Thursday, June 07, 2007

ബ്ലോഗരുടെ ചോറൂണ്

അവിയല്‍
കാളന്‍
തോരന്‍
പച്ചടി
കിച്ചടി
സാമ്പാറ്
തൊട്ടുകൂട്ടാന്‍
എന്തിനേറെ
അടപ്രഥമനും തയ്യാര്‍
ജന്മദിനത്തിലവളെനിക്കായ്
നിരത്തിയ വിഭവങ്ങള്‍
വായിലൂടെ ഒരു കപ്പലോട്ടാം.
‘ഒന്നു നോക്കിയിട്ടു വരാം‘
അവള്‍ മൊഴിഞ്ഞു
പുറത്താരൊ വന്നെന്നു കരുതി ഞാന്‍.
മണിയര കഴിഞ്ഞിട്ടും
കാണുന്നില്ലവളെ.
എത്തിനോക്കിയപ്പോള്‍
അവള്‍
പിന്മൊഴിയില്‍
മുങ്ങിനീരാടുന്നു
ബ്ലോഗില്‍ നിന്നു ബ്ലോഗിലേക്ക്
ചാഞ്ചാടുന്നു.
ഞാനോ
വിഭവങ്ങള്‍ക്കു മുന്നില്‍,
ചോറു വിളംബാത്ത
ഇലക്കു മുന്നില്‍.

19 comments:

സുല്‍ |Sul said...

"ചോറൂണ്"
ഒരു പാര കവിത. കുറെ കാലമായി ഒരു പാരവെക്കാന്‍ കൈ തരിക്കുന്നു. ഇന്നതൊത്തുവന്നു.

കവിത “ചോറൂണ്”
സമര്‍പ്പണം “സതീശിനും ആഷക്കും”
-സുല്‍

Rasheed Chalil said...

ഇതാണൊ ബ്ലോഗ് കുടുബം സുല്ലേ...

ഞാന്‍ ഓടിയിരിക്കുന്നു

Unknown said...

സുല്ലേ
അത്രയ്ക്ക് വേണമായിരുന്നോ?:)

ഇനി കിട്ടുന്നത് കൈ നീട്ടി സ്വീകരിച്ചോ...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:

കൂട്ടത്തല്ലില്‍ ആരുടെ കൂടെ നില്‍ക്കൂമെന്നാ സംശയം..
എന്തായാലും സുല്ലിക്കാടെ കൂടെ ഇല്ലാ.. തല്ല് ഒറപ്പായ ഭാഗത്ത് ആരേലും നില്‍ക്കുമോ??

അസൂയ ആണോ വിഷയം ആഷേച്ചി ഇത്രേം കമന്റും പോസ്റ്റും ഇട്ടിട്ടും സതീഷേട്ടന്‍ കഞ്ഞികുടിച്ച് പോവുന്നു..

എന്നാല്‍ തേങ്ങയിടാന്‍ പോകാതെ കറിക്കരിയാന്‍ പറഞ്ഞോ വല്ലോരും?

Kaithamullu said...

കഷ്ടം!

ഒരു പാര ഇവിടെ വയ്ക്കുന്നു, ദക്ഷിണയായി!

krish | കൃഷ് said...

സുല്ലേ.. കറിക്ക്‌ അരക്കാന്‍ തേങ്ങ കൊടുത്തെന്നു കരുതി ഇങ്ങനേയും പാര പണിയണോ..
ഒരു തേങ്ങാപ്പീര.. ഛെ.. തേങ്ങാപ്പാര.

സാജന്‍| SAJAN said...

സുല്ലേ ഇത് കളി കാര്യമാവുന്ന ലക്ഷണമാണ് ആഷയും സതീശും വരുന്നതിനു മുമ്പ് ഇത് ഡിലീറ്റിക്കോ
സംഭവമൊക്കെ സത്യാണേലും പൊതു ശത്രുക്കളെ നേരിടുമ്പോള്‍ അവരൊറ്റക്കെട്ടാ:):)

സുല്‍ |Sul said...

ഇത്തിരീ നീ ഓടുകയാ നല്ലത്. ഇത്തിരികുഞ്ഞന്‍ എന്നാക്കിയാലൊ നിന്റെ പേര് :)

പൊതുവാളെ ആ വാളൊന്നു തരോ. ഒരു കൈ (യ്യില്‍ വച്ച്) നോക്കാനാ :)

കുട്ടിച്ചാത്താ, ഇത്രെം നേരം കൂടെനിന്ന് ഇതെല്ലാം എന്നെകൊണ്ട് ചെയ്യിച്ച്. ദുഷ്ടാ നിന്നെ ഞാന്‍...

