Wednesday, December 12, 2007

കുരുക്കൊന്നുമില്ലാതെ : കവിത

കുരുക്കൊന്നുമില്ലാതെ ഇന്ന്...
എന്തുചെയ്യണമെന്നറിയാതെ
ഏതു വഴി പോകണമെന്നറിയാതെ
ആരുടെ മുന്നില്‍ തിരുകണമെന്നറിയാതെ
ഇതികര്‍ത്തവ്യ മൂഢനായ്
വേഗത്തില്‍ ചലിക്കുന്ന പാതയില്‍
പെട്ടു പോയ് ഞാന്‍....
നാട്ടില്‍ നിന്നാദ്യമായ്
മറുനാ‍ട്ടില്‍ വന്ന്
വീട്ടുപനി പിടിപെട്ടവനെപോലെ...
കൂട്ടിനാരുമില്ലാതെ ഏകനായ് ഞാന്‍....

എത്ര രസകരങ്ങളായിരുന്നാ കാഴ്ചകളെന്ന്
തെല്ലിട ഞാനൊന്നോര്‍ത്തുപോയ്.
ചരിഞ്ഞു കയറുമ്പോള്‍
പിന്നിലുള്ളവന്റെ കയര്‍ക്കല്‍...
പാതക്കു വീതിപോരാതെ
പാഴ്മണ്ണിലൂടെ പോകും നാലുചക്രങ്ങള്‍
ഉയര്‍ത്തുന്ന പൊടിപടലമെങ്ങും
ഹാ... എന്തു ഭംഗി...
മഞ്ഞവര മുറിച്ചവന്
ശീട്ട് മുറിക്കുന്ന നിയമപാലകര്‍...
നാലുചക്രത്തിനു പിന്നാലെപോയ,
പാഴ്മണ്ണില്‍ പുതഞ്ഞ
സണ്ണിയുടെ നിലവിളി....
ഓഡിയുടെ മൂട്ടിലിടിച്ച
ഫോര്‍ഡിലച്ചായന്റെ ഫോണ്‌വിളി...
കാത്തുനിന്ന് നിന്ന്
ചൂടുപിടിച്ച ബെന്‍സിയുടെ
വായ്തുറന്നു കാറ്റേല്‍പ്പിക്കുന്നവര്‍
വായിലും വയറിലും വെള്ളം നിറക്കുന്നവര്‍...
നാലുപാത രണ്ടാവുന്നിടത്തുള്ള
തള്ളലുകള്‍, കീ കീ കള്‍
ശകാരങ്ങള്‍....
പാര്‍ക്കിങ്ങിനിടം കിട്ടാതെ
ഓഫീസ് കെട്ടിടത്തെ പലതവണ
പ്രദക്ഷിണം വെക്കുന്നത്....

ഇന്നിതൊന്നുമില്ലാതെ
വിരസമാം യാത്ര...
ഗതാഗതക്കുരുക്കില്ലാതെ
എത്ര വിരസം ഈ ദുബായ്...

അലാറത്തിന്റെ അലറലവസാനിപ്പിച്ച്
വിരസമല്ലാത്ത ദുബായിലേക്ക്
ഞാന്‍ കണ്ണുമിഴിച്ചു.

34 comments:

സുല്‍ |Sul said...

“കുരുക്കൊന്നുമില്ലാതെ ഇന്ന്...
എന്തുചെയ്യണമെന്നറിയാതെ
ഏതു വഴി പോകണമെന്നറിയാതെ
ആരുടെ മുന്നില്‍ തിരുകണമെന്നറിയാതെ
ഇതികര്‍ത്തവ്യ മൂഢനായ്
വേഗത്തില്‍ ചലിക്കുന്ന പാതയില്‍
പെട്ടു പോയ് ഞാന്‍.... “

പുതിയ കവിത...
സമര്‍പ്പണം : ദുബായിലെ കാറോട്ടക്കാര്‍ക്ക്

-സുല്‍

പൊതുവാള് said...

ഒരു തേങ്ങ എന്റെ വക കിടക്കട്ടെ

കുറുമാന്‍ said...

സുല്ലേ,

കവിത വളരെ ഇഷ്ടായി, കാരണം ഇത് വളരെ സിമ്പിള്‍.......ആലോചിക്കാനും,പ്രയാസപെടാനും, ആഴത്തില്‍ ചിന്തിക്കാനും ഒന്നും നിക്കണ്ടല്ലോ...അതു തന്നെ കാരണാം....

വായിലും വയറിലും വെള്ളം നനക്കുന്നവര്‍...
അതിനുപകരം
വായിലും വയറിലും വെള്ളം നിറക്കുന്നവര്‍....ഇങ്ങനെ ആയാലോ?

