Tuesday, January 08, 2008

ചിതയില്‍.. : കവിത

എരിഞ്ഞമരുമെന്‍ ചിതയെ നെഞ്ചിലേറ്റുന്നതാരോ...
അരികില്‍ വന്ന് മൂകയായ് നടന്നകലുന്നതാരോ..
മൃതിയിലുമെന്‍ സ്മൃതിയില്‍ നടന്നെത്തുന്നതാരോ...
ഇനിയും ഒരു ജീവനായ് മോഹിപ്പിക്കുവതാരോ...

മിഴികളില്‍ നോക്കാതെ സംവാദമെന്തിന് ?
വെറുപ്പെങ്കിലത്രയും പറയാത്തതെന്തിന് ?
അന്യനെന്നപോലെ നീ പഴകുന്നതെന്തിന് ?
ലോകരെപ്പോലെന്നെ കുത്തുന്നതെന്തിന് ?

കാലത്തിനൊപ്പം കോലവും മാറിവരും
അറിയാമെനിക്ക്, ഇനിയും പറയുന്നതെന്തിന് ?
നാലാളു നടക്കാത്ത നിരത്തുകളിലിനിയും
വര്‍ണ്ണം വിടര്‍ത്തും വഴിവിളക്കെന്തിന് ?

ജീവിതാന്ത്യം വരെ ജീവിതത്തിനന്യനായ്...
ആനന്ദലോകത്തില്‍ ആനന്ദമന്യനായ് ...
അറിയുന്നു ദണ്ണമിതിലേറെ ഇനിയെന്ത്,
നീയിരിക്കിലും നിന്നില്‍ നിന്നന്യനായ്

ഇന്നെനിക്കെന്നില്‍ പരിതപിക്കാനേ കഴിയൂ
സ്വയം കൈചൂണ്ടി ചിരിക്കാനേ കഴിയൂ
യാത്രയിലിനിയും തിരിഞ്ഞു നോക്കാനേ കഴിയൂ
ഓരോ ചുവടിലും നിന്നെ ഓര്‍ക്കാനേ കഴിയൂ.

26 comments:

സുല്‍ |Sul said...

"ചിതയില്‍.. : കവിത"

ഒരു പുതിയ പരീക്ഷണം.
-സുല്‍

പരിത്രാണം said...

കവിതയിതെന്നാലെന്താണ്?
കനവിനെ തഴുകും തിരയാണ്.
കവിയുടെ കനവിലതെന്താണ്?
കനലെരിയുന്നൊരു നോവാണ്.

കാവലാന്‍ said...

ഹ ഹ ഹ....ചുള്ളന്‍...ഞാന്‍ കോപ്പീച്യ്തു വരുമ്പോഴേയ്ക്കും പേസ്റ്റിങ്ങും പോസ്റ്റിങ്ങും കഴിഞ്ഞു.നമ്മടെ വരികള്‍ ദുഷ്ടാ.....നിന്റെ തലയില്‍ മടക്കനത്തണ്ടുവീഴട്ടെ.

സുല്‍ തിരിഞ്ഞുനോക്കിക്കൊണ്ടു യാത്ര ചെയ്യരുത് ലക്ഷ്യങ്ങള്‍ മാറിപ്പോകും.പക്ഷേ സ്മൃതികള്‍ നല്ലതുതന്നെ. നല്ലകവിത.

G.MANU said...

ഓരോ ചുവടിലും നിന്നെ ഓര്‍ക്കാനേ കഴിയൂ.

athrayum mathi mashey :)

മുസ്തഫ|musthapha said...

“...യാത്രയിലിനിയും തിരിഞ്ഞു നോക്കാനേ കഴിയൂ
ഓരോ ചുവടിലും നിന്നെ ഓര്‍ക്കാനേ കഴിയൂ...”

അത്രയെങ്കിലും കഴിയുന്നുണ്ടല്ലോ... അല്ലെങ്കിലും ഇയ്യ്... നല്ലോനാണ്ടാ സുല്ലേ... :)

അഭിലാഷങ്ങള്‍ said...
This comment has been removed by the author.
അഭിലാഷങ്ങള്‍ said...

