Tuesday, December 04, 2007

നല്ല നാല് വീക്കുകള്‍ : കവിത

നാലു വീക്കു കൊടുത്താല്‍
നന്നാവുമായിരുന്നെന്ന്
നാട്ടുകാര്‍

നാലല്ല നാല്പത്
വീക്കി നോക്കിയിട്ടും
നന്നായില്ലെന്ന്
നോക്കിയവര്‍

വീക്കുതന്ന്
നന്നാക്കാന്‍ നോക്കേണ്ടെന്നും
നന്നാവാതിരിക്കല്‍ ഒരു
വീക്നെസ്സ് ആണെന്നും
ഞാന്‍

സാരമില്ല,
വീക്കു നാലു കഴിഞ്ഞാല്‍
വീക്കമ്പത്തിരണ്ടു വരുന്നല്ലോ
വീതം വച്ച് നന്നാവാന്‍.

ആരെങ്കിലും ചോദിച്ചോ
‘ഒന്ന് നന്നായിക്കൂടേന്ന്’
ഞാനും ചോദിക്കട്ടെ
‘ഒന്ന് നന്നായിക്കൂടേന്ന്’
പുതുവര്‍ഷാശംസകള്‍!!!

29 comments:

Sul | സുല്‍ said...

"നാലു വീക്കു കൊടുത്താല്‍
നന്നാവുമായിരുന്നെന്ന്
നാട്ടുകാര്‍..."

പുതു കവിത
-സുല്‍

കണ്ണൂരാന്‍ - KANNURAN said...

സുല്ലിനൊരു തേങ്ങയടിക്കാന്‍ കിട്ടിയ ചാന്‍സല്ലെ... പുതുവര്‍ഷത്തില്‍ വിക്കാതെ, വീക്കാതെ നന്നാവാം...

ആഷ | Asha said...

തല്ലെണ്ടമ്മാവാ നന്നാവൂല്ലാ ;)

അപ്പു said...

ഇത്രയും നേരത്തേ പുതുവര്‍ഷക്കവിതയോ? ഡിസംബര്‍ 5 തന്നെയല്ലേ ഇന്ന് സുല്ലേ..
ഓ.ടോ. ആശയം കൊള്ളാംട്ടോ.

Sul | സുല്‍ said...

അപ്പു,
പുതുവര്‍ഷ കവിത കഴിഞ്ഞ വര്‍ഷം - ഇവിടെ കാണാം. അതെഴുതിയത് ഡിസംബര്‍ 11 ന് :)

-സുല്‍

ശ്രീ said...

അപ്പുവേട്ടന്റെ ഡൌട്ട് എനിക്കുമുണ്ട്. അവിടെയൊക്കെ പുതു വര്‍‌ഷം ഇത്ര നേരത്തെ എത്തിയോ?


കഷ്ടമാണ്‍ ട്ടോ സുല്ലേട്ടാ... പാവം 2007നെ ഓടിച്ചു വിടാന്‍‌ ധൃതിയായീല്ലേ?

വീക്ക് തന്നാലും നന്നാവൂല എന്ന് പറഞ്ഞത് അതോണ്ടാണോ?
;)

Holy Goat said...

പുതു വര്‍ഷ ആശംസകള്‍. ...എന്തോ തീരുമാനിച്ചുറച്ച് പോലെ ആണല്ലോ ?

അഗ്രജന്‍ said...

“...നാലല്ല നാല്പത്
വീക്കി നോക്കിയിട്ടും
നന്നായില്ലെന്ന്
നോക്കിയവര്‍...”

ഡാ... ഇതെഴുതുന്നതിന് മുമ്പ് എനിക്ക് ഒരു ചാന്‍സ് തരായിരുന്നില്ലേ :)

ചന്ദ്രകാന്തം said...

"പാടില്ല, പാടില്ല നമ്മെ നമ്മള്‍..
പാടെ മറന്നൊന്നും.........."
... നന്നാവരുത്‌.
...മ്മടെ ഐഡന്റിറ്റി തന്നെ മാറിപ്പോവൂല്ലേ..!!!

Sumesh Chandran said...

സാരമില്ല,
വീക്കമ്പത്തിരണ്ടും കഴിഞ്ഞാല്‍
പിന്നേം വരും
വീക്കമ്പത്തിരണ്ടുകള്‍...
പിന്നേം വരും
വീക്കുകള്‍ വാക്കുകളായി
“യെന്താഡോ, നന്നാവാത്തേ?”

വീക്കെത്ര വന്നാലും വാക്കെത്ര വന്നാലും
ബോഡിയെത്ര വീക്കായാലും
നന്നാവൂലാ മാഷേ...നന്നാവൂലാ...

:)

കൃഷ്‌ | krish said...

കിട്ടിയ വീക്കുകള്‍, ഇനി കിട്ടാനുള്ള വീക്കുകള്‍..
നന്നാവുമെന്ന് കരുതാം.
ആശംസകള്‍.

പൊതുവാള് said...