സുല്‍ |Sul said...

കുറു - അതങ്ങനെ തന്നെയാകട്ടെ. മാറ്റിയിട്ടുണ്ട്
-സുല്‍

ചന്ദ്രകാന്തം said...

'കീ' വിളികളില്ലാതെ....
പ്രദക്ഷിണങ്ങളില്ലാതെ...
നിലവിളികളില്ലാതെ...

... ഒരു ദിവസം ???????

പൊതുവാള് said...

നന്നായിട്ടുണ്ട്,

കുറു സ്വന്തം കാര്യം കൂടെ അതില്‍ ചേര്‍ക്കാന്‍ പറഞ്ഞോ?:)

SAJAN | സാജന്‍ said...

ഏയ് ഇതൊന്നും ശരിയാവില്ല, കവിത വായിച്ചു ഒരു നിമിഷത്തേക്കെങ്കിലും മോണിട്ടര്‍ അടിച്ചുപൊളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ എന്തൊന്നു കവിത?
അതിരിക്കട്ടെ ഈ വേനലിലും മഞ്ഞ് പെയ്യുന്ന വിദ്യ എങ്ങനെ പഠിച്ചു ഒന്നു സെന്റിക്കാമോ എന്റെമെയിലില്‍? BETTYSAJANഅറ്റ്GMAILഡോട്ട്COM

ഉപാസന | Upasana said...

ഭായ്,

നന്നായിറ്റുണ്ട് ട്ടോ
:)
ഉപാസന

അഭയാര്‍ത്ഥി said...

തേങ്ങയുടെ ഹോള്‍ സെയിലുകാരനായ സുല്ലിന്റെ തോട്ടത്തില്‍ എപ്പോഴും തേങ്ങ
പൊഴിയുന്നുവോ?
അതോ സുല്‍ നക്ഷത്രത്തിന്റെ അസ്റ്റ്രോയ്ഡ്‌സോ. എന്തായലും കലക്കന്‍.
വായിലും വയറ്റിലും കരിക്കുംവെള്ളം എന്നാണ്‌ കൂടുതല്‍ നല്ലത്‌

അപ്പു said...

ഉം...ഉം.. വായിച്ചു. റോഡുകവിതയുടെ ബാക്കിയാണല്ലേ ഈ ട്രാഫിക് കവിത. ബിംബങ്ങളെല്ലാം അപാ‍രം!

ഇത്തിരിവെട്ടം said...

കവിത ഇഷ്ടമായി...


ഓടോ: ഇത് ഏത് ദുബൈയാണിഷ്ടാ...

ശ്രീ said...

സുല്ലേട്ടാ...

റോഡും ട്രാഫിക്കും...

:)

ഭൂമിപുത്രി said...

സുല്‍,ജീവിതത്തിന്റെയൊരു താളംതെറ്റാന്‍ ഇങ്ങിനെയുമൊരു ദിവസം മതിയല്ലേ?
രസമുള്ളചിന്ത!പ്രാന്തുപീടിച്ചോടുന്ന നഗരക്കാഴ്ച്ചയൂടെ
ചിത്രികരണം അസ്സലായി

സു | Su said...

അലാറം ഒരു കുരുക്കായല്ലേ?

സണ്ണിക്കുട്ടന്‍ /Sunnikuttan said...

മറുനാട്ടില്‍ വന്നെത്തി
വീട്ട് പനി പിടിപെട്ടവനെപ്പോലെ

എന്നുള്ളത് "അങ്ങാടിയിലിറങ്ങിയ ആട്ടിങ്കുട്ടിയെപോലെ" എന്നാക്കിയാലോ?

കൊള്ളാം കേട്ടാ. വയിച്ചപ്പം മനസ്സിലായി കാര്യങ്ങളൊക്കെ

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ലളിതമായ കവിത, ആസ്സ്വാദകരവും

വാല്‍മീകി said...

കുരുക്കില്ലാത്ത കവിത.

അലി said...

ഇന്നെന്താ അവധി ദിവസമാണൊ?

കവിത നന്നായി
അഭിനന്ദനങ്ങള്‍!

അപര്‍ണ്ണ said...

:-)

അഗ്രജന്‍ said...

സുല്ലേ ഇത് കലക്കിയെടാ... :)

ട്രാഫിക് കുരുക്കില്‍ കിടക്കുമ്പോഴും കവിതയ്ക്കുള്ള മെറ്റീരിയത്സ് തപ്പുന്ന നിന്നെ സമ്മതിച്ചേക്കണ്... )

ആഗ്നേയ said...