!
!!
!!!

മിഴികളില്‍ നോക്കാതെ സംവാദമെന്തിന് ?

: ആ...

വെറുപ്പെങ്കിലത്രയും പറയാത്തതെന്തിന് ?

:ആ‍ാ‍ാ‍ാ..

അന്യനെന്നപോലെ നീ പഴകുന്നതെന്തിന് ?

:ആ‍ാ‍ാ‍ാ‍ാ...

ലോകരെപ്പോലെന്നെ കുത്തുന്നതെന്തിന് ?

: ഇയാള്‍ക്ക് ചെവിയും കേട്ടൂടേ..?
...എനിക്കറഞ്ഞൂടാന്ന്...


:-( :-(

ചന്ദ്രകാന്തം said...

ഓര്‍മകള്‍, വെറും ഓര്‍മക്കുറിപ്പുകളില്‍ ഒതുങ്ങുന്ന ഈ കാലത്തും...
ഓരോ ചുവടു വെപ്പിലും ഓര്‍ക്കാന്‍ കഴിയുന്നുവെങ്കില്‍...
അതു തന്നെ വലിയൊരു ഭാഗ്യമല്ലേ..!!!

ഗീത said...

ഈ മനോഹര തീരത്തുതരുമോ ഇനിയൊരുജന്മംകൂടീ.....

നജൂസ്‌ said...

മിഴികളില്‍ നോക്കാതെ സംവാദമെന്തിന് ?
വെറുപ്പെങ്കിലത്രയും പറയാത്തതെന്തിന് ?
അന്യനെന്നപോലെ നീ പഴകുന്നതെന്തിന് ?
ലോകരെപ്പോലെന്നെ കുത്തുന്നതെന്തിന് ?

അറിഞ്ഞ്‌ കിട്ടിയിരുന്നെകില്‍......

കവിതക്കൊരു താളമുണ്ട്‌
ചിന്ദയും...

നന്മകള്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

പിന്‍‌വിളികള്‍ ഇല്ലെങ്കിലും തിരിഞ്ഞ്ഞുനോക്കുന്നത് ഏതോ പ്രതീക്ഷയിലാണ്....

നല്ല വരികള്‍

ദിലീപ് വിശ്വനാഥ് said...

ഇന്നെനിക്കെന്നില്‍ പരിതപിക്കാനേ കഴിയൂ
സ്വയം കൈചൂണ്ടി ചിരിക്കാനേ കഴിയൂ
യാത്രയിലിനിയും തിരിഞ്ഞു നോക്കാനേ കഴിയൂ
ഓരോ ചുവടിലും നിന്നെ ഓര്‍ക്കാനേ കഴിയൂ.

നല്ല വരികള്‍.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മിഴികളില്‍ നോക്കാതെ സംവാദമെന്തിന് ?
വെറുപ്പെങ്കിലത്രയും പറയാത്തതെന്തിന് ?
അന്യനെന്നപോലെ നീ പഴകുന്നതെന്തിന് ?
ലോകരെപ്പോലെന്നെ കുത്തുന്നതെന്തിന് ?

ജീവിതം തന്നെ ഒരു ചോദ്യചിഹ്നമല്ലെ മാഷെ..
കവിതയുടെ താളലയഭംഗി നന്നായിരിക്കുന്നൂ..
ആശംസകള്‍.

ഹരിത് said...

എല്ലാം മറക്കാന്‍ പൊറുക്കാനെങ്കിലെന്തിനീ ഓര്‍മ്മക്കുറിപ്പെനിക്കേകി നീ....

Gopan | ഗോപന്‍ said...

വളരെ നല്ല രചന..
അവസാനത്തെ നാലു വരികള്‍..
വളരെയധികം ഹൃദയസ്പര്‍ശിയാണ്
അഭിനന്ദനങ്ങള്‍

കാപ്പിലാന്‍ said...

nannayi maashe

ശ്രീലാല്‍ said...