കൈതമുള്ളേ, ആ ദക്ഷിണയെടുത്ത് ഞാന്‍ ഉത്തരത്തില്‍ വച്ചു. അവിടെയിരിക്കട്ടെ. (ഇവിടെ പൊതിച്ച തേങ്ങ കിട്ടും ഇനി അതു പൊതിക്കേണ്ടല്ലോ:))

കൃഷ്, തേങ്ങാ പീരയെങ്കി പീര പാരയെങ്കി പാര :)

സാജന്‍, ഞാന്‍ ഒരിക്കലും സതീഷിന്റെ ശത്രുവല്ലല്ലൊ. ഞാന്‍ ആഷയുടെ മിത്രമല്ലേ. പിന്നെങ്ങനെ?

-സുല്‍

thoufi | തൗഫി said...

സുല്ലെ..
ആഷേം സതീഷുമൊക്കെ അവിടുന്ന് പുറപ്പെട്ടിട്ടുണ്ടെന്നാ
അറിഞ്ഞത്..ദേ..ഇപ്പൊ ഇവിടെയെത്തും..
കിട്ടാനുള്ളതൊക്കെ ഒറ്റക്ക് മേടിച്ചോണം..

ഓ.ടോ)ഒരു നാളികേരം എടുക്കാനുണ്ടാകുമൊ.
കടമായിട്ട് മതി.നാളെ തിരിച്ചെടുക്കാം.

ആഷ | Asha said...
This comment has been removed by the author.
ആഷ | Asha said...

എന്നാലും സുല്ലേ ഇതെവിടെ ഒളിച്ചിരുന്നു കണ്ടു?
എല്ലാം കിറുക്യത്യം ;)

Sona said...

അവിയല്‍
കാളന്‍
തോരന്‍
പച്ചടി
കിച്ചടി
സാമ്പാറ്
തൊട്ടുകൂട്ടാന്‍
എന്തിനേറെ
അടപ്രഥമനും തയ്യാര്‍
ഹൊ..സുല്ലെ വല്ലാതെ കൊതിപ്പിച്ചുട്ടോ....

Kaippally said...

ഉദാതം ! അതി ഗംഭീരം

ഗുപ്തന്‍ said...

കമന്റ് കിട്ടുന്നതു ഒരു കുറ്റകൃത്യമായി പ്രഖ്യാപിച്ചാലോ

ആവനാഴി said...

പ്രിയ സുല്‍,

അവിയല്‍ തോരന്‍ പച്ചടി കിച്ചടി
ചോറും സാമ്പാറും
പിന്നയിലവറുത്തൂ കടുപൊട്ടിച്ചവള്‍
പ്രഥമനുമുണ്ടാക്കീ
കണവനെനോക്കീയവളുരിയാടീ
ഉടനെമടങ്ങീടാം
ബട് മണിയഞ്ചാവാറായിട്ടും ബത
യവളെക്കണ്ടീലാ
വയറുവിശന്നുകുഴഞ്ഞൊരുകണവന്‍
അലറിവിളിച്ചപ്പം
പെണ്‍ മുറിയിലിരുന്നഥപിന്‍‌മൊഴിനോക്കി
കടുകുവറക്കുന്നേ
കണവന്‍ പിന്നെപ്പാഴാക്കീലായൊട്ടും സമയത്തെ
ബട് തോള്ളതുറന്നൊരുസദിരുതുടങ്ങീ
താഴെക്കാണും പോല്‍

ബാര്യേ നീ ബേഗനേ ബാരോ......

സസ്നേഹം
ആവനാഴി

വാളൂരാന്‍ said...

ഇക്കണ്ട സാധനങ്ങളൊക്കെ ഉണ്ടാക്കുന്ന വരെ സുല്ലും പിന്മൊഴിയിലായിരുന്നില്ലേ, എന്നിട്ട്‌ ഓള്‌ ഒന്ന്‌ മൊഴീക്കേറീപ്പോ പുടിച്ചില്ലാല്ലേ.....ഹഹ

Anonymous said...

Oi, achei teu blog pelo google tá bem interessante gostei desse post. Quando der dá uma passada pelo meu blog, é sobre camisetas personalizadas, mostra passo a passo como criar uma camiseta personalizada bem maneira. Até mais.

Ajith Polakulath said...

sul :)
അടിപൊളി..

:) :) :)

ഇരിക്കട്ടെ മൂന്നെണ്ണം

മനോജ് കാട്ടാമ്പള്ളി said...

പാര കിടിലം..