Tuesday, November 27, 2007

വേഗം : കവിത

വേഗമേറെ വേണമെന്നില്ല
വേഗത്തിന്റെ കണക്കേവര്‍ക്കും
വേറെ വേറെയല്ലേ.

മരണം കാക്കുന്നവനും
മണവാട്ടിയെ കാക്കുന്നവനും
മണിക്കൂറൊന്ന് പലതല്ലേ.

വേഗതയുടെ വേദപുസ്തകത്തില്‍
വേഗതയുടെ വേഗമെത്ര?

35 comments:

സുല്‍ |Sul said...

"വേഗം : കവിത"

ക്രിസ്‌വിന്‍ said...

മരണം കാക്കുന്നവനും
മണവാട്ടിയെ കാക്കുന്നവനും
മണിക്കൂറൊന്ന് പലതല്ലേ
:)
സത്യം..!
ആദ്യത്തെ കയ്യടി എന്റെ വക

ശ്രീ said...

അതു ശരിയാ...

കവിത കൊള്ളാം...

:)

Unknown said...

:-)

good one

krish | കൃഷ് said...

“മരണം കാക്കുന്നവനും
മണവാട്ടിയെ കാക്കുന്നവനും
മണിക്കൂറൊന്ന് പലതല്ലേ.“
ഈ വരികള്‍ ഇഷ്ടമായി.

വേഗവും വേഗതയും കുറച്ച് വേദാന്തവും.
വേഗതയുടെ വേഗം അറിയാനുള്ള മീറ്റര്‍ ഇല്ലേ.
വേഗത കൂടിയാല്‍ വേഗപ്പൂട്ട് ഇടണോ? അല്ലേല്‍ അപകടം!

അപ്പു ആദ്യാക്ഷരി said...

അതേയതേ... പണ്ടൊരു ഫോര്‍വാര്‍ഡ് മെയില്‍ കണ്ടതോര്‍ക്കുന്നു. ഒരു ബസ് മിസ്സായവനറിയാം ഒരു മണിക്കൂറിന്റെ നീളം എന്തെന്ന്... എന്തോ മറന്നുവച്ച് എടുക്കാന്‍ പോയതിനാല്‍ അപകടത്തില്‍നിന്നും രക്ഷപെട്ടവനറിയാം ഒരു മിനിറ്റിന്റെ വിലയെന്തന്ന്, ഒരു സെക്കന്റിന്റെ വ്യത്യാസത്തില്‍ വലിയൊരു കാറപകടത്തില്‍നിന്ന് ഒഴിവായിപ്പോയവനറിയാം ഒരു നിമിഷത്തിന്റെ ദൈര്‍ഘ്യം എന്തെന്ന്.

G.MANU said...

മരണം കാക്കുന്നവനും
മണവാട്ടിയെ കാക്കുന്നവനും
മണിക്കൂറൊന്ന് പലതല്ലേ.

eeSwara....eeyideyaayi thathwanjaanam paryan thudangio..
kalakki keto

Shaf said...

മരണം കാക്കുന്നവനും
മണവാട്ടിയെ കാക്കുന്നവനും
മണിക്കൂറൊന്ന് പലതല്ലേ
കൊള്ളാം...

:)

ഗിരീഷ്‌ എ എസ്‌ said...

പുതുചിന്ത..
അര്‍ത്ഥവ്യതിയാനങ്ങളിലെ
സൗന്ദര്യത്തിന്‌
മാര്‍ക്ക്‌....

താരാപഥം said...

കൊള്ളാം സുല്ലേ,
ഇത്രയും ചെറുപ്പത്തില്‍
ഇത്രയും വേഗമുള്ള ചിന്തകള്‍.

മന്‍സുര്‍ said...

സുല്‍...

വേഗം ചൊല്ലിയ
വേഗ കവിതക്ക്‌
വേഗമായ്‌ വേഗമായ്‌
ഞാനും കമന്‍റ്റിട്ട്‌
വേഗത്തില്‍ പോകാം
വേഗത്തിന്റെ വേഗത വേഗതയത്രേ

വേഗത്തിന്ന്‌ വേഗത്തിലൊരു അഭിനന്ദനങ്ങള്‍

നന്‍മകള്‍ നേരുന്നു

പ്രയാസി said...

വേഗത്തിന്റെ വേഗം ഒന്നാണെങ്കിലും ചിലര്‍ക്കെങ്കിലും അതു വ്യത്യാസമായി അനുഭവപ്പെടുന്നില്ലെ..!?
വേഗം നന്ന്..:)

പ്രിയ ഉണ്ണികൃഷ്ണന്‍ said...

മരണം കാക്കുന്നവനും
മണവാട്ടിയെ കാക്കുന്നവനും
മണിക്കൂറൊന്ന് പലതല്ലേ.

so... good

ഉപാസന || Upasana said...

:)
ഉപാസന

സജീവ് കടവനാട് said...

വേഗതയെ വേഗതയുടെ ഇരട്ടികൊണ്ട് ഗുണിച്ച് അതേസംഖ്യകൊണ്ടുതന്നെ ഹരിച്ചാല്‍ വേഗതയുടെ വേഗത കിട്ടും.

Sherlock said...

:)

ഹരിയണ്ണന്‍@Hariyannan said...

വേഗപ്പൂട്ട് നിര്‍ബന്ധമാക്കണമല്ലോ?!
:)

ചന്ദ്രകാന്തം said...

നല്ല ആശയം.
ഇനിയും ചിന്തകള്‍ ശരവേഗം കാണട്ടെ.

