Tuesday, August 14, 2007

സ്വാതന്ത്ര്യ സമരം

കഷണ്ടിയെ സ്നേഹിക്കുക
ഗാന്ധിജിയേയും
കാരണം
മുടി കൊഴിഞ്ഞുകൊണ്ടേയിരിക്കുകയാണ്.
വിഗ്ഗു വേണമെന്നില്ല
മറച്ചാലും മറക്കുന്നില്ലല്ലോ
എല്ലാം ഓര്‍മ്മപ്പെടുത്തുന്ന
കണ്ണാടി
ചുറ്റുവട്ടത്തുള്ളപ്പോള്‍.

പ്ലാന്റേഷന്‍-
സ്വര്‍ണ്ണപല്ലുപോലെ
ഒരാര്‍ഭാടം മാത്രം.

കഷണ്ടിയെ സ്നേഹിക്കുക
ഗാന്ധിജിയേയും.

സ്നേഹിച്ചും
സ്വപ്നങ്ങളില്‍ കാലുറപ്പിച്ചും
സജീവമാകാം
സ്വന്തമസ്തിത്വത്തിന്റെ
സ്വാതന്ത്ര സമരങ്ങളില്‍.

ഏവര്‍ക്കും ഷഷ്ടിപൂര്‍ത്തി ആശംസകള്‍!!!

23 comments:

കുഞ്ഞന്‍ said...

സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയ ധീര ദേശാഭിമാനികള്‍ക്കു പ്രണാമം അര്‍പ്പിച്ചുകൊണ്ട്‌, താങ്ങള്‍ക്കു എന്റെ സ്വാതന്ത്ര്യദിനാശംസകള്‍.....

സുല്‍ |Sul said...

കഷണ്ടിയെ സ്നേഹിക്കുക
ഗാന്ധിജിയേയും,
കുറുമാനേയും കൂടെ തമനുവിനേയും.

പുതിയ പോസ്റ്റ് "സ്വാതന്ത്ര്യ സമരം"

ഏവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍!!!
-സുല്‍

Rasheed Chalil said...

:)

Mubarak Merchant said...

ഗള്‍ഫ് ഗേറ്റുകാരു കണ്ടാല്‍ കമന്റൊന്നിനു 100 രൂപാവെച്ച് കിട്ടാവുന്ന പോസ്റ്റ്. എല്ലാ കമന്റിലും അവരുടെ പരസ്യം കോപ്പി പേസ്റ്റ് ചെയ്യേണ്ടിവരുമെന്ന് മാത്രം.

മൂര്‍ത്തി said...

സ്വാതന്ത്ര്യദിനാശംസകള്‍..ഷഷ്ടിപൂര്‍ത്തിയാണ് ശരി എന്ന് ഉമേഷ്‌ജി പഠിപ്പിച്ചത് മറന്നോ?

Harold said...

സ്വാതന്ത്ര്യദിനാശംസകള്‍
നല്ല ബിംബങ്ങള്‍
പിന്നെ...
ആര്‍ഭാടമല്ലേ ശരി സു/ ആര്‍ഭാഡം അല്ലല്ലോ..

സുല്‍ |Sul said...

ആര്‍ഭാടമൊരാര്‍ഭാഡമായത് തിരുത്തിയിട്ടുണ്ട്. അതോടൊപ്പം ഷഷ്ഠിയും :)
ഹരോള്‍ഡ്, മൂര്‍ത്തി, ഇത്തിരി നന്ദി. :)

Unknown said...

സുല്ലേ നന്നായിട്ടുണ്ട്:)

സ്വാതന്ത്ര്യദിനാശംസകള്‍........

എന്തും ചെയ്ത് കാശുണ്ടാക്കാനും
ആ കാശു കൊണ്ട് ചെയതതിനെയൊക്കെ ന്യായീകരിക്കാനുമുള്ള വിശാലസ്വാതന്ത്ര്യത്തിനും..