അബുദാബിയില്‍ നിന്നും ദുബായിലേക്കു വരുമ്പോള്‍ ,ദുബായിലേക്കു പ്രവേശിച്ചു കഴിഞ്ഞാല്‍ എന്നും കെട്ടിയോന്‍ ചോദിക്കുന്നൊരു ചോദ്യം ഉണ്ട്..”ഒരു റിക്കവറി വാന്‍ വിളിച്ചു കാര്‍ അതില്‍ കയറ്റിയിട്ടിട്ടു അനങ്ങാതെ അതിലിരുന്നാ‍ലോ എന്ന്...ഗയാത്തിയില്‍ നിന്നും ദുബായ് (600 കി.മി.)വരെ എത്താന്‍ ഒരു പാടൂല്ലപ്പാ...അവിടുന്നു ഷാര്‍ജ വരെ എത്താനാ....

ഹരിത് said...

കൊള്ളാം

നാടോടി said...

നന്നായിട്ടൂണ്ട്

മന്‍സുര്‍ said...

സുല്‍...

നന്നായിരിക്കുന്നു...കവിത വരുന്ന വഴികളേ...

നന്‍മകള്‍ നേരുന്നു

മയൂര said...

അവിടെ ഹര്‍ത്താലായിരുന്നോ;)
നല്ല കവിത :)

G.manu said...

ചൂടുപിടിച്ച ബെന്‍സിയുടെ
വായ്തുറന്നു കാറ്റേല്‍പ്പിക്കുന്നവര്‍

who is this bency sir?

അഭിലാഷങ്ങള്‍ said...

കുരുക്കൊന്നുമില്ലാതെ ഇന്ന്...
എന്തുചെയ്യണമെന്നറിയാതെ
ഏതു വഴി പോകണമെന്നറിയാതെ
ആരുടെ മുന്നില്‍ തിരുകണമെന്നറിയാതെ
ഇതികര്‍ത്തവ്യ മൂഢനായ്
വേഗത്തില്‍ ചലിക്കുന്ന പാതയില്‍
പെട്ടു പോയ് ഞാന്‍....


ആ 5th ലൈനിലെ “ഇതികര്‍ത്തവ്യ” അങ്ങ് കട്ട് ചെയ്താല്‍ നന്നായിരുന്നു! അങ്ങിനെയാണേല്‍ കുരുക്കൊന്നുമില്ലാതെ ഇന്ന് മാത്രമല്ല, കുരുക്കുണ്ടെങ്കിലും ഇല്ലെങ്കിലും ഇന്നും നാളെയും മറ്റന്നാളും ഒക്കെ ആ വരി അര്‍ത്ഥപൂര്‍ണ്ണമാവുമായിരുന്നു എന്ന് ആര്‍ക്കെങ്കിലും തോന്നിയോ ആവോ?

എനിക്ക് തോന്നിയില്ല കേട്ടോ. തോന്നാന്‍ പോകുന്നത് പോലെ തോന്നിയപ്പോ ഇനി തോന്നാതിരിക്കാന്‍‌ തോന്നാന്‍ പോകുന്ന കാര്യം എഴുതി എന്നേ ഉള്ളൂ...അപ്പോ ഞാന്‍ പോട്ടേ..?

കുരുക്കുകളൊന്നുമില്ലാത്ത നല്ല കവിതയാണെങ്കിലും നാളെ പെരുന്നാള്‍ പ്രമാണിച്ച് റോഡില്‍ കുരുക്കുണ്ടാകാന്‍ സാധ്യതയുണ്ട്. അപ്പോ, സുല്ലേ അടുത്ത കവിത പോരട്ടേ.. ഞാന്‍ ഇപ്പോ പോട്ടേ..

-അഭിലാഷ്, ഷാര്‍ജ്ജ

Prasanth. R Krishna said...

Hello Nannayirikkunnu. Expecting more good blogs. All the best. Kaananum Parichaya pedanum kazhiyum ennu karuthatte. Deepu vinte friend aanu ennu kettu. Pinne ee Bhoolaka Clubil engane aanu join cheyyuka?

http://Prasanth R Krishna/watch?v=P_XtQvKV6lc

അഫ്ഗാര്‍ (afgaar) said...

കൊള്ളാം ഇഷ്ട്ടാ..

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...
This comment has been removed by the author.
CresceNet said...

Gostei muito desse post e seu blog é muito interessante, vou passar por aqui sempre =) Depois dá uma passada lá no meu site, que é sobre o CresceNet, espero que goste. O endereço dele é http://www.provedorcrescenet.com . Um abraço.

Rajesh said...

അലാറത്തിന്റെ അലറല്‍...ഹിഹി...

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ said...

കവിത വളരെ ഇഷ്ടായി

ഹരിയണ്ണന്‍@Hariyannan said...

ലളിതം...സുന്ദരം...