സുല്ലിട്ട കവിത ഇഷ്ടമായി..

മഴത്തുള്ളി said...

സുല്ലേ, അടിപൊളി കവിത,

ഈ പുതിയ പരീക്ഷണം വളരെ നന്നായിരിക്കുന്നു.

ഏ.ആര്‍. നജീം said...

യാത്രയിലിനിയും തിരിഞ്ഞു നോക്കാനേ കഴിയൂ
ഓരോ ചുവടിലും നിന്നെ ഓര്‍ക്കാനേ കഴിയൂ.
നന്നായിരിക്കുന്നു സുല്‍...

Unknown said...

സുല്ലേ...നല്ല വരികള്‍.....
ഓരോ ചുവടിലും ഓര്‍ക്കാന്‍ കഴിയുന്നതൊരു ഭാഗ്യമല്ലേ?ഓര്‍ക്കപ്പെടുന്നതും?

ഹരിശ്രീ said...

ജീവിതാന്ത്യം വരെ ജീവിതത്തിനന്യനായ്...
ആനന്ദലോകത്തില്‍ ആനന്ദമന്യനായ് ...


നല്ല വരികള്‍

ആശംസകള്‍

ബയാന്‍ said...

എന്തിന് എന്തിനു എന്നു ചോദിക്കുന്നതല്ലാതെ;
അതെന്തിനാണ് എന്നു മനസ്സിലായില്ല.

എന്റെ പുത്തി ഇത്രേയുള്ളൂ.

Shaf said...

വളരെയധികം ഹൃദയസ്പര്‍ശിയാണ്
അഭിനന്ദനങ്ങള്‍

ബാജി ഓടംവേലി said...

ഗള്‍‌ഫ് ബൂലോക മീറ്റ്

പ്രീയ സുല്‍,

ഒന്നാമത് ഗള്‍‌ഫ് ബൂലോക മീറ്റ് 2008 മെയ് 1,2 തീയതികളില്‍ ബഹറിനില്‍ വെച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

ഇന്നിവിടെ ചേര്‍ന്ന ബഹറിന്‍ ബൂലോക കൂട്ടായ്‌മയാണ് തീരുമാനം കൈക്കൊണ്ടത്.
ബഹറിന്‍, സൌദി,ദുബായ്,അബുദാബി,ഷാര്‍ജ, ഖത്തര്‍,കുവൈറ്റ്,ഒമാന്‍, തുടങ്ങി എല്ലാ ഗള്‍ഫ് മേഖലയിലുള്ള ബൂലോക സുഹൃത്തുക്കളേയും പങ്കെടുപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
തുടര്‍‌ന്നുള്ള വര്‍‌ഷങ്ങളില്‍ ഓരോ ഗള്‍ഫ്‌ രാജ്യങ്ങളില്‍ വെച്ച് ഗള്‍ഫ് മീറ്റുകള്‍ നടത്തും.
ഗള്‍ഫ് മേഖലയിലെ എല്ലാ ബൂലോകരെയും മീറ്റിലേക്ക് സ്വാഗതം ചെയ്യുന്നു.

വിശദവിവരങ്ങള്‍ പുറകാലെ അറിയിക്കാം...

ബാജി ഓടംവേലി
00973 - 39258308
bajikzy@yahoo.com

Sharu (Ansha Muneer) said...

"യാത്രയിലിനിയും തിരിഞ്ഞു നോക്കാനേ കഴിയൂ
ഓരോ ചുവടിലും നിന്നെ ഓര്‍ക്കാനേ കഴിയൂ"
ഇടയ്ക്കെങ്കിലും അതിനു കഴിഞ്ഞാല്‍ തന്നെ ഒരു ഭാഗ്യമാണ്, ഒരു തിരിഞ്ഞുനോട്ടം..... നല്ല കവിത

Seema said...

യാത്രയിലിനിയും തിരിഞ്ഞു നോക്കാനേ കഴിയൂ
ഓരോ ചുവടിലും നിന്നെ ഓര്‍ക്കാനേ കഴിയൂ"

നല്ല വരികള്‍...