Tuesday, December 11, 2007

സമാധിയില്‍ : കവിത

പ്രപഞ്ചത്തിലോരോ അണുവിലേക്കും
മനസ്സിന്റെ അനന്തപ്രയാണം
പ്രാണന്റെ മര്‍മ്മരമായ്...
നിവര്‍ന്നു കിടക്കുന്നൊരാകാശം
അവസാനമില്ലാതലയുന്ന
കാറ്റിനും മേഘജാലങ്ങള്‍ക്കുമൊരിടമായ്

കുഞ്ഞോളങ്ങളും കാറ്റലകളും,
രൌദ്രഭാവവും തിരമാലകളും
ചൂടും തണുപ്പും ഇടകലരാതെയു-
ള്ളിലൊളിപ്പിക്കും മഹാസാഗരം പോല്‍

ഉള്ളെന്നും പുറമെന്നുമില്ലാതെ
ചലനമെന്നും നിശ്ചലമെന്നുമില്ലാതെ
പഴയതും പുതിയതുമല്ലാതെ
എല്ലാമായ ഒന്ന്
ഒരിടത്തുമില്ലെങ്കിലുമെ-
ല്ലായിടത്തുമുള്ള ഒന്ന്.

മനസ്സില്‍ നിറയുന്നത്
നിറഞ്ഞ ശൂന്യതയെന്നറിയുന്നു
ഞാനീ അഗാധ നിശ്ചലതകളില്‍

21 comments:

സുല്ലേട്ടന്‍ said...

“സമാധിയില്‍“
പുതിയ കവിത

-സുല്‍

കുട്ടന്മേനോന്‍ said...

ഇതിനൊരു സുല്ല് കിടക്കട്ടെ

ഇത്തിരിവെട്ടം said...

:)

സീത said...

നന്നായിരിക്കുന്നു

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പ്രപഞ്ചത്തിലോരോ അണുവിലേക്കും
മനസ്സിന്റെ അനന്തപ്രയാണം

ശക്തമായ വരികള്‍.

ഫസല്‍ said...

very nice
congrats

ജ്യോനവന്‍ said...

കൊള്ളാം നല്ലത്

മന്‍സുര്‍ said...

സുല്‍...

നന്നായിരിക്കുന്നു...

നന്‍മകള്‍ നേരുന്നു

ആഗ്നേയ said...

veri beautiful lines
kalakkitto....:-)

വാല്‍മീകി said...

നല്ല വരികള്‍.

ധ്വനി said...

നല്ല കവിത!

കുഞ്ഞോളങ്ങളും കാറ്റലകളും,
രൌദ്രഭാവവും തിരമാലകളും
ചൂടും തണുപ്പും ഇടകലരാതെയു-
ള്ളിലൊളിപ്പിക്കും മഹാസാഗരം

Nobody knows; not even poets, how much heart can hold! :)

ഏ.ആര്‍. നജീം said...

വരികള്‍ ഇഷ്ടായിട്ടോ...
:)

P.R said...

ഇഷ്ടമായി വരികള്‍..
എന്നാലും..
“മനസ്സില്‍ നിറയുന്നത്
നിറഞ്ഞ ശൂന്യതയെന്നറിയുന്നു
ഞാനീ അഗാധ നിശ്ചലതകളില്‍“
എന്നാകുമ്പോള്‍ അത് സമാധിയാണോ, ധ്യാനമാണോ‍ ആവുക എന്നൊരു കണ്‍ഫ്യൂഷന്‍.

ചന്ദ്രകാന്തം said...

നല്ല ആശയം...

പൊതുവാള് said...

സുല്ലേട്ടാ,

നന്നായിരിക്കുന്നു.
ഘനഗംഭീരം എന്നൊക്കെ പറയാം:)


ഓ ടോ: ഈയിടെയായി സമാധിയാണോ സ്വപ്നം കാണുന്നത്?
ബൂലോകത്ത് ഓരോ പോസ്റ്റിന്റെ ചോട്ടിലും തേങ്ങേം പെറുക്കി നടന്നിരുന്ന നല്ലോരു ചെക്കനാരുന്നു...
ഇപ്പോ എന്തു പറ്റിയോ ആവോ

Areekkodan | അരീക്കോടന്‍ said...