വീക്കു വേണോയെന്നു സുല്‍
വീക്കു വേണ്ടെന്നടിയനും
വീക്കെന്റാണു വേണ്ടതന്നല്ലോ
വീക്കിന്‍ ക്ഷീണമകറ്റിടാം

സുല്ലേ,
വീക്ക് വേണ്ട നന്നായിപ്പോയാലോ?

അഗ്രൂ:)
അത് ക്ഷ ബോധിച്ചൂട്ടോ....

ഇനി അഗ്രൂനും ഇതേ അഭിപ്രായമാണെങ്കില്‍ ഞാനങ്ങോട്ട് വരാം :)

SAJAN | സാജന്‍ said...

....സാരമില്ല,
വീക്കു നാലു കഴിഞ്ഞാല്‍
വീക്കമ്പത്തിരണ്ടു വരുന്നല്ലോ
വീതം വച്ച് നന്നാവാന്‍. ...
ഇതേതാ കലണ്ടെര്‍‍ സുല്ലേ? മൊത്തം56 വീക്കുള്ള കലെണ്ടര്‍?
ഇവിടൊക്കെ ആകെ 52 വീക്കേയുള്ളൂ,
ചുമ്മാ വീക്കാന്‍ നോക്കണ്ട ,
ഞാന്‍ അത്ര വീക്കല്ല!!

അലി said...

നാലു വീക്ക് കഴിഞ്ഞ്
നാലു വീക്കു കിട്ടുമ്പോള്‍
വീക്ക്‌നെസ്സെല്ലാം
വീക്കാവും...

Sul | സുല്‍ said...

വീക്കെടുക്കാത്തവര്‍ക്കെന്തു വീക്കെന്റെന്നു പറഞ്ഞപോലെയാ കാര്യങ്ങള്‍. അവര്‍ക്കെന്നും വീക്കെന്റല്ലേ. എന്റില്ലാത്ത (എനിക്കില്ല്ലാത്ത / അവസാനമില്ലാത്ത) വീക്കെന്റുകള്‍.

സാജാ, നാലു വീക്ക് ഇക്കൊല്ലം തന്നെ തരുന്നുണ്ട്, 52 വരാനിരിക്കുന്നതും. അതുകൂടിയാകുമ്പോള്‍ സാജന്‍ നന്നായിപോകും :)

-സുല്‍

നിലാവര്‍ നിസ said...

സാരമില്ല,
വീക്കു നാലു കഴിഞ്ഞാല്‍
വീക്കമ്പത്തിരണ്ടു വരുന്നല്ലോ
വീതം വച്ച് നന്നാവാന്‍.
അയ്യൊ.. അപ്പൊ ഉറപ്പിച്ചു അല്ലേ..

Meenakshi said...

വീക്ക്‌ കവിത നന്നായി, സമ്മാനമായി നല്ലൊരു വീക്ക്‌ തരട്ടെ

ഇത്തിരിവെട്ടം said...
This comment has been removed by the author.
ഇത്തിരിവെട്ടം said...

വീക്ക് കിട്ടേണ്ട പോലെ കിട്ടത്തത് കൊണ്ടാ സുല്ലേ... സംശയമുണ്ടെങ്കില്‍ നീ ഒരു ചാന്‍സ് താ...

കവിത നന്നായി.

ഉപാസന | Upasana said...

:)
ഉപാസന

താരാപഥം said...

വീക്ക്‌ 52 കിട്ടിയാലും പോര എന്നുണ്ടോ ?

മൂര്‍ത്തി said...

കവിത വീക്കായില്ല ന്യൂനം....:)

ധ്വനി said...

നന്നാവുന്നത് നല്ലതിനല്ല! (ഒരു കാരണവാശാലും നന്നാവരുത്)

എല്ലാം നല്ലതിനാവട്ടെ! :)

പുതുവത്സരാശംസകള്‍!

G.manu said...

veekku oru weakness ano mashe..
kalakki :)

നിര്‍മ്മല said...

ഇതു വായിച്ചപ്പോ ‘നീയൊക്കെ നന്നാവണമെങ്കി നീരു വരണം’ എന്നു പറഞ്ഞ കൂട്ടുകാരിയെ ഓര്‍ത്തു പോയി :) വീക്കു കിട്ടിയാലും നീരു വരാം അല്ലെ?

അഭിലാഷങ്ങള്‍ said...

നന്നായില്ലേല്ലും നന്നെയാവാതിരുന്നാല്‍ മതിയായിരുന്നു!

കിനാവ് said...

വാക്കുകൊടുത്ത് വീക്ക് വാങ്ങുന്നതിനെയാണോ ബാര്‍ട്ടര്‍സമ്പ്രദായമെന്ന് പറയുന്നത്. പുതുവത്സരാശംസകള്…!!!

പ്രയാസി said...

ആ പറഞ്ഞതിന്റെ കുറവുണ്ടോന്നു സംശയം..
വീക്കല്ല് കേട്ടാ..:)

Sharu.... said...

വീക്കെന്തായാലും നന്നായി...