.
Wednesday, April 18, 2007
Subscribe to:
Post Comments (Atom)
20 comments:
"തിരിച്ചു നടക്കുമ്പോള്‍"
ഒരു പുതിയ കവിത പോസ്റ്റുന്നു.
-സുല്‍
കരിയിലകളനങ്ങാതെ
ഓര്‍മ്മകള്‍ക്കുമീതെ
ചരലിലൂടെ...
ഇച്ചിരി റിസ്കാ... ല്ലേ... ആ നടത്തം ;)
ങും നടക്കട്ടെ... നടക്കട്ടെ :)
വ്യര്‍ത്ഥമായ കാഴ്ചകളിലൂടെ നടന്നടുക്കുന്നത് സ്ഥായിയായ സത്യത്തിലേക്ക്,വളരെ സത്യം.
തിരിച്ചു പോക്ക് എന്നതിനേക്കാള്‍ തിരിച്ചുനോക്കുമ്പോള്‍ എന്നല്ലേ കൂടുതല്‍ യോജിക്കുക.അതോ മനസ്സു കൊണ്ടാണോ തിരിച്ചു പോകുന്നത്.
സുല്ലേ... :)
കാലത്തിന്റെ തീരത്തെവിടെയോ നഷ്ട യൌവ്വനം തിരവും തിരക്കി നടുവൊടിഞ്ഞ് വടിയെടുത്ത് വേച്ച് വേച്ച് നീങ്ങുന്ന ഒരാളെ കാണുന്നു... അത് സുല്ലാണോ ? (ഇനി ഞാന്‍ തന്നെയാണോ ആവോ ?)
അങ്ങനെ തിരിഞ്ഞുനോക്കുമ്പോള്‍ കുറേ തിളക്കങ്ങള്‍ കാണാന്‍ ഇന്നുതന്നെ (വര്‍ത്തമാനകാലത്തില്‍ത്തന്നെ) പരിശ്രമിക്കാം സുല്ലേ.
ഓ.ടോ. കുറേ തേങ്ങകളെങ്കിലും ബാക്കി കാണും. (ഓടി..കസബയില്‍ കാണാം)
അഗ്രജനിക്കാ
ആഗ്രഹം കൊള്ളാം. ആ റിസ്ക് എല്ലാര്ക്കും പറഞ്ഞിട്ടില്ലയിക്കാ.
റിസ്കെടുത്തവര്ക്കേ അതിന്റെ ടേസ്റ്ററിയൂ.
-സുല്‍
ദുഃഖങ്ങളില്ലാതെ, സന്തോഷങ്ങളിലൂടേയും പിന്തിരിഞ്ഞ് നടക്കാന്‍ കഴിയുമായിരിക്കും അല്ലേ?
"തിരിച്ചു നടക്കുമ്പോള്‍"
വന്നവര്‍ക്കും വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും നന്ദി.
അഗ്രു :)
വല്യമ്മായി :)
ഇത്തിരിവെട്ടം :)
അപ്പു:)
സു :)
-സുല്‍
ഹോ .. രക്ഷപെട്ടു ...
തിരിച്ചു പോവാ അല്ലേ ... റ്റാറ്റാ സുല്ലേ ...
കരിയിലകളൊക്കെ അനങ്ങിയാലും സാരമില്ല, സ്വല്പം സ്പീഡിലായിക്കോട്ടെ...!! ബൈ
(പേര് എന്റെയാണ് കാണിക്കുന്നതെങ്കിലും ഇതു ഞാനല്ല കേട്ടോ, ഏതോ അണോണിയാ..)
സുല്ലെ.. ഈ കരിയിലയുടെയും ചരലിന്റെയും മീതെ നടക്കണ ശബ്ദം ആണല്ലെ കേട്ടത് ..
നല്ല എഴുത്ത്....
വാക്കുകള്‍ ഒന്നുകൂടി ആറ്റിക്കുറുക്കാമായിരുന്നില്ലേ എന്നൊരു തോന്നല്‍.....
ആശയം ചിന്തിപ്പിക്കുന്നു....
വാകമരച്ചുവട്ടിലൂടെ തന്നെ നടന്നുനീങ്ങാന്‍ കഴിഞ്ഞെങ്കില്‍........... :( അല്ലെ??
ആശയം നല്ലതു്.:)
sathyam..........
സുല്ലേ,
ഈ തിരിച്ചു നടത്തം വേണോ?അതൊരനിവാര്യതയാണോ?
കവിത നന്നായിരിക്കുന്നു.
സുല്‍..നല്ല വരികള്‍..
ഒഴുക്കുള്ള.,ചിന്തിപ്പിക്കുന്ന വരികള്‍..
qw_er_ty
ഞാനൊന്ന് നിരൂപിക്കട്ടേ, ഓ, അല്ലെങ്കില്‍ വേണ്ട. തെറ്റിദ്ധരിച്ചാലോ.
എന്റെ വാകകള്ക്കുമപുറം വീണ്ടും...
ഹൃദ്യമായി...
നല്ല വരികള്‍...നല്ല ആശയം..
Post a Comment