ദിലീപ് വിശ്വനാഥ് said...

നല്ല ആശയം. നല്ല വരികള്‍.

മയൂര said...

നന്നായിട്ടുണ്ട് സുല്‍:)

വാണി said...

നല്ല ആശയം.. നല്ല വരികള്‍.
അഭിനന്ദനങ്ങള്‍.

അഭിലാഷങ്ങള്‍ said...

വേഗമേറെ വേണമെന്നില്ല
വേഗത്തിന്റെ കണക്കേവര്‍ക്കും
വേറെ വേറെയല്ലേ.

മരണം കാക്കുന്നവനും
മണവാട്ടിയെ കാക്കുന്നവനും
മണിക്കൂറൊന്ന് പലതല്ലേ.

വേഗതയുടെ വേദപുസ്തകത്തില്‍
വേഗതയുടെ വേഗമെത്ര?

ഈ കവിതയിലെ എനിക്കിഷ്‌ടപ്പെട്ട ഭാഗങ്ങളാണ് ഞാന്‍ മുകളില്‍ കോപ്പി പേസ്റ്റ് ചെയ്തിരിക്കുന്നത്. ബാക്കിയൊന്നും ഇഷ്‌ടമായില്ല.. ഹി ഹി

സുല്ലേ.. നൈസ്... വെരി നൈസ്..

കീപ്പിറ്റപ്പൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ....

:-)

Sethunath UN said...

ന‌ല്ല കവിത സുല്ലേ!

Murali K Menon said...

കൊള്ളാം...സൂപ്പറായിട്ടുണ്ട്.

Unknown said...

ഏതുവരിക്കാണു മാര്‍ക്കിടേണ്ടതെന്നറിയുന്നില്ല.... ഓരോ വരിയും കിടില്ലന്‍..

സഹയാത്രികന്‍ said...

സുല്ലേട്ടാ‍ാ.. വീണ്ടും സര്‍ഗ്ഗ വേദന...സര്‍ഗ്ഗ വേദന... !

കൊള്ളാട്ടാ... കലക്കീണ്ട്..

:)

vineethan said...

മണവാട്ടിയെ കാക്കുന്നവന്‍
മരണത്തെ കാക്കുന്നില്ല
ചന്ദനത്തൈ ലമിഷ്ടമാണു
ചന്ദനത്തിരി ഇഷ്ടമില്ല

ഏ.ആര്‍. നജീം said...

സുല്ലിട്ടു..
കാച്ചിക്കുറുക്കിയെടുത്തില്ലെ..വരികളെ..

retarded said...

നജീമിനോട് യോജിക്കുന്നു.

കാച്ചിക്കുറുക്കിയ വരികള്‍. പ്രാസം സഹിതം.

'ആനന്ദലബ്ധിക്കിനിയെന്തുവേണം' ന്നു പണ്ടാരോ ചോദിച്ച പോലായി.

അലി said...

വേഗതയുടെ വേദപുസ്തകത്തില്‍
വേഗതയുടെ വേഗമെത്ര?

നല്ല ചിന്ത
നല്ല വരികള്‍

ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങള്‍!

അച്ചു said...

വേഗതയുടെ പുസ്തകം മേടിക്കണം..:)

ഹരിശ്രീ said...

വേഗതയുടെ വേദപുസ്തകത്തില്‍
വേഗതയുടെ വേഗമെത്ര?

നല്ല കവിത.

ആശംസകള്‍...

കുറുമാന്‍ said...

വേഗതയുടെ വേദപുസ്തകത്തില്‍
വേഗതയുടെ വേഗമെത്ര?

വേഗമാകട്ടെ, വേഗമാകട്ടെ, മടിച്ചു നില്‍ക്കാതെ, കടന്നു വരൂ, വേഗമാകട്ടെ, വേഗമാകട്ടെ - നന്നായി സുല്ലേ വേഗം തന്നെ വായിച്ചു.

Unknown said...

സുല്ലേ:)
സൂപ്പര്‍ കവിത....

വേറെ പറയാനുണ്ടായിരുന്നതെല്ലാം വേഗം വേഗമെത്തിയവര്‍ പറഞ്ഞേച്ചും പോയി.

സുല്‍ |Sul said...

"വേഗം : കവിത"
ഈ കവിത വായിച്ചവര്‍ക്കും കമെന്റിയവര്‍ക്കും ഒരായിരം നന്ദി.
ക്രിസ്‌വിന്‍ :)
ശ്രീ :)
മഞ്ഞുതുള്ളീ :)
കൃഷ് :)
അപ്പു :)
മനു :)
ഷഫ് :)
ദ്രൌപദി :)
താരാപഥം :)
മന്‍സൂര്‍ :)
പ്രയാസി :)
പ്രിയ :)
ഉപാസന :)
കിനാവ് :)
ജിഹേഷ് :)
ഹരിയണ്ണന്‍ :)
ചന്ദ്രകാന്തം:)
വാല്‍മീകി :)
മയൂര :)
വാണി :)
അഭിലാഷങ്ങള്‍ :)
നിഷ്കളങ്കന്‍ :)
മുരളി :)
ആഗ്നേയ :)
സഹയാത്രികാ :)
വിനീതന്‍ :)
നജീം :)
മണ്ണുണ്ണി :)
അലി :)
കൂട്ടുകാരന്‍ :)
ഹരിശ്രീ :)
കുറുമാന്‍ :)
പൊതുവാള്‍ :)
എല്ലാവര്‍ക്കും ഒരുക്കല്‍ കൂടി നന്ദി .

-സുല്‍