നേരും നെറിയും വിളിച്ചു പറയുന്നവര്‍ക്കു ചുറ്റും അവന്റെ കൈയിലില്ലാത്ത കാശുകൊണ്ടു തീര്‍ക്കുന്ന, എല്ലാരും കണ്ടിട്ടും കണ്ടിട്ടില്ലെന്നു നടിക്കുന്ന, വന്മതില്‍ക്കെട്ടിനുള്ളിലെ പാരതന്ത്ര്യത്തിനും.....

ഇടയില്‍ ഞെരിഞ്ഞമരുന്ന
“ഭാരതീയതേ“
പ്രണാമം......

കരീം മാഷ്‌ said...

സ്വാതന്ത്ര്യദിനാശംസകള്‍........

chithrakaran ചിത്രകാരന്‍ said...

പ്രിയ സുല്‍,

ചിത്രകാരന്റെ സ്വാതന്ത്ര്യദിനാശംസകള്‍ !!

Sanal Kumar Sasidharan said...

കഷണ്ടി മുടിക്കുകൊഴിയാനുള്ള സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. സ്വര്‍ണപ്പല്ല് കൊഴിയാനുള്ള പല്ലിന്റെ സ്വാതന്ത്ര്യവും. കൊള്ളാം :)

മന്‍സുര്‍ said...

പ്രിയ സ്നേഹിതരെ......

കഷണ്ടിയുള്ള ചങ്ങാതിയുണ്ടായല്‍ കണ്ണാടി വേണ്ടാ ഇവിടെ യാത്ഥാര്‍ത്യമാവുന്നു.........

ശാന്തിയും സമാധാനവും നിറഞ ഒരു സ്വാതന്ത്ര്യദിനാശംസകള്‍

നന്‍മകള്‍ നേരുന്നു.

സസ്നേഹം
കാല്‍മീ ഹലോ
മന്‍സൂര്‍,നിലംബൂര്‍

സാജന്‍| SAJAN said...
This comment has been removed by the author.
സാജന്‍| SAJAN said...

സുല്ലേ, കവിത നന്നായി,
സ്വാതന്ത്ര്യത്തിന്റെ ഷഷ്ഠപൂര്‍ത്തി ആശംസകള്‍:)

ദേവന്‍ said...

swathanthrya dinashamsakal Sulle!

Areekkodan | അരീക്കോടന്‍ said...

സുല്ലേ,സ്വാതന്ത്ര്യദിനാശംസകള്‍!

അപ്പു ആദ്യാക്ഷരി said...

സുല്ലേ..ഇവിടൊക്കെ ഉണ്ടോ?

അജയ്‌ ശ്രീശാന്ത്‌.. said...

സുല്ലേ....
ഇങ്ങനെ ചോദിച്ചാല്‍ സുല്ല്‌ പറഞ്ഞുപൊകുമല്ലോ... വാവേ.....
തെറ്റില്‍ പിടിച്ച്‌ ഇനിയുമങ്ങ്‌ കയറണോ... സഖാവേ.....

priyan said...

അതു കൊള്ളാം,
വ്യത്യസ്തമായ ചിന്ത തന്നെ

നന്ദു കാവാലം said...

ശരിയാ...മുടി കൊഴിഞ്ഞുകൊണ്ടേ ഇരിക്കുവാ. കഷണ്ടി വരുമ്പം മാത്രം ഗാന്ധിജി ആവാന്‍ ശ്രമിക്കുന്നവര്‍ക്കിടയിലാ നമ്മുടെ ജീവിതം അല്ലേ കൂട്ടുകാരാ?

സുല്‍ |Sul said...

"സ്വാതന്ത്ര്യ സമരം"
നമുക്കായ് പരീക്ഷണം.

nabacker said...

really poets inside bloolokam

ദിലീപ് വിശ്വനാഥ് said...

ഇതും സുല്ലിട്ടു ആദ്യം മുതല്‍ തുടങ്ങിയതാണോ?