ബൂലോകത്ത്‌ ഇപ്പോ അപൂര്‍വ്വമായതിനാല്‍ സുല്ലേട്ടനും സുല്ലും സുള്‍ഫീക്കറും ഒരാളാണോ എന്നറിയാന്‍ കയറിയതാ....സംശയം മാറി...ന്നാല്‍ പോട്ടെ.....സുല്‍സലാം

അഭിലാഷങ്ങള്‍ said...

സുല്ലേ, കവിത വായിച്ചു.

എല്ലാം മനസ്സിലായത് കൊണ്ട് ഒന്നും പറയുന്നില്ല. :-)

ഓ.ടോ:

അരീക്കോടന്‍, താങ്കളുടെ കണ്‍ഫ്യൂഷന്‍‌ ശരിക്കും മാറിയോ എന്ന് അറിയില്ല. താങ്കളുടെ അറിവിലേക്കയ് സുല്ലിന്റെ ബ്ലോഗിലെ അവതാരനാമങ്ങളെ പറ്റി അല്പം വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു:

സുല്‍ഫിക്കര്‍ എന്ന മനുഷ്യന്‍
‘സുല്ലിനും‘, ‘സുല്ലേട്ടനും‘ ശേഷം സ്വീകരിക്കാനിരിക്കുന്ന അവതാരങ്ങളുടെ ഒരു സമ്മറി:

ബക്രീദിനു = ‘സുല്ലിക്ക‘
ക്രിസ്മസ്സിനു = ‘സുല്ലിച്ചായന്‍‘
പൊങ്കല്‍ വന്നാല്‍ = ‘സുല്ലണ്ണന്‍‘
ദസറക്ക് = ‘സുല്‍ഭായ്‘
ശബരിമല സീസണ്‍ =‘സുത്സ്വാമി‘

ഇനിയും രണ്ടവതാരങ്ങള്‍ കൂടിയുണ്ട്. അത് സസ്പന്‍‌സാ..! അതും കൂടിയായാല്‍ സുല്ലിന്റെ ബ്ലോഗിലെ ‘ദശാവതാരം‘ പൂര്‍ത്തിയാകും. പിന്നീട് ബ്ലോഗ് ലോകത്തെ കമലഹാസന്‍ ആര് എന്ന ചോദ്യത്തിനുള്ള ഒരേ ഒരുത്തരം മാത്രം!

എന്നാ പിന്നെ പറഞ്ഞപോലെ..
ഞാന്‍ പോട്ടേ..
സുസ്‌ലാമലൈക്കും...

-അഭിലാഷ്

സുല്‍ |Sul said...

അഭിലാഷേ ദുഷ്ടേ :))

ചാറ്റെല്ലാം നീറ്റായി ഊറ്റി വെച്ചിരിക്കുകയാണല്ലേ.
ഏതായാലും ബൂലോഗ കണ്‍ഫ്യൂഷനിസം ‍കൂടുതലാക്കേണ്ടെന്ന് കരുതി ഇന്നു കാലത്തു തന്നെ പൂര്‍വ്വ നാമധേയം തിരികെ പിടിച്ചു.

-സുല്‍

അഗ്രജന്‍ said...

സുല്ലേ... വായിച്ച് സമാധിയായി...

അഭിലാഷേ... കലക്കി...
സുത്സ്വാമി അടിപൊളി :)

G.manu said...

Sullji.eeyideyayi hify chintha analllo.

kavitha nannayi

ഇത്തിരിവെട്ടം said...

അഭിലാഷേ ഇതില്‍ ഒരു അവതാര നാമം സുല്‍